Skip to main content

പ്രവാസി മതം


ഏതു മത ഗ്രന്ഥത്തിനും മുകളിലിരിക്കും
ദേശീയ പാസ്പോർട്ട്‌ എന്റെ മാതൃഗ്രന്ഥം
പ്രവാസി ഭാരതീയൻ എന്ന ചെറുനിലയിൽ
ഏതു രാജ്യത്തും വിലയുള്ള സ്നേഹഗ്രന്ഥം

ഏതു രാജ്യത്തും സ്വീകാര്യം പക്ഷെ രാജ്യത്തിനകത്തു അത് സ്വകാര്യം മതഗ്രന്ഥങ്ങൾക്കുള്ളിലോളിപ്പിക്കും വില നൽകാത്തൊരു  ഗ്രന്ഥം അത്
അവിടെ വില പല മത ഗ്രന്ഥങ്ങൾക്ക്, നീതിക്കവിടൊരു കറുത്ത തുണി

ഒരു ഗർഭപാത്രത്തിൻ പല ജന്മത്തിനും മതം തിരഞ്ഞു തരം തിരിച്ചു  പലജാതി.  മുലപ്പാൽ ഊറ്റും വരേണ്യ ജാതി. പ്രവാസി നാട്ടിൽ ഇന്നും വെറും ദത്തുപുത്രൻ
അന്യനാട്ടിൽദുഃഖത്തിൻധർത്തീപുത്രൻ,പേരിടും മുമ്പ്മതമറിയാൻകൊതിക്കും ദേശത്തിൻ ജാതീയ സത്യവാങ്ങ്മൂലങ്ങൾക്കുതെളിവായ്‌അലയുംസാക്ഷിപത്രം

ഒരു മതത്തിനും ഇല്ലല്ലോ മനുഷ്യനേക്കാൾ പഴക്കവും
ഉള്ളതല്ലോ സ്നേഹം അതിനോ? മനുഷ്യനോളം തഴക്കവും!
ഒരു സ്വർഗ്ഗവും മതം ഉണ്ടായിട്ടു കണ്ടുപിടിച്ചിട്ടുമില്ലെന്നാലും
ഉണ്ടെങ്കിൽ അത് ഭൂമിയിലെ നരകം മാത്രമെന്നറിഞ്ഞാലും

മതം സ്നേഹത്തിനതുമതി, സ്നേഹം മതത്തിനൊരു അനുമതി
പരസ്പര സ്നേഹത്തിനും അതിലുപരി ദൈവസ്നേഹത്തിനും.
സ്നേഹം മതത്തിനു  മാത്രമോ? അത് വേണ്ട! ഇനി വേണം വേണമെന്നാണോ?ആയിക്കോളൂ പക്ഷെ അത് വെറുപ്പിനുള്ള വെറും അന്നമാകേണ്ട!
മതം അറിവിന്റെ തലച്ചോറ്. അത് സ്വാർത്ഥം ആയാൽ വെറും കുട്ടിച്ചോറും!

Comments

  1. പ്രവാസമതവിശ്വാസിയായൊരു ഭക്തന്‍

    ReplyDelete
    Replies
    1. ഭക്തൻ സംഭാവനയോക്കെ വിദേശ നാണയമായി കൊടുക്കുന്നുണ്ടല്ലോ, അനുഗ്രഹം നാട്ടിലുള്ളവരുടെ ക്യൂ കഴിയുമ്പോൾ ആരോഗ്യം ഉണ്ടെങ്കിൽ കിട്ടും.. ആയുസ്സും ആരോഗ്യവും മനസമാധാനവും ഉണ്ടാവട്ടെ എല്ലാ പ്രവാസി ഭക്തര്ക്കും അല്ലെ അജിത്‌ ഭായ്

      നന്ദി അജിത്ഭായ് ഇതൊരു പ്രവാസി ദാസൻ

      Delete
  2. പ്രവാസിയാണല്ലേ......വരികള്‍ ക്രമപ്പെടുത്തി പോസ്റ്റ് ചെയ്താല്‍ കൂടുതല്‍ നന്നായിരുന്നേനെ

    ReplyDelete
    Replies
    1. ചെറിയൊരു മാറ്റം നടത്തിയിട്ടുണ്ട്, വളരെ സന്തോഷം അങ്ങിനെ ഒരു ക്രീത്മക നിര്ദേശം നല്കിയതിനു

      Delete
  3. നല്ല കവിത. ഏറെ ഇഷ്ടമായത് ഈ വരികൾ

    ഒരു മതത്തിനും ഇല്ലല്ലോ മനുഷ്യനേക്കാൾ പഴക്കവും
    ഉള്ളതല്ലോ സ്നേഹം അതിനോ? മനുഷ്യനോളം തഴക്കവും!
    ഒരു സ്വർഗ്ഗവും മതം ഉണ്ടായിട്ടു കണ്ടുപിടിച്ചിട്ടുമില്ലെന്നാലും
    ഉണ്ടെങ്കിൽ അത് ഭൂമിയിലെ നരകം മാത്രമെന്നറിഞ്ഞാലും

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി മാഷെ സന്തോഷത്തോടെ സ്നേഹത്തോടെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വിഷാദത്തിൻ്റെ കുറുകലുകൾ ഉള്ള അസ്തമയത്തിൻ്റെ പ്രാവുകൾ

നിന്നിലൊരു പുഴയുണ്ടെന്ന് കണ്ടെത്തിയതിൽ പിന്നെ കണ്ടെത്തലുകളുടെ  മീൻകണ്ണുള്ള ജലം കണ്ടെത്തലുകളേ മീൻമിനുക്കമേ ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ വെള്ളാരംകല്ലടുക്കേ എന്നിങ്ങനെ,  അതിൻ്റെ മറികടക്കലുകളേ കുറിച്ച് കൂടെയൊഴുകലുകളേ കുറിച്ച് മാറിൽ പറ്റിച്ചേർന്ന് കിടന്ന് മീനുകൾക്കൊപ്പം ആലോചിക്കുന്നു അരയോളം മീൻ ആലോചിക്കുന്നു അരയ്ക്ക് താഴേക്ക് ജലം എന്ന് മീനാലോചന  ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ  നാണത്തോടെ തൊടുമ്പോൾ കവിത ഇടപെടുന്നു വിശ്വസിക്കുമോ മീനിൻ്റെ ആലോചനയോളം മനോഹരമാണ് ഇപ്പോൾ ജലം പ്രാവുകൾ കുറുകും പോലെ മീനുകളുടെ നഗ്നതക്കരികിൽ ജലം കുറുകുന്നു അതും തുള്ളികളിൽ  പറന്ന് പറ്റിയിരുന്ന് മീനിൻ്റെ ആലോചന വന്ന ജലം എന്നെനിക്ക്  അത്രയും പ്രീയപ്പെട്ടെ ഒരാളോട് അടക്കം പറയാമെന്ന് തോന്നുന്നു പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം നിന്നോട് പറയുമെങ്കിൽ നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം ഒരു പക്ഷേ നിൻ്റെ അരക്കെട്ടൊഴുക്ക് നീ അടക്കിപ്പിടിക്കും വിധം പൗരാണികതകൾ മറികടക്കുമ്പോൾ പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി അടക്കിപ്പിടിക്കുമ്പോലെ  നിന്നിൽ ഒരേ സമയം സംയമനം പിന്നെ അതിൻ്റെ  പിറന്നപടിയുള്...

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...