Skip to main content

Posts

Showing posts from December, 2021

സ്വരം സൂര്യൻ വിതയ്ക്കും വിധം കവിത

രണ്ട് നിശ്വാസങ്ങൾ ചേർത്തടയ്ക്കുന്നു വാതിലിന്റെ രൂപത്തിൽ കാറ്റു തുറക്കുന്നു കേട്ടിട്ടുണ്ടോ പൂവിൽ വന്ന്  കാറ്റിൽ വന്ന്  മൊട്ട് തട്ടുന്ന സ്വരം വിരിയുന്ന ഒന്ന് നുണഞ്ഞു കിടക്കുന്ന മുലപ്പൂപാൽ മണം. മൊട്ടിൽ, പാലൂട്ടുന്ന അമ്മ അനുഭവിയ്ക്കും നിർവൃതി കാറ്റ് ചുമക്കും വിരിയുന്നത് എഴുതിപ്പഠിയ്ക്കും പൂക്കളുടെ നാല് വര അതിൽ നിലാവിൽ തൊടും നാലാമത്തെ വര അതിൽ കുഞ്ഞു കിടക്കുന്നു 2 തുടക്കമൊന്നും ഇല്ലാത്ത കവിതയെഴുതണമെന്ന് വിചാരിക്കുകയായിരുന്നു തിടുക്കവും ഉണ്ടായില്ല തീരെ തുടക്കത്തിന്റെ കടലിലെ  ഒരു തിര വന്ന് വരിയായി ഋതുക്കളുടെ പകർത്തിയെഴുത്തു പുസ്തകത്തിൽ ഒന്ന് വസന്തമാവും വിധം മാറോട് ചേർത്ത് പൊതിയിടുന്ന മറ്റൊന്ന് പൂവായി ഭ്രമണമണിഞ്ഞവളെ എന്നൊരു വിളി ഭൂമി കാതിൽ, കൊളുത്തിവെയ്ക്കുമെങ്കിൽ അമ്മ മണം പൂക്കൾക്ക് മൂന്നരമണിക്കനൽ ഉലയുന്നതിന്റെ നാളം അടിച്ചുനനയ്ക്കും ഉണരുന്നതിന്റെ കല്ല് മറിയുന്ന മണത്തിന്റെ താളുകൾ  മണത്തിന്റെ പേജ്നമ്പർ പതിയേ ഒരു പൂവാകുന്നു പൂക്കുന്നതിൽ വാക്കുകൾ വാക തിരുകിക്കയറ്റുന്നത് പോലെ നിറങ്ങളിൽ തിരുകിക്കയറ്റി  ചോപ്പ് കവിത സൂര്യന്റെ  ഉന്തുവണ്ടി ഉന്തുന്നത് പോലെ ഓരോ പൂക്കളേയും ഉന്തുന്നു ഉന്തുന്നതിനിടയിൽ കാലിലെ

പിയാനോ ഇലകളുള്ള ഓർമ്മ ശിൽപ്പത്തിലെ ബുദ്ധൻ വായിക്കും വിധം

പനിനീർപ്പൂ, ഒരു അഭിസംബോധനയാണെങ്കിൽ ഒരു വിളികേൾക്കുവാൻ പ്രണയം എടുക്കുന്നതെല്ലാം അതായിരുന്നു തുടക്കം നിറത്തിന്റെ ചോട്ടിൽ മണം കൊണ്ടുണ്ടാക്കിയ പനിനീർപ്പൂബുദ്ധൻ ചന്ദനത്തിരിയിലെ ധൂപബുദ്ധൻ നാളത്തിലെ ആളുന്ന ബുദ്ധൻ ചെരാതിലെ മുനിയുന്ന ബുദ്ധൻ മഴയിലെ തോരുന്ന ബുദ്ധൻ പെയ്യുന്നതിലേയ്ക്ക് ചാരുന്ന ബുദ്ധൻ അടരുന്ന  ഓർക്കെസ്ട്രയിലകൾ കൊണ്ടുണ്ടാക്കിയ മഞ്ഞനിറമുള്ള  ശിശിരസിംഫണിയ്ക്ക് മുന്നിൽ ശാന്തതയുടെ കൈ, അലസമായ് വിരിയ്ക്കും മ്യൂസിക്ക് കണ്ടക്ടർ ബുദ്ധൻ പിണക്കത്തിന്റെ നുണക്കുഴി അണിയുന്നവൾക്ക്, പിന്നിൽ നിന്നുള്ള കെട്ടിപിടിത്തം കൊണ്ടുണ്ടാക്കിയ പിയാനോ ആവുന്നവൾക്ക് കാതിന്നരികിലെ സംഗീതബുദ്ധൻ നിലാവ് ചുരുട്ടിവെച്ച മുടിയുള്ള ബുദ്ധൻ ധ്യാനത്തിന്റെ സ്കൂൾ വിട്ടാൽ കൂട്ടാൻ നിൽക്കുന്ന അമ്മമാർക്കിടയിലേയ്ക്ക് സ്കൂൾക്കുട്ടിയെ പോലെ ഓടിവരുന്ന ധ്യാനത്തിന്റെ നുണക്കുഴിയുള്ള ബുദ്ധൻ ഒരു പക്ഷേ ഫ്ലാഷ്ബാക്കിലെ ഒരേയൊരു ബ്ലാക്ക്ആൻവൈറ്റ് ബുദ്ധൻ.