മഴയത്ത് കവിതകൾ മൂളുന്നുണ്ട്
ഇറയത്ത് നനയാതങ്ങ് ഉലാത്തുന്നുണ്ട്
മഴയുടെ മേനിക്ക് കവി നൂലിൽ
ഭംഗിയിൽ പട്ടുടയാടകൾ നെയ്യുന്നുണ്ട്
തെരുവിന്റെ ഓരത്തു മഴയുണ്ട്
പെയ്യുന്ന കണ്ണീരും കാണുന്നുണ്ട്
മഴയുടെ കിലുക്കങ്ങൾ കേൾക്കുന്നുണ്ട്
വിറയാർന്ന തേങ്ങലലിഞ്ഞിട്ടുണ്ട്
മഴയുടെ അഴകിന്നും കഴുകുവാനാവാതെ
തെരുവിൽ അഴുക്കുകൾ കുമിഞ്ഞിട്ടുണ്ട്
മഴക്കാറ് കാണുമ്പോൾ തെളിയും മിഴികളിൽ
കാണാത്ത ദു:ഖത്തിൻ മിഴിക്കീറുണ്ട്
കണ്ണുകൾ കലങ്ങി ച്ചുകന്നിട്ടുണ്ട്
കണ്ണീർ ചാലായി ഒഴുകുന്നുണ്ട്
അരുവിയായ് മഴവെള്ളം ഒലിക്കുന്നുണ്ട്
മിഴിവെള്ളം മഴയിലും തോരാനുണ്ട്
ഖന മൌനം ഭിക്ഷയായി ചോരുന്നുണ്ട്
ചെളിവെള്ളം പ്രൗഡിയായ് തെറ്റുന്നുണ്ട്
നനവാർന്ന പായലെ പനിയായ് പടരല്ലേ
തെരുവ് ബാല്യത്തിന്റെ നെറ്റി മേലെ
മഴത്തുള്ളിച്ചെടിക്കിന്നും മുള്ളുണ്ട്!
തൊട്ടാ വാടി പോൽ നീറുന്ന കണ്ണ്നീര്,
പനിനീരോളിപ്പിച്ചു ചെറു മഴ പെയ്യുമ്പോൾ
കൂർക്കുന്ന നോവിന്റെ കന്നി മുള്ള്!
ഇറയത്ത് നനയാതങ്ങ് ഉലാത്തുന്നുണ്ട്
മഴയുടെ മേനിക്ക് കവി നൂലിൽ
ഭംഗിയിൽ പട്ടുടയാടകൾ നെയ്യുന്നുണ്ട്
തെരുവിന്റെ ഓരത്തു മഴയുണ്ട്
പെയ്യുന്ന കണ്ണീരും കാണുന്നുണ്ട്
മഴയുടെ കിലുക്കങ്ങൾ കേൾക്കുന്നുണ്ട്
വിറയാർന്ന തേങ്ങലലിഞ്ഞിട്ടുണ്ട്
മഴയുടെ അഴകിന്നും കഴുകുവാനാവാതെ
തെരുവിൽ അഴുക്കുകൾ കുമിഞ്ഞിട്ടുണ്ട്
മഴക്കാറ് കാണുമ്പോൾ തെളിയും മിഴികളിൽ
കാണാത്ത ദു:ഖത്തിൻ മിഴിക്കീറുണ്ട്
കണ്ണുകൾ കലങ്ങി ച്ചുകന്നിട്ടുണ്ട്
കണ്ണീർ ചാലായി ഒഴുകുന്നുണ്ട്
അരുവിയായ് മഴവെള്ളം ഒലിക്കുന്നുണ്ട്
മിഴിവെള്ളം മഴയിലും തോരാനുണ്ട്
ഖന മൌനം ഭിക്ഷയായി ചോരുന്നുണ്ട്
ചെളിവെള്ളം പ്രൗഡിയായ് തെറ്റുന്നുണ്ട്
നനവാർന്ന പായലെ പനിയായ് പടരല്ലേ
തെരുവ് ബാല്യത്തിന്റെ നെറ്റി മേലെ
മഴത്തുള്ളിച്ചെടിക്കിന്നും മുള്ളുണ്ട്!
തൊട്ടാ വാടി പോൽ നീറുന്ന കണ്ണ്നീര്,
പനിനീരോളിപ്പിച്ചു ചെറു മഴ പെയ്യുമ്പോൾ
കൂർക്കുന്ന നോവിന്റെ കന്നി മുള്ള്!
മഴയുടെ മറുപുറം
ReplyDeleteശരത് വായനക്കും അഭിപ്രായത്തിനും നന്ദി അറിയിക്കട്ടെ
Deleteമഴ മുള്ളുപോലെ കൂര്‍ത്ത് മേനിയെ തുളയ്ക്കുന്നത് ‘ആടുജീവിത”ത്തില്‍ ബെന്യാമിന് പറയുന്നുണ്ട്.
ReplyDeleteവായിച്ചിട്ടില്ലെങ്കില്‍ വായിയ്ക്കണമെന്ന് ഒരു നിര്‍ദേശം വയ്ക്കട്ടെ
കേട്ടിട്ടുണ്ട് ഇടയ്ക്കു ചില ഖണ്ഡിക വായിച്ചിരുന്നു മുഴുവൻ വായിച്ചിട്ടില്ല വായിക്കാം
Deleteനന്ദി അജിത് ഭായ്
ആട് ജീവിതം എല്ലാവരും വായിക്കണം. പ്രത്യേകിച്ച് പ്രവാസികള്‍
Deleteഅനുഭവിച്ചാലും പോരാ? ശരിയാ വായിച്ചോളാം പക്ഷെ ഒരു ഒരു വര്‍ഷത്തെ സമയം തരണം
Deleteനന്ദി അച്ചു
മഴ... അത് മഹാമാരിയായി പെയ്തു കൊണ്ടിരിക്കുന്നു. കൂടുതല്‍ നാശം വിതയ്ക്കാതെ അത് ശാന്തനായെങ്കില്‍
ReplyDeleteനന്ദി അച്ചു ഈ കുളിരുള്ള മഴ കണ്ടു പുതച്ചു മൂടി സുഖിക്കാൻ നമ്മൾ എന്തിഷ്ട പക്ഷെ ഒരു പുതപ്പെങ്കിലും കടത്തിണ്ണയിൽ കൊടുക്കണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു പശ്ചാത്താപം പോലെ
Deleteഅച്ചു വിന്റെ ഒരു കഥയിൽ അത് പറഞ്ഞു ഞാൻ വായിച്ചിട്ടുണ്ട് അതിനു എന്റെ ആശംസകൾ അങ്ങോട്ട്
mazha peythukondeyirikkunnu....durithangalum...enkilum ithilninnokke rakshappedan namukku mazha nananjukondeyirikkam...mazhayath kavithakal moolikkondeyirikkam...manushyanayithanne.....kavitha nannayirikkunnu.....abinandhanangal.....
ReplyDeleteഈ മഴയത്തും ഈ അഭിപ്രായത്തിനും വായനക്കും എങ്ങിനെ ഞാൻ നന്ദി പറയാ Ardra thanks
Deletemazha peythukondeyirikkunnu....durithangalum.....enkilum mazha nanayuka...kavitha mooluka....nannayirikkunnu.....aasamsakal....kavikal pravachakanmarakunnu......
ReplyDeleteനന്ദി ആര്‍ദ്ര ഒരുപാടൊരുപാട് നന്ദി
DeleteWELL DONE...!!! MY LOUD APPLAUSE.....
ReplyDeleteഊഷ്മളമായ ആ കയ്യടിയുടെ സ്വരം ഞാൻ ഉറക്കത്തിലും കേള്‍ക്കുന്നു മുഷ്ടി ചുരുട്ടി ഞാൻ ആ സ്വരം നെഞ്ചോടു ചേര്‍ക്കുന്നു നന്ദി ഒരു പാട് സന്തോഷവും
Deleteഎവിടെ വരെ ആയി പുതിയ കവിത?