1 അവൾക്കിഷ്ടമുള്ള സങ്കൽപ്പവുമായി എൻ്റെ മീനുകളുടെ മൺകുടം അവയുടെ കാത്തിരിപ്പുകളുടെ നീന്തികടപ്പ് കടവിലെ പടവുകൾ അവൾ നടന്നുകയറുമ്പോൾ അവളുടെ തള്ളവിരലിൽ നിന്നും തെറിക്കും മീനിൻ്റെ ആകൃതിയുള്ള നിയമങ്ങൾ അവൾ അത് നടന്ന് തെറ്റിക്കും വിധം നീന്തലുകൾ മീനുകൾ ഇട്ടുവെക്കും ജലത്തിൽ നീന്തലുകൾ തെറ്റിക്കുന്ന മീനുകൾ അവളുടെ നടത്തം ജലത്തിൽ തൊട്ടുവരും വിധം അത് പാലിക്കാത്ത മീനുകൾ നീന്തലുകൾ ഉടലിൽ കലർത്തും വിധം മൺസൂൺതണലിൽ കയറി നിൽക്കും മേഘം ഉടലിൻ്റെ വാഴപ്പോളയിൽ ഇട്ട് കെട്ടിവെക്കും ജീവൻ എന്ന വാക്ക് ഇടവപ്പാതിക്കാടിൽ അച്ചടക്കപ്പെയ്ത്തുള്ള ഒരു മൃഗം പതിയേ മഴയാകുന്നതാവണം പകൽ നുറുങ്ങുകൾ പെയ്ത്തനുകൂലികളുടെ പ്രകടനം, മഴയും കടന്ന് പോകുന്നു പെയ്ത്തുടലിനേ, അതിൻ്റെ അച്ചടക്കത്തേ വീടിനോട് ചേർന്ന് മുറ്റവും വാരിയും നട്ട് കെട്ടിവെക്കുനിടത്ത് ഓരോ തുള്ളിയേയും മഴ നക്കിത്തുടയ്ക്കുന്നു പാക്കുവെട്ടികൾ അടക്കനുറുക്കുന്നത് പോലെ പിന്നെ ഒരു കഷ്ണം മഴ അതിൻ്റെ ഛന്നം പിന്നം അതിൻ്റെ പെയ്ത്ത് നുറുക്ക് ഒരു കഷ്‌ണം ചരിത്രം എന്നിവ അതിൻ്റെ അരികിൽ മുറിച്ച് വെയ്ക്കുന്നു നടക്കുന്തോറും തിടമ്പ് പെയ്യും കൊമ്പൻ കത്തിച്ച് ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...