Skip to main content

Posts

Showing posts from 2026

തോന്നൽമൃഗം എന്ന് തന്നെ

 ജീവിതം ഒരു മുൻകൂർ ജാമ്യമാണ് കൂടുതൽ മനുഷ്യനാവാൻ, മത്സരിക്കുന്ന എന്ന് തോന്നി മൃഗങ്ങളെ പരിചയപ്പെടുമ്പോൾ എടുത്ത് ഉപയോഗിക്കാം  എന്ന് തോന്നിയ  മനുഷ്യത്വത്തിനോട് എന്നോട് എന്ന പോലെ  ഈർഷ്യ തോന്നിത്തുടങ്ങിയിരിക്കുന്നു കാര്യമാക്കുന്നില്ല ഒരു അറക്കവാളിൻ്റെ സ്വപ്നം മാത്രമാണ് മരം എന്ന് കാടിനോട് പറഞ്ഞത് ഓർക്കാനും പോയില്ല മനുഷ്യനാകും മുമ്പ് വിരമിച്ച ഒന്നാണ് മൃഗമെന്ന് തോന്നി തോന്നൽമൃഗം എന്ന് മാത്രം മുരണ്ടു ഓർമ്മയും ഒരു അറക്കവാളാണ് മനുഷ്യനാവുന്തോറും. 2 ബുദ്ധനിലേക്ക് ഒരു ഞരമ്പ് കടത്തിവിട്ട് ബുദ്ധനിലെ ധ്യാനം വലിച്ചെടുക്കുവാനുള്ള ശ്രമങ്ങൾ എല്ലാ മരങ്ങളും സംശയത്തിന് അതീതരാകുന്നു മെല്ലെ എന്ന് ഇലകൾ മരമല്ല എന്ന് ബോധിയും ഇലകൾ ഇളക്കി ആണയിടുന്നു തകർത്തു കഴിഞ്ഞാൽ പ്രതിമകൾ പ്രതിച്ഛായകൾ വിശ്വാസങ്ങൾ പുരാവസ്തുകൾ കെട്ടിടങ്ങൾ ദേവാലയങ്ങൾ എന്നിവ തകർന്നത് മാത്രമാണ് വേരുകൾ ഇടുന്ന ആണയാണ് മണ്ണിന്നത് മൂടി വെക്കുവാനായേക്കില്ല ഏറേ നാൾ കണ്ടു തകർന്ന പ്രതിമകൾക്കിടയിൽ ബോധിയുടെ രണ്ട് വേരുകൾ  ബുദ്ധൻ്റെ പേര് തിരഞ്ഞ് പോകുന്നു കാൽച്ചോട്ടിലെ ഒലിച്ചുപോകുന്ന മണ്ണിനോടുള്ള സന്ധി മാത്രമല്ല ശുദ്ധമായ ആകാശത്തേക്കാൾ വലിയ മണ...

കവിത എന്ന മോചനദ്രവ്യം

 ഞാനും  ആരോരും ഇല്ലാത്ത ഒരു മൈനയുടെ തവിട്ടും കൂടി ഒരു ഇലയുടെ ഇന്നലെമഞ്ഞ മോഷ്ടിക്കുന്നു അതും മരത്തിൻ്റെ  കൃത്രിമചലനങ്ങളും സ്വാഭാവികനിശ്ചലതയും  അറിയാതെ  ഒരു പക്ഷേ നോക്കിനിൽക്കേ തന്നെ കാതുകൾ നിധിവേട്ടക്കാരാണ് വേരുകളും മരവും അതിൻ്റെ രഹസ്യങ്ങളും അതിന് കാവൽ നിൽക്കുന്നു എന്ന് തോന്നി ഞാൻ പറയും മൈന തലയാട്ടും പക്ഷേ എൻ്റെ ഭ്രാന്ത് മാത്രം തർക്കിക്കും അല്ല അല്ല അല്ല എനിക്ക് ഭ്രാന്തില്ല ഞാൻ പറയും  പക്ഷേ അതിന് തലയാട്ടുവാൻ ആരുമിണ്ടാകില്ല ഒരു മേഘവും അതിൻ്റെ മന്ദാരവും എൻ്റെ തലക്ക് മുകളിലൂടെ  കടന്ന് പോകും ഒന്നുമറിയാത്ത പോലെ എൻ്റെ തല ഭ്രാന്തിൽ നിന്നും  ഇരുചെവിയറിയാതെ പുറത്ത് വരും പൗർണ്ണമിക്ക് മുമ്പും പിമ്പും ചന്ദ്രൻ  മേഘങ്ങൾക്കിടയിൽ നിന്നും എന്ന പോലെ ഭ്രാന്ത്, പൗർണ്ണമിക്ക് മുമ്പും  പിമ്പുമുള്ള ചന്ദ്രൻ എന്ന്  ആകാശത്തിൻ്റെ പുലയാട്ട് പുലഭ്യം ജന്മനക്ഷത്രങ്ങളുടെ  അസഭ്യവർഷങ്ങൾ  അതും തലക്ക് മുകളിൽ എൻ്റെ നാവ്  അത് അരുതെന്ന് പൊന്തുമ്പോഴും ഗസലിൻ്റെ നാണയത്തുട്ടുകൾ  ഇട്ട് വെക്കുന്ന ഭ്രാന്തിൻ്റെ കുടുക്ക, മേഘങ്ങൾ നിലാവ് കടക്കുമ്പോൾ നിലത്തിട്ട്...

അന്നും

  ഒരു ചിറകടി പക്ഷി പൂർത്തിയാക്കിയിട്ടില്ല വൈകി നീലനിറമാർന്ന ആകാശം ഇനി വൈകുന്നത് നീലനിറമാണെങ്കിലോ പറക്കുന്നത് ഓർത്തെടുക്കുവാൻ ശ്രമിക്കുന്ന പക്ഷിയേപ്പോലെ ഓർത്തെടുക്കലിൽ അന്നും ആകാശവും പങ്കെടുക്കുന്നു തൂവലുകളുടെ സ്‌മരണിക അന്നും അവയുടെ പ്രകാശനങ്ങൾ ഓർത്തെടുക്കുവാൻ വൈകുന്ന  ഒരു വാക്കായി മേഘനിഘണ്ടുവിൽ വിരലിനൊപ്പം ആകാശവും നീങ്ങുന്നു പക്ഷിനിഘണ്ടുവിൽ അന്നും കൂടുതൽ ചിറകടികൾ നീക്കങ്ങളുടെ അളവുതൂക്ക വകുപ്പ് മേഘങ്ങളുടെ ഉദ്യോഗസ്ഥൻ പരിശോധനക്ക് പകരം, അന്നും കുറിച്ച്കൊടുക്കുന്നത്  ഒരു വാക്കാണെങ്കിൽ അതിൻ്റെ ഭാരമില്ലായ്മ അതിട്ട് വെക്കുവാൻ  നോക്ക് തിരയും അതിൻ്റെ പരിസരങ്ങളും നിനക്കെന്തിനാണിത്രയും മേഘങ്ങൾ എന്ന ചോദ്യം  നിന്നിൽനിന്നുണ്ടായേക്കും അന്നും ക്ഷമിക്കണം, എന്നിൽ നിന്നുണ്ടാകില്ല അന്നും നിനക്ക്  ചോദിക്കുവാനാണെന്ന ഭാരമുള്ള ഉത്തരം  പക്ഷേ ഒരു നെടുവീർപ്പുണ്ടാവും അന്നും ഭാഷയിൽ! ഹേ പ്രശാന്തതേ സത്ത എന്ന വാക്കിൽ  തൃപ്തി പോരാതെ ആത്മീയതയുടെ എസ്സൻസ്  ഇത്തിരി ചേർത്തേക്കും അന്നും  ഞാൻ കവിതയിൽ കുപ്പി ചരിച്ച്നോക്കുമ്പോൾ മൂലയിൽ ബാക്കിവരും ഒരിത്തിരി സുതാര്യതയേ അന്നും ഞാൻ അവ...

കവിതയിലെ തുന്നൽ കഥയിലെ ആന

 ഉപമ കൊണ്ട് കുളിച്ച് കയറാമെങ്കിൽ ആനയേപ്പോലെ അഴിച്ചിറക്കി നടത്തി കൊണ്ട് പോയി  തെളിച്ച് തുടരാനാവില്ല കുളിയിൽ ജലത്തിൽ തിരികേ വന്ന്  കയറേണ്ടതുണ്ട് ഉടലിൽ മേഘമാണെങ്കിൽ ജലത്തിൽ ആനക്കും മനുഷ്യനും ഇടയിൽ  ഉടലിൻ്റെ തുടർച്ചകളുണ്ട് കേൾക്കാവുന്ന ചങ്ങലക്കിലുക്കങ്ങൾ ഇട്ടുവെക്കാവുന്ന പൗഡർടിൻ  ആന കൊണ്ട് നടക്കുന്നു കുട്ടിക്കൂറ മണമുള്ള ഗൃഹാതുരത്തങ്ങളിൽ  ആനയും മനുഷ്യനും കറുപ്പിലും കറുപ്പിലും കറുപ്പിലും വെളുപ്പിലും പുറത്തിറങ്ങുന്നു വെളുപ്പ് പുറന്തള്ളുന്ന പകലിൽ ആന നടത്തം അടങ്ങിയിരിക്കുന്നു നടക്കുമ്പോൾ ചലനങ്ങളിൽ പൊന്തി വരും ആന മുഴക്കങ്ങൾ പകലിനുമുണ്ട് സമയം ചലിക്കുമ്പോൾ തെളിഞ്ഞ് വരും നിഴലിൽ ഒതുങ്ങാ പകൽമുഴകൾ ചലനം കലർന്ന ദിനങൾ പോലെ കലങ്ങിയ പകൽ കലങ്ങിയ നദി തെളിയുന്ന ശബ്‌ദം കോരിയൊഴിച്ച് കോരിക്കുളിച്ച് അപ്പോഴും ആന കുളിക്കുന്നു സൂചിക്കുത്ത് കൊണ്ട ഭാഗം മാത്രം തിരിശ്ശിട്ട് തുമ്പിക്കൈയ് നിറയേ ജലം ശേഖരിച്ച് നടത്തം നടത്തം നടത്തം എന്ന തുന്നലാവുകയാണ് തിരികേ ആന എഴുന്നെള്ളിപ്പ്  കുട തിടമ്പ് നെറ്റിപ്പട്ടം ആലവട്ടം വെഞ്ചാമരം എന്നിവ മാറ്റി നിർത്തിയാൽ കൂടെ ആകാശവും തുന്നി വെച്ച കല ചന്ദ്രക്കല എന്ന് ...

ബുദ്ധമേഘങ്ങൾ എനിക്ക് ചുറ്റും നീലിക്കുന്നു

 ഇറ്റുവീണ ഓർമ്മയിൽ ചാരി നിൽക്കും ജലം ഓർമ്മയുടെ ചാരലാവണം നീക്കാവുന്ന ഓടാമ്പലാവായി ഒഴുക്ക് ഒപ്പം അതെഴുതിയ വാക്കും എടുത്ത് നോക്കാവുന്ന വിധം ഭാഷയിലെ കെട്ടിക്കിടപ്പാവണം ചാരിവെക്കാവുന്ന ഒഴുക്കിൽ തൂക്കാവുന്ന വിധം ചുവരിൽ പരൽ മീൻ ചിത്രങ്ങൾ ദിക്കുകളുടെ പഴക്കം ഒഴുക്കിൻ്റേയും ചുവരിൽ നദിയും ഫ്രൈയിം ചെയ്ത് വെക്കുന്നു   പരിമിതി എന്ന ധാരണക്ക് മുമ്പിലേക്ക് കടന്ന് വരാവുന്ന വെളിച്ചത്തിന് പരിധിയും വെക്കുന്നു പൂർണ്ണത എങ്ങിനേ വെളിച്ചത്തെ നശിപ്പിക്കുന്നു എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? രാകുമ്പോഴും വിളക്കിച്ചേർക്കുമ്പോഴും ഘടികാര സൂചികൾ  ദിവസക്കൾക്കിടയിൽ സമയം പാഴാക്കുന്നു ഓർമ്മകളുടെ പഴക്കം മാത്രം സൂക്ഷിച്ച് വെക്കുന്നു ജനലിൻ്റെ ചിണുക്കമാവണം ചുവരിൽ മിന്നൽ അകലെയും പിണങ്ങുന്നു തുളസിയില മണം കലർന്ന ജലം ഭാഷയുടെ സൂര്യധ്യാനങ്ങളിൽ ഇടപെടും വിധം വൈകുന്നേരമാകുന്തോറും സന്ന്യാസിയാവും സൂര്യൻ ധ്യാനം കരയിൽ വെച്ച് ജലത്തിലിറങ്ങും ബുദ്ധന്നേ മീനുകൾ നുണയും വിധം സമയമീനുകൾകളുടെ കടിക്ക് ഉടൽ വിട്ടുകൊടുക്കുന്നു ജലം ജാമ്യവുമാകണം ഒഴുക്കിൻ്റേയും കെട്ടിക്കിടപ്പിൻ്റേയും ഒരേ സമയം കരിക്കിൻ്റെ മധുരം  അതും പുതുമയുടെ തണുപ്പുള്ളത് സമയ...

കുടിച്ചിട്ട് വെച്ച ഒരു ചായക്കപ്പിൻ്റെ ഓർമ്മയാവും നമ്മൾ

  കുടിച്ചിട്ട് വെച്ച ഒരു ചായക്കപ്പിൻ്റെ ഓർമ്മയാകും നമ്മൾ കുടിച്ചിട്ട് വെച്ചിട്ടും അതിന് ആ ചായക്കപ്പിന് ചൂടുണ്ടെങ്കിൽ ഒന്നും മിണ്ടാത്ത നമ്മുടെ ചുണ്ടിനും ചൂടുണ്ടാവും എന്ന് കരുതും അത് അടിച്ച ചായയുടെ കലർപ്പുള്ള നമ്മൾ പതിവ് ഗ്ലാസിൽ നിന്നും കപ്പിലേക്ക് ചായ വീശിയടിച്ച നമ്മൾ അതിൻ്റെ സമോവർ തിള  തീയുടെ കപ്പലിന് താഴെ  തിളക്കും പാരിജാതമണമുള്ള മറ്റൊരു തീ പൂക്കളിൽ വന്ന് തിളക്കും ചെമ്പകം കനലിൻ്റെ വാകയിലേക്ക്  മടങ്ങിപ്പോകും മുമ്പ് ചായക്കനം ചായത്തുടം തീ അനക്കം ചായക്കൊപ്പം കലണ്ടറും അതിലെ ചിത്രങ്ങളും തിളക്കും ചുവർ തീയതി കളങ്ങളിൽ ചാരി നിൽക്കും ചാന്ദ്രദുന്ദുഭി ഢമരുവിൻ്റെ കടുന്തുടിയിൽ നിന്നും നൃത്തത്തിലേക്കായും ശിവൻ്റെ ശിൽപ്പത്തിനപ്പുറം നമ്മൾ നമ്മളിലേക്കായും ഒരു നൃത്തത്തിൽ ചാരി നിർത്തും ചായയുടെ മണമുള്ള വേരുകൾ രണ്ട് മനുഷ്യരെ ഇരുന്ന കസേരക്കും നഗരത്തിലെ ഏറ്റവും അടുത്ത മരത്തിനും ഇടയിൽ നിർത്തി നിർത്തി മുത്തി മുത്തി കുടിക്കും വാസനയുള്ള വേനൽ ആവി പൊങ്ങും പൊള്ളും സാവകാശം കുടിക്കുന്നവർക്കുള്ളതല്ല ചായകൾ എന്ന് നഗരത്തിലേ തിരക്കുള്ള ചൂട് അടക്കം പറയും നമ്മൾ ഒരു തിരക്കും ഇല്ലാത്ത തുമ്പിയേ ഉണ്ടാക്കി നമ്മു...

വരൂ കുറച്ച് വെക്കൂ ഈ വിളിപ്പേരുകൾ

  രണ്ടരഅണ എന്നത്   നിലവിലില്ലാത്ത ഗ്രാമത്തിലെ എന്നോ പൂട്ടിപ്പോയ ഷാപ്പിൻ്റെ ഇരട്ടപ്പേരാണെങ്കിൽ രണ്ട് കാലുള്ള നടത്തത്തിൽ  വന്ന ദൂരം കോരി വെച്ച്  മഴ തോരുന്നത് നോക്കി  എടുത്ത് കൊണ്ട് പോകാവുന്ന വാരിക്കീഴുകളിലേ  കയറിനിൽക്കലുകൾ മഴയൊന്നും പെയ്യുന്നില്ലെങ്കിലും തോരാൻ കാത്തുനിൽക്കുമ്പോലെ കയറി നിൽക്കാറില്ലേ ചില വരികളിൽ വാരിക്കീഴുകൾ പോലെ കൈത്തറി പോലെ കൈകൾ കൊണ്ട് തിരയിട്ട് കാലുകൾ കൊണ്ട് ചവിട്ടി നിർമ്മിക്കാവുന്നവയാവണം ചില കയറിനിർത്തങ്ങൾ എങ്കിലും ചവിട്ടിപോലെ  കയർ കൊണ്ട് നിലത്ത് കിടക്കും നനവ്  അതും സിമൻ്റിട്ടത് അതിലേക്ക് ഒരു ചട്ടിച്ചാന്ത് പോലെ കയറിനിൽക്കും നനഞ്ഞ വരിയലുകൾ ഉള്ള  ഉടൽപ്പാടുകൾ തൊണ്ടിൽ നിന്നും വേർപെട്ട വിധം നാരുകൾ പിരിക്കും ഉടൽ തിരിയൻ റാട്ടുകൾ തോരലുകൾ ഓർത്ത് കിടക്കും തിരിയും ജനാലത്താഴത്തേ മഴത്തുള്ളികൾ വാരിക്കെട്ടിവെക്കും അഴിയും കൊറുങ്കച്ചുരുൾമുടി  അതിലെ ഒന്നാം മിന്നാംമിന്നിച്ചുരുൾ  ആദ്യം ഉണരും പറക്കും പിന്നെ  കൂടെ പറക്കും സ്വപ്നങ്ങളും നനഞ്ഞ കക്ഷത്തിൻ്റെ ചരിവിലെ നനയും നക്ഷത്രക്കണ്ണുകൾ വന്ന് വീഴുന്നത് മിന്നും കഴുകി വിരിച്ചിട്ട തോ...

ആസ്വദിക്കുവാൻ ആകും വിധം ദൈവീകത

 വന്ന് വന്ന് ലോകം  കലാകാരന്മാരുടെ   കലാകാരികളുടെ പരാതിപ്പെട്ടിയായി മാറി എന്ന്  നിരന്തരം സങ്കടപ്പെടുന്ന ദൈവത്തിനെ പുകവലിക്ക് മുമ്പിലേക്ക് കൊളുത്തി ഒരു പുകയിലേക്ക് പകർത്തി കെടുത്തുന്ന വെളിച്ചത്തിൽ കണ്ടെത്തുന്ന മനുഷ്യനുണ്ടായിരുന്നു ദൈവം ഒരു കലാകാരനാൽ കൊല്ലപ്പെടും എന്ന് അയാൾ  ഉറച്ച് വിശ്വസിച്ചു അതിനാൽ അയാൾ കലാകാരനായില്ല എന്ന് ഞാനും വിശ്വസിച്ചു എനിക്ക് അയാളുടെ കെടുത്തുനാടകങ്ങളിൽ എരിയുന്ന വേഷം ഇതിനോടകം തന്നെ ദൈവം കൊല്ലപ്പെട്ടിട്ടുണ്ടാകുമോ എന്ന സംശയം എനിക്കോ അയാൾക്കോ ഇടയിൽ കലയാവുന്നില്ല കാണിയും വിരിയുവാൻ പോയ ഒരു പൂവിനെ ചവിട്ടിക്കെടുത്തിയ കാൽ ദൈവം കൊണ്ട് നടക്കുന്നു എന്ന് അയാൾ കരുതുന്നു ഞാനും ദൈവവും  ആ കരുതലിനൊപ്പം നടക്കുന്നു നടക്കുവാനും കെടുത്തുവാനും ഒരേ കാലുകൾ ഉപയോഗിക്കുന്ന മനുഷ്യരെ ദൈവത്തിൻ്റെ കലകൾ അതിശയത്തോടെ നോക്കിനിൽക്കുന്നു അതേ കാൽ  അതേ കെടുത്തുകാലിൻ്റെ പകർപ്പ് ചെരുപ്പുകൾക്കുള്ളിൽ വെച്ചടച്ച് നടത്തങ്ങളിൽ അയാൾ കരുതിയിരുന്നു വെറുതെ അപ്പോൾ അയാൾ  ഉടൽ നടത്തങ്ങളിലേക്ക് പടരും വള്ളിച്ചെടി എന്ന് കരുതും ദൈവം കൂടെ പടരും ദൈവവും കാലുകൾ പക്ഷികളാകുന്നില്ലെങ്കി...

വീഴ്ച്ചകൾ ദൈവങ്ങൾ

വീഴ്ച്ചകളുടെ ദൈവത്തോട് പൂർണ്ണതയുള്ള ഒരു വഴുക്കൽ ആവശ്യപ്പെടുന്നവരുടെ ദൈവം എന്നമട്ടിൽ ഗൗരവങ്ങളിൽ  തുടരും ദൈവം  വീഴ്ച്ചകളും വിട്ടുവീഴ്ച്ചകളും വഴുക്കലുകളും ദൈവം, നീക്കി നീക്കി വെക്കുന്നു എന്നാൽ ഗൗരവം നീക്കുന്നുണ്ടോ? അതൊട്ടില്ലതാനും! വീഴ്ച്ചകളുടെ കരുക്കളുള്ള ചതുരംഗത്തിൽ, കാലാളുകൾ മാത്രമുള്ള ദൈവം എന്ന ഉപസംഗ്രഹം കളിക്കാരൻ്റെ ഗഹനതകളിൽ എല്ലാ ഇലകളും വഴുക്കിയ മരം എന്നായി വഴുക്കൻ വേരുകൾ വഴുക്കും മരം ഒഴുക്കൻ മട്ടിൽ വഴുക്കലുകളുടെ ഇലയിൽ ഉത്തരം വിളമ്പി ഇരിക്കുന്നു ജനലുകൾ എല്ലാം ഒഴുകിപ്പോയ വീട് അഴികളിൽ   ഭൂതകാലങ്ങളിൽ നിന്നും അറുത്ത് മാറ്റാനാവാത്തവിധം അതിൻ്റെ പിടിച്ചുനിൽപ്പ് ഇന്നലെകളിൽ വഴുക്കൻ തിര ഒഴുക്കൻ കടൽ എന്ന വണ്ണം കടൽത്തീരത്തിനോടടുത്ത തീയറ്ററിൽ മാറ്റിനി കണ്ടിറങ്ങും ദൈവം ഒരു തപ്പിത്തടയൽ പുറത്തേക്കിറങ്ങാൻ നേരം  അരണ്ടവെളിച്ചത്തിൽ ദൈവം കാത്തുവെക്കും ഉറപ്പ് മൺമറഞ്ഞവരുടെ ചിരിയിൽ തങ്ങിനിന്നിട്ടുണ്ടാവണം വെയിൽ ചിതലെടുത്ത വെയിൽ എന്ന വിധം അരണ്ടവെളിച്ചം ചിതലെടുക്കുമ്പോൾ നൃത്തം വെക്കും ചിതൽ ഇപ്പോൾ ചിതലെവിടെ എന്ന് ചിരിക്കും ദൈവം ദൈവത്തിൻ്റെ ചിരിയിൽ നൃത്തം ചിതൽ എന്നിങ്ങനെ ചിതറും ഗൗരവ്വത്ത...

സാഹചര്യത്തിൻ്റെ പാവ

അക്രമികൾക്കും അഴിമതിക്കാർക്കും നിയമം കൈയ്യിലെടുക്കുന്നവർക്കും രാജ്യദ്രോഹം എന്ന കലക്കും നീതി ലഭ്യമാക്കുന്ന വ്യവസ്ഥിതി സാധാരണക്കാരന് ആവശ്യമായ നീതി സാധാരണക്കാരന് ലഭ്യമാകുന്ന നീതി നാണംകുണുങ്ങികളുടെ ഭരണഘടന ഭരണഘടനയിൽ നിന്നും  കാണാതെ പോകുന്ന നാണംകുണുങ്ങികളുടെ സമാന്തര താളുകൾ സാധാരണക്കാരൻ്റെ നിർവ്വചനം മേഘങ്ങളുടെ ഭരണഘടന ഘടനകൾ നഷ്ടപ്പെടുന്ന മേഘം സാധാരണക്കാരൻ്റെ നാണത്തിൽ മേഘങ്ങൾ ഇടപെടും വിധം തൊടാനാവില്ല ഭരണമേഘങ്ങളുടെ ഘടനയാവണം കുട്ടിയുടെ കൈയ്യിൽ പാവ പോലെ മേഘത്തിൻ്റെ കൈയ്യിൽ ആകാശത്തിൻ്റെ പാവ കുട്ടി പാവ മേഘം എന്നിവ  ഒരുമിച്ചെടുത്താൽ കുട്ടി, മേഘത്തേ അതിൻ്റെ കുട്ടിത്തം നിറഞ്ഞ ആകാശത്തെ വിട്ട് തന്നാലും  പാവയേ  ഒരു പക്ഷേ വിട്ടുതരണം എന്നില്ല സാഹചര്യങ്ങളുടെ  പാവയാവാം അവിടെ  ഒരു പക്ഷേ ആകാശത്തിൻ്റെ കുട്ടിക്കാലം അതിൻ്റെ മുട്ടിലിഴച്ചിൽ അതിൻ്റെ ഒരു പിടി മണ്ണ് വാരിത്തിന്നൽ എന്നിവയിലൊന്നും മേഘം പങ്കെടുക്കണമെന്നുമില്ല പങ്കെടുക്കുന്ന സാധാരണക്കാരാ എന്നൊരു അഭിസംബോധന അതാണ് ആകെയുള്ള ആശ്വാസം പിതാവെന്ന കല ഉടൽ എന്ന ഉപന്യാസം ധാരണ എന്ന സന്യാസി ചലനങ്ങളുടെ പരിഭ്രമത്തിൽ പിടിവാശിയുള്ള മേഘം റദ്ദ് ചെയ്...

ഭാഷയുടെ ഭാരമില്ലായ്മയിൽ

ഭാഷയുടെ ഭാരമില്ലായ്‌മയിൽ തല വെച്ച് കിടക്കുന്നു ഉണരുമ്പോൾ ഒരു അപ്പൂപ്പന്താടിയേ തുറന്ന് വെച്ച്  പഠിക്കുന്നു ഭാരമില്ലായ്മകൾ കൂട്ടി വെച്ച് ഭാരമുള്ള ഒരു വാക്കിൻ്റെ മടിയിലേക്ക് പിന്നേയും അപ്പൂപ്പന്താടികൾക്കൊപ്പം പറന്നിറങ്ങുന്നു ഭാരമില്ലായ്മയേ ഒരു വേനൽക്കാലം കൂട്ടികൊണ്ട് പോകുന്നു ഒരു കുടുസ്സുമുറി തുറന്ന്  ഒരേസമയം പുറത്തേക്ക് വരും രണ്ട് ഭാരമില്ലായ്മകൾ പിന്നാലെ അവയുടെ കണ്ടുമുട്ടലുകൾ കുടുസ്സുമുറികൾ അവയുടെ ഭാരമില്ലായ്മകൾ എന്ന് പുറത്തേ രണ്ടുചിരട്ടകൾ  ഓളങ്ങൾ കിടന്ന് കിടന്ന് ഭാരമില്ലായ്മകൾ മറികടന്ന്  ഒരു ഭാഷയാകുന്നിടത്ത് ഉടൽ, ഭാരമില്ലായ്മയുടെ കുടുക്കഴിക്കുന്നു തിരകൾ ചരിച്ച് കളഞ്ഞാൽ തീരങ്ങൾ മടങ്ങിപ്പോകലുകളിലേക്ക്  കടലെടുക്കും ടിക്കറ്റുകൾ ഒരു ചിരട്ടയുടെ രണ്ടാമത്തെ ഭാരം മണ്ണ് കൊണ്ട് നിറക്കുന്നു ഉടലിനൊപ്പം മണൽ, നിലത്തുകിടക്കുന്നു ചിരട്ടയുടെ ഒന്നാമത്തെ ഭാരം വായനക്കാരൻ  തൻ്റെ മനസ്സിൽ കൊണ്ട് നടന്നോട്ടെ എന്ന വിചാരം ഇപ്പോൾ കവിതയിൽ അതിൻ്റെ വിരൽത്തുമ്പിൽ വേണ്ട അതിൻ്റെ ഭാരം എഴുത്തുകാരൻ്റെ മനസ്സിലേക്ക് തന്നെ തിരികേ പിടിച്ചുവെച്ച് കവിത പിന്മാറുന്നു മനസ്സിൻ്റെ ഭാരമാണ് ചിരട്ടനിറയേ പച്ചത...

വിശേഷങ്ങൾ കുറച്ച് കാതിൽ കിളികൊത്തലുകൾ

കശുമാവിൻ ജാലകങ്ങൾ ചില്ലകളിൽ തൂക്കി കിളികൾ തുറന്നിടുന്ന വീടുകൾ ഒരു പുലരി അതിന്നും പിന്നിലേക്ക് പിന്നിലേക്ക് പുലരികൾ  മുന്നിലെ പുലരി കിളിക്കും കിളിയിരിക്കും ചില്ലക്കും പിന്നിലാണ് കശുമാങ്ങാ ആകൃതിയുള്ള പുലരിയേ പകലിൽ തൂക്കിയിടുന്നു കൊത്തുകളുടെ തൂക്കം നോക്കി കിളികളേ അയക്കുന്നു കിളികൊത്തലുകൾ കശുമാങ്ങകൾ അകത്തെടുത്ത് വെക്കുമോ അതോ പുറത്തേക്ക് കളയുമോ നോക്കിയിരിക്കുന്നു കിളിക്കൊഞ്ചലുകൾക്ക് മാത്രമായുള്ള ഞായറാഴ്ച്ച തുറക്കുന്ന പോസ്റ്റ്ഓഫീസ് എന്ന് കള്ളത്തരങ്ങൾ മാത്രം  കൊണ്ട് കൊടുക്കും അവളുടെ അണ്ണാറക്കണ്ണൻ പോസ്‌റ്റ്മാൻ വിശേഷങ്ങൾ കുറച്ച് വിശദമായ കത്തുകൾ എന്ന് കാതിൽ കിളികൊത്തലുകൾ

സൂര്യനൊരു നെയിംസ്ലിപ്പ്

ചിത്രങ്ങൾ കൊണ്ടും നാണം കൊണ്ടും നെയിംസ്ലിപ്പുകൾ അലങ്കരിക്കും കുട്ടി കുട്ടി പേരും കൂട്ടി സ്‌കൂളിലേക്ക് വരുന്നു മഴക്ക് മുമ്പ് നെയിംസ്ലിപ്പുകൾ നനക്കുന്നു  കുട്ടി സ്കൂളിലേക്ക് വരുമ്പോഴും അതേ കുട്ടി സ്‌കൂളിലുണ്ട് ഒരു പക്ഷേ മറ്റൊരു പേരിൽ മറ്റുകുട്ടികൾക്കൊപ്പം നടക്കുമ്പോഴും അവരുമായി കലരുമ്പോഴും നെയിംസ്ലിപ്പിലെ പേര്, കുട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്നു നെയിംസ്ലിപ്പുകൾ സ്‌കൂളിൽ കുട്ടികൾ നെയിംസ്ലിപ്പുകൾ പെയ്യുമ്പോഴും കുട്ടികൾ പേരിൽ കയറിനിൽക്കുന്നു കുട്ടിയും പേരുകളും നനയുന്നു നനഞ്ഞിട്ടില്ല എന്ന കള്ളം,  കുട്ടികളിൽ പിന്നെ നാളേ പിന്നാലെ വരും മറ്റന്നാൾ പനിയാവുമോ? നനയുന്നുണ്ടാവുമോ പ്രായം എത്തിനോക്കുന്നുണ്ടോവുമോ ഉസ്‌ക്കൂളുകളും മറ്റ്അധ്യാപകരും രക്ഷിതാക്കളും  അസ്തമയത്തിൻ്റെ താറാവുകൾ സൂര്യനൊരു കുളമാണെന്ന നുണ കേട്ടിരിക്കുന്നു ജലനുണകൾ മണക്കും മഴ നാരങ്ങാമണമുള്ള ഒരു നുണക്കുഴി മഴ നനക്കാതെ ഒഴിഞ്ഞുപോകുന്നു എല്ലാ മഴകളും ജലത്തിൻ്റെ നുണ  എല്ലാ നുണകളും കഴിഞ്ഞ്, ഒരു കുട്ടി മാത്രം മഴക്ക്, കാത് ചാരുവാൻ കൊടുക്കുന്നു ചാരിവെച്ച കുടക്ക് താഴെ  തുള്ളികൾ നെയ്തെടുത്ത മഴയൊഴുക്ക് നുണക്കുഴിയുള്ള മഴത്തുള്ളിയ...

ഒരു തിരുത്തും ആവശ്യപ്പെടാത്ത തെറ്റ്

  ഒരു ടയർ ചരിച്ച് ചക്രത്തിലിടുമ്പോലെ ഡീസൽ മണം രാവി ഒരു വണ്ടിക്കിടുന്നു ഉടലിൻ്റെ ചരിപ്പാണ് ഭ്രാന്തിൻ്റെ രാവലാണ് അതും സമനിലയിലേയ്ക്കിടുവാൻ ഒരു ഉപ്പൻ്റെ നടത്തം അതിൻ്റെ നോട്ടത്തിൻ്റെ കടുംചുവപ്പോടെ കട്ടെടുക്കുന്നു ഒരു നീലപ്പൊന്മാൻ നീല ഓളങ്ങളിൽ ബാക്കിയാവുന്നു എൻ്റെ പക്ഷിക്കിടുവാൻ ഞാൻ പക്ഷിയെ ചരിക്കുന്നു അതിൻ്റെ ആകാശത്തേ ചരിക്കുന്നു അതിൻ്റെ നീലയേ പിന്നാലെ അതിൻ്റെ ശൂന്യതയെ പിന്നെ അവളെ അവൾ പക്ഷിയുടെ ഉടമസ്ഥ അതിൻ്റെ നടത്തം പറക്കൽ എന്നിവ യഥാക്രമം അവൾ വേർതിരിക്കുന്നു  നടത്തം മാത്രം ചരിക്കുന്നു അതിൻ്റെ പരുക്ക് മാത്രം അവൾ മാറ്റിയിടുന്നു എൻ്റെ വേനലിൻ്റെ പക്ഷിയേ അവൾ ആകാശം ജലം ഭാഷ  എന്നിവ കാട്ടി പ്രകോപിപ്പിക്കുന്നു പ്രകോപനമല്ല പ്രലോഭിപ്പിക്കുക എന്നതാണ്  കൂടുതൽ ശരി എന്ന് പിന്നാലെ കൂടി ജലം തിരുത്തുവാൻ ശ്രമിക്കുന്നു ഇന്നലെകൾ  പിന്നിലേക്ക് പിന്നിലേക്ക്  നിലാവിനേ തിരുത്തുന്നു നിരന്തരം തിരുത്തപ്പെടും ചന്ദ്രൻ ഋതുക്കൾക്ക് നടുവിൽ ഒപ്പനവെച്ചിട്ടു പോയവരുടെ കാൽപ്പാടുകൾക്കരികിൽ ഭാഷാപരമായി ദാഹം കൂടുതൽ ആകർഷകമാകുന്നു ഒരു ഭാഷയിലും കൊള്ളാത്ത ജലം ആകാശത്തിലേക്ക് മടങ്ങിപ്പോകുന്നു മെല്ലെ എന്ന വാക...

ഏകാന്തതയുടെ കറ

ഒരോർമ്മയേ ഘടികാരമാക്കും ചുവർ ഭിത്തി ടാപ്പുചെയ്യുന്നു ചിത്രങ്ങളുടെ കറ ചിരട്ടയിൽ ശേഖരിക്കുന്നു ഏകാന്തതയുടെ ചുറ്റിവരലാവണം ഊറി വരും കറ ദുഃഖം ടാപ്പ് ചെയ്യുന്ന മരത്തിൽ ചിരട്ടകൾ ഒരു ഭാഷ അടച്ച്  ഒരു വാക്കിൻ്റെ പരതൽ നിഘണ്ടു എടുത്ത് വെക്കുമ്പോലെ തേടിയതൊന്നും പൂർണ്ണമല്ല എന്ന വിരലിൻ്റെ തോന്നൽ വാക്ക് നീക്കുന്നു നിഘണ്ടു ടാപ്പ് ചെയ്യുന്നു വാക്കിൻ്റെ ചോട്ടിൽ ചിരട്ടകൾ താൻ അതല്ല എന്ന നിഘണ്ടുവിൻ്റെ വീണ്ടുവിചാരം ഒരു സാക്ഷ പോലെ നീക്കാമെന്ന് തോന്നുന്നു വാതിൽ കഴിഞ്ഞ് വാക്കാവും ഉടൽ ഒരു ഇല കുറുകേ ചാടുമ്പോൾ സഡൻ ബ്രേക്കിടും മരം അതിൻ്റെ നിർത്തലുകൾ തോന്നലുകൾ നിർത്തലിൻ്റെ ഉരഞ്ഞ ശബ്‌ദം വേരാകുവാൻ പോകും മണ്ണ് അന്തരീക്ഷത്തിൽ  അധികം വന്ന ആകാശം  എന്നും തീയതികൾ ഉറയൊഴിച്ചിരുന്ന പോലെ മേഘങ്ങൾ പൊങ്ങിക്കിടക്കും ആകാശത്തിൻ്റെ ഒരു കുടം ശൂന്യത നീക്കി നീക്കി വെക്കുന്നു ഭംഗി കൊണ്ട് വിഹ്വലതകളെ കട്ടെടുക്കുന്ന വെണ്ണക്ക് മുന്നിലെ കൃഷ്‌ണനാക്കുന്നു കാത്തിരിപ്പുകളുടെ കൃഷ്ണവിരൽ പരതൽ അത്രയും ശാന്തമായി  ദീർഘമായി നീലിക്കുന്നു ആകാശം നീലനിറങ്ങളുടെ നിഘണ്ടു ഓരോ വിരലിലും അതിൻ്റെ പരതൽ ഓരോ വാക്കും പരതും വിധം പരതലില അനുയോജ്യമായ കാറ്...

ഒരു നാട് അതിൻ്റെ ഒരു ഓർമ്മ പെയ്ത്ത് ഭാഷയെ അനുവദിക്കുന്ന വിധം

1 അവൾക്കിഷ്ടമുള്ള സങ്കൽപ്പവുമായി എൻ്റെ മീനുകളുടെ മൺകുടം അവയുടെ കാത്തിരിപ്പുകളുടെ നീന്തികടപ്പ് കടവിലെ പടവുകൾ  അവൾ നടന്നുകയറുമ്പോൾ അവളുടെ തള്ളവിരലിൽ നിന്നും തെറിക്കും  മീനിൻ്റെ ആകൃതിയുള്ള നിയമങ്ങൾ അവൾ അത് നടന്ന് തെറ്റിക്കും വിധം നീന്തലുകൾ മീനുകൾ ഇട്ടുവെക്കും ജലത്തിൽ നീന്തലുകൾ തെറ്റിക്കുന്ന മീനുകൾ അവളുടെ നടത്തം ജലത്തിൽ തൊട്ടുവരും വിധം അത് പാലിക്കാത്ത മീനുകൾ നീന്തലുകൾ ഉടലിൽ കലർത്തും വിധം മൺസൂൺതണലിൽ കയറി നിൽക്കും മേഘം ഉടലിൻ്റെ വാഴപ്പോളയിൽ ഇട്ട് കെട്ടിവെക്കും ജീവൻ എന്ന വാക്ക് ഇടവപ്പാതിക്കാടിൽ അച്ചടക്കപ്പെയ്ത്തുള്ള ഒരു മൃഗം പതിയേ മഴയാകുന്നതാവണം പകൽ നുറുങ്ങുകൾ പെയ്ത്തനുകൂലികളുടെ പ്രകടനം, മഴയും കടന്ന് പോകുന്നു പെയ്ത്തുടലിനേ,  അതിൻ്റെ അച്ചടക്കത്തേ വീടിനോട് ചേർന്ന് മുറ്റവും വാരിയും  നട്ട് കെട്ടിവെക്കുനിടത്ത് ഓരോ തുള്ളിയേയും മഴ നക്കിത്തുടയ്ക്കുന്നു പാക്കുവെട്ടികൾ  അടക്കനുറുക്കുന്നത് പോലെ  പിന്നെ ഒരു കഷ്ണം മഴ അതിൻ്റെ ഛന്നം പിന്നം അതിൻ്റെ പെയ്ത്ത് നുറുക്ക് ഒരു കഷ്‌ണം ചരിത്രം എന്നിവ  അതിൻ്റെ അരികിൽ മുറിച്ച് വെയ്ക്കുന്നു നടക്കുന്തോറും തിടമ്പ് പെയ്യും കൊമ്പൻ കത്തിച്ച് ...

എഴുത്ത് തീരത്തെ കടൽ

എഴുത്ത് തീരത്തെ കടൽ എഴുതാനിരിക്കുമ്പോൾ ജനലിനപ്പുറം പ്രത്യക്ഷപ്പെടും കടൽ പിന്നെ അത് എന്നോ ഏതോ  ഒട്ടിച്ചുമറന്ന തപാൽസ്റ്റാമ്പിലേക്ക്  ഇരമ്പം മറന്നുവെച്ച്  അതിൻ്റെ മടങ്ങിപോക്ക് എഴുതാനിരിക്കുന്നവരുടെ കടൽ മടങ്ങിപ്പോകുന്നവരുടെ കടലിനേക്കാൾ കൂടുതൽ ഇരമ്പങ്ങൾ ബാക്കിവെക്കുന്നു കാതോരത്തെ കടലും പകലും ചുണ്ടിന്നോരത്തെ പുഞ്ചിരി രാത്രി, നക്ഷത്രങ്ങൾ ഇട്ടുവെക്കുന്ന പഴ്‌സായിരിക്കുമ്പോഴും രണ്ട് പകലുകൾക്കിടയിലെ കടൽ എന്ന് നടക്കുന്നു പിന്നെ എപ്പോഴോ കിടക്കുന്നു മഴക്കാലരാത്രികൾ ഇട്ടു വെക്കുന്ന അവളുടെ ഭാഷയുടെ പേഴ്സാവും ഞാൻ രാത്രിനാണങ്ങൾ നക്ഷത്രങ്ങളിൽ ഇട്ട് വെച്ച്  പതിവായി ആകാശത്ത് ഉറങ്ങാൻ പോകുന്നവരായിരുന്നു ഉണരുമ്പോൾ പാതിനനച്ച ഉപ്പുരുചിപ്പരലേ എന്ന് മടക്കം നുണയും രണ്ട് കടലുകൾ കുറവ് നക്ഷത്രങ്ങൾ ഉള്ള രാത്രി ഏറ്റവും പഴക്കമുള്ള വസന്തത്തിൻ്റെ ഗൃഹാതുരത്തത്തെ നോക്കിയിരിക്കുന്നു ഏറ്റവും പഴക്കമുള്ള വസന്തത്തിൻ്റെ ഗൃഹാതുരത്തം അതിൻ്റെ നൊസ്റ്റാൾജിയൻമറുകുള്ളവളെ കാണുന്നു അഭിസംബോധനകളുടെ വസന്തമേ എന്ന് അവളേ ഓരോ പൂക്കളും. അവളുടെ ഋതുവിരൽ പരതലിൽ മാഞ്ഞുപോകും പകൽ! 2 ദ്വാരകേ, പ്രതീക്ഷയോളം വലിയ കൃഷ്‌ണനില്ല കടലെടുത്ത് നി...

തുമ്പിശീലങ്ങൾ ശാന്തത

അത്രയും ശാന്തമായി  തുമ്പിയിരിക്കുന്നതിന്നടിയിലെ  നിമിഷം മോഷ്ടിക്കുന്നു അതും തുമ്പിയേക്കാൾ ശാന്തമായി സമീപിക്കുമ്പോഴുള്ള തുമ്പികളുടെ സഹജമായ വെപ്രാളം തീരെയില്ലാതെ മോഷ്ടിച്ചത് മുതൽ  തുമ്പിക്ക് ചോട്ടിലിരുന്നും  എൻ്റെ കൈവെള്ളയിലിരുന്നും  നിമിഷം തുളുമ്പുന്നു അഥവാ നിമിഷങ്ങളുടെ നിഘണ്ടു തുളുമ്പുന്നു എന്ന വാക്ക്  എത്തിനോക്കും വിധം തുമ്പിയല്ലാ എന്ന കല്ലിൻ്റെ ഭാരം ഓരോ നിമിഷവും ഞാൻ ചുമക്കുന്നു അരക്ഷിതാവസ്ഥകളിൽ നിന്നും ദൈവങ്ങളെ രക്ഷപ്പെടുത്തുന്ന കൽപ്രതിമകളേ എന്നൊരു പ്രാർത്ഥന എനിക്കരികിൽ  അതിൽ അതിലും ശാന്തമായി. ഇപ്പോൾ തുമ്പിയിരിക്കുന്നു 2 ദൈവം കൽപ്രതിമളുടെ നിഘണ്ടു നിമിഷങ്ങളുടെ  തീർത്ഥാടകനാവും മുമ്പത്തെ തുമ്പിയും ഒരു പക്ഷേ  അതേ അനന്തതയുടെ ചിറകുള്ളത് അന്തർമുഖത്വമുള്ളവരുടെ നോമിനീ എന്നൊരു കുത്തുവാക്ക്  തുമ്പിശീലങ്ങൾ മറികടക്കുന്നു അവഗണന തന്നെ മറ്റൊരു കുത്തുവാക്കാകുമ്പോഴും തുമ്പി അതവഗണിക്കുന്നു ധ്യാനവ്യാകരണങ്ങളിൽ ബുദ്ധനും ഭാഷയും തുമ്പിശാന്തതകളിൽ  ജലവും നിമിഷങ്ങളും നിമിഷത്തിലിരിക്കുന്ന തുമ്പി എന്ന്  ബുദ്ധൻ നിരന്തരം, ധ്യാനത്തിലേക്ക് തുളുമ്പുന്നു എനിക്...

മുൻവിധി അതിൻ്റെ പഴക്കം പുനർനിർമ്മിക്കുന്നു

എൻ്റെ മുൻവിധിയുടെ പഴക്കം ഇന്നലെത്തേ തേയ്മാനം വന്ന ചന്ദ്രനിൽ അവസാനിച്ചു ക്ഷമിക്കണം  പുതിയ ചന്ദ്രന്നേ ഞാൻ അംഗീകരിക്കുന്നില്ല തേയ്മാനങ്ങൾ കൂടുതൽ കൂടുതൽ ചന്ദ്രനാവുന്നത് കൊണ്ടാവണം പുതുക്കം എന്നത് ചന്ദ്രനിൽ കാഴ്ച്ചക്കപ്പുറം കാഴ്ച്ചപ്പാടിൽ ചവിട്ടി നിന്ന് നോക്കിയാൽ നിലവിലില്ല മുൻവിധികൾ സൃഷ്‌ടിച്ചെടുക്കുവാൻ ചിലവാക്കിയ സമയം സന്ദർഭം വിഭവങ്ങൾ കണക്കാക്കിയാൽ ചന്ദ്രനോളം വരില  ക്ഷമിക്കണം ല എന്ന രൂപം അതും അക്ഷരമാകും മുമ്പേ കൊണ്ട് നടക്കുന്ന അതിൻ്റെ ലഘുത്വം ഒരു ഇല്ലയിലും ഇറക്കിവെക്കുവാൻ ആവുന്നില്ല ചാന്ദ്രപരിഭ്രമങ്ങൾ തൂക്കുവിളക്കുകൾ പോലെ ഇന്നലെകളിൽ തൂക്കിയിടുന്നു അതും പിന്നിൽ നിന്ന്  കൂടുതൽ പിന്നിലേക്ക് എനിക്ക് പിന്നിലെ ഇന്നലെ അതിലെ വേനലുകൾ ആലിംഗനങ്ങൾ  ഇലപോലെ  അതിൽ അനങ്ങും വെയിൽ കഴിഞ്ഞ,  തൊട്ടുമുമ്പ് കഴിഞ്ഞ  ജീവിച്ചിരുന്ന നിമിഷം തേയ്മാനം വന്ന വർത്തമാനം  എന്നാണ് കരുതിയിരുന്നത് പുഴവക്കിൽ നിന്ന് ചന്ദ്രനിലേക്ക് ഇറങ്ങുവാനുള്ള കടവ് ഒഴുക്കുള്ള നിലാവിൽ അവൾ പുനർനിർമ്മിക്കുന്നു അതും പടവുകൾ ഞൊറിഞ്ഞുടുത്ത് ഓരോ ഉലച്ചിലിലും  കാൽ തട്ടും അവൾ തിരിഞ്ഞ് നോക്കുമ്പോൾ ആ നിമിഷത്തിലേക്...

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...

വിരൽമണമുള്ള കവിതകൾ

പല വാങ്കുകൾ എന്ന്  തിരുത്തുവാൻ ശ്രമിക്കുന്നുണ്ട് നടക്കുന്നില്ല പള്ളയിൽ പഞ്ഞിയുള്ള ഇലഞ്ഞിമരമേ മാതൃത്വത്തിനും അനാഥതത്തിനു ഇടയിലുള്ള ഭാരമില്ലായ്മ എന്നൊന്നും ഇതിനെ മനസ്സിലേക്ക് ഇറക്കിവെക്കരുതേ എന്ന് മന്ത്രിച്ചിരുന്നു വിരൽ കൊണ്ട് മെടഞ്ഞ ചന്ദ്രക്കല പുക മണമുള്ള ചുണ്ട് പോലെ ഉടലിന്നരികിൽ ചരിച്ച് വെച്ചിരുന്നു എടുത്തിട്ട് തിരിച്ചുവെക്കാത്ത ബുക്ക് ഷെൽഫ് പോലെ മാനത്ത് തരിശ്ശ് കിടക്കും ചന്ദ്രക്കല എടുത്ത ഇടം വിധിയുടെ ബുക്ക് ഷെൽഫേ എന്നൊരു അഭിസംബോധന ഉടലോളം ചെന്ന് മടങ്ങിവന്നു വിരലോളം എന്ന് തിരുത്തി ഇനിയും എഴുതിയിട്ടില്ലാത്ത കവിത മൗനത്തിൽ വീണു ചുണ്ടോളം ഉറഞ്ഞു ഒന്നും മിണ്ടുവാനില്ലാത്ത വണ്ണം ഒന്നും എഴുതുവാനില്ലാത്ത വണ്ണം എൻ്റേതല്ലാത്ത മൗനത്തിന്  ഞാനും കൂട്ടിരിക്കുന്നു ഒരു വാങ്ക് ഇടക്ക് വെച്ച്, മിനാരത്തിലേക്ക് എഴുന്നേറ്റ് പോയ പള്ളി തിരികേ വന്ന്  ചന്ദ്രക്കലക്കരികിലിരിക്കുന്നു!

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

സൂര്യൻ ഒരു wow വ്വാൽ

സൂര്യൻ ഒരു വൗവ്വാൽ പകലിൻ്റെ കിഴുക്കാം തൂക്കുകളിൽ തലകീഴായി  തൂങ്ങിക്കിടന്ന്  ദിവസത്തിന്നേ നോക്കുന്നു രാത്രിയല്ല എന്ന് സ്ഥാപിക്കുവാനുള്ള അതിൻ്റെ ശ്രമങ്ങളിൽ ചില റാത്തൽ ചിറകടികൾ  വിളക്കിച്ചേർക്കുന്നു കറുപ്പ് ചേർത്തും കുറച്ചും ഇരുട്ട്  തൂക്കുന്നു രഹസ്യമായി നാണം കുണുങ്ങുന്ന സൂര്യനിൽ വീജാവരിക്കാലത്തിലേക്ക്  സ്വകാര്യമായി തുറക്കാവുന്ന ജനാല അതിൻ്റെ കൊളുത്ത് ഞാത്തുന്നു പുലരിയുടെ  പുരാതനഭൂപടം വിടർത്തുമ്പോൾ  ഒരു നാവികനാവും സൂര്യൻ. കടൽ കഴിഞ്ഞ് ഒരു ക്രിസ്‌റ്റഫർ കൊളമ്പസ് നാണം എവിടെ വയ്ക്കണം എന്ന് തിടുക്കപ്പെട്ട് പരതുന്നു ഇവിടെ, കാതുകൾ നീന്തുന്ന ജലമാണ് ഉടൽ എന്ന ഒരു അരയന്നത്തിൻ്റെ നിഗമനം ദൈവം മുഖവിലക്കെടുത്തിട്ടുണ്ടെന്ന് തോന്നുന്നു കാണികൾ നടന്ന് കയറുന്ന നാടകം പോലെ അഭിനയത്തിൻ്റെ പടവുകളിൽ തളർന്നിരിക്കും സൂര്യൻ തിരശ്ശീലക്ക് പിന്നിൽ ചമയങ്ങളില്ലാത്ത പകൽ നീന്തുന്ന അരയന്നത്തിൻ്റെ നടത്തം ദൈവം കട്ടെടുത്ത് അരക്കെട്ടിൽ വെക്കുന്നു ചേമ്പിലയിൽ ജലം പോലെ ദൈവത്തിൻ്റെ അരക്കെട്ടിൽ തുളുമ്പും നീന്തൽ ഒപ്പം തുളുമ്പും ഒരിറ്റ് നാണവും കാണികളുടെ നിൽപ്പിൽ നാടകം തുളുമ്പുന്നു നാടകം കഴിയുമ്പോൾ അഭിനയമ...

എൻ്റെ ഒന്നാമത്തെ ഏകാന്തത അതിൻ്റെ രണ്ടാമത്തെ ഏകാന്തതയോട് തെളിവ് ചോദിക്കുന്നു

എൻ്റെ ഒന്നാമത്തെ ഏകാന്തത എന്ത് ചെയ്യുന്നു? ഒന്നുമില്ല, അത് എൻ്റെ രണ്ടാമത്തെ  ഏകാന്തത എന്ത് ചെയ്യുന്നു എന്ന്  എത്തിനോക്കുക മാത്രം ചെയ്യുന്നു രണ്ടും മൂന്നും ഏകാന്തതകൾ ഒന്നും ചെയ്യുന്നില്ല എന്നിട്ടും എൻ്റെ രണ്ടാമത്തെ ഏകാന്തത നിൻ്റെ ഒന്നാമത്തെ ഏകാന്തതയെ അനുഗമിക്കുക മാത്രം ചെയ്യുന്നു അനുകരിക്കുവാനാകാത്ത ഒരേകാന്തത നീ കൊണ്ട് നടക്കുന്നു എന്ന് തോന്നിയിരുന്നു എൻ്റെ കാണാതെപോയ ഒരേകാന്തതയേ നിൻ്റെ രണ്ടും മൂന്നും ഏകാന്തതകൾ, അവയുടെ നിഗമനങ്ങൾ,  തിരഞ്ഞ് പോയിട്ടുണ്ടാവണം 2 ഒരു പ്രണയ ഗാനത്തിൽ കമിതാക്കൾ  പ്രണയവും ഗാനവുമായി ഒരകലം വേണുനാഗവള്ളിമുഖമുള്ള ഏകാന്തത പാലിക്കുന്നത് പോലെ നീ എൻ്റെ അനേകം ഏകാന്തതകളുടെ പാലക ഏറ്റവും അവസാനം അനുഭവപെട്ട ഒരേകാന്തത, അതിൻ്റെ ഒരു ശരിപ്പകർപ്പ് എൻ്റെ ഉടൽ കൊണ്ടുനടന്നിരുന്നു കാലവുമായുള്ള അതിൻ്റെ അകലം പ്രണയമാവുന്നു ഒരു പരിമിതിയാവുന്നില്ല ഇരുട്ട്  ഉടലിൻ്റെ സ്‌ക്രീൻഷോട്ട്, സ്വതന്ത്രഏകാന്തത എന്നൊക്കെയുള്ള അതിൻ്റെ വിലയിരുത്തലുകൾ നിലാവുമായി ഇടകലർന്ന് ഉടൽ അതിൻ്റെ പരിധി ലംഘിക്കുന്നത് പോലെ ഇരുട്ടിൻ്റെ പരിമിതികൾ  പരമാവധി ഇട്ടുവെക്കാവുന്ന  ഒന്നാവുകയാവണം ചന്ദ്രൻ ...

കുരുവിമുഖമുള്ള ദുഃഖം

നെടുവിർപ്പിൻ്റെ മ്യൂസിയങ്ങളിൽ ദുഃഖം ഒരു സന്ദർശകനല്ലാതായി ദുഃഖം ഒരു മേൽവിലാസമല്ലാതായി നിങ്ങൾ ആവശ്യപ്പെട്ട ചലചിത്രഗാനം പോലെ ദുഃഖത്തിൻ്റെ കേൾവിക്കാർ അവർക്കിഷ്ടമുള്ള ദുഃഖം മാത്രം ആവശ്യപ്പെട്ട് കേട്ടുതുടങ്ങി പഴയകാല റേഡിയോ പോലെ ചതുരപ്പെട്ടിയിൽ ചടഞ്ഞിരുന്ന് ദൈവം പാട്ട് തുടങ്ങി നെടുവീർപ്പിൻ്റെ യൂണിഫോം ഇട്ട് പഴയകാലങ്ങളിൽ നിന്ന്  ഒരു പോസ്‌റ്റ്മാന്  കൊണ്ടുവരാവുന്ന  തപാൽഉരുപ്പടി പോലെ  ദുഃഖം മാറി ഒരു പോസ്റ്റ്മാൻ വന്ന് പോകുമ്പോൾ  പഴയഗ്രാമങ്ങൾ ഗൃഹാതുരത്തമറിയാതേ മടക്കത്തപ്പാൽ എന്നോണ്ണം  മതിയായ സ്‌റ്റാമ്പൊട്ടിച്ച് ശാന്തമായി കരുതുന്ന ഒരേകാന്തയുണ്ട് കുരുവിമുഖമുള്ള ഏകാന്തതയേ ദുഃഖം അഭിസംബോധന ചെയ്യുകയാവണം പോസ്‌റ്റോഫീസുകൾ എല്ലാം അടച്ചരാത്രി ആ ഏകാന്തതക്കുള്ള കാത്തിരിപ്പ് പോലെ  കുരുവിമുഖമുള്ള ദുഃഖം എൻ്റെ ഗ്രാമം എടുത്തുവെക്കുന്നു.

ഒരു കവിൾ കവിത

ജെൻസിബുദ്ധൻ  വിൻ്റേജ് റഹ്മാനേ കേൾക്കുന്നു തെറ്റൊന്നുമില്ല ധ്യാനമുള്ള ബീറ്റുകൾ പക്ഷേ എങ്ങിനെ കേൾക്കുവാനാകും ചിന്നച്ചിന്ന ആശൈയോ ആശൈ ആശൈകളോ ഒക്കെ ഇടക്ക് പ്ലേലിസ്റ്റിൽ കയറിവരില്ലേ ചിലപ്പോഴെങ്കിലും  ആശങ്കകളുടെ ബീറ്റുകൾ ഉള്ള ബുദ്ധനാണ് ഹൃദയം എന്ന് തോന്നി ഒത്തുതീർപ്പുകളുടെ പ്രതിമയായി ബുദ്ധനേ സങ്കൽപ്പിച്ചുനോക്കി  നല്ല ചേർച്ചയുണ്ട് നിശ്ചലതക്കും മേൽ കാലത്തിനോട് ചേർന്നിരിക്കുവാനുള്ള ബുദ്ധൻ്റെ കഴിവ് അതിശയിപ്പിച്ചിട്ടുണ്ട് കാതുകൾ മുഴുകിയിരിക്കുന്നതിനാൽ ഒന്നും ചോദിക്കുവാനാകുന്നില്ല ഞാനന്ന് ഗംഭീരമായി ചായയിടുന്ന കാലമാണ് ചുണ്ടിലുണ്ട് മൂളിപ്പാട്ടിൻ്റെ  അനക്കങ്ങൾ ഓരോ മൂളിപ്പാട്ടിലും ഒളിച്ചിരിക്കും പൂർണ്ണമായും അഴിയാത്ത ഏതോ പാട്ടിൻ്റെ ഈണത്തോടൊപ്പമുള്ള അതിൻ്റെ ഒളിച്ചോട്ടങ്ങൾ കാതുകളിലേക്കുള്ള ഒളിച്ചോട്ടം ഒരു പാട്ടിന്നിടയിൽ ചുണ്ടുകൾ എടുത്ത് വെക്കും പോലെ എന്ന് തോന്നി കുടിക്കുമ്പോൾ നിശ്ശബ്ദനായിരിക്കണം എന്നാലും ചായയിടുമ്പോൾ  ഇളയരാജയേ കേൾക്കണം അതെനിക്ക് നിർബന്ധമാണ് ഇളയരാജയേ  കേട്ടുകഴിഞ്ഞ കാതിന്  ഏലക്കയും ഗ്രാമ്പുവും ചേർന്ന കട്ടൻകാപ്പിയുടെ മണമാണ്. അഥവാ ഒരു കാലത്തിൻ്റെ  പഴയ അരണ...

തടവറമണമുള്ള ഭാഷ കവിതയാകും വിധം

ഞാനെന്ന വാക്ക്  എല്ലാ നഗ്നതയിലും പങ്കെടുക്കുന്നത് പോലെ നിങ്ങൾ എല്ലാ കൊള്ളയിലും പങ്കെടുക്കുന്നു വിശ്വസിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ നഗ്നത ഒരു ഇലയാണ് ഇലക്ക് മുമ്പ്  കിളിക്ക് പിമ്പേ  അമ്പിനും  അമ്പിന് മുമ്പിരുന്ന കിളിക്കും  അത് കൊള്ളുന്നതിന് മുമ്പേ  കിളിർത്ത വാക്കിനും  അത് കലയായിരിക്കാം പക്ഷേ ഒരു കലക്കും ഇതുവരെ നിങ്ങളേ മനസ്സിലായിട്ടില്ല എന്നേയും നിങ്ങളേ മനസ്സിലാക്കിയ ഒരാൾ ഞാനാണ്  അതിനാൽ ഞാനെന്ന വാക്കിൽ എന്നെ വെക്കുന്നു ഇനി ഞാനെഴുതട്ടെ എന്ന് സകല ഇലയോടും സകല നഗ്നതകളോടും യാചിക്കുന്നു ലോകത്തിൻ്റെ കണ്ണിൽ  കല നഗ്നമാവുന്നു എല്ലാ കലകളും കാലത്തിന് ഒപ്പം കാമത്തിനും കാവൽ നിൽക്കുന്നു കാലം നിയതികളുടെ നീതികളുടെ തൊണ്ടിമുതലുകൾ ഉള്ള ഒരു കൊള്ളക്കാരനാവുകയാണ് അതേ, അതും ആരുമറിയാതെ അത് നിങ്ങളേ ഒരു കാലത്തും അലോസരപ്പെടുത്തുന്നില്ല കാരണം, നിങ്ങൾ തന്നെ ഒരു കൊള്ളമുതലാവണം നിങ്ങൾ പോലുമറിയാതെ ഇനി നിങ്ങളുടെ നഗ്നത ഉദ്ഘനനം ചെയ്തെടുത്ത  സംസ്കൃതിയിൽ ഒരു പക്ഷേ നദീതടം എന്ന വാക്ക് ചേർത്ത് സ്ഫുടം ചെയ്തെടുത്ത സംസ്കൃതിയിൽ എന്ന് തെളിച്ച് തന്നെ പറയേണ്ടിവരും നിങ്ങളുടെ നഗ്നതക്ക്...

ഇറുക്കാതിരുന്നതിൻ്റെ നാലായിരം നോവ് ആകാശമാവും വിധം

ഇറുക്കാതിരുന്നതിൻ്റെ നാലായിരം നോവ് ഇറുക്കാതിരിക്കുവാനാകുമോ ആകാശം അടരുന്നതിൽ കുറച്ച്നേരം തങ്ങിനിന്ന് നോവിന്നും മേലെ  പറക്കും പക്ഷികൾ നിറയേപൂത്ത കുരുക്കുത്തിമുല്ലയായി നിന്നിലേക്ക് തന്നെ എന്നും  ചാഞ്ഞുനിന്നു നിൻ്റെ ഏകാന്തത അടർന്നുവീഴുന്ന ഏകാന്തതയെ നീ പൂവാക്കി ചെടിയിലേക്ക് തന്നെ തിരികേ വെച്ചു നിൻ്റെ ഉടലിൽ തട്ടുമ്പോഴെക്കെ ഏകാന്തതയുടെ പൂക്കൾ കൊഴിഞ്ഞ് നിലത്ത് വീണു എന്നിട്ടും എനിക്ക് പറന്നുവന്നിരിക്കാനുള്ള ഒരു ചില്ല നീ ഞാത്തി ഇട്ടു പക്ഷിയാകാതെ വയ്യെന്നായി എനിക്ക് എന്നെ പക്ഷിയാക്കുന്ന നിൻ്റെ ചില്ല എന്ന അടക്കം പറച്ചിലായി ഋതുക്കൾ കുരുക്കുത്തിമുല്ലയിൽ നഗ്നത സൂക്ഷിക്കും ചെടി എന്ന് നിന്നെ കാലം നമ്മൾ ഒരേകാന്തതയേ പകുത്തുടുക്കുന്നു നമ്മളോട് പിണങ്ങി നമ്മുടെ നഗ്നതകൾ, ഏകാന്തതയാകുവാൻ പോകുന്നു പിണങ്ങിയ നഗ്നതയേ, ഏകാന്തത കാട്ടി നമ്മൾ തിരികേ വിളിക്കുന്നു പ്രണയത്തിൻ്റെ ആറാമത്തെ താളത്തിനോട് പിണക്കമുള്ള നഗ്നതയേ നമ്മുടെ കാതിന് ചുറ്റുമുള്ള ഋതു, അപ്പോഴും ഏകാന്തത എന്ന് പേരിട്ട് വിളിക്കുന്നു. 

സാവകാശത്തിൻ്റെ സാഷേകളിൽ ചാരിയിരിക്കുന്നു

പറക്കുന്ന പക്ഷികൾക്ക്  ചില്ലറക്ക് മുറിച്ച് വാങ്ങാവുന്ന സാഷേകളുണ്ടാവുമോ  ആകാശത്തിന് ? കുറവാണ് ചുറ്റുപാടുകളിലേക്കുള്ള അലിയൽ നടത്തത്തിൽ കൊരുത്തിട്ടിട്ടുണ്ട് എന്നേയുള്ളു തിളയെന്നും കുമിളയെന്നുമാണ് വേർതിരിവുകൾ ഉടലുകൾ സമീപനങ്ങൾ എന്നാവുകിൽ ഞാൻ തന്നെയാവണം  എൻ്റെ പഴക്കത്തിൻ്റെ സാഷേ നടത്തവും നൃത്തവും  എന്നാണ് തിള. വെച്ചിട്ടില്ലാത്ത നൃത്തങ്ങളിൽ, ചുവടുകൾ കുമിളകൾ ശേഖരങ്ങളുടേതാണ്  നിലയും വിലയും നൃത്തത്തിൻ്റെ സാഷേ നടത്തം വകഞ്ഞ്  ചുവടുകളിലേക്കും മുദ്രകളിലേക്കുമുള്ള അതിൻ്റെ കലരൽ എൻ്റേതോ നിൻ്റേതോ എന്നൊന്നുന്നില്ല ചുവടുകൾ ആരുടേതുമല്ലാത്തതുമാകാം എന്നാലും വെച്ചിട്ടുണ്ടോ എന്നാവും ഉടലുകൾ എത്തിനോക്കുക ഒരു പക്ഷേ കുറച്ച് നേരം, ചൂട് തങ്ങിനിൽക്കുമിടം ഉടലാവുന്നതുമങ്ങിനാവാം ചിറക് നൂൽക്കുന്ന പക്ഷി ആകാശം കൊണ്ട് ഒരു, പഴഞ്ചൻ ചർക്കയാണെന്ന അതിൻ്റെ തോന്നൽ ചുറ്റും ഉടയുന്ന ഗാന്ധിജിയേ ഉടുത്തുനിൽക്കും പ്രതിമകൾ അതിൻ്റെ കണ്ണടയിൽ കെട്ടിക്കിടക്കും ഇനിയും ഉടയാത്ത നാളെയുടെ നിശ്ചലത നാളെയുടെ സാഷേകളാണ് കലണ്ടർ നിറയേ ഇന്നലെയിലേക്കുള്ള അതിൻ്റെ അലിയൽ ഇനിയും പൂർണ്ണമായും ചേർത്തിട്ടില്ല ഒരു ഉടലിലേക്കും തീയതികളിലേ...

വിഷാദത്തിൻ്റെ കൊക്കുള്ള നീലപൊന്മാനും ഞാനും

ഭാവത്തിൽ സ്വരം ലയിപ്പിക്കുന്ന ജയചന്ദ്രനെ ഏറേ ഇഷ്ടമായിരുന്നു ജയചന്ദ്രൻ്റെ സ്വരത്തിനെ  ദൈവമായി കണ്ട് ആരാധിച്ചിരുന്നു എന്നെങ്കിലും ഒരിക്കൽ ജയചന്ദ്രൻ മരിച്ചുപോയാൽ ആത്മഹത്യ ചെയ്യണമെന്ന് വിചാരിച്ചിരുന്നു കഴിയില്ല എന്നറിയാമായിരുന്നിട്ടും വെറുതേ ഒരു ഫാൻറസിയായി കൊണ്ട് നടന്നിരുന്നു  അങ്ങിനെയൊരു മോഹം ജയചന്ദ്രൻ മരിച്ചു ജയചന്ദ്രൻ ഒരിക്കലും മരിക്കില്ല എന്നൊന്നും കരുതിയിരുന്നില്ല എന്നിട്ടും ജയചന്ദ്രൻ മരിച്ചു ഒരു ഗായകന്ന് ചേരുന്ന മരണം എന്നിട്ടും ഞാനാത്മഹത്യ ചെയ്തില്ല ജയചന്ദ്രൻ്റെ മരണത്തിന് ശേഷം ജയചന്ദ്രൻ്റെ ഒരു പാട്ട് പോലും  വെച്ച് കേട്ടില്ല കാരണം ഒന്നും ഉണ്ടായിട്ടല്ല എന്നിട്ടും എന്ന വാക്കിൽ പിടിച്ചുനിന്നു ഒരു പക്ഷേ അനാവശ്യമായി ജയചന്ദ്രൻ്റെ സ്വരത്തിനേക്കാൾ ഒരിത്തിരി ഇഷ്ടം ജീവിതത്തിനോട്  കൂടുതൽ തോന്നി പലവട്ടം കുലുക്കി എന്നിട്ടും എന്ന വാക്ക്  ആര് പാടുന്നു എന്ന് നോക്കാതെ കൂടുതൽ പാട്ടുകൾ കേട്ടു മരണത്തിനേക്കാൾ ആത്മഹത്യയോട് ഒരിത്തിരി ഇഷ്ടം കൂടുതൽ തോന്നിയ കാലത്തൊക്കെ ഞാൻ ജീവിച്ചിരുന്നു അതും ജീവിച്ചിരിക്കുന്നതിൻ്റെ കാരണങ്ങൾ ആരോടും ബോധ്യപ്പെടുത്താതെ തന്നെ നിൻ്റെ ജീവിതത്തേക്കാൾ എൻ്റെ ജീവ...