Skip to main content

Posts

Showing posts from March, 2021

കാണും വിധം

എട്ട് ആമ്പലുകൾ ഒരു കുളം നിർമ്മിയ്ക്കുവാൻ പോകും വിധം നിരന്നും വരിവരിയായും വരമ്പത്ത് എത്തുമ്പോൾ ഒന്നിന് പിറകെ ഒന്നായും വിരിഞ്ഞും കൂമ്പിയും വേര് ഒരു നദി കടവത്ത് നിൽക്കും മരം അവിടെ കുളിയ്ക്കാനിറങ്ങും എന്ന് വിചാരിച്ചും വിചാരം നനച്ചും വിചാരം ചരിച്ചും  ഒരിത്തിരി വെള്ളം കുടിച്ചും ഇടക്ക് ചാലുകൾ ചാടിക്കടന്നും അപ്പോൾ വിചാരങ്ങൾ, പാവാട പോലെ പൊക്കിയും ഇടയ്ക്ക് വിരിയുന്നതിലേയ്ക്ക് മൊട്ടുകളിലേയ്ക്കും ഇതളുകളിലേയ്ക്കും പൂവ് പോലെ കുത്തിയിരുന്നും വിരിയുവാൻ രാത്രി നിർമ്മിച്ചും നിർമ്മാണത്തിലിരിയ്ക്കുന്ന രാത്രിയെ ഇരുട്ടിന്റെ പ്ലാസ്റ്റർ തേയ്ച്ചിട്ടും ഉണങ്ങിത്തുടങ്ങിയ നിലാവിന്  ചാഞ്ഞനിറങ്ങളിൽ വെള്ളമൊഴിച്ചും താഴേയ്ക്ക് ഒരു തണ്ടിട്ട് ഒരു കൂമ്പൽ മുന്നിലേയ്ക്കിട്ട് വിരിയുന്നത് മുകളിലൊളിപ്പിച്ച് ആമ്പലിനരികിൽ  സുതാര്യത അരികിലേയ്ക്ക് നീക്കിയിട്ട ജലം വശങ്ങൾ പുറത്തേയ്ക്ക് പിന്നിയിട്ട ഇരിപ്പിടമാക്കിയും ജലത്തിൽ ഇരുന്ന് സഞ്ചരിച്ചും വള്ളത്തിൽ പുഴകടക്കും വിധം ഓളങ്ങളിൽ മുട്ടിയും. നേരം  നിലാവിന്റെ ലിപികളിൽ  നിശ്ശബ്ദതയുടെ സമാഹാരം നോട്ടം മാനത്തേയ്ക്ക് വട്ടത്തിലരിഞ്ഞിടുമ്പോ എല്ലാം അവിടെ നിൽക്കുമോ? മുകളിൽ  ആമ്പലുകൾക്ക് മുമ്പിൽ പൗ

ഭൂതകാലത്തിന്റെ ഖനി

മേയുന്നതിന്റെ കല്ലുകളുടച്ച് ആടുകളെ കുഴിച്ചെടുക്കും ഇടയന്മാരുടെ ഖനി അരുവികൾ താഴ് വാരങ്ങൾ പാൽനുരയിടും  അകിടുകളുടെ  അകലങ്ങളിൽ വിരലുകളമരും തമിരുകൾ പാൽ കറന്നുവെച്ച പാത്രങ്ങൾക്കരികിൽ ഉണ്ടായിവരും സമതലങ്ങൾ കിളികളിലേയ്ക്ക് വിതറും അരിമണികൾ വെളുപ്പുകൾ സൂര്യനിലേക്ക്  മാനം  വാരിവിതറും പുലരികൾ മാനം പാറ്റിപ്പെറുക്കി വെയ്ക്കും നീലനിറത്തിന്റെ കല്ലുകൾ മഞ്ഞിന്റെ നിശ്ചലതയോടൊപ്പം  മേഘങ്ങൾ ആകൃതികൾ മേയ്ക്കാനിറങ്ങും കുന്നുകൾ നടത്തം വാരിവിതറിയാൽ കാലടികൾ കഴിഞ്ഞ് വരുന്നതെല്ലാം ആടുകൾക്കിടയിൽ മനുഷ്യനാകും ഇടം ചോലകൾ  അടിവാരങ്ങൾ ആടുകളുടെ വായിൽ നിന്നും തുടങ്ങും മരങ്ങളിൽ  വള്ളിച്ചെടികളിലവസാനിയ്ക്കും ഇലകൾ ഇലകൾ ഇലകൾ  പച്ചയിൽ തലവെച്ചിട്ടും സൂര്യനെ അരച്ചിട്ടിട്ടും അസ്തമിച്ച് തീരാത്ത ഇലകൾ ഒച്ച വളച്ച് കാലുണ്ടാക്കി നിശ്ചലതയുടെ തുമ്പത്ത് പച്ചവിരിച്ച് ചാട്ടം വളച്ചിരിയ്ക്കും പുൽച്ചാടികൾ ഓളം വിരിച്ചിരിയ്ക്കും അരുവികൾ തടാകങ്ങൾ അകിടുകളുടെ തമിരുകൾ വെച്ച് ആടുകൾ മാടുകൾ നടക്കുന്ന ഇടത്തേയ്ക്ക്  പൊട്ടിച്ചെടുക്കും കണ്ണുകൾ കല്ലുകൾ ചിതറും മാംസത്തിന്റെ  ഖനി നാടോടികൾ ഇടും പരുത്തിക്കുപ്പായങ്ങൾ തോളുകൾ ആകാശത്തിലേയ്ക്ക് കഴുകിക്കമഴ്ത്തി അതിൽ കൈകള

പാഥേയഥം

ഇരുട്ടെങ്ങും ഇടപെടാത്ത വിധം ആകൃതി വാട്ടി പൊതിഞ്ഞെടുത്ത തണ്ടൊടിഞ്ഞ നക്ഷത്രം പുള്ളികൾ കുടഞ്ഞിട്ട് തൂവലുകൾ വകഞ്ഞ് കുയിലിനെ കൊത്തിയഴിക്കുന്നു ചാരത്തരികളിൽ ഏകാന്തത രാത്രിയുടെ പാഥേയം  പോലെ നീലനിറത്തിന്റെ വാഴയില വാട്ടിയ മാനത്തിന്റെ പൊതിയഴിഞ്ഞ ചന്ദ്രൻ കൂവൽ മധുരം നാവിൽ മധുരത്തിന്റെ ആര്  നിലാവിന്റെ കൂട്ടിൽ വെളിച്ചത്തിന്റെ മുട്ടയിടുവാൻ ഒളിച്ചൊളിച്ച്  പറന്നുവന്നു മടങ്ങും പുള്ളിക്കുയിലാവും ചന്ദ്രൻ

മീനും മാനവും മറ്റും

സൂര്യനെ കല്ല് വെച്ച് പൊട്ടിച്ചുതിന്നും വെയിൽ ആ രംഗത്ത്  കല്ലുകളായി  അഭിനയം പുരട്ടിക്കിടക്കും രണ്ട് തുമ്പികൾ വഞ്ചികൾ  പഴയചിത്രങ്ങളിലെ അസ്തമയമാപിനികളാവുന്ന ഇടത്താണ് പറക്കുവാനുണ്ടാവും  അടുത്ത് രണ്ടോമൂന്നോ കിളികൾ കറുത്തനിറത്തിൽ പൂർണ്ണമായും  പറക്കൽ കുറച്ച് കറുപ്പ് കൂട്ടി കറുത്ത് കറുത്ത് അകലം തെറുത്ത് കൂട്ടി രണ്ട് തുമ്പിച്ചിറകുകൾ കൂട്ടിവെച്ച്  കത്തിയ്ക്കുന്നു കെടും വെയിൽ അരികിൽ മഞ്ഞയോളം മാഞ്ഞ  വെയിലിൻ കടുംവാക്കെരിയുന്നു പതിയേ വെള്ളക്കരം പിരിയ്ക്കുവാൻ വാതുക്കൽ വന്ന് മുട്ടും,  മീനാവും ഇരുട്ട് അസ്തമയം കഴിഞ്ഞും അസ്തമയത്തിന് പരിശീലിയ്ക്കും സൂര്യൻ അത്രയും നേർത്ത്‌ കെട്ടും രാത്രിയുടെ വേഷം ഇരുട്ടിന്റെ തെയ്യവും മീൻ കാണാതെ  വെള്ളം കയറി വാതിലടയ്ക്കും ഇവിടെ ആരുമില്ല എന്ന് വെള്ളം വിളിച്ചുപറയുന്ന ഒച്ച പിന്നെയും ഇരുളും അരണ്ടവെളിച്ചമാവും ഓർമ്മ കുമ്പിൾ കുത്തിയിടുമ്പോൾ അതിൽ കുത്താൻ ഒരു നെഞ്ചിടിപ്പിന്റെ ഈർക്കിൽ മുറിച്ചെടുക്കുമ്പോലെ  അത്രയും സൂക്ഷ്മത പരിസരസൃഷ്ടിയിൽ കഥാപാത്രങ്ങളിൽ, പുലർത്തേണ്ടത് ഇനി ഒരുപക്ഷേ നിങ്ങളാവും ചലനങ്ങൾ എവിടെയോ  ഇനിയും എരിഞ്ഞുതുടങ്ങിയിട്ടില്ലാത്ത തിരശ്ശീലയോളം നേർത്ത നാളം കറക്കിയിട്ട എട്