Skip to main content

Posts

Showing posts from 2020

വിരലുകളുടെ മഞ്ഞ ജെസിബികൾ

വെറുതെയിരിക്കുമ്പോൾ മഞ്ഞപുരട്ടി ഒരു ജെസിബി യായി പുറത്തിറങ്ങും മടുപ്പ് കുന്നാവും മുന്നിൽ കാലമില്ലാത്ത മഞ്ഞ് മഴ അതിന്റെ ടയറുരഞ്ഞ  വളഞ്ഞുപുളഞ്ഞ പാട് ഋതുവിന്റെ മഞ്ഞകലർന്ന കൊഴിഞ്ഞ ഇലപ്പാലം കടന്ന് ഇടതൂർന്ന് കിടക്കും  പിന്നേയും ശിശിരകാലം അല്ലികൾ മണ്ണാണെങ്കിൽ സങ്കൽപത്തിൽ മധുരകരമായി പാകമായ ജെ സി ബി യാവുകയായിരുന്നു ഓറഞ്ച് ബുൾഡോസർ ഇഴഞ്ഞ പാടുകളിൽ ആശങ്കയുടെ എഞ്ചിൻ മുന്നിൽ തെളിഞ്ഞുവരുന്നു മൃതദേഹങ്ങളുടെ  ജെ സി ബികൾ സഞ്ചരിയ്ക്കുന്ന സെമിത്തേരികൾ കൊഴിഞ്ഞുവിഴാൻ  അരികിൽ ഭാരമില്ലാത്ത മഞ്ഞപ്പൂക്കൾ പിടിച്ചുകിടക്കുന്ന തൽക്കാലത്തിന്റെ തോന്നൽ കലർന്ന, കടലാസ്ചെടി മിഴികൾ അതിൽ ഉടക്കിയിടുന്നു നടക്കുന്നു.

ഒരു ദിവസത്തെ പുലരി

നിശ്ശബ്ദതയുടെ ഷവറിൽ കുളിക്കുന്നത് പോലെ ഒഴുകിവരും ജീവിതത്തിന് കീഴിൽ  കൊണ്ടുനിർത്തുന്നു കുളിക്കുന്നു, തലകുടയുന്നു ആനന്ദിയ്ക്കുന്നു  എന്റെ മഞ്ഞുകാലം. ഉടലില്ലായ്മയെ, ശൂന്യതയെ തോർത്തിയെടുക്കുന്നു അതിൽ  ഒരു ദിവസത്തെ പുലരി. സൂര്യനെ  കുളിപ്പിച്ചെടുക്കും കിളികൾ തൂവലുകൾ ഉഴിഞ്ഞ് പാടും പാട്ടും വകഞ്ഞ് ചാഞ്ഞും ചരിഞ്ഞും നോക്കി കുത്തിക്കൊടുക്കും, പൊട്ടിന്നരികിലിരിയ്ക്കുകയാവും ഇപ്പോൾ അവളുടെ ഏകാന്തത.

ഇലഡിറ്റക്ടീവുകൾ

മഞ്ഞയുടെ ഉത്ഭവം തിരഞ്ഞ് മരമാകെ സഞ്ചരിക്കുന്ന ഇലഡിറ്റക്ടീവുകൾ മറവിയ്ക്കിട്ടേക്കാവുന്ന ശീർഷകങ്ങൾപോലെ അവരിട്ടേക്കാവുന്ന നീളൻ കുപ്പായമാവണം നവംമ്പർ അനക്കുവാൻ കഴിയാത്ത ചെറുവിരലുകളുടെ തടവറയിൽ വിശുദ്ധനാരങ്ങകളും നെല്ലിയും മഞ്ഞ ഒരു പുണ്യാളൻ മനസ്സുണ്ടായിരുന്നു എന്ന് കേട്ട് ഓരോ ശവക്കുഴികളും  തുറന്നുനോക്കുന്ന  നിറമില്ലാത്ത മണ്ണ് അവയ്ക്ക് മുകളിൽ നനവും മരുന്നുകടകളാവുന്നില്ല പൂക്കൾ പുറത്തുനിന്ന് വാങ്ങുവാൻ എഴുതിക്കൊടുത്ത മരുന്നിന്റെ മണമുള്ള കുറിപ്പടികൾ തുറക്കുന്നതിനിടയിൽ പറക്കുന്നതിൽ കാത്തുനിൽക്കുന്നതെല്ലാം ശലഭങ്ങൾ കുറവുള്ള നിറങ്ങളെല്ലാം പകൽ ഉണ്ട് എന്നതാണ് ഇരുട്ട് പിറന്നതിന്റെ തെളിവ് അതുതന്നെയാണ് മുകളിൽ വരികൾക്കിടയിൽ തുറന്ന താഴും ഒളിപ്പിച്ചതെല്ലാം തിരുത്തിയത് പോലെ പിന്നെ കാണുമെങ്കിൽ മനസ്സിലായാൽ മാത്രം പിറന്നതെന്ന് വായിക്കാവുന്ന വിധം വെറും പറന്നതിന്റെ പാടുകൾ.

കള്ളൻ ആൾക്കൂട്ടം എന്നിവയിലെ ഒന്നെന്ന നിർമ്മിതി

ഒരാൾ കൂടി  വരുവാനുള്ള ഒരാൾക്കൂട്ടം. ഒരാൾക്കൂട്ടത്തെ  മോഷ്ടിച്ചുകൊണ്ടു പോകുന്ന  കള്ളൻ എല്ലാ ആൾക്കൂട്ടങ്ങളും പലപ്പോഴായി കള്ളനായി മാറ്റിനിർത്തി  അവരിൽ ഒരാളെ അയാളുടെ നിറം അയാളുടെ സ്വഭാവം അയാളുടെ സമയം അതിനനുസരിച്ചു രൂപപ്പെട്ടുവരുന്നു പകൽ ആൾക്കൂട്ടങ്ങളെ  ഒഴിച്ചുവെയ്ക്കുന്ന കുപ്പിയായി കാണപ്പെട്ടു കൂടെ ഒഴിക്കപ്പെട്ടു  അയാൾക്ക് ചുറ്റും നിൽക്കുന്നവർ ഒപ്പം രാത്രിഗന്ധിയായ പൊള്ളുന്ന വെയിലും നിറം കൊണ്ടുകൊണ്ടു കറുത്തുപോയത് നിറമുള്ളതും നിറമില്ലാത്തതുമായ കുപ്പികളുണ്ടായി ആൾക്കൂട്ടം, ഒരാളെ തുറക്കുന്ന താക്കോലാണെന്ന് ആരോ പറഞ്ഞു എന്നിട്ടും അയാൾ മാത്രം തുറന്നുകിടന്നു. അകത്തേക്ക് മാത്രം ചാരി അവിടെ തുടർന്നു ഓടിട്ട വീടുകളിൽ പിറകുവശത്ത് മാത്രം ചാരി, ചരിച്ച് വെച്ചിരിക്കുന്ന വിധം  കാണപ്പെടുന്ന എണികൾ വാരിയിൽ നിന്നും  താഴെ വീഴുന്ന വെള്ളം താഴെവീണ് താഴെവീണ്  അവിടെ കിടന്ന് കെട്ടിക്കിടക്കുന്നതിന് മുമ്പ് ഒലിച്ചുപോകുന്നതിന് മുമ്പ് താഴെ നിന്ന് എണിയെടുത്ത് ചാരി  മുകളിലേയ്ക്ക് കയറി ചോർച്ചകൾ അടച്ചു ഓടുകൾ മാറ്റിയിട്ടു തനിയെ മഴ നനഞ്ഞ് താഴെയ്ക്കിറങ്ങി പനിയ്ക്കപ്പെട്ടവരും പനിപിടിക്കാത്തവരും ഉണ്ടായി ആൾക്കൂട്ടങ്ങളിൽ അവർ തങ്ങളിൽ ഇടപ

ഉടൽ എന്ന കോൺഫറൻസിൽ അവതരിപ്പിച്ചേക്കാവുന്ന ഉറക്കം എന്ന പ്രബന്ധം

ഞാനൊരു മരംങ്കൊത്തിയുടെ ഉറക്കം മോഷ്ടിക്കുന്നു എന്റെ ഉറക്കം ഒരു മരമാണെന്ന് സങ്കൽപ്പിക്കുവാൻ അതിനായിട്ടുണ്ട്. ഒരു ഗോത്രവർഗ്ഗകൊത്തുപണിയല്ല, ഉറക്കം ഞാൻ അതിന് മുന്നിലൂടെ കടന്നുപോകുന്ന നാടോടിയായ സന്ദർശകനുമാവുന്നില്ല. എന്നെങ്കിലും ഇല്ല എന്ന കവിതാസമാഹാരം പുറത്തിറക്കിയേക്കാവുന്ന കവിതയുമായി  അകന്നകന്നുപോകുന്ന കവി മാത്രമാകുന്നു എന്റെ അകൽച്ച തന്നെയാണ് അടുപ്പങ്ങളിൽ മരങ്കൊത്തി കൊത്താനുപയോഗിക്കുന്ന കൊക്കും ചുണ്ടും അകലങ്ങളിലേയ്ക്കു നടക്കുന്തോറും തുടർനടപടിയാവുന്ന ചിലങ്കയിൽ നൃത്തം, അടുക്കുന്തോറും ചുവടുകളിൽ നിന്നും എത്തിനോക്കുന്ന മാനാവുന്നു എങ്കിലും എന്ന വാക്ക്, മയിലും വിശ്വസിച്ചേക്കില്ല നടത്തമൊരു കൊടുങ്കാട് എന്നിട്ടും പുറത്തേക്കിറങ്ങുമ്പോൾ രാത്രി എടുത്തിട്ടേക്കാവുന്ന  വാറുപൊട്ടിയ ചെരുപ്പുകളിൽ  ഏതുനിമിഷവും ഉപേക്ഷിക്കാവുന്ന ഒന്ന് സ്വതന്ത്രമായ ഉടലാവുന്നു കൃഷിചെയ്യുന്നുവെന്നേയുള്ളു, ഉറക്കത്തിന്റെ കൈതച്ചക്ക  സ്ഥലം, ഉടലിന്റെ പാട്ടം. നോക്കുമ്പോഴെല്ലാം അണ്ണാൻ ഒരു താക്കോൽക്കൂട്ടം അത് ഓരോ മരവും തുറന്ന് തുറന്ന് അകത്തേയ്ക്ക് കയറിപ്പോകുന്നു ഒരു ഉറക്കംതൂങ്ങലിന്റെ അനക്കത്തെ  കാറ്റ് വിളിർച്ചുണർത്തുമ്പോഴെല്ലാം ഞെട്ടി ഉണര

നടത്തം ധൂർത്തടിച്ച് കളയും വിധം നൃത്തധൂർത്തൻ

ഭൂമിയെന്ന ഭ്രമണധൂർത്തൻ നീ പ്രണയധൂർത്ത വിരിഞ്ഞുതീരാത്ത ഒരു പുഷ്പത്തിന്റെ കേസരത്തിൽ നീ പൂക്കളിലെ ആശ്ചര്യചിഹ്നം പൂക്കളിലെ ബുദ്ധഭിക്ഷു അതേസമയം വിരഹധൂർത്ത ഒരു ശംഖുപുഷ്പത്തിന്റെ ഔദാര്യത്തിൽ ഇനിയെത്ര നാൾ വസന്തം ഈ ഭൂമിയിൽ എന്ന സംശയത്തിന്റെ ഉടമസ്ഥയും പൂക്കൾ നശ്വരതയുടെ ഇതളുകളിൽ തീർത്ത വിരിയുന്ന പ്രതിമകൾ സന്ന്യാസിയായ പൂവ് ഭ്രമണം ഭിക്ഷയാചിയ്ക്കുന്ന ഭൂമി നിന്റെയറിവിൽ ഋതു, വസന്തത്തിന്റെ കായുള്ള മരം വസന്തം മെറൂൺ പോലെ  ഒരു നിറമാണെങ്കിൽ അത് പുതച്ച് ഒരു ബുദ്ധഭിക്ഷുവിനേപ്പോലെ സന്ന്യാസിയാവുന്ന പൂവ് ഇവിടെ നീലനിറം ഒരു ശബ്ദം ശംഖുപുഷ്പം വിരിയുമ്പോൾ മാത്രം കേൾക്കുന്നത് നീല ഇപ്പോൾ നിറങ്ങളിലെ  പ്രതിമ കാൽവിരലുകൾ  നടക്കുന്നതിന്റെ മൊട്ടുകൾ വിരിയുന്ന ഇടം തള്ളവിരൽ  ഉടലിന്റെ ഗാന്ധി മറ്റുവിരലുകൾ  അവയവങ്ങളുടെ അനുയായികൾ ഉടൽ ഒരു കടയാണെങ്കിൽ ചുണ്ടുകൾ അവിടെ തൂക്കിയിട്ടിരിയ്ക്കുന്ന നിശ്ശബ്ദതയുടെ സാഷേ ചുംബനം അതിനടുത്ത് തൂങ്ങിയാടുന്ന മറ്റൊരു ഉപോൽപ്പന്നം ചുണ്ടുകൾ മെറൂൺ നിറത്തിന്റെ ശബ്ദവള്ളികൾ നിന്റെ ഉടലിലെ ധ്യാനത്തിന്റെ ടാറ്റു ഋതുവിന്റെ തുടക്കം പോലെ ഏതോ ഒരു സംഗീതം അത് അവിശുദ്ധമായി അഴിച്ചുതുടങ്ങുന്നു.

കാലം മഞ്ഞ്

പൂച്ചയ്ക്ക് ഇടാൻ വെച്ചിരുന്ന പേരായിരുന്നു മഞ്ഞുകാലം. ഞാൻ മഞ്ഞ്, അതിന്റെ ഉടലാവാൻ വിസമ്മതിച്ച ഉടമസ്ഥനും കാലം ഒരിലയിൽ എടുത്താൽ മഞ്ഞും പൂച്ചയും ഇപ്പോൾ ഒരു മരത്തിനരികിൽ അടുത്തടുത്തിരിയ്ക്കുന്ന രണ്ടുവസ്തുക്കൾ അതിൽ പൂച്ചയ്ക്ക് മാത്രം ബോഗൈൻവില്ലയുടെ നാലിലകൾ പോലെ കാലം കൊണ്ട് നിർമ്മിച്ച നാലുകാലുകൾ കണ്ണുകൾ, കണ്ടാലറിയാവുന്ന വിധം അതിലെ കടലാസിൽ ഉണ്ടാക്കിയ  രണ്ട് പൂക്കൾ അതിന്റെ നോട്ടം പരുക്കൻ നിശ്ശബ്ദതകൊണ്ടുണ്ടാക്കിയത് അത് കൂടുതൽ പരുക്കനായി തോന്നിയ്ക്കുവാൻ കണ്ണുകൾക്കിടയിൽ കണ്ണുകളിൽ എന്തിന് കാലത്തിനിടയിൽ പോലും വെട്ടുകൊണ്ട പാട് കൊണ്ട് അതിസങ്കീർണ്ണമായി നിർമ്മിച്ചിരിക്കുന്നു ഞാൻ പെയ്യാതിരുന്ന മഴ കൊണ്ടുണ്ടാക്കിയ വിരലുകൾ കൊണ്ട്  അതിനെ തലോടിയിരിയ്ക്കുന്നു ഓരോ തലോടലുകൾക്കിടയിലും കരകൗശല വസ്തുപോലെ നിർമ്മിച്ചെടുത്ത  ഇടവേള കാറ്റടിച്ച്  ചെടിയാടുമ്പോഴൊക്കെ മനസ്സിൽ പിടിച്ചുനിൽക്കുന്ന പൂച്ച മഞ്ഞിൽ നിന്നടർന്ന്  പൂവ് പോലെ പാറിപ്പോകുമോ എന്ന് ഞാൻ ഭയക്കുന്നു. എന്റെ ഭയം  കൂടുതൽ മഞ്ഞ് കാലം എനിയ്ക്കു ചുറ്റും സൃഷടിയ്ക്കുന്നു ഞാൻ അത്  പൂച്ചയെപ്പോലെ എടുത്തുവെയ്ക്കുന്നു ഓമനിയ്ക്കുന്നു പൂച്ചയുടെ ഓമനത്വം എന്നെ തിരിച്ച്  എന്റെ മരണ

മൂളുന്നത് പോലെ

കയറിനിൽക്കുകയായിരുന്നു മഴവിൽച്ചെരിവിൽ മഴച്ചെരിവിൽ മണ്ണ് മയങ്ങുമ്പോൾ  കേൾക്കുന്ന  മാറനങ്ങുന്ന താളം അരക്കെട്ടിലെ പറവച്ചരിവ് അതിന്റെ കുറച്ചുവെച്ച ചിറകടികൾ ആരും മിണ്ടുവാനില്ലാത്ത ഒരിടത്തിരുന്ന് ആരുമില്ലാത്തവരുടെ പരിഭവങ്ങൾ മൂളി മൂളി കേൾക്കുകയായിരുന്നു കേട്ടുകൊണ്ടിരുന്ന പാട്ട് പ്രാവുകളെ പ്പോലെ  പതിവുകളിൽ കൊക്കുരുമി പരാതികളില്ലാതെ രാത്രിയിലും   ഭ്രമണം തുടരുന്ന ഭൂമി ജാലകമില്ലാത്ത വീടുകൾ വീടുകളും ഇല്ലായെന്നു തന്നെ പറയണം അവയുടെ സാങ്കൽപ്പിക ജാലകത്തിനപ്പുറം  മാഞ്ഞുപോകുന്ന  ഇന്നലെകൾ പൂവുകൾ വിരിയുന്നതിന്റെ  ഗ്രാമഫോൺ റെക്കോർഡുകൾ പോലെ മൊട്ടുകൾ വെച്ച്  അവയുടെ സങ്കടങ്ങൾ  ഗസലിൽ കേട്ടിരിയ്ക്കുന്നു കറങ്ങുന്ന കറുപ്പായി  ഒന്നും ഒട്ടിയ്ക്കാത്ത ഇരുട്ട് സിദ്ധാർത്ഥനായിരുന്നുവെങ്കിൽ വാക്കുകൾ എഴുതിക്കഴിഞ്ഞ  ഓരോ കവിതയിൽ നിന്നും ഇറങ്ങിപ്പോകേണ്ട സമയം രാത്രി മുഴുവൻ നിലാവിന്റെ പരിഭവങ്ങൾ, മൂളികേൾക്കുന്ന താളത്തിൽ ചന്ദ്രന്റെ ഒറ്റമൂളൽ വെളുക്കാറാവുമ്പോൾ മഞ്ഞാവുന്നു ഓരോ മൂളലും തുളുമ്പുന്നതിന് മുമ്പ് തുമ്പിയാവുന്ന യാമം യുഗങ്ങൾക്കപ്പുറം വാക്കുകൾ കഥയിലെ ബുദ്ധനാവുന്ന വിധം അന്തരീക്ഷം ശാന്തം തുള്ളിയിട്ടില്ല തുമ്പി പറക്കുന്നതിലേയ്ക

രാജ്യമെന്ന വിധം രാവണൻ രൂപപ്പെടുന്ന വിധം

ഒന്നോ രണ്ടോ മുലകൾക്ക് കീഴേ പത്തുതലവെച്ച് രണ്ടോ മൂന്നോ മുഖങ്ങളിൽ പാലുണ്ട് മുലകുടിച്ച് മുട്ടിലിഴഞ്ഞ്  കിഴക്കോട്ട് മാത്രം പോകുന്ന അതൃപ്തികളുടെ ചുണ്ടുള്ള കുഞ്ഞുരാവണൻ പത്ത് വായിൽ നിന്നും വാരികളഞ്ഞ മണ്ണിന്റെ നുരയും പതയും മുട്ടിന് താഴെ  ലങ്കയാവുന്നു പത്ത് കുഞ്ഞിക്കടികൾ അതിൽ ഈരണ്ട്‌ പല്ലിന്റെ കുഞ്ഞിപ്പാടുകൾ കാലുകളിൽ കൂടെ  മുട്ടിലിഴയുന്ന കുഞ്ഞുലങ്ക കിലുക്കങ്ങളുടെ കാൽത്തളക്കടൽ കൈകളിൽ കുഞ്ഞുവിരലുകൾക്ക് താഴേ സ്വർണ്ണനിറത്തിൽ ലങ്കയുടെ മണ്ണ് വീണയുടെ ഈണവും മുട്ടിലിഴയുന്ന കുഞ്ഞ് ഇരിയ്ക്കുമ്പോൾ രൂപപ്പെടുന്ന ഒരു രാജ്യമുണ്ട് അഴിച്ചിട്ട  കലമാൻ കണ്ണുകൾക്ക് താഴെ ചിലത് കടൽക്കരയിലും നദീതടങ്ങളിലും യുഗങ്ങൾക്കരികിൽ ചിലപ്പോൾ ഉഴവുചാലിൽ പോലും.

തൊടുന്ന ഒന്നിലേയ്ക്കുള്ള നടത്തം

ഞാൻ നടക്കുകയായിരുന്നു കൂടെ അവളും നടക്കുക എന്നത് കിടക്കുകയായിരുന്നു എന്ന് തിരുത്തുവാൻ കിടക്കയിൽ നിന്നും ഒന്നെഴുന്നേറ്റു നേരം വെളുത്തിട്ടില്ല അരഞ്ഞാണത്തിന്റെ ചെടിച്ചട്ടിയിലെ താഴേയ്ക്ക് പടരുന്ന  കാൽവള്ളികൾ പതിയെ എടുത്ത് മാറ്റി ഇരുട്ടിനെ കൊന്തിത്തൊട്ടുകളിയ്ക്കുന്ന നക്ഷത്രങ്ങൾ ചില നക്ഷത്രങ്ങൾ ആകാശത്തിരുന്ന് കാലാട്ടുന്നു. ഞാൻ ഇരുട്ടല്ല എന്നിട്ടും എന്റെ ഏകാന്തതയെ കൊന്തിത്തൊട്ടുകളിക്കുന്ന ഏതോ ഒരു നക്ഷത്രത്തിന്റെ കാലിലെ അതേ ആകൃതിയുളള കൊലുസ്സിനുള്ളിലെ  മുകളിലേയ്ക്കുള്ള നക്ഷത്രമില്ലായ്മയുടെ  ശൂന്യത. ഞാനാ നക്ഷത്രകിലുക്കത്തിന്റെ കൊലുസ്സിലേയ്ക്ക് പതിയേ കാതുചേർക്കുന്നു. നക്ഷത്രത്തിന്റെ കാലുകളിലേയ്ക്ക് നടക്കുന്നു.

വെറുതേ ഒരാൾ

എഴുതിയ കവിതയിൽ  അവസാന വരിയിൽ വീണെരിയുവാൻ അങ്ങോട്ടേയ്ക്ക് പറക്കുകയായിരുന്നു കൈയ്യിലെ  മഴപ്പാറ്റ വിരൽ നീല കൂട്ടി പറന്നുപോകുവാൻ കൂട്ടാക്കാതെ കൈയ്യിൽ ഉടലിൽ ചിറക് കൂട്ടി തുടർന്നു നീലപ്പൊന്മവിരൽ പറക്കുന്നത് മറക്കുവാനുള്ള ശ്രമത്തിലാവണം നടക്കുവാൻ നിലത്ത് കാൽതൊട്ടപ്പോഴൊക്കെ നിലത്ത് പൊടിഞ്ഞുവീണു മൺതരികൾ കൊണ്ട് നിർമ്മിക്കപ്പെട്ട പാദങ്ങൾ അവളുടെ  വിരലുകൾ ഒഴുകുന്ന പാദത്തിൽ ചുംബിച്ചതിന്റെ പാടായി നടക്കുമ്പോഴും ചുണ്ടിലെ പാട്ട് ചെവിച്ചൊരുക്കുള്ള മാംസത്തിന്റെ കോൺക്രീറ്റ് കട്ടയായി തുടർന്നു ഉടൽ അസ്തമയത്തിന്റെ മാംസത്തിനടുത്ത് വെളിച്ചം കുറച്ച് വെച്ച സൂര്യൻ മുന്നിൽ ചരിച്ച് നിർത്തിയ മഴ പുറത്തിറങ്ങി  നടന്നുപോകുന്നതെല്ലാം മഴത്തുള്ളികൾ തോരുന്നത് കൊള്ളുന്ന ആഴമുള്ള സഞ്ചിയാവുന്നു അകത്തും പുറത്തും തുള്ളികൾ  മഴ അരികിൽ കിടക്കുന്ന മാനത്തുകണ്ണി പെണ്ണ് മലയിടുക്കിലേയ്ക്ക് എന്ന പോലെ മഴയിലേയ്ക്കു തന്നെ നടക്കുന്നു  ഒഴുക്കിലേയ്ക്ക് മടങ്ങുന്നു വിൽക്കാത്ത നിറങ്ങളുമായി പുറത്തിറങ്ങുന്ന അത്തറുവിൽപ്പനക്കാരനായ ശലഭം പിന്നെ കൊണ്ടുനിർത്തിയ നെടുവീർപ്പിൽ കയറി യാത്രക്കാരനാവുന്നു  വെറുതെ ഒരാൾ.

വിരലുകൾ ഋതുക്കൾ

എന്റെ കൈയ്യിലെ സൂര്യകാന്തി വിരൽ പന്ത്രണ്ട് വർഷത്തിലൊരിക്കൾ പൂക്കുന്ന നിന്റെ കൈയ്യിലെ നീലക്കുറിഞ്ഞി വിരലിനോട് ഇങ്ങനെ തൊട്ടുതൊട്ട് പറയുന്ന സ്വകാര്യമുണ്ടല്ലോ മൂളി കേട്ടുകേട്ട് എങ്ങനെയെന്ന് കാതോർത്ത് കിടക്കും സ്പർശനങ്ങളുടെ ഇലകൊഴിച്ച നമ്മുടെ ശിശിരകാല ഉടൽ തിരയടിയ്ക്കും കൈപ്പത്തിയിലെ കടലിൽ അതിന്റെ കരയിലേയ്ക്ക് വന്നിരിയ്ക്കും നമ്മുടെ കാൽവിരലുകൾ ഓരോന്നും. മഴ കടന്ന് വരും കാറ്റ് ശ്വാസം കൊത്തും ശബ്ദം ചുറ്റും ചിലയ്ക്കും  പറന്ന് നടക്കും അടയ്ക്കാ കിളികൾ നിലാവിലേയ്ക്ക് തിരിഞ്ഞ് കിടക്കും രണ്ടുപേരുടേയും സായാഹ്നത്തിന്റെ ഉടൽ ഇറ്റുന്ന കാതിന്റെ അറ്റത്ത് പ്രണയം ഒരു നനഞ്ഞ കടൽമത്സ്യം.

മാതളപ്പഴത്തിന്റെ അല്ലികൾ പോലെ

അസ്തമിച്ചുകഴിഞ്ഞ സൂര്യന്റെ  മടിയിൽ കിടക്കുകയായിരുന്നു മാതളപ്പഴത്തിന്റെ അല്ലികൾ പോലെ ചുറ്റും  കടുംനിറത്തിൽ ചിതറി സൂര്യനിൽ നിന്നും തുളുമ്പിപ്പോയ അസ്തമയം ഒരു ഓലമടൽ അടർന്നുവീഴുമ്പോലെ ഒച്ചയോടെ  നിശ്ശബ്ദതയുടെ ചോട്ടിലേയ്ക്ക് അടർന്നുവീഴുന്ന രാത്രി അടർന്നുവീണ  നിശ്ചലമായ ഒച്ചയ്ക്ക് ശേഷം ആ ഒച്ചയെ വലിച്ചിഴയ്ക്കുമ്പോലെ ആരോ രാത്രിയെ വലിച്ചിഴച്ചുകൊണ്ട് പോകുന്ന തോന്നലുണ്ടായി മഴയെ മിന്നൽ വലിച്ചിഴയ്ക്കുമ്പോലെ നിലത്ത് വരയുന്ന ശബ്ദത്തിന്റെ പാടുകൾ ആകാശത്ത് കാണാവുന്ന അതിന്റെ പ്രതിബിംബങ്ങൾ കുതിർത്ത നിലാവ് കീറി മെടയുന്നത് പോലെ  നിലത്തേയ്ക്ക് വീണുകിടക്കുന്ന  അരണ്ടവെളിച്ചത്തിന്റെ ഓലക്കാലുകൾ വിരലുകളിൽ അനുഭവത്തിന്റെ നിഴൽവെള്ളം തെറിയ്ക്കുന്ന തണുപ്പ് തോന്നലുകൾ തൂത്ത് കൂട്ടുവാൻ ചൂലെന്ന വണ്ണം ഇനി ആരെങ്കിലും രാത്രികീറിഎടുക്കുമായിരിക്കും കുറച്ച് ഇരുട്ടിന്റെ  കനം കുറഞ്ഞ ഈർക്കിലുകൾ.

പുഴയിൽ നിന്നും

പൂർണ്ണമായ് മുങ്ങിപ്പോകും മുമ്പ് ഉയർത്തിയ കൈ കൊണ്ട് തുമ്പ് ചുറ്റിയെടുത്തതാണ്  ഉപരിതലത്തിൽ നിന്നും ഇറുക്കത്തിനും പാകത്തിനും  ഇടയിൽ ഒരു മോതിരത്തിന് പുഴയിലെ ചുഴി കല്ല് വെച്ചിട്ടില്ല ഭാരത്തിന് പോലും കലങ്ങിയ സ്വർണ്ണമാണെന്നെ കരുതിയുള്ളു പോയിട്ടില്ല ആഴത്തിലേയ്ക്ക്  ഇപ്പോൾ ഇട്ടവിരലിന് സ്വർണ്ണത്തിനോളം പഴക്കമുള്ള കല്ലിനോളം തിളക്കമുള്ള വെളളത്തോളം തണുപ്പുള്ള  ഒരു കറക്കം. കലങ്ങിയിട്ടുണ്ട് മണ്ണിനേക്കാൾ മണൽത്തരികൾ  ഒഴുക്കിനെതിരേ നീന്തി പുഴയുടെ കരയെ ഒന്നു തൊടുന്നു വിരലറിയാതെ.

നാടകവണ്ടി എന്ന നിലയിൽ കവിത

നാരങ്ങ  ഉരുണ്ട ഒരു മത്സ്യമാവുകയും മഞ്ഞ അതിന്റെ  കടലാവുകയും ചെയ്തു. ഞാൻ സമീപനത്തിന്റെ അല്ലി മഞ്ഞ കഴിഞ്ഞാൽ ഇറങ്ങേണ്ട നിറം ഉപ്പ് ജലം എവിടെ കണ്ടാലും ഇടപെടുന്ന കടലിന്റെ പ്രതിനിധി. മാഞ്ചോട് ഒരു കാപ്പാടാവുകയും മാമ്പഴ വാസ്കോഡിഗാമകൾ വന്നിറങ്ങുകയും ചെയ്യുന്ന വിധം കാറ്റ്  പറങ്കി കപ്പൽ കടലിൽ വെച്ചേ പാടേ മറികടക്കുന്നു കാൽ കുത്തുന്ന വിധം മാങ്ങയുടെ ആകൃതിയിൽ കടൽ  പകൽ അതിന്റെ മധുരം തിരക്കില്ലാത്ത വിധം തിരകൾ അല്ലിയിലും കാണപ്പെട്ടു നാരങ്ങാ മറുക് ചുട്ട ഇറച്ചി നാലിമ വൈകുന്നേരങ്ങൾ ഉടലിന്റെ അങ്ങാടി എന്നിവയെല്ലാം കടന്നിരിയ്ക്കുന്നു കടന്നുവരുന്തോറും മരിച്ചുകിടക്കുവാൻ  ഇഷ്ടപ്പെടുന്നവരായി കാണപ്പെട്ടു മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ  അവർ നിരന്തരം  അപമാനിതരാവുന്നത് കണ്ടു കാൽവിരലുകളുടെ ആകൃതിയിൽ കാലുകൾക്കരികിൽ തുടർച്ചയായി എവിടെയും  ഒഴുകിവന്നു ശവങ്ങൾ കാലുകൾ കൊണ്ട് തട്ടിഒഴുക്കിമാറ്റി വിടുക മാത്രം ചെയ്തു ഇടയ്ക്കിടെ കൂടെ ഒഴുകി ഇതിനിടയിലെപ്പോഴോ കുത്തി തുറന്ന് ആരോ എടുത്തിരിയ്ക്കുന്നു ഒഴുക്കിന്റെ ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള മാമ്പഴമധുരം മാമ്പഴമായിരുന്നു അന്തരീക്ഷത്തിലെ ലോക്കർ കുത്തിത്തുറന്നെടുത്തത് മധുരമാവണം അങ്ങോട്ടേയ്ക്ക് പുറപ

തീവണ്ടി ചലനങ്ങളിൽ ഒരു ഉടൽ നിശ്ചലതയിൽ അതിന്റെ സ്റ്റേഷനും

അപകർഷതാ ബോധത്തിലേയ്ക്കുള്ള അവസാന തീവണ്ടിയും പുറപ്പെട്ടു കഴിഞ്ഞാൽ വിജനമാകുന്ന ഒരിടമാകുന്നു ഉടൽ വഴുക്കുന്ന സമയത്ത് ഉടൽ തീവണ്ടിയിലേയ്ക്കും റെയിൽവേ സ്റ്റേഷനിലേയ്ക്കും ഒരേസമയം വഴുതിയിറങ്ങുന്ന മഴ മഞ്ഞുകാലത്ത് റെയിൽവേസ്റ്റേഷനുകൾ ചില കാത്തുനിൽപ്പുകളുടെ കൂട്ടിവെച്ച ഐസുകട്ടകൾ  അതിൽ വന്നുനിൽക്കും തീവണ്ടികൾ  നിരത്തിവെയ്ക്കും മീനുകൾ ഓരോ മീനുകൾക്കും യാത്രക്കാരുടെ വരണ്ട മുഖം നനഞ്ഞ കണ്ണുകൾ ഓരോ തീവണ്ടിയും പുറപ്പെട്ടു പോയിക്കഴിഞ്ഞാൽ സ്റ്റേഷനെന്ന ഭാരം നെടുനീളത്തിൽ കോൺക്രീറ്റ് കട്ടകളിൽ പാളങ്ങൾക്ക് സമാന്തരമായി ഇറക്കിവെച്ച് യാന്ത്രികമായി കാണിക്കാവുന്ന നിറത്തിന്റെ സിഗ്നലിലേയ്ക്ക് വിരസത അഴിച്ചുവെച്ച് റെയിൽവേ സ്റ്റേഷൻ പതിയേ ഒരുടലാവുന്നു പോർട്ടർമാർ നിറമില്ലാത്ത തൂവലുകളിൽ പക്ഷികളും സ്റ്റേഷൻ ഓരോ മരണത്തിലും പങ്കെടുക്കുവാൻ പുറപ്പെട്ട ഒരാളായി വിജനതയിൽ തീവണ്ടികാത്തുനിൽക്കുന്നു ചിലപ്പോൾ ഒറ്റപ്പെട്ട ഒരാളായി മറ്റു ചിലപ്പോൾ കാത്തുനിൽപ്പുകളിൽ പണിഞ്ഞുവെച്ച ഒരു കൂട്ടം ആൾക്കാരുടെ നിശ്ചലതയായി പിന്നെ എപ്പോഴോ ആരും തിരിച്ചറിയാത്ത വിധം ഓരോരുത്തരായി ഒറ്റയ്ക്കും കൂട്ടംകൂടിയും പലപ്പോഴായി എങ്ങോട്ടെന്നില്ലാതെ പുറപ്പെട്ടുപോകുന്നു. എല്ല

മരണം എന്ന രൂപത്തിൽ പുരുഷൻ

അങ്ങനേയിരിക്കെ ജീവിച്ചിരിയ്ക്കുവാൻ ഒരു മുഖം വേണ്ടെന്നായി മുഖം ഇല്ലാതെ നഗ്നതയ്ക്കു സുതാര്യമായി ഉടലില്ലാതെ ജീവിച്ചിരുന്നവരെ ധൂർത്തന്മാരെന്ന് വിളിച്ചുതുടങ്ങീ ലോകം. മരിച്ചുപോയവരെ തിരിച്ചുവിളിക്കും വരെ ലോകം എന്തു വേണമെങ്കിലും വിളിച്ചോട്ടെ, എന്ന് മാത്രം കരുതി മരിച്ചുപോയവർക്കും വേണമല്ലോ  ഒരു കരുതൽ മരിച്ചുപോയതിന് പകരം. കവിത കൈമാറി വന്ന മനുഷ്യരെ ഇവിടെ ഉണ്ടായുള്ളു അത് കൊണ്ട് തന്നെ അവർക്ക് മുന്നിൽ കഥകൾ വിശ്വാസ്യയോഗ്യമല്ലാതായി മരിച്ചുപോയവരുടെ മരിച്ചുപോയശേഷമുള്ള വേശ്യയായി ആകാശം മരിച്ചുപോയവരെല്ലാം ആണുങ്ങളാണോ? ആണുങ്ങളെല്ലാം സ്ത്രീലമ്പടന്മാരാണോ ? സ്ത്രീകൾ മരിക്കാറില്ലേ മരിച്ചവരിൽ കുട്ടികളില്ലേ മറ്റു ജീവജാലങ്ങൾ മരിയ്ക്കാറില്ലേ സ്വാഭാവികമായി ഉണ്ടായി അനേകം സംശയങ്ങൾ. ശവക്കുഴി ഉടലുകളുടെ ആസക്തൻ മരിച്ചവരേക്കാൾ ആഭാസൻ വിഷയാസക്തൻ ഒരു കുഴിയിലും ഇനിയും അടക്കപ്പെടാത്ത തെമ്മാടി മരണത്തേക്കാൾ നിഷേധി ജീവിതത്തേക്കാൾ ധിക്കാരി. അവനാണാ സത്യം പറഞ്ഞത് മരിക്കുന്നവരെല്ലാം പുരുഷൻമാർ സ്ത്രീകൾക്ക് ഇല്ലാ മരണം സ്ത്രീകൾക്ക് വിധിച്ചിട്ടില്ലാ മരണം അവർ മറ്റു സ്ത്രീകളെ പ്രസവിച്ച് അവരിലൂടെ ജീവിക്കുന്നു. മരിയ്ക്കുമ്പോൾ മരിയ്ക്കുവാൻ വേണ്ട

ചതുരത്തിലാവിഷ്ക്കരിയ്ക്കുന്നു കുട്ടി ഒഴുക്ക്

ജലത്തിൽ ചതുരങ്ങൾ മാത്രം ഒഴുകിപ്പോയ ഒരു കുട്ടിയുണ്ടായിരുന്നു ആ കുട്ടിയ്ക്ക് പുഴയിട്ട  ഒരു നീണ്ടപേരുണ്ടായിരുന്നു ഞാനാ കുട്ടിയല്ല ഞാനാ പേരല്ല ഞാനാചതുരമല്ല എനിയ്ക്കാ ഒഴുക്കില്ല ഞാനാ പുഴമാത്രമാകുന്നു ഒഴുകിപ്പോകും മുമ്പ് ചതുരം  എത്രയെത്ര വീടുകളിലെ എത്രയെത്രപേർ നോക്കിനിന്ന ജനൽ എത്രയെത്ര ഉടഞ്ഞ ചുടുമൺകട്ടകൾ കെട്ടിപ്പൊക്കിയ എത്രയെത്ര മുറിയാകൃതികൾ എത്രയെത്ര പൊങ്ങി ഉയർന്നുപോം നിലകൾ എത്രയെത്രവീടാകൃതികൾ എത്രയെത്ര നോട്ടത്തിൻ ചുറ്റളവ് അതേസമയം കുട്ടിയ്ക്കിട്ട പേര്  ആകൃതി നഷ്ടപ്പെട്ട് ഒഴുക്കിൽ തട്ടി പുഴയിൽ തട്ടി പാറക്കെട്ടുകളിൽ തട്ടി ഇരുട്ടിൽ തട്ടി പകലിൽ തട്ടി സൂര്യനിൽ തട്ടി  ആകാശത്തിൽ തട്ടി ആയുസ്സിൽ തട്ടി ആത്മാവിൽ തട്ടി ആവിഷ്കാരങ്ങളിൽ തട്ടി വിരലുകളിൽ തട്ടി നിറങ്ങളിൽ തട്ടി പിയാനോ കട്ടകളിൽ തട്ടി പാട്ടിൽ തട്ടി കറുപ്പിൽ തട്ടി  വെളുപ്പിൽ തട്ടി മനസ്സിൽ തട്ടി മഴയിൽ തട്ടി മേഘകൂട്ടങ്ങളിൽ തട്ടി തോർന്ന മഴകളിൽ തട്ടി നിന്നിൽ തട്ടി  നിൻ്റെ വരികളിൽ തട്ടി നിൻ്റെ ഘടികാരത്തിൽ തട്ടി നിൻ്റെ ഭ്രാന്തിൽ തട്ടി നിൻ്റെ പ്രണയത്തിൽ തട്ടി വെയിലിലും നിലാവിലും തട്ടി ഇലയിൽ തട്ടി മരത്തിൽ തട്ടി വേരിൽ തട്ടി ഇനിയെങ്ങും തട്ടാനില്ലാത്ത വിധ

കിളി എന്ന നിയമനത്തിൻ്റെ ഉത്തരവ്

പറക്കുന്ന നിശ്ചലതയുടെ  ആത്മീയതയുടെ ലമ്പോറട്ടറിയാകുന്നു കിളികൾ അവ ഓരോ നിമിഷവും  പറന്നുകൊണ്ടിരിയ്ക്കുന്ന  ആകാശം മുറിച്ചെടുത്ത്  മരക്കൊമ്പിൽ ചെന്നിരുന്ന്  വിശദമായി പരിശോധനയ്ക്ക് വിധേയമാക്കുന്നു ഏതെങ്കിലും ആകാശം  പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞാൽ കാറ്റിനെ നിശ്ചലമാക്കി നിറത്തിലെ നീല പിൻവലിച്ച് മറ്റു കിളികളെ ചുറ്റും നിർത്തി നിർബന്ധിച്ച് ആകാശത്തിനെ  നിലത്തിറക്കുന്നു. അറിയാതെ പോലും മറ്റൊരു കിളിയും  ഇലയും പൂവും കാടും ഉപയോഗിക്കാത്ത വിധം തടാകത്തിലോ കടലിലോ അല്ലെങ്കിൽ നിൻ്റെ കണ്ണിലോ  എൻ്റെ ഉടലിൻ്റെ നിശ്ചലതയിലോ ആരുടെയെങ്കിലും എഴുത്തിലോ അനന്തമായി ആഴത്തിൽ കുഴിച്ചിടുന്നു. ആഴത്തിൽ കിടന്നുകിടന്നു അടുത്ത ജന്മം നിന്നെ  കിളിയായി നിയമിയ്ക്കുന്ന കത്തിൽ ആകാശം ഈ ജന്മം ഇടാൻ മറന്ന ഒപ്പാവണം  ഞാൻ.

ജലമാകാനുള്ള തുള്ളിയുടെ ശ്രമങ്ങൾ

ജലമാകാനുള്ള ഏറ്റവും കടുത്ത പരീക്ഷണം മീനിൽ നിന്നായിരുന്നു തുടക്കം ഇടയ്ക്ക് എപ്പോഴോ പാറയായി അപ്പോഴൊക്കെ മനുഷ്യനായിരുന്നു എന്നത്  സമർത്ഥമായി  അതിൽ തന്നെ കൊത്തിയ ശിൽപ്പത്തിൽ ഒളിപ്പിയ്ക്കുവാൻ ശ്രമിച്ചു. കടന്നുപോയി വേരുകളിലൂടെ ജലമാകാൻ പരിശീലിയ്ക്കുന്ന മനുഷ്യൻ പല ദിവസങ്ങളിൽ സൂര്യനാവണം ആയി വേനലാവണം ആയി വെയിലാവണം ആയി അതും തണലിന്റെ തരിയറിയാതെ മരുഭൂമി കടക്കും വിധം ഒട്ടകത്തിന്റെ ഭാവഹാവാദികൾ ചവച്ച് വരണ്ടനിറം പുതച്ച് പലദിവസങ്ങളിലായി ആകാശം അതിലുമെത്രയോ ദിനം മഴ പലതവണ പുഴ ഒരുവട്ടം അതിൽ  തോണി നിഷേധിക്കപ്പെട്ട കടവ് പലവട്ടം ഒഴുക്കിനപ്പുറം ഒരുവട്ടം ഉടലിനിപ്പുറം മലിനമായി പലവട്ടം അനേകം ദിനങ്ങൾ ഉപ്പായി ഉപ്പന്റെ കണ്ണായി അവന്റെ കണ്ണിലെ കരടായി അവന്റെ പെണ്ണായി മൃഗമായി പുതിയ മഴയായി  അതിന്റെ തോർച്ചയുടെ മറവിയായി അരയോളം പെയ്തു. അരയ്ക്ക് താഴേയ്ക്ക് തോർന്നു. പലതവണയായി അറയ്ക്കുന്ന മാലിന്യങ്ങൾ  ജീവിച്ചിരുന്ന പലതിന്റേയും ശവമായി. ഉറപ്പായിരുന്നു ജലമാകുന്നതിനോടടുത്താവണം ഞാൻ അവളാവുക. കടന്നുപോയി അവളിലൂടെ പലതവണ അവളുടെ ഉടലിന്റെ അളവുപാത്രം ഇപ്പോൾ അവളിലാണ് ഞാൻ അവൾ, എന്റെ ചുറ്റളവുള്ള ജലം ചരിച്ചു കഴിഞ്ഞാൽ തുളുമ്പുന്ന  അവളുടെ അരികുകള

നാടകവണ്ടി

ശലഭങ്ങളുടെ നാടകവണ്ടിയാകുന്നു ആകാശം ആകാശമില്ലാത്തപ്പോൾ അവരുടെ വാടകവണ്ടിയായി ഓടുവാൻ പറക്കുമ്പോൾ  അവരെന്നേ വിളിയ്ക്കുന്നു ശലഭങ്ങൾ പെയ്യുന്നമഴയെ  മറികടന്നെത്തിയ തോർന്നമഴ ആമ്പൽത്തുമ്പിയേ  ചുംബിയ്ക്കും വിധം ജലത്തോടുചേർത്തുനിന്നേ  ഓർത്തുകിടക്കുകയായിരുന്നു ഞാൻ അതിനിടയിൽ ആകാശത്തിന്റെ ചമയങ്ങളിട്ട് വണ്ടിയുടെ വേഷം കെട്ടി ജനുവരിയുടെ തെരുവിലൂടെ അവർക്ക് വേണ്ടി ഞാനോടിത്തുടങ്ങുന്നു അതിനിടയിലെപ്പോഴോ മനോഹരമായി വൈകിയ ഒന്നരമണിക്കൂറിനെ  ചന്ദ്രനെന്ന് വിളിക്കുവാൻ  അവരോടാവശ്യപ്പെടുകയായിരുന്നു ഞാൻ.