Skip to main content

Posts

Showing posts from August, 2021

തോർച്ച പണിഞ്ഞുകൊടുക്കും മഴയാശാരി

നിൽക്കുന്നിടത്തൊക്കെ തോരുന്നത് അരിഞ്ഞെടുക്കും പെയ്ത്തിന്റെ പിടിയുള്ള  മഴയരിവാൾ അത് അരയിൽത്തിരുകി  പുറത്തിറങ്ങും  മഷിത്തണ്ട്ച്ചെടി വിളഞ്ഞനെല്ലിന്റെ  കാക്കിനിറമുള്ള കതിർച്ചരിവിൽ മഴയിറക്കിവെച്ച് വിശ്രമിയ്ക്കും ഭാരം മുന്നിൽ തുമ്പിചെന്നിരിയ്ക്കും തുള്ളി വരമ്പ് കഴിഞ്ഞാൽ ചെറിയതോട്  അത് കഴിയുന്നതേയില്ല കുറുകെ ചാടികടക്കുമ്പോൾ മടന്തയിലകളിൽ ജലം കവിയുക മാത്രം ചെയ്യുന്നു പെയ്യുന്ന മഴയത്ത് കുടയിൽ നിന്നും ഒഴുകിയിറങ്ങുന്നപോലെ ഒരുടൽ ഉണ്ടായിരിക്കുക അത് കൊണ്ടുനടക്കുക മഴ ഒരു ആല അരികിൽ ഇനിയും   പറഞ്ഞസമയത്ത് പൊന്മാനിന് പണിഞ്ഞുകൊടുക്കാത്ത നീല മുന്നിൽ എരിയുന്ന തീ കാത്തുനിൽപ്പുകളിൽ ഓരോ തുള്ളിയ്ക്കും പരിഭവം പോലെ  കള്ളത്തോർച്ച പണിഞ്ഞുകൊടുക്കുന്ന ആശാരിയാവുന്നു ഞാൻ ബസ് പോലെ മുന്നിൽകൊണ്ട് നിർത്തുന്നു പെയ്യുന്ന മഴ  ചെന്ന് ഓടിക്കയറി അതിൽ നനയാതിരിയ്ക്കുന്നു തൊട്ടടുത്ത സ്റ്റോപ്പിൽ  യാത്രക്കാരനായി ഇറങ്ങിപ്പോകും മഴ അയാൾ ചെന്ന് കയറും വീട് തുറന്നുകൊടുക്കുമോ മഴ?

ഇരുട്ടിന്റെ ചുരുട്ട് കടിച്ചുപിടിച്ചിരിയ്ക്കും രാത്രിയെ ക്കുറിച്ച് മിന്നാംമിനുങ്ങുകളുടെ ഭാഷയിൽ രണ്ട് വാക്ക്

ഒരു ചാക്ക് കിഴക്ക് തുടക്കം തട്ടിയിടുന്നിടത്ത് നെല്ലിക്ക പോലെ  ഉരുണ്ടുരുണ്ടുപോകും പുലരി മണ്ണിരയായി സൂര്യൻ ആകാശം ഒരു പുഴു മാസ്ക്കെന്ന മൃഗം അതിന്റെ മൃഗശാലയാവുന്നു ആകാശം വെച്ച് മറച്ചിട്ടുണ്ട് സന്ദർശനത്തിനെത്തുന്നവർ ശലഭങ്ങളായിരിയ്ക്കണം എന്ന നിബന്ധന കൂടെ കൊണ്ടുവരാം മേഘങ്ങൾ എന്നത് ഹമ്മിങ്ങിനുള്ള മൗനാനുവാദം നെഞ്ചോട് ചേർത്ത് ഗിറ്റാർ ഒരു തോണിയാകുന്ന ഇടത്ത്, അടിയുലയും വഞ്ചിയിൽ ചാകരയുമായി മടങ്ങും പാട്ട് വിരലുകളിൽ കോരിയെടുക്കും സ്പർശനങ്ങളുടെ കൊഞ്ച് അസ്തമയങ്ങളിൽ തട്ടുവോളം സൂര്യനൊരു കൊഞ്ചിന്റെ നാര് പുറത്തേയ്ക്കിടുന്നു. മദ്യപിയ്ക്കും മുമ്പ് അനുയോജ്യമായ ലഹരി  അളവിലെടുത്ത് സ്വബോധത്തിൽ വെച്ച്  തിരിച്ചും മറിച്ചും നോക്കും മദ്യപാനിയെപ്പോലെ പറക്കും മുമ്പ്  മിനുക്കം രാത്രിയിലെടുത്ത് ഉടലിൽ വെച്ച് തിരിഞ്ഞും മറിഞ്ഞും നോക്കും മിന്നാംമിനുങ്ങി ഞാൻ മിന്നാംമിനുങ്ങല്ല എന്ന് ഉറപ്പാക്കുക മാത്രം ചെയ്യുന്നു രാത്രി വെട്ടം എന്നെഴുതി അരക്കെട്ട് താഴേയ്ക്കിടും മിന്നാംമിനുങ്ങി ഒരു പക്ഷേ എനിയ്ക്കും മുന്നേ ഞാൻ ഇരുട്ടും താഴേയ്ക്കിടുന്നു.

പകൽ ഒരു ചിത്രകാരന്റെ ഭാവനയിൽ

ആട്ടിൻകുട്ടികളെപ്പോലെ  നിന്റെ വളർത്തുനക്ഷത്രങ്ങൾ കൂടെ വരും രാത്രിയിൽ നീ നിലാവിന്റെ പാലക ആട്ടിൻകുട്ടികൾ ഓരോന്നും  ഓരോ പുൽക്കൂടുകളാവും വണ്ണം തുള്ളിച്ചാട്ടം പുരട്ടി പാട്ടുമായി കൂടെ വരും ഇരുട്ട് ചെയ്യുന്നമഴയൊരു പിയാനോ ആവുന്ന വീട്ടിൽ നീ അത് വായിക്കാനിരിയ്ക്കും പെൺകുട്ടി നാളെ തുറക്കുവാനുളള ജാലകങ്ങൾ നീ രാത്രി മുഴുവൻ തൂക്കിയിടുന്നു നിനക്ക് എന്റെ ഇന്നലെകളുടെ  ആശംസാകാർഡുകളുമായി വരും പോസ്റ്റ്മാനാകും പകൽ 2 ഒരു തീവണ്ടിയെ ഓമനിച്ചുവളർത്തുന്നു നിലാവ് അതിന്റെ പേരല്ല എന്ന് ഉറപ്പുവരുത്തുന്നു രാത്രി ഒരു നായക്കുട്ടിയാണെങ്കിൽ ഞാൻ അതിന്റെ യജമാനനല്ലെന്നും ഇരുട്ട് അതിന്റെ കൺകളിൽ വീണുകിടക്കുന്നില്ലെന്നും  മഞ്ഞ് അതിന്റെ രോമങ്ങളിൽ തൊടുന്നില്ലെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട് എനിയ്ക്ക് കലണ്ടറിലെ തീയതികളിലേയ്ക്ക് കൺപോളകളിൽ നിന്നും വീണുകിടക്കും രോമം മാടിയൊതുക്കി ഒരു സ്ട്രോബറിപ്പഴത്തിന്റെ ചുവപ്പിലേയ്ക്ക് വീണുകിടക്കുന്ന  അതിന്റെ നാവ് ഒരു പക്ഷേ ഓമനിക്കുന്നതിൽ നിന്നും നിങ്ങളെ തടയുന്നതെന്തും യാഥാർത്ഥ്യമാവുന്ന സത്യം അതിന് ഒഴിച്ചുകൊടുത്തേക്കാവുന്ന പാലിന്റെ വെളുപ്പ്  കണ്ണിന്റെ വെള്ളയിൽ സൂക്ഷിക്കുന്ന കാമുകിയുടെ മടി ഞാൻ കിടക്കാത