Skip to main content

Posts

Showing posts from June, 2023

സൂര്യകാന്തിക്ക് കൈ കാണിക്കും സൂര്യൻ

സൂര്യകാന്തിയുടെ മുറ്റത്ത് നിന്നും ഭാഷയുടെ ടാക്സി പിടിക്കുന്നു മറ്റൊരു ഭാഷയ്ക്ക് കൈ കാണിച്ചു, വെറുതേ വഴി ചോദിക്കുവാൻ ഒന്നും ചെയ്യുന്നില്ല നീല കൂടുതൽ ചേർത്ത പൊന്മാൻ നിന്റെ കാതിന്റെ തുമ്പത്തെ മന്ദാരക്കടവ് കഴിഞ്ഞ്, ശരിയാണ് ജമന്തികൾ തോണികൾ ഒരുപക്ഷേ, മന്ദാരത്തോണികൾ തുഴഞ്ഞ് നീങ്ങിയതിന് ശേഷം വിരൽത്തുമ്പു വാക്കിലുരച്ച് കവിതയെഴുതുകയായിരുന്നു പഴയ കുടയുടെ സുതാര്യതയുള്ള  ചതുരപ്പിടി, മഴയിലുരയുമ്പോലെ ഗൃഹാതുരത്വത്തിന്റെ ഒരു  മധുരഗന്ധം പരന്നു കാതിന്റെയറ്റം പാട്ടിലുരയുമ്പോലെ ഒരു മഴത്തുള്ളിയിൽ, പാട്ടിന്റെ മെലഡികൾ പാർക്ക് ചെയ്യുമിടം മെലഡികളെ ക്കുറിച്ചുള്ള  നിന്റെ കാതിന്റെ പഠനം പൂർത്തിയാക്കിയതിൽ പ്പിന്നെ, ബുദ്ധന്റെ ചുണ്ടിൽ നിന്നും നിശ്ശബ്ദതയുടെ ശിൽപ്പത്തിലേക്ക് പറന്ന്, കൂടുതൽ വിടുതൽ നേടിയ പൂമ്പാറ്റ പൂമ്പാറ്റകളുടെ അഗ്രഹാരത്തിലെ നിന്റെ ഉടലിന്റെ കോലം പൂർത്തിയാക്കാതെ ഒരു ഈറൻ കെട്ടിവെച്ച് ഒരു വെളുപ്പാൻ കാലവും മടങ്ങുന്നു ഇറ്റുവീഴും മുമ്പ്, ഖനീഭവിച്ച ദു:ഖം എന്ന വാക്കിനെ ഒപ്പിയെടുത്തിട്ടുണ്ട്. ആരുടേതെന്നറിയാതെ ഇനി എവിടെ വെക്കും?

റിക്കവറീവെഹിക്കിളുകൾ

ശലഭങ്ങളുടെ റിക്കവറീവെഹിക്കിൾ മാത്രമാവും ആകാശം പ്രണയം  ഒരു റിക്കവറീവാഹനമാവുകയും ഉടലുകൾ, അതും കേടാവും മുമ്പ് വന്ന് കയറ്റിപ്പോവുകയും ചെയ്തു വർത്തമാനകാലത്തിന്റെ  വ്യാകരണം പോലെ തുടർച്ചയായി ഉടലുകൾ  കയറ്റിക്കൊണ്ട് പോകുന്നുണ്ടായിരുന്നു  കേടായരതി തടിലോറി പാലം കയറുമ്പോലെ എങ്ങും കയറുകളുടെ മുറുക്കം എങ്ങും കേടായലോറികൾ ആകാശത്തിന്റെ ജെസിബിയായി പണിയെടുക്കും മേഘം ആകാശം കയറ്റുകയും കൊണ്ടിറക്കുവാൻ ഒരിടമില്ലാതെ മേഘങ്ങൾക്കരികിൽ  പാർക്ക് ചെയ്യുകയും ചെയ്തു മാന്യുവൽ ആകാശത്തിന്റെ ഓപ്പറേറ്റിങ് ഇൻസ്ട്രക്ഷൻസ് പരിശോധിക്കും എന്റെ ഭാഷ ആകാശം ഒരു നിഘണ്ടുവാകുകയും നീല അതിലെ ഒരു വാക്കാവുകയും മേഘം അത് പരിശോധിക്കാനെടുക്കുകയും ചെയ്തു കേടായ ഭാഷയെ അനുസരിക്കും എന്റെ വ്യാകരണം ഇറക്കിവെക്കുന്നില്ല ലോറികൾ എങ്ങും പഴഞ്ചൻ തടികൾ നിഘണ്ടുക്കൾ വാക്കുകൾ കയറ്റിയ പഴഞ്ചൻലോറികൾ ഭാഷ വ്യാകരണത്തിന്റെ റിക്കവറി വെഹിക്കിളുകൾ ഞാൻ തുടർച്ചയായി  പാലങ്ങളുടെ ചിത്രങ്ങൾ  എടുക്കുകയും കാക്കകളുടെ തോട്ടത്തിൽ കൊണ്ടുപോയി നാട്ടുകയും ചെയ്തു ക്യാമറകൾ, റിക്കവറിവെഹിക്കിളുകളാണെന്ന് കാക്കകൾ കറുത്തനിറത്തിൽ കരുതി കറുപ്പ് നിറങ്ങളുടെ റിക്കവറിവെഹിക്കിളായി നിറങ്ങൾ, മഴവിൽലോറിയ

തുറുപ്പ് ചീട്ട്

തലയിണയിൽ നിറയേ പുല്ല് നിറച്ച് അത് കിളിർത്ത് വരുന്ന   സ്വരത്തിന്റെ മടിയിൽ തലവെച്ച് ഞാൻ ഉറങ്ങുവാൻ പോകുന്നു തലയിണയിൽ രാത്രി അരികിൽ ചന്ദ്രക്കല ഒരു നക്ഷത്രത്തിന്റെ സ്റ്റാൻഡിട്ട്  ചാരി വെച്ചിരിക്കുന്ന ഭാരമുള്ള ബൈക്ക് പോലെ രാത്രി ഉരുണ്ടുരുണ്ട് വീഴാവുന്ന ചാക്കുകെട്ടുകൾ പോലെ അട്ടിയട്ടിയായി അടുക്കിവെച്ചിരിക്കുന്ന ബൈക്കിന്റെ ശബ്ദം, അതിനോട് താരാട്ടാകുവാൻ വന്യമായ ശബ്ദത്തിൽ ആവശ്യപ്പെടുകയായിരുന്നു ഇമകളിൽ നിന്നും വലിച്ചീമ്പി കുടിക്കാവുന്ന പാല് പോലെ ഉറക്കം നക്ഷത്രാകൃതിയുള്ള ക്ഷീണം ഉറക്കം എന്നത്  എന്റെ കുതിരയുടെ പേരല്ല ഗ്രാമാതിർത്തിയോട് ചേർന്ന് അടയ്ക്കുവാൻ പോകുന്ന കടയിൽ തുകലിന്റെ അതിരുകളുള്ള ജീനിവള്ളിക്ക്  ഞാനും എന്റെ കുതിരയും താരാട്ടിന്റെ ഭാഷയിൽ വിലപേശുന്നു മൈനയുടെ ഗീയർബോക്സിലെ തവിട്ട്ക്ലച്ച് അമർത്തിമാറാവുന്ന ന്യൂട്രലിന്നരികിലെ മഞ്ഞ  നിറം കൊണ്ട് തവിട്ടാണ് എന്റെ കാലുകൾ മൈനയുമായി ഞാനത്  നടക്കുമ്പോഴും പറക്കുമ്പോഴും പങ്കിടുന്നില്ല ചിനപ്പുകൾ നനച്ച് കാലുകൾ കുടഞ്ഞ് അരുവിയരുകിലെ എന്റെ ഉടലും അതിന്റെ കുതിരയും അതിന്റെ തവിട്ടുവേഗത്തിൽ മഞ്ഞയുടെ ഗീയറുമാറി മൈന അതിന്റെ തവിട്ട്നിറമുള്ള എട്ടുമണിയിരുട്ട് എന്റെ രാത്രിയിൽ

ശ്വാസബുദ്ധൻ

ഗസലിലെ വിഷാദങ്ങൾ ചെന്നെത്തി നോക്കും ദുഃഖത്തിന്റെ കിഴുക്കാംതൂക്ക് ഗസലുകളിൽ വിഷാദത്തിന്റെ സ്വരസ്ഥാനങ്ങൾ  എന്നാണ് ആരോപണം അതും ലളിതമായത് ക്ഷമിക്കണം എന്റെ ദുഃഖങ്ങൾക്ക് അതിനുത്തരമില്ല എന്ന സമീപനം  അപ്പോഴും ഗാനത്തിന് എന്ന് കരുതി  എന്റെ ദുഃഖങ്ങൾ വിശുദ്ധമാണെന്ന് അതിനർത്ഥമില്ല അത് നിർത്താതെ തുടരുന്നു കാതോർത്താൽ മാത്രം ശ്രദ്ധയിൽപ്പെടും വിധം ബുദ്ധശിൽപ്പങ്ങൾ  ശ്വാസമെടുക്കും ശബ്ദം മറ്റൊരു ശിൽപ്പത്തിലെ ശ്വാസം ബുദ്ധനല്ലാത്ത മറ്റൊരാൾ എടുക്കുന്നു ഗസലുകൾക്കപ്പുറം ഖവാലികൾ വഴിഞ്ഞൊഴുകും രാജസ്ഥാനീഹവേലികൾക്കരികിൽ ധ്യാനത്തിന്റെ ഗലീബോയിയായ്  പ്രത്യക്ഷപ്പെടും എന്റെ ശ്വാസബുദ്ധൻ ഇങ്ങ് തെക്ക് നീലനിറമുള്ള  വേഴാമ്പൽ ത്തൂവാലകൾ നീട്ടി  എന്റെ ഗ്രാമത്തിൽ മഴ വെക്കും ഖവാലി അങ്ങ് ദൂരെ ബവുൾഗായകനായ ബുദ്ധനെ മുട്ടിയുരുമ്മി എന്റെ പാട്ടിരിക്കുന്നു ധ്യാനത്തിന്റെ കുടമുല്ലപ്പൂക്കൾ കൈക്കുഴയിൽ കെട്ടിയിട്ടും എന്റെ പാതിമയങ്ങിയ ബുദ്ധൻ മഴയിൽ മുത്തുന്നില്ല ഒരു ഖവാലിയിലും പങ്കെടുക്കുന്നില്ല താളം കൊണ്ട് പോലും മുനിഞ്ഞ് വിരിയും ധ്യാനത്തിന്റെ കുടമുല്ലപ്പൂക്കൾ അതിനിടെ ബുദ്ധശിൽപ്പങ്ങളെ അതിനിശ്ചലം ടെറാക്കോട്ടാ നിറങ്ങളിലേക്ക് വലിച്ചിഴക്കുകയാണ് അതിന