Skip to main content

Posts

Showing posts from May, 2020

നാടകവണ്ടി എന്ന നിലയിൽ കവിത

നാരങ്ങ  ഉരുണ്ട ഒരു മത്സ്യമാവുകയും മഞ്ഞ അതിന്റെ  കടലാവുകയും ചെയ്തു. ഞാൻ സമീപനത്തിന്റെ അല്ലി മഞ്ഞ കഴിഞ്ഞാൽ ഇറങ്ങേണ്ട നിറം ഉപ്പ് ജലം എവിടെ കണ്ടാലും ഇടപെടുന്ന കടലിന്റെ പ്രതിനിധി. മാഞ്ചോട് ഒരു കാപ്പാടാവുകയും മാമ്പഴ വാസ്കോഡിഗാമകൾ വന്നിറങ്ങുകയും ചെയ്യുന്ന വിധം കാറ്റ്  പറങ്കി കപ്പൽ കടലിൽ വെച്ചേ പാടേ മറികടക്കുന്നു കാൽ കുത്തുന്ന വിധം മാങ്ങയുടെ ആകൃതിയിൽ കടൽ  പകൽ അതിന്റെ മധുരം തിരക്കില്ലാത്ത വിധം തിരകൾ അല്ലിയിലും കാണപ്പെട്ടു നാരങ്ങാ മറുക് ചുട്ട ഇറച്ചി നാലിമ വൈകുന്നേരങ്ങൾ ഉടലിന്റെ അങ്ങാടി എന്നിവയെല്ലാം കടന്നിരിയ്ക്കുന്നു കടന്നുവരുന്തോറും മരിച്ചുകിടക്കുവാൻ  ഇഷ്ടപ്പെടുന്നവരായി കാണപ്പെട്ടു മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ  അവർ നിരന്തരം  അപമാനിതരാവുന്നത് കണ്ടു കാൽവിരലുകളുടെ ആകൃതിയിൽ കാലുകൾക്കരികിൽ തുടർച്ചയായി എവിടെയും  ഒഴുകിവന്നു ശവങ്ങൾ കാലുകൾ കൊണ്ട് തട്ടിഒഴുക്കിമാറ്റി വിടുക മാത്രം ചെയ്തു ഇടയ്ക്കിടെ കൂടെ ഒഴുകി ഇതിനിടയിലെപ്പോഴോ കുത്തി തുറന്ന് ആരോ എടുത്തിരിയ്ക്കുന്നു ഒഴുക്കിന്റെ ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള മാമ്പഴമധുരം മാമ്പഴമായിരുന്നു അന്തരീക്ഷത്തിലെ ലോക്കർ കുത്തിത്തുറന്നെടുത്തത് മധുരമാവണം അങ്ങോട്ടേയ്ക്ക് പുറപ

തീവണ്ടി ചലനങ്ങളിൽ ഒരു ഉടൽ നിശ്ചലതയിൽ അതിന്റെ സ്റ്റേഷനും

അപകർഷതാ ബോധത്തിലേയ്ക്കുള്ള അവസാന തീവണ്ടിയും പുറപ്പെട്ടു കഴിഞ്ഞാൽ വിജനമാകുന്ന ഒരിടമാകുന്നു ഉടൽ വഴുക്കുന്ന സമയത്ത് ഉടൽ തീവണ്ടിയിലേയ്ക്കും റെയിൽവേ സ്റ്റേഷനിലേയ്ക്കും ഒരേസമയം വഴുതിയിറങ്ങുന്ന മഴ മഞ്ഞുകാലത്ത് റെയിൽവേസ്റ്റേഷനുകൾ ചില കാത്തുനിൽപ്പുകളുടെ കൂട്ടിവെച്ച ഐസുകട്ടകൾ  അതിൽ വന്നുനിൽക്കും തീവണ്ടികൾ  നിരത്തിവെയ്ക്കും മീനുകൾ ഓരോ മീനുകൾക്കും യാത്രക്കാരുടെ വരണ്ട മുഖം നനഞ്ഞ കണ്ണുകൾ ഓരോ തീവണ്ടിയും പുറപ്പെട്ടു പോയിക്കഴിഞ്ഞാൽ സ്റ്റേഷനെന്ന ഭാരം നെടുനീളത്തിൽ കോൺക്രീറ്റ് കട്ടകളിൽ പാളങ്ങൾക്ക് സമാന്തരമായി ഇറക്കിവെച്ച് യാന്ത്രികമായി കാണിക്കാവുന്ന നിറത്തിന്റെ സിഗ്നലിലേയ്ക്ക് വിരസത അഴിച്ചുവെച്ച് റെയിൽവേ സ്റ്റേഷൻ പതിയേ ഒരുടലാവുന്നു പോർട്ടർമാർ നിറമില്ലാത്ത തൂവലുകളിൽ പക്ഷികളും സ്റ്റേഷൻ ഓരോ മരണത്തിലും പങ്കെടുക്കുവാൻ പുറപ്പെട്ട ഒരാളായി വിജനതയിൽ തീവണ്ടികാത്തുനിൽക്കുന്നു ചിലപ്പോൾ ഒറ്റപ്പെട്ട ഒരാളായി മറ്റു ചിലപ്പോൾ കാത്തുനിൽപ്പുകളിൽ പണിഞ്ഞുവെച്ച ഒരു കൂട്ടം ആൾക്കാരുടെ നിശ്ചലതയായി പിന്നെ എപ്പോഴോ ആരും തിരിച്ചറിയാത്ത വിധം ഓരോരുത്തരായി ഒറ്റയ്ക്കും കൂട്ടംകൂടിയും പലപ്പോഴായി എങ്ങോട്ടെന്നില്ലാതെ പുറപ്പെട്ടുപോകുന്നു. എല്ല