Popular Posts

Friday, 31 May 2013

വിണ്ണിലെ ജീവിതം മണ്ണിലെ പ്രവാസം

ജീവിതം എനിക്കെന്റെ  ഭാരമായി തീർന്നപ്പോൾ
പ്രവാസം അതെന്റെ പ്രണയമായി
പ്രണയമെൻ ശ്വാസ നിശ്വാസമായ്‌ ഉയർന്നപ്പോൾ
പണം അതെനിക്കൊരു  പ്രശ്നമായി

പ്രശ്നം എൻ രക്തത്തിൽ തീയായി ജ്വലിച്ചപ്പോൾ
ഹൃദയ രക്തം വിയർപ്പു ചാലായ്‌ തഴുകി
വിയര്പ്പ് ഒന്ന് ആവിയായ പറന്നേറുമ്പോൾ
ആവി തങ്ങി അതിൽ എണ്ണ പൊങ്ങി

എണ്ണക്ക് പല കണക്കുകൾ നിരത്തുമ്പോൾ
അത് പിന്നെ  എണ്ണിയ പണമായി തീർന്നു
പണം  ഒരു ആശയായ് വളർന്നപ്പോൾ
ഞാൻ വെറുമൊരു രോഗി ആയിതളർന്നു

ആ രോഗം എന്റെ മരുന്നായി ഒഴിഞ്ഞപ്പോൾ
അത് മണ്ണിലേക്കൊരു മടക്ക യാത്രക്കൊരുക്കമായ്‌
ദേഹത്തിലെ  ജീവന് പ്രവാസത്തിനു സമയമായ്
ആ യാത്ര അതും  മണ്ണിനു മറ്റൊരു ഭാരമായോ?

പ്രവാസി ഒരു മണ്ണിനും ഒരിക്കലും ഭാരമാവില്ല
ഇടതു വശം ചേർന്നോടിയ അവൻ  പ്രവാസ ജീവൻ
ഇടതിന്റെ    പ്രത്യായ ശാസ്ത്രം മറക്കുമ്പോൾ
ഇടതു വശം ചേർന്ന്  അവൻ മണ്ണിൽ ശയിക്കും

കഴുക്കൊലു പോലെ ഉള്ളിൽ വളയും  പ്രവാസി
ഉത്തരമായ് മണ്ണിൽ താങ്ങായി നിവർന്നിടും!
അന്നും ജീവൻ  പിരിഞ്ഞകലും അവൻ  പ്രവാസ കാമുകൻ
മണ്ണ്‍ അടുത്തറിയാൻ അതും അവനൊരു പ്രവാസകാലം!

അച്ഛന്റെ  തണലിന്റെ സുഖമറിഞ്ഞാൽ
അമ്മ തൻ നിറ ഗർഭ സ്നേഹമോർത്താൽ
മരണം  പെരുപ്പിച്ച പഞ്ഞിയായി പാറും
പ്രവാസം  പൊങ്ങച്ച കുമിളയായി പൊട്ടും!!

ശനി മഴ

മഴ എനിക്കും പേടി തന്നെ! തോരുമോ എന്ന പേടി!!
അത് കൊണ്ട് പെയ്യാതിരുന്നാലോ  വരളുമോ എന്ന പേടി!
വരണ്ടാലും പേടി, പിന്നെ മഴ പെയ്താലോ?
പിന്നെ അത് തോര്ന്നില്ലെങ്കിലോ?

നമുക്ക് പേടി കോണ്‍ക്രീറ്റ് ചെയ്തു ഉറപ്പിക്കാം!
മഴവെള്ളം പേടി പോലെ ഒലിച്ചു പോട്ടെ!!
വരൾച്ച ധൈര്യം പോലെ കടന്നു വരട്ടെ!
നമുക്ക് മഴ പാഴ് സ്വപ്നം കാണാം
അപ്പോൾ മഴ നനയില്ലല്ലോ!
പിന്നെ പനി ശനി  പേടിക്കണ്ടല്ലോ!
ശനിയിൽ ആരും  ഉണ്ടാവില്ലല്ലോ !!!

Thursday, 30 May 2013

"ഐ ലവ് യു"

ഞാനും നീയും തമ്മിൽ ഒരു "എന്റർ" അകലം
പുറത്തേക്കും അകത്തേക്കും ഒരേ വാതിൽ
നമ്മുടെ ഷട്ട് ഡൌണ്‍ ചെയ്ത ദാമ്പത്യത്തിൽ  നമ്മൾ
സെറ്റ് ചെയ്തു മറന്ന ഒരേ  പാസ്സ്‌വേർഡ്‌ "ലവ്"

എളുപ്പമുള്ള പാസ്സ്‌വേർഡ്‌ ഹാക്ക് ചെയ്യുമെന്ന്
നമ്മൾ എന്തെ പരസ്പരം  മനസ്സിലാക്കിയില്ല?

 ബ്രൌസിംഗ് ഹിസ്റ്ററി ക്ലിയർ  ചെയ്തു
ഡിസ്ക് കണ്ണീരിൽക്ലീൻ ചെയ്തു,
"ഹാങ്ങ്‌" ഒഴിഞ്ഞു വർണ സ്ക്രീൻ തെളിഞ്ഞു
സംഗീതം അലേര്ട്ട് മുഴങ്ങി
ഒരു "മെയ്" ആയ്   അലിഞ്ഞു
ഒരേ മനസ്സായി ആ വിരൽ തൊട്ടു-
മനം അറിഞ്ഞു  ജീവിതം റി സ്റ്റാർട്ട്‌ചെയ്യാം
"ഐ ലവ് യു"

നമ്മുടെ ഹൃദയത്തിൽ ചെവിയിൽ
പുതിയ പാസ്സ്‌വേർഡ്‌ "ഐ ലവ് യു"

ചോദ്യ? ചിഹ്നം !!!

എനിക്കൊരു ചോദ്യം കളഞ്ഞു കിട്ടി..
വഴി അത് പിന്നെ മറ്റൊരു കണക്കിലായി..
വര  വരി തെറ്റി, അത് പിന്നെ  കലഹമായി.
ഹാരകം ഹരണത്തിൽ അടങ്ങാതെ പോയപ്പോ
ഉത്തരം പലരിൽ  കടവുമായി
തുടർന്ന് അതൊരു ശീലമായി
അവസാനം ഉത്തരം പലിശയായി
പിന്നെ എളുപ്പ വഴിയിൽ ക്രീയ കൂടി
ഉത്തരം പത്തായത്തിൽ ചത്തിരുന്നു
അരി; നെല്ല് തിന്നു,  ഒരു രൂപ തിരിച്ചു  തന്നു!
എന്നിട്ടും ശിഷ്ടം ചോദ്യമായി !!
വെറുതെ വിട്ടോരന്വേഷണം !
അത്  പിന്നൊരു പ്രഹസനം!
എന്നിട്ടും അവിടെ  ബാക്കിയാക്കി!
എവിടെ  ഇതിന്റെ ചോദ്യചിഹ്നം?

ഒരു തോന്നൽ

നല്ല പെണ്ണും മതവും ഒരുപോലാ,
സ്നേഹിച്ചാൽ രണ്ടും കൊണ്ടേ പോകൂ!!! 

Wednesday, 29 May 2013

ചട്ടം മുഖം മൂടി... പിന്നെ സ്വാർത്ഥത

ആത്മാർത്ഥ സ്നേഹമേ..
എന്നെ കൂട്ടിലിട്ടു അടിമത്തത്തിന് പാല് പകരാതെ
എന്നെ പറത്തി വിട്ടു  വെടിവച്ചിട്ടോളൂ

കാരണം ഞാൻ സ്വാർത്ഥനാം ഒരു പച്ചക്കിളി
നീ കേൾകുന്നില്ലെങ്കിലും പാടുന്ന ശല്യ കിളി    
ശരീരം പച്ചയെങ്ങിലും ഹൃദയം ചുക ചുകന്നു
ചുണ്ട് ചുവന്നത് നിന്റെ അധരംപകുത്ത്
ജീവിതത്തിൽ ഞാൻ പരാജിതൻ പക്ഷെ
പ്രണയത്തിൽ ഞാൻ കൊടും തീവ്രവാദി!


ജീവൽ പ്രണയമേ...
എന്നെ അവഗണിച്ചു സ്വച്ചന്ദം ജീവിക്കാൻ വിടാതെ
എന്നെ കെട്ടിപ്പിടിച്ചു അമർത്തി ഞെരിച്ചു കൊന്നോളൂ

കാരണം ഞാൻ വെളുത്ത പൂച്ച
ശരീരം വെളുത്തിട്ടാകിലും
ഹൃദയത്തിൽ  ഞാൻ കറുത്ത പൂച്ച
പുറമേ ഞാൻ നിനക്ക് നിൻറെ കാവൽ എന്നാൽ
ഇന്നിന്റെ എനിക്ക്  നീ എന്റെ കാവൽ
കണ്ടാൽ ഓമനയെങ്കിലും  ഇന്ന് ഞാൻ നിനക്കൊരു  ദുശ്ശകുനം


അനന്ത സത്യമേ..
എന്നെ വെറുത്തു നിനവിൽ അമൃതം നുകരാതെ
എന്നെ സ്നേഹിച്ചു ആഹാരത്തിൽ  വിഷം പകർന്നോളൂ

കാരണം ഞാൻ ഇഴയും കാമ സർപ്പം
നീയാം കാവിൽ ഇര തേടും മൂർത്ത സർപ്പം
നിന്നിൽ പടരും വികാര സർപ്പം
നീയാം പാൽ കിടുച്ചു വറ്റിച്ചു ഇഴഞ്ഞു മാറി
തിരിഞ്ഞു കടിച്ചു  പിന്നെ നിന്റെ പല
കാവി സന്ധ്യയിൽ  പുളഞ്ഞു ഒളിക്കും വിഷമയ  കാളസർപ്പം


എന്നെ എത്ര സ്നേഹിച്ചാലും തിരിച്ചു
തരുവാനില്ലൊരു മാത്രനീ തന്ന സ്നേഹമാത്രാ
അത് ഇരുമ്പ് കുടിച്ചു ചുരുങ്ങിയ ശരീരമാത്രാ
ഞാൻ  നീയാം തങ്കത്തിൽ തുളച്ചിറങ്ങിയ
സ്വാർത്ഥത നിറം പകർന്ന വെറും കണ്ണാടി!
തൊട്ടാൽ പഴുക്കും തുരുമ്പരിച്ച പഴകിയ ഇരുമ്പാണി

പക്ഷെ അരുത് അരുതരുതു
ഒഴിഞ്ഞു വഴി മാറി, വഴി!!! അത് നീ ചോദിക്കരുത്!
കാരണം നീയാണെൻ സ്വാർത്ഥ വഴി!
ഞാൻ സ്നേഹിക്കുന്ന എന്റെ ശ്വാസ വായു!
നീയല്ലാതില്ല......നീ ഇല്ലാതില്ല...
എനിക്ക്... മറ്റൊരു ജീവ വായു !
ഇതൊരു വൃണിത ഹൃദയം
പ്രണയ സ്വാർത്ഥ ഹൃദയം പക്ഷെ
മുഖം മൂടി ഇട്ട സംരക്ഷിത
ചട്ടത്താൽ ബന്ധിച്ച
ഒഴിവാക്കുവാനാവാത്ത
പറിച്ചെടുക്കുവാനാവാത്ത
കപട  ഹൃദയം!
കപട സ്വാർത്ഥ ഹൃദയം!
കപട സ്വാർത്ഥ ഹൃദയം!

അധികാര കുറുക്കൻ

സമൂഹത്തിനെ രണ്ടായി മുറിച്ചു ചോര കുടിക്കും
അധികാര കുറുക്കാ
ഒരു മുറിവിൽ തേൻ പുരട്ടി അത്  പാവം ന്യൂനപക്ഷം എന്ന് സ്നേഹത്തോടെ നക്കുമ്പോഴും
മറുമുറിവിൽ ഉപ്പു തേച്ചു ദേ വീണ്ടും ഭൂരിപക്ഷം എന്ന് തലയിൽ
കൈ വക്കുമ്പോഴും
വീണ്ടും ഭൂരിപക്ഷം മുറിച്ചു രക്തം കുടിച്ചു ന്യൂന പക്ഷത്തിനു നീട്ടുമ്പോൾ
ഭൂരിപക്ഷത്തിന്റെ ഓര്മക്കായി ഫോസ്സിൽ ആയി മൂസിയത്തിൽ സൂക്ഷിക്കനെങ്കിലും ഒരു എല്ലിൻ കഷ്ണം വിട്ടു തരണേ കൗശല വീരാ!

മുറിച്ചു വിഭജിച്ചു ചോര തീരുമ്പോൾ ന്യൂന പക്ഷം ഭൂരിപക്ഷം ആകുമ്പോൾ അന്ന് എല്ലാ ഭൂരിപക്ഷ ചെന്നായ്ക്കും ആട്ടിന്കുട്ടിയോട് തോന്നുന്ന സംരക്ഷണ സ്നേഹം
അറിയാതെ തോന്നിയാൽ സംരക്ഷിക്കാൻ ഭൂരിപക്ഷം തയ്യാറായാലും സംരക്ഷിക്കപെടാൻ ന്യൂനപക്ഷം നീ ബാക്കി വച്ചില്ലെങ്കിലോ? 

Monday, 27 May 2013

നവ കമ്പോളം......വില ഇല്ലാത്ത ഉത്പന്നങ്ങൾ

പുതുക്കുവാനില്ല താല്പര്യം; എങ്കിൽ, നിനക്ക് തിരയാം..
തിരഞ്ഞെടുക്കാം.. പ്രണയവും, വിവാഹവും പഴകുന്ന
തീയതി  നോക്കി, മുഹൂർത്തം നോക്കി പതിയെ ഒരു ചടങ്ങായ്!

ഉപയോഗിച്ചാലും; ഇല്ലെങ്കിലും, അരുത് നീ തള്ളരുത്!
അലക്ഷ്യമായ്‌ വലിച്ചെറിയരുത്! ഉപയോഗ ശൂന്യമായ്!
പഴകും നേരം; ക്ഷമിക്കുക,  കാക്കുക, അനുയോജ്യമാം
കുപ്പതൊട്ടിയിൽ, കവറായ്... ആ ചവറുപേക്ഷിക്കും വരെ!

നിന്റെ മാലിന്യം; ചിക്കി ചികയാൻ, പറന്നിരിക്കും അപവാദ-
കാക്കകൾക്ക്‌ താഴെ; കുഴിച്ചുമൂടുക,  ഓർമാവശിഷ്ടങ്ങൾ!
ശിഷ്ടം; വെറും നെരിപ്പോടായി എരിയട്ടെ; സ്വഹൃത്തടങ്ങളിൽ!
നിറ കണ്ണാലെ; തീയായ് കായുക, സ്വകരം കൂട്ടി, ആ ഏകാന്ത നിമിഷങ്ങൾ!

പിന്നെ ഉയിർത്തെഴുന്നെൽക്കുക! കുളിച്ചു വരിക!
പുതിയ പഴകുന്ന; തീയതി തിരയുക,  പഴയ ഇര വീണ്ടും തേടുക!

നിന്റെ താല്പര്യങ്ങൾ ഹനിക്കപ്പെടുമ്പോഴും;
നവ കമ്പോളത്തിലെ നല്ല ഉപഭോക്താവാകുക!
കൈ നീട്ടി വാങ്ങുക, ഉല്പന്നം; അതെന്തായാലും!
നിന്റെ; എക്സ്പയറി ഡേറ്റ്; അതിനനുവദിക്കുമെങ്കിൽ!  

Sunday, 26 May 2013

മാഷ്‌ തന്ന അറിവ്താഴോട്ടു നോക്കിയാൽ ആരും ചെറുതല്ലാ
മേലോട്ട് നോക്കിയാൽ ആരും വലുതുമല്ല
തന്നെ നോക്കാൻ കൈയ്യിൽ കണ്ണാടിയുണ്ടായാലും
അന്യനെ അറിഞ്ഞു താൻ നിന്നെ അറിയണം

വഴിയാധാരം
സ്നേഹത്തിൻ  പ്രലോഭനങ്ങൾ  പല വഴിയായി മുന്നിൽ തെളിയുന്നേരം,
അറിയാതെ ഒരെണ്ണം തെറ്റിയകന്നാൽ; അത് മമതെറ്റന്നായി വരികിലും  ,
ആ തെറ്റിനോപ്പമെൻദേഹവും ചേർത്ത് എൻ തലമേൽ ചാർത്തികെട്ടി, ത്തള്ളി-
പെരുവഴിയതിലോന്നിൽ; കൊല്ലരുതടിയനെ, പല പെരുവഴികളിലെ
തിരുവഴിയേ!

Saturday, 25 May 2013

യാത്ര ചെയ്യാനുള്ളതാണ് ...എല്ലാ ജീവിതവും ഒരു തീവണ്ടി പാതയോളം ദൂരം
തുടക്കമോ  ഒടുക്കമോ  അത്  യാത്രക്കാരൻ വിധി
തിരിഞ്ഞു നോക്കിയാൽ ശുഭയാത്ര നേരാൻ ഓർമയുണ്ടാവും..
നോക്കാതിരുന്നാൽ ഒറ്റപ്പെട്ട മറവി മഹാനിദ്രയായ് പുൽകിയേക്കാം!

എന്നാലും ഒരു യാത്ര ബാക്കിയുണ്ടാവും, യാത്ര അവസാനിപ്പിക്കാൻ-
ആയുസ്സില്ലാത്ത യാത്രക്കാരനായി ആത്മാവ് കൂടെ ഉണ്ടാവും!
യാത്ര ചെയ്യാനുള്ളതാണ്, അവസാനിപ്പിക്കാനുള്ളതല്ല എന്നുള്ള
ഓർമപ്പെടുത്തലുമായ്!  ജീവിതമേ..പ്രണയമേ അസമയത്ത് ഇനി യാത്രയില്ല !!!

പ്രണയാന്തരങ്ങൾ


അർത്ഥത്തിനും അർത്ഥാന്തരത്തിനും അപ്പുറം
അവസ്ഥയ്ക്കും അവസ്ഥാന്തരത്തിനും അപ്പുറം
അസ്ഥിക്കും അസ്ഥിത്വതിനും അപ്പുറം
ഇടിപ്പിനും മിടിപ്പിന്റെ ആവർത്തനത്തിനും
പിന്നെ അതിൻ വിരസ നിശ്ചലനതിനും അപ്പുറം

അറിവിനുംഅറിയാ നിലാശാന്തതയിൽ
അറിഞ്ഞിട്ടും ഒരു നിമി പറയാതെ പറക്കുമ്പോൾ
കരിയുന്ന പൂവിനും മറക്കുന്ന ഓർമക്കും ശേഷം
പൊടിഞ്ഞു ഉണങ്ങുന്ന കണ്ണീർ രക്തത്തിൽ
നീറുന്ന കനലിൽ എരിയുന്ന ചുവന്ന കനവിന്നുമിപ്പുറം

മണ്ണായ് മണ്ണിനെ തൊട്ടു നിനവായി അലിഞ്ഞറിയുന്ന  മഹാനിദ്രയിൽ
പറഞ്ഞു പഠിപ്പിലും കേട്ടെഴുത്തിലും ചെയ്യാൻ  മടിച്ചിരുന്ന
ഗൃഹ പാഠങ്ങളിൽ പുണ്യമായ് കരുതാനൊന്നുമില്ലെങ്കിലും
എടുക്കുവാനുണ്ടാവും ഭാരമില്ലാത്തൊരു പാപമായി
നിന്റെ അറിഞ്ഞ സ്നേഹത്തിൻ മറക്കാത്ത ഭാഗം ഒരിത്തിരി

ആ സ്നേഹത്തെ ഞാൻ മുറുകെ പുണർന്ന് പിടയുമ്പോൾ
ആശ്വാസത്തിന്റെ അടക്കാനാവാ കൊതി ശമിപ്പിക്കാനായെങ്കിലും
ഇന്ന് ഈ നിമിഷം ഇവിടെ ആ നിറ സ്നേഹം  അത് അതുവരെ ആ
അലൌകിക നിമിഷം വരെ ഞാൻ പ്രണയമായ്  നുകർന്നറിഞ്ഞോട്ടെ ?

ദാരിദ്ര്യം


ഇന്നലെ; തെരുവിൽ വച്ച്, എൻറെ പണസഞ്ചി കണ്ടു
ഒരു ദാരിദ്ര്യം എൻറെ തോളിൽ കയ്യിടാൻ വന്നു!
ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ അവനു എൻറെ സഹോദരന്റെ
മുഖച്ഛായ ഒന്നും ഇല്ല!! പിന്നെ അവന്റെ കൈ ചുമലിൽ നിന്ന് തട്ടി മാറ്റാൻ ചില്ലറ തപ്പിയപ്പോൾ,  അവൻ എനിക്ക് സംഭാവന തന്നു, പിണങ്ങി പോയി!!!

Friday, 24 May 2013

ഞാൻ ഭാരതീയൻ


ഞാൻ ഭാരതീയൻ
ഗാന്ധിജിയെ ചുമരിൽ തൂക്കുമ്പോഴും
ഘാതകനെ കഴുകിൽ തൂക്കുമ്പോഴും
നിശബ്ദമായി വെറും ചുമലായ് തേങ്ങും
ഭാരതീയൻ

അമ്മ മലയാളം ശ്രേഷ്ഠ മലയാളം സ്നേഹം നന്ദി ആദരവ് അനുഗ്രം സമർപ്പണം ......ലിങ്കിനു കടപ്പാട് "മാതൃഭൂമി ദിന പത്രം"

http://www.mathrubhumi.com/books/article/outside/2406/#storycontentലിങ്കിനു കടപ്പാട് "മാതൃഭൂമി ദിന പത്രം"

ഒരു ചെറു കുറിപ്പ് ഇവിടെ പങ്കു വെക്കട്ടെ 


മലയാളത്തിന്റെ ശ്രേഷ്ഠ പദവി തിരുവനന്തപുരത്ത് കുറച്ചു നേരം കാണാൻ കൊടുക്കുന്നുണ്ടെന്നറിഞ്ഞു!

എന്നാൽ അതൊന്നു കണ്ടു കളയാം എന്ന് കരുതി വണ്ടി പിടിച്ചു കൊല്ലം സ്റ്റേഷനിൽ ചെന്നു, കൊല്ലക്കാരൻ ആണേ ഞാൻ!

സ്റ്റേഷനിൽ ചെന്നപ്പോഴോ.. ഇനി വരാനുള്ളത് ജമ്മു താവി എക്സ്പ്രസ്സ്‌, ക്യൂ നിന്ന് കാശു കൊടുത്തു ടിക്കറ്റ്‌ എടുത്തു ഇടിച്ചിട്ടു ട്രെയിനിൽ കേറിയപ്പോൾ അതല്ലേ തമാശ!  ആരോ ഒരാൾ... കണ്ടാൽ വഴി പോക്കൻ... കോട്ടിട്ടിട്ടുണ്ട്‌...... ഇംഗ്ലീഷും തമിഴ് കലര്ന്ന മലയാളവും ഹിന്ദി രാഷ്ട്ര  ഭാഷയും പറയും !എന്നോട് "where are you going ???? ഞാൻ അതിശയത്തോടെ നോക്കി!!!! എന്താ മാഷെ പ്രശ്നം?  എന്ന മട്ടിൽ! കണ്ണ് കുറച്ചു തള്ളി!! സായിപ്പിന്റെ ഭാഷ കേട്ടിട്ട്.

അത് ചേട്ടാ ഞാൻ തിരുവനന്ത.... മുഴുവൻ പറയാൻ സമ്മതിച്ചില്ല.... അതിനു മുമ്പേ അടുത്ത ചോദ്യം ... എന്തിനു????

മനസ്സില് അതിനു മുമ്പേ ഉത്തരം വന്നു താൻ തന്റെ പണി നോക്കടോ! ടിക്കറ്റ്‌ നോക്കിയാൽ പോരെ താനെന്തിനാ എന്റെ കുടുംബവിശേഷം ചോദിയ്ക്കാൻ നിക്കണേ? പക്ഷെ പറഞ്ഞില്ല!! കൊട്ടും ബൂട്ടും ഞാൻ ആണെങ്ങിൽ പാവം മലയാളി.

എന്നാലും പറഞ്ഞു ചേട്ടാ.. തിരുത്തി സർ,,, അത് തിരുവനന്തപുരത്ത്.. പദവി.. ശ്രേഷ്ഠം. മലയാളം....
ഉടനെ അയാൾ ഇരുത്തി ഒന്ന് നോക്കി, എന്തോ ഒരു പുഞ്ഞം മറച്ചു വച്ച് അയാള് തുടർന്നു...

 അതിനു ഇവിടുന്നാണോ താൻ കേറുന്നെ??  
 ഇതേ അങ്ങ് ജമ്മുവിന്നു വരുന്ന ട്രെയിനാ!!!! ഇപ്പൊ ഇവിടെ ഇറങ്ങിക്കോണം.

ടിക്കറ്റ്‌ പിടിച്ചു ഞാൻ അയാളുടെ കണ്ണിൽ മിനുമിനാ നോക്കി, ഇതെന്തു പുലി വാലാ ഈശ്വരാ!!!

നിങ്ങൾ മലയാളി അല്ലെ?  നന്നായി മലയാളം പറയുന്നുണ്ടല്ലോ!!! പിന്നെ എന്താ പ്രശ്നം? ഞാൻ കാര്യം തിരക്കി...

 കാശു കൊട് കാര്യം ഞാൻ ശരിആക്കി തരാം....
അത് മാന്യമായി ചെവിയിൽ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി!!!

അതേ  തന്റെ... ഈ ഭാഷക്കെ ഈ പദവി കിട്ടാനുള്ള പ്രായം ആയിട്ടില്ല!...താൻ ഇന്ന് പോയിട്ട് നാളെ വാ,,,

 ഞാൻ വാ പൊളിച്ചു നിന്നപ്പോൾ ആരോ എന്നെ പിടിച്ചു തള്ളിയതോര്മ ഉണ്ട് കണ്ണ് തുറന്നപ്പോൾ നേരം വെളുത്തത് കൊണ്ട് ലേറ്റ് ആയില്ല, കാര്യം പിടികിട്ടി!
എന്റെ പാവം ഭാഷ!


പ്രേത പരിശോധന


ഞാൻ ധർമ സങ്കടത്തിലാണ്!
ജീവനുള്ള ശരീരം കീറിപഠിക്കാൻ
നിയമം  എന്നെ അനുവദിക്കുന്നില്ല,
തവളയിൽ മനസ്സ് കണ്ടെത്താൻ എനിക്ക് കഴിയുന്നുമില്ല
തവള കാലല്ലാതെ കണ്ണടച്ചാൽ ഒന്നും കാണുന്നുമില്ല
മനസ് ഒളിച്ചിരിക്കുന്നത് ശരീരതിനകതാണെന്ന്
പഠിപ്പിച്ച പാഠം മറക്കാൻ എനിക്ക് കഴിയുന്നുമില്ല,
പോസ്റ്മോര്റെം റിപ്പോർട്ട്‌ കാണാതെ പഠിക്കാൻ
എനിക്ക് കഴിയുന്നുമില്ല,
ഞാൻ ഇനിയും കൊന്നു തള്ളിക്കോട്ടേ?

(മനസ്സ് കിട്ടിയിട്ടെന്തിനാ???? ആഹ പുഴുങ്ങലരിയുടെ മണം!!!)

വാതിൽ


കൊത്തിപ്പിടിപ്പിച്ച ചിത്ര പണികൾക്ക് പിന്നിലായ്
മനസ്സില് പടരും തെളിയാ മാറാലകൾക്ക് മറയായി
പുറം തിരിഞ്ഞ ഒരു വിശ്വസ്തത പല
കാരിരുമ്പാൽപൂട്ടും സ്വഗ്രഹത്തിൻ മണി വാതിൽ

സമർത്ഥനാം ചോരന്റെ ന്യായമാം അവകാശത്തിനു
അന്യായമായി  പതിയെ തുറക്കും അവിശ്വാസ വാതിൽ

തെറ്റാകും ശരിയെ തെറ്റിദ്ധരിച്ചും മലര്ക്കെ തുറക്കും വല്യ വാതിൽ
ശരിയാകും അപരനെ അറിയാൻ മടിച്ചു കൊട്ടി അടക്കും ചെറു വാതിൽ
തെറ്റിന്റെ ശരിയെ തെറ്റായി ചേർക്കും കൂട്ടം തെറ്റിയ മുൻ വാതിൽ
ശരിയുടെ തെറ്റിനെ ശരിയായി കാണും പച്ച വെളിച്ചത്തിൻ പുറം വാതിൽ

പകൽ പിതാവടച്ചിട്ടാലും രാത്രിയിൽ  ചാരും മാതൃ വാല്സല്യത്തിൻ സ്നേഹവാതിൽ
അച്ഛന്റെ താളത്തിന് താനെ അടഞ്ഞും മാതൃ സ്നേഹത്തിനുകാതോർക്കും പിൻ വാതിൽ.
പിൻ വാതിലിനെ കാവൽ പകരും പിതൃ സ്നേഹത്തിൻ മറ വാതിൽ
ഏതു ഹൃദയത്തിന്നും വിശാലത പോലെ സ്നേഹം പകരും  അമ്മ വാതിൽ

മൊബൈൽ ശിൽക്കാരത്തിൽ പരിധിക്ക് വേണ്ടി കാറ്റത്തു തുറക്കും കിളി വാതിൽ
ഏകാന്ത സമൂഹത്തിനു ശാന്തമായ്  കാവൽ കാരാഗൃഹത്തിൻ കരി വാതിൽThursday, 23 May 2013

അറിയുക മനമേ വളരുക മനമേ


റോമിൽ ചെന്നാൽ റോമാക്കാരൻ എന്ന് പഠിച്ച പാശ്ചാത്യൻ  എന്തെ ഇന്ത്യയിൽ സമ മത ഭാരതീയരാവാൻ  പഠിപ്പിക്കാൻ മറന്നേ?

അധിനിവേശങ്ങൾ തിരിച്ചുപോയിട്ടും എന്തെ അടിച്ചു വാരി തൂത്ത്  തെളിക്കാൻ മടിച്ചു നില്പൂ?  നവ അധികാര ഭരണ കേന്ദ്രങ്ങൾ?

പടം പൊഴിച്ച് മാളങ്ങളിൽ ഒളിച്ച അധിനിവേശ സർപ്പങ്ങളുടെ പൊഴിഞ്ഞ പടം പുതച്ചു എന്തെ  പുറത്തിഴയുന്നു അനാഥത്തിൻ കുഞ്ഞുങ്ങൾ?

മാത്രം എന്ന് പലമാത്ര ചിന്തയിൽ ചിന്തുന്നതെന്തേ പല ഹൃദയത്തിൻ ഏകരക്തം?
വികാര രഹിതം അരിഞ്ഞു തള്ളുമ്പോൾ ഉറയുന്നതെന്തേ മൃദു വികാരം?
പിന്നെ പൊടിയും രക്ത തുള്ളിയിൽ വൃണം അയി തുള്ളും അധമ വികാരം!
അമ്മയെയും ജന്മ ഭൂമിയും വിട്ടു എന്തിനാ "മഹാകവി"  ചോദിച്ച സ്വർഗ്ഗ ഭൂമി?

അധിനിവേശങ്ങൾ കണ്ടു അറിഞ്ഞിട്ടും എന്തെ അയിത്താനാചാരങ്ങൾക്കിന്നും സമൂഹത്തിൽ മിന്നും പൊന്നിൻ സവർണ്ണക്കുട ?

Tuesday, 21 May 2013

മാപ്പ്


തെരുവിൽ അലഞ്ഞ മഹാ കവിയെ ...
തെരിവിൽ അറിയാ മഹാ കവിയെ
തെരുവിൽ മരിച്ചാലും നീ തരുമോ
കണ്ണീരില്ലാതെ ദുഖിക്കാനൊരു തരി നോവ്‌ നിന്നോർമയായ്

പർദയിൽ മരിച്ച കഥാകാരിയെ
പർദയിൽ പൊതിഞ്ഞ മഹാ സ്നേഹിതേ
പർദയിൽ നിന്നെ മുഖം തിരിച്ചെങ്കിലും
സ്നേഹിക്കാതെ തരുമോ ഒരു കടൽ സ്നേഹം എൻ  പശ്ചാത്താപ കൂപമതിൽ.
അതിൽ മറയട്ടെ നീ തകർത്ത സ്നേഹ മതിൽ.

വരികൾ


കാരിരുമ്പും കോണ്‍ക്രീറ്റും അരക്കിട്ടുറപ്പിച്ച
അച്ചടക്കത്തിന്റെ ജീവിത പാതയിൽ ..
അറിവ് കേടിനാൽ കേറി കുറുകെ നിവരുമ്പോൾ
നിന്നെ കാത്തു നിന്ന  അഭിശപ്ത നിമിഷങ്ങൾ...

ആ  അക്ഷമ മുഹൂർത്തം അതിലൊന്നിൽ 
അറിയാതെ ചില വരികൾ കുറിക്കവേ;
വൈകി കിതച്ച വരവിലും  നിൻ വെട്ടം മിന്നിയോ?
പിന്നെ എൻ കണ്ണീർ തൂലിക അതു നീ കണ്ടുവോ?

അറിയാതെ കുറഞ്ഞതാകാം നിൻ വേഗം 
എങ്കിലും തിരിച്ചറിയുന്നതെൻ ദേഹം  ...
ഈ വേഗത്തിൽ കടക്കുവാനാവില്ലെനിക്ക്,
ഞാൻ വരാൻ  ഇനിയും വൈകുമെന്ന്..

ആ നെടുവീർപ്പിൽ  പിടി വിട്ടു പോയൊരാ-
വരികൾ കാറ്റിൽ പറന്നെ പോകവേ 
പിടിക്കാൻ നീട്ടിയ മനസ്സിൽ പിന്നെയും
ആശയായ് അതൊന്നു മാത്രം..

ആയിരം പേർ  നോക്കീമറിയാതെ... കുറ്റപ്പെടുത്താതെ..
ഒരാളെങ്കിലും വായിച്ചറിഞ്ഞത്  കീറി കളഞ്ഞെങ്കിൽ!!!

Monday, 20 May 2013

സ്വാതന്ത്ര്യം

ഞാൻ വിശ്വസിക്കുന്ന തത്വസംഹിത
 പല അഭിപ്രായം പറയാൻ ഒരു സ്വാതന്ത്ര്യം തന്നു...
 അത് കൊണ്ട് ഞാൻ പല അഭിപ്രായങ്ങൾ കടം കൊണ്ട്
എൻറെ തത്വസംഹിത മറക്കുന്നു

വിദ്യാഭ്യാസം

കേവലം ഒരു ഭാഷ പഠിക്കുവാൻ-
കൈവിട്ടു ഞാൻ എൻ അറിവിനെ... മറന്നു എൻ സംസ്കൃതിയെ...
പണയപ്പെടുത്തി  തറവാടിനെ...... പിന്നെ, പരദേശത്തു;
പഠിച്ച ഭാഷ തെണ്ടി ....അഭിമാനം വിറ്റു... പ്രൗഡിയിൽ ജീവിതം!

Friday, 17 May 2013

വിവാഹ മംഗളാശംസകൾ ..


വിവാഹമോചനം എന്ന ആശ്വാസത്തിന് വേണ്ടി എങ്കിലും
ഭാര്യ എന്ന സാന്ത്വനം ഉള്ളത്നല്ലതാണ്..
ദാമ്പത്യജീവിതത്തിലെ കൊച്ചുകൊച്ചു സൗന്ദര്യപിണക്കങ്ങളെ
വിവാഹമോചനത്തിന്റെ ലാഘവത്തോടെ കാണാതിരിക്കാൻ ...


പദസമ്പത്ത്        (ഭാര്യ : പരിഭവത്തിനു സൗന്ദര്യം കൊടുത്തത് എന്തോ അത്)

Thursday, 16 May 2013

ഒരു ചയ്ഞ്ഞിനു വല്ലപ്പോഴും


പ്രണയം പ്രണയം സർവത്ര
പ്രണയം മുട്ടിയിട്ടു നടക്കാനും വയ്യ
കവിതയിൽ പ്രണയം, പുരാണത്തിൽ പ്രണയം സീരിയലിൽ പ്രണയം
പാട്ടിലും ബീച്ചിലും ഇടവഴിയിലും താജ്മാഹളിലും പ്രണയം.
ശ്വസിക്കുന്ന വായുവിൽ പോലും പ്രണയം
6 വയസ്സ് തൊട്ടു 90 വരെ പ്രണയം
പിന്നെ ഈ പ്രണയം കഴിഞ്ഞു ഇവരൊക്കെ എങ്ങോട്ട് പോകുന്നു എന്ന് ചോദിക്കാമെന്ന് വച്ചാൽ...

 എല്ലാവരും തിരക്കോട് തിരക്ക്... കുടുംബകോടതിയിൽ തിരക്ക്, ഒരു സിംഗിൾ പേരന്റിന്റെ തിരക്ക്,  കൌണ്സിലരുടെ തിരക്ക്,ഒറ്റത്തടിയുടെ തിരക്ക്, പീഡനത്തിന്റെ തിരക്ക്, വിഷാദ ഗാനം കിട്ടാനില്ല, മെന്റൽ ഹോസ്പിറ്റലിൽ റൂം അഡ്വാൻസ്‌ ബൂകിംഗ്, സെൻട്രൽ ജയിലിൽ തീരെ സ്ഥലമില്ല... ബാക്കി പൂവും കായും.

 കുറ്റം പറയരുതല്ലോ കുറച്ചു പേര്  ഹുസ്ബണ്ടും വൈഫും  ആയീ സെട്ട്ലെ ചെയ്തു... അപ്പോൾ ഹസ് ആണോ പ്രണയിച്ചേ? എന്ന് ചോദിച്ചപ്പോൾ  പ്രണയമോ? ഏതു പ്രണയം? എന്ന് തിരിച്ചു ചോദ്യവും കിട്ടി..


പിന്നെ ഒന്നോ രണ്ടോ പേരെ കണ്ടുപിടിച്ചപ്പോൾ അവർ ഡ്യുപിനെ വച്ച് പ്രണയിച്ചത് കൊണ്ട് ജീവന രക്ഷപെട്ട അഭിനേതാക്കൾ ..അത് കൊണ്ട് പ്രണയിച്ചോളൂ ഒരു ചെയിണ്‍ഞ്ചിനു  വല്ലപ്പോഴും.

അമൂർത്ത പ്രണയം


പ്രണയം ഒരു കടലാണെന്ന് പഠിപ്പിച്ചത് നീ
പക്ഷെ അതൊരു തുള്ളി ആണെന്ന് അറിഞ്ഞത് ഞാൻ

പ്രണയം ഒരു കാറ്റാണെന്ന് പറഞ്ഞു നീ...
അത് നിന്റെ നിശ്വാസമാണെന്ന് അറിഞ്ഞത് ഞാൻ


പ്രണയം തീയാണെന്നു പകർന്നു നീ..
പക്ഷെ അത് നിൻറെ നെഞ്ഞിലെചൂടാണെന്നറിഞ്ഞു  ഞാൻ


പ്രണയം ഒരു ഉടലാണെന്ന് തര്ക്കിച്ചു നീ
അതൊരു ആത്മവെന്ന് അറിഞ്ഞു  ഞാൻ

പ്രണയം ഈ പ്രപഞ്ചമെന്നു മൊഴിഞ്ഞു നീ
പക്ഷെ  അത് നീയെന്നറിയുന്നു ഞാൻ

പ്രണയം വെള്ളിവെളിച്ചമെന്നു വാദിച്ചു നീ.... പ്രണയത്തിനു വകതിരിവില്ലെന്നു അറിയുന്നു... ഞാൻ
വകതിരിവില്ലാത്തവന്  പ്രണയിക്കാൻ അവകാശമില്ലെന്ന്  തിരിച്ചറിയുന്നു ഞാൻ....പ്രണയിക്കുന്നില്ലെന്നും..


സൗഹൃദം


നീ മരിക്കും മുമ്പ് ഞാൻ തരട്ടെ?
നിന്റെ ഓര്മ ചുവരിൽ ചാരാൻ...
ഒരു ചില്ലിട്ട ജാലക ചിത്രം ?
വാടാതെ മാലയിടാതെ സൂക്ഷിക്കാൻ!
ഈ സൗഹൃദം ..ഈ പൊരി വേനലിൽ ..
അത് വാടുന്നത് വരെ ഞാൻ മരിക്കാതിരിക്കാൻ!!!

Wednesday, 15 May 2013

ശരിക്കൊരു വള്ളി


ഒരു തെറ്റ് കുറെ പേര് ചെയ്തപ്പോൾ ശരി ആയി തീർന്നത്.... "വിവാഹം"
വിവാഹത്തിലെ ശരികൾ ചെയ്യുമ്പോഴും തെറ്റായി മാറിയത് "ഭർത്താവ്‌"""""""
ഭർത്താവിനു ദാമ്പത്യത്തിൽ ഭാര്യയുടെ മനസിലുള്ള സ്ഥാനം വില്ലൻ
എന്നാൽ എല്ലാ ദാമ്പത്യത്തിലെയും കാണപെടുന്നതും അവസാനം  കൊല്ലപെടുന്നതുമായ (നായകനായ) വില്ലൻ .."സ്നേഹം"


ഒരേ തെറ്റ് രണ്ടു പേര് ഒരുമിച്ചു ഒരു സമയം പരസ്യമായി ചെയ്യുന്നതും വിവാഹം
ആ വിവാഹത്തിന്  മനപോരുത്തം  വരുന്നത് ദാമ്പത്യം

Tuesday, 14 May 2013

പ്രണയിനി


എന്റെ ഹൃദയം പേരാലിൻ കൊമ്പിൽ വച്ച് കെട്ടുമ്പോൾ...
കാക്ക കൊത്താതിരിക്കാൻ സ്വന്തം സാരി തലപ്പഴിച്ചു തന്നവൾ..
പ്രണയിനി


എന്റെ  വിവാഹം കഴിഞ്ഞിട്ടും... സദ്യ പിരിഞ്ഞിട്ടും.... വടക്കെപുറത്തു വന്നു, കാക്കയോടും നായോടും കലഹിച്ചു, ഒരു ഇലചോർ ..ചേറിൽ കഴിച്ചു;
ഒരു ഉരുള കണ്ണീരിൽ കുഴച്ചെടുത്തു.. ഒരു ബലി കാക്കയും കൊണ്ട് തിരിച്ചു പോയവൾ ... പ്രണയിനി.


എന്റെ വിവാഹം ഒരു മരണമായിരുന്നെന്നു എന്ന് തിരിച്ചറിഞ്ഞു എനിക്ക് ആദ്യ ബലി ഇട്ടവൾ എന്റെ പ്രണയിനി  

Monday, 13 May 2013

ഇല്ലാത്തൊരു നാട്ടിൽ വേണ്ടാത്ത ഒരു തിരഞ്ഞെടുപ്പ്


ശാന്തം.. നിശബ്ദം .നിയന്ത്രണാധീനം....   ഒച്ച അനക്കങ്ങൾ എങ്ങുമില്ല
കാറ്റടിച്ചിളകുന്ന കോടി തോരണങ്ങൾ  ഒച്ചയായോ.. അതോട്ടുമില്ല 
പല്ലുകൾ, ലോഹ്യങ്ങൾ, വിരൽ നഖങ്ങൾ,  താങ്ങി കയറ്റങ്ങൾ....കരഗ്രഹങ്ങൾ.. തേനും പാലും..എല്ലാം കണ്മുന്നിൽ.

പിന്നെ അടക്കം പറച്ചിലും കൂട്ടലും കിഴിക്കലും
ചുമയും മുരടനക്കവും കണ്ണുരുട്ടും അതെല്ലാം തൊട്ടു പിറകിൽ... ഒട്ടു മാറി.

എന്നാലും അവയോട്ടു അനക്കവുമല്ല.

സ്ഥാനര്തികൾ, അനുഭാവികൾ, നിരീക്ഷകർ ഇവരൊന്നുമൊട്ട് ആളുമല്ല..

കൂലി പണിക്കു അവധി എടുത്തു വോട്ടു കുത്താനെത്തി ആയിരം കയ്യുള്ള നിസ്സഹായത.
പിന്നെ പ്രൌഡി യിൽ വന്നിറങ്ങുന്നു വോട്ട് തപാലിൽ ചെയ്ത കയ്യേതും ഇല്ലാ നിസ്സങ്കത

പരസ്യ ചിത്രങ്ങൾ മിഴിവായ് പകര്ത്തി പുറം തിരിഞ്ഞു നിന്നു അവഹേളനത്തിന്റെ ക്യാമറകൾ.

തെളിയാത്ത ബാലറ്റിൽ കുറ്റബോധത്തിൽ കണീർ പോഴിച്ച് മാഞ്ഞു പോകുന്നൊരു   അടയാളം.
വികലാഗനെങ്ങിലും കണ്ണീരു കളഞ്ഞു രഹസ്യമായി ബാലറ്റ്
അവഗണനയുടെ പെട്ടിയിലാക്കി..  ഇല്ലാത്ത കൈ  മലർത്തി..വായ്‌ മലർക്കെ തുറന്നു നിസ്സങ്കത  അലറി..,......... നെക്സ്റ്റ്!!!!

വോട്ട് ചെയ്ത 999 കയ്യും മുറിച്ച്,  ഉപ്പു തേച്ചു,  കറ പുരട്ടി, കൈ വളരാൻ അഞ്ചു വര്ഷം സമയവും കൊടുത്തു,  ... ബലിഷ്ട കരങ്ങളാൽ  പുച്ഛംമായ് തള്ളി, അവഗണ.

വേദന സഹിച്ചു, കറ തുടച്ചു,  കണ്ണീർ മറച്ചു, എന്നിട്ടും ചിരിച്ചു, നിശബ്ദം പടി ഇറങ്ങി.... നിസ്സഹായത.


അപ്പോൾ... നിറഞ്ഞ കണ്ണിലും കാണാതിരിക്കാൻ കഴിഞ്ഞില്ല...
ജീവിത സമ്പാദ്യവും... ജീവന്റെ ജീവനാം പുത്രിയേയും.. സ്ത്രീധനവും, കടമയുമായ് അവകാശത്തിന്റെ കയ്യിലേൽപിച്ചു,  കൈ വീശി, കണ്ണ് തുടച്ചു, തിരിഞ്ഞൊരു അവശതയെ...
സാഡിസ്റ്റ്


കാലം കത്തിച്ചു, വലിച്ചു, അണക്കാതെ.. വലിച്ചെറിഞ്ഞ...
ഒരു സിഗരറ്റ് കുറ്റി യാണ് ഞാൻ;
കുറ്റപെടുത്തലുകളുടെ... കാൽപെരുമാറ്റത്തിന്റെ.. പെരുമഴയിലും...  കെടാതെ.. പശ്ചാത്താപത്തിന്റെ ഒരു തുള്ളി കണ്ണീരിൽ കെടാൻ.. കാത്തു കിടക്കുമ്പോൾ-
അത് ഒരു രസത്തിനു ചവിട്ടി അണക്കാൻ ശ്രമിച്ചു-
കാലു പൊള്ളിയാൽ ഞാനൊരു സാഡിസ്റ്റോ?


എന്റെ കഴുത്തിന്റെവ്യാസമളക്കുന്ന  നിന്റെ വടിവാളിന്റെ തുമ്പിൽ നിന്ന്
എന്റെ ഒരിറ്റു ചോരപുരണ്ടാൽ.... അതിൽ നിന്റെ വികാരം വ്രണപ്പെട്ടുപോയാൽ....
എന്റെ പേരോ സാഡിസ്റ്റ്?


നിയമ പരമായ മുന്നറിയിപ്പ്

 (സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം) കവിതയിൽ ആവാം !!!മുന്നറിയിപ്പോ അതോ സിഗരറ്റ് വലിയൊ?
ചില കഷായങ്ങൾ കുടിച്ചാൽ ഒരു മധുരം നല്ലതല്ലേ ???

Sunday, 12 May 2013

ചിന്താ ശരങ്ങൾ

സുഹൃത്തേ പൊറുത്താലും എന്റെ ചിന്താ ശരങ്ങൾ ഏതെങ്കിലും..
എന്തെങ്ങിലും നിന്റെ തളിരുടലിൽ പോറിയോ?
എന്നാൽ നീ അറിയുക.. അതെന്റെ ഹൃദയത്തെ കീറിമുറിച്ചവ..
എന്റെ ഹൃദയ വേദനയിലും ഞാൻ തഴുകാം എങ്കിൽ.....
ആ നൊമ്പരത്തെ.... ഞാൻ കൃതാർഥനായി..നിന്റെ നോവിലും..
എന്നാലും എന്നിട്ടും.. ഞാനൊരു സാഡിസ്റ്റോ..?

അരക്കില്ലം

സൂര്യൻ നടക്കാനിറങ്ങുമ്പോൾ
അലാറം ബെഡ് കോഫി അലസ്യങ്ങൾ
പുതപ്പു മാറ്റി പതിയെ ജീവിതം...
പുതപ്പു മാറ്റി പതിയെ ജീവിതം
ടൂത്ത് പേസ്റ്റിന്റെ പതിവ് മണം  


രോഗിയും അല്ല കൂട്ടിരിപ്പും ഇല്ല  പക്ഷെ ഉള്ളതോ താമസക്കാർ ..
അടുത്തുണ്ട് അയൽക്കാരന്റെ പ്രതിഷ്ഠയുള്ള അമ്പലങ്ങൾ...
അടുത്തുണ്ട് അയൽക്കാരന്റെ പ്രതിഷ്ഠയുള്ള അമ്പലങ്ങൾ
തൊഴുതിട്ടും പോകാം തോഴുവാതെയും വരാം.

മയൻ തീർത്തതല്ലെങ്ങിലും വെളിച്ചം കടക്കാത്ത
ചില്ലുകൾ കൊട്ടാര കെട്ടു പോലെ ..

വായുവും വിലക്ക് വാങ്ങാം..

വായുവും വിലക്ക് വാങ്ങാം..
സിലിണ്ടെരും മാസ്കുമായി  ശ്വാസ കോശങ്ങളിൽ

വെള്ളത്തിനും മുട്ടോട്ടുമില്ല.. കുഴലിലെത്തും വായുവായി വെള്ളവും.
കൊതുകിന്റെ മൂളലായ് എയര് കണ്ടീഷനും..
കൊതുകിന്റെ മൂളലായ്എയര് കണ്ടീഷനും..
മുള്ളോളിപ്പിച്ചു കടലാസ് പുഷ്പവും..

അക്കരെ പൂത്തൊരാ സൌഗന്ധികം ചൂടി
അര്ജുണനെ തേടും ദ്ര്വോപധിമാർ
ചില്ലട്ട കൂട്ടിൽ കാഴ്ചക്ക് വച്ചൊരു..
ചില്ലട്ട കൂട്ടിൽ കാഴ്ചക്ക് വച്ചൊരു
 ബാല്യം കാണാകളിപ്പാട്ടങ്ങൾ..

മനുഷ്യവിരൽസ്പർശം കിട്ടാൻ കൊതിച്ചു
പിന്നെയും ചില വെൻ ഭിത്തികൾ
കാറ്റടിച്ചാൽ പോലും നീങ്ങാത്ത ജാലക...
കാറ്റടിച്ചാൽ പോലും നീങ്ങാത്ത ജാലക-
തിരശീല പോലും അഭിനയിക്കും.

ജീവിതങ്ങൾ പടികൾ ഏറുന്നതീവഴി
സൗഹൃദങ്ങൾ ഇവിടെ ലിഫ്ടിറങ്ങും
ഇവിടെ പ്ലാസ്റ്റിക്കും പുഷ്പിക്കുംപല വർണ്ണം..
ഇവിടെ പ്ലാസ്റ്റിക്കും പുഷ്പിക്കുംപല വർണ്ണം
കുടുംബങ്ങൾക്കുള്ളിലോ നിഗൂഡ മതിൽ

സമ്പത്തും പ്രൌഡി യും വാക്കിലും നോക്കിലും
ഫ്രയ്മുകൾക്കുള്ളിൽ പരിചയങ്ങൾ
വിശാലമായൊരു ബാല്കണി പേടിച്ചു...
വിശാലമായൊരു ബാല്കണി പേടിച്ചു കരിയില പോലും
പറക്കാറില്ല  ഈ വഴി

അബദ്ധത്തിലെങ്ങാനും വന്നൊന്നു  പെട്ടെന്നാൽ മരണത്തെ കാണും വെപ്പ്രാളം

മരണം പോലും വാതിൽക്കൽ വന്നു മണി മുഴക്കി കാത്തു നിന്ന് മടങ്ങുമ്പോൾ
വന്നതാരെന്നു തിരിഞ്ഞു പോലും നോക്കാതെ..
വന്നതാരെന്നു തിരിഞ്ഞു പോലും നോക്കാതെ..
 പഴുതിട്ട താഴിട്ടു പൂട്ടിയ ജീവിതങ്ങൾ


സ്നേഹ ദാരിദ്ര്യം അനുഭവിക്കും ഇത്..സ്നേഹ ദാരിദ്ര്യം അനുഭവിക്കും ഇത് ..
ഉടലുകൾ ഒട്ടിയ അരക്കില്ലങ്ങൾ
കൊടുക്കാതെ കിട്ടിയാൽ കൈ നീട്ടി..
കൊടുക്കാതെ കിട്ടിയാൽ കൈ നീട്ടി-
മെയ്‌ നീട്ടി വാങ്ങാൻ കൊതിക്കും മെഴുതിരികൾ ...
സ്നേഹ മെഴുതിരികൾ... അരക്കായ്‌ ഉരുകും മെഴുതിരികൾ ...         

Friday, 10 May 2013

മനസ്സ് ശരീരത്തോട് പറഞ്ഞത് (ഭാവനയിൽ നടന്ന ഒരു സംഭവ കഥ)


ശരീരം : കല്ലും മുള്ളും ഇല്ലാത്ത വഴി കണ്ടിരുന്നെങ്ങിൽ ഒന്ന് നടക്കാൻ പോവാരുന്നു
ഇരുന്നിരുന്നു വല്ലാണ്ട് തടി കൂടി

മനസ്സ്: ഹാ എന്നതാട ഉവ്വേ ഈ പറയുന്നേ കല്ലും മുള്ളും ഇല്ലാത്ത പാതയോ? എന്നാ പിന്നെ പരവതാനി പോരെ?
പരവതാനി ഉണ്ടെങ്കിൽ പിന്നെ എന്നതിനാട ഉവ്വേ നടക്കുന്നെ ആരെയെങ്ങിലും പറഞ്ഞു വിട്ടാൽ പോരെ?

ശരീരം : മരണം വരുന്നു എനിക്ക് വല്ലാതെ പേടി തോന്നുന്നൂ ടെൻഷൻ അടിക്കാൻ വയ്യ അങ്ങ് ആത്മഹത്യാ ചെയ്താലോ

മനസ്സ്: എടാ ഉവ്വേ എന്നതാടാ നിയീ പറേന്നെ മരണം വരുന്നെന്നോ? അതങ്ങ് ലാസ്റ്റ് അല്ല്യൊ? അതിനു മരണം നിന്റെ അടുത്തേക്കാ വരുന്നതെന്ന് നിന്നോടാരാ പറഞ്ഞെ, എടാ മണ്ട.. ഒന്നാലോചിച്ചു നോക്കിക്കേ നീ അല്ലെ മരണത്തിനടുത്തെക്ക്  നടക്കുന്നെ, മരണത്തെ പേടിയാണേൽ നീ കുറച്ചു പതുക്കെ നടക്ക്, വളരെ പതുക്കെ നടന്നോ അല്ല പിന്നെ .. നിന്നെ ആരും പിടിച്ചു തള്ളില്ല... മരണത്തിനടുത്തെക്ക്, തിരിച്ചു നടന്നുകളയല്ലേ പണിയാവും.. മരിക്കും എന്ന് കരുതി ആരെങ്കിലും ജനിക്കാതിരിക്കുവാണോ? ഇതൊരു മാതിരി അക്കര പച്ച പോലെ അല്ല്യോടാ. ഒന്ന് ജനിച്ചു കിട്ടാൻ നീ ഒക്കെ ആരുടെ ഒക്കെ കയ്യും കാലും പിടിച്ചു കാണുമെന്നു നിനക്ക് വല്ല ഓർമയും ഉണ്ടോ? അത് ഓർത്താൽ നീ ഒരിക്കലും ചവൂല്ല അതാ നിനക്ക് ഓർമ തരാത്തെ, ജീവിക്കാൻ നോക്കടാ കൊച്ചനേ ജീവനുള്ളടത്തോളം
അതല്ല്യോട ജീവിതം നിനക്ക് എത്ര വേണമെങ്കിലും നീട്ടാൻ പറ്റും പക്ഷെ മരണം നിനക്ക് ഒരു നിമിഷം പോലും നീട്ടാൻ പറ്റൂല്ല.. മനസ്സിലായോ മോനെ?

റോഡ്‌ ആയാൽ വണ്ടി കാണും ജീവിതം ആയാൽ പ്രശ്നങ്ങൾ കാണും അതിന്റെ ഇടയില വേണം നമ്മൾ പൊരുതി വിജയിക്കാൻ.. അല്ല പിന്നെ!

പിന്നെ ഒന്ന് മനസ്സിലാക്കിക്കോ നീ ഈ മരണം എന്ന് പറയുന്ന കാലനുണ്ടല്ലോ അതാണ് നിന്നെ ഒരു മരണത്തിനും കൊണ്ട് പോയി കൊടുക്കാതെ നിന്റെ ആയുസ്സ് കാത്തു സൂക്ഷിക്കുന്നത്, നിന്റെ തലയിലെഴുതിയ സമയത്ത് നിന്നെ തിരിച്ചു കൊണ്ട് പോകാൻ, പിന്നെ തലയിൽ എഴുതാൻ പിടിക്കുമ്പോൾ അന്ന് നിന്റെ ഈ സ്വഭാവം കാരണം തല വെട്ടിചിട്ടുന്ടെങ്ങിൽ പാവം കാലൻ എന്ത് പിഴച്ചു.

ഇനി ഒരു കാര്യം രഹസ്യമായി ചെവിയിൽ പറയാം ദാ ഇങ്ങോട്ട് നീട്ടിക്കെ..

എടാ ഉവ്വേ.. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവന് എടുക്കാത്ത ഭാഗ്യകുറിയും അടിക്കുമെന്ന് പ്രതീക്ഷിക്കാല്ലോ.. അത് കൊണ്ട് പ്രതീക്ഷ കൈ വിട്ടു കളിക്കരുത് അതാണ് എല്ലാം എല്ലാം..

അല്ലെങ്ങിൽ എല്ലാം മറക്കാനായിട്ടു ഒരു പുനർജ്ജന്മം എന്ന് കരുതിയാൽ മതി
പുനർജന്മതിനു ആത്മഹത്യ ചെയ്യണമെന്നു നിര്ബന്ധമോന്നും ഇല്ലെട കൊച്ചനെ.. ജീവിച്ചാൽ മാത്രം മതി.. ജീവിക്കാൻ വേണ്ടത് കുറച്ചു മനക്കട്ടിയ അതെന്തു പ്പൂണ്ണാക്ക്ക്കാണേണ്ണൂ ചോദിച്ചാൽ ലളിതമായി പറയാം തൊലിക്കട്ടി
തൊലി കട്ടി നല്ല കാര്യത്തിന് ആയാൽ നീ തന്നെ വിജയീ..ഓവർ ആവല്ലേ നീ പിന്നെ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടി വരും
ആത്മഹത്യെ കുറിച്ച് ചിന്തിക്കാതെ പോയി കിടന്നുറങ്ങെടാ.. നാളെ നമുക്ക് പടത്തിനു പോവാം ..

കുറച്ചു ഫ്ലാഷ് ബാക്ക്

മനസ് ആരാ മോൻ അവൻ ആദ്യം പോയി വേലി ചാടും, പിന്നെ  ഒന്നും അറിയാത്ത പോലെ തിരിച്ചു വരും , അവനൊന്നും പറ്റില്ല  അത് കഴിഞ്ഞു ഒന്ന് രണ്ടു പ്രാവശ്യം ചാടികഴിയുമ്പോൾ.. അവൻ ശരീരത്തിനെ കൂട്ട്  വിളിക്കും..ഒരു കമ്പനിക്ക്‌ .. ശരീരം കേട്ട പാതി കേൾക്കാത്ത പാതി  എടുത്തു ചാടും, മനസ്സ് പറയുന്നതല്ലേ കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ ..മനസിനെ പോലെ ശരീരത്തിന് ചാടാൻ പറ്റില്ലല്ലോ അഥവാ ചാടിയാൽ തന്നെ ഒന്നുകിൽ കാലോടിയും ഇല്ലെങ്ങിൽ തിരിച്ചു കേറാൻ അവൻ ഒന്ന് പാട് പെടും. പിന്നെ ആരെങ്കിലും പൊക്കിയാൽ, കുറ്റബോധം,മാനഹാനി,പേരുദോഷം, കടം,  ഇടം, പ്രേമ ഭംഗം, നിരാശ അസുഖം, വേദന ...  ദാ കിടക്കുന്നു... ആത്മഹത്യാ.. തേങ്ങ കൊല..., മനസ്സിന് നല്ല ചുട്ട അടി കൊടുക്കേണ്ട   സമയത്ത് കൊടുത്താൽ പിന്നെ ആത്മഹത്യാ ചെയ്യേണ്ടി വരില്ല (ചുട്ട അടി എന്നാൽ MEDITATION, ദൈവം ധര്മം യാത്ര പാട്ട്  നല്ല കൂട്ടുകെട്ട് നല്ല ചിന്ത ..അങ്ങിനെ സൈഡ് എഫ്ഫെക്ട്സ് കുറവുള്ള  ഒരുപാടു കാര്യങ്ങൾ വേണമെങ്ങിൽ കവിതയും എഴുതാം).. ജീവിച്ചു കൊതി തീര്ക്കം

ഇവിടെ ശരീരത്തിന് വേദനിക്കുമ്പോൾ മനസിനും വേദനിക്കും.. തിരിച്ചും അപ്പോൾ മനസ്സ് ആദ്യം നല്ല പിള്ള ആവും, പാവം ശരീരം അവൻ കുറെ പാട് പെടും ചിലപ്പോൾ മനസ്സ് പറയുന്നത് കൂട്ടാക്കാതെ ശരീരം അവിവേകവും ചെയ്യും പിന്നെ ദുഖിക്കാനും ശരീരം മാത്രം, ആത്മാവിനെ ദഹിപ്പിക്കാൻ ഒരു അഗ്നിക്കും കഴിയില്ല എന്നല്ലേ വേദം, ആത്മാവ് വേഷം മാറി മനസ്സില് കേറി അടുത്ത ശരീരത്തിലേക്ക് ഇതൊരു തുടർക്കഥ.

ആയുഷ്മാൻ ഭവ(വിസർഗം)


മലയാളി..ചില..അപവാദങ്ങൾ


ഞാനൊരു പാവം മലയാളി
മലയാളം അറിയാത്ത മലയാളി
മലയാളം അക്ഷരം 56 ഓ 58
മേൽ വിലാസം ചോദിക്കുമ്പോൾ
മാല പൊട്ടിക്കുമോ എന്ന് പേടിക്കുന്ന മലയാളി
എന്നാൽ മാലപോട്ടിക്കുന്നവന് വീടിന്റെ മേൽ വിലാസം പറഞ്ഞു കൊടുക്കുന്ന മലയാളി
ഹോട്ടലിൽ പോയി ഡിന്നർ കഴിച്ചിട്ട് വീട്ടില് വന്നു കലം ചിരണ്ടുന്ന മലയാളി
ആറു മാസം മുമ്പ് ടിക്കറ്റ്‌ എടുത്താലും വിമാനത്തിൽ കേറാൻ ഓടിപിടിച്ചെത്തുന്ന മലയാളി
താമസിച്ചു കേറിയാലും കേറിയിട്ടു ഹോ എന്റെ മിടുക്കെന്നു ആശ്വസിച്ചു ദീർഘമായ് നിശ്വസിക്കുന്ന മലയാളി
പിന്നെ താമസിച്ചു വരുന്നവന്റെ മുഖത്ത് നോക്കി ഇവനൊക്കെ സമയത്ത് വന്നൂടെന്നു ചോദിക്കാതെ ചോദിക്കുന്ന മലയാളി
ഗ്രാമവും കുളവും കിണറും ചക്കയും മാങ്ങയും പഴവും വീടും കുടുംബവും അപ്പൂപ്പനും അമ്മൂമ്മയും ഭിക്ഷക്കാര് പോലും  കേരളത്തിലെ ഉള്ളെന്നു വിശ്വസിക്കുന്ന മലയാളി
സന്ധ്യ ആയാൽ മദ്യം മണക്കും മലയാളി
വണ്ടിക്കു സൈഡ് കൊടുക്കാൻ മടിക്കും മലയാളി

ഹർത്താൽ എന്ന് കേട്ടാൽ വായിൽ വെള്ളം ഊറും മലയാളി
വകയിലൊരു അമ്മാവനും മരുമോളും ഉള്ള മലയാളി 

അടുത്തിരിക്കുന്ന യാത്രക്കാരന്റെ തോളത് അവനു ഇഷ്ടപെട്ടില്ലെങ്ങിലും സുഖമായി ചാരി വച്ച് ഉറങ്ങാൻ ഇഷ്ടമുള്ള മലയാളി
അവൻ തട്ടി വിളിക്കുമ്പോൾ ഒരു ഇളിഭ്യ ചിരി ചിരിച്ചു മയക്കുന്ന മലയാളി
ആരെങ്കിലും മുങ്ങിപ്പോയാൽ ജീവൻ നോക്കാതെ കൂടെ ചാടുന്ന മലയാളി(നീന്താൻ അറിയില്ലെങ്ങിലും)
വണ്ടി ഇടിച്ചു റോഡില കിടന്നാൽ തിരിഞ്ഞു നോക്കി കടന്നു പോകുന്ന മലയാളി
ഒരു നേരത്തെ ആഹാരം കൊടുതില്ലെങ്ങിലും 3 നേരം കള്ള് വാങ്ങി കൊടുക്കാൻ മടിയില്ലാത്ത മലയാളി
ആരെങ്കിലും പിടിച്ചു നിർത്തിയാൽ ഓടിച്ചിട്ട്‌ ആള്കൂട്ടതിനിടയിലൂടെ എത്താത്ത കൈ നീട്ടി അടിക്കും മലയാളി
പെണ്ണിനെ തോണ്ടിയാൽ നോക്കി നിക്കും മലയാളി
ഒറ്റൊക്കൊരു പെണ്ണിനെ അസമയത് കണ്ടാൽ നോക്കി വളക്കും മലയാളി
വിമാനവും ആനയും മദാമ്മയേയും തിരിഞ്ഞു നോക്കും മലയാളി
കുറ്റം പറഞ്ഞാലും വോട്ടു ചെയ്യും മലയാളി
ഓർമ ശക്തി അഞ്ചു വര്ഷം മാത്രമുള്ള മലയാളി
അഴിമതിയെ കുറിച്ച് തെറി പറഞ്ഞു ഇതാ ഒരു സന്തോഷത്തിനു കൈ മടക്കു കൊടുക്കും മലയാളി
മക്കളായാൽ അവർ മംഗലശ്ശേരി നീലകണ്ഠൻ നു പഠിക്കണം എന്ന് ആഗ്രഹിക്കുന്ന ചിലരും മലയാളി (ദേവാസുരം സിനിമയുടെ ശില്പികളോടെ കടപ്പാട്)

ഒരു അഭിനന്ദനം  പറയാൻ മടിച്ചു നില്കും മലയാളി
പക്ഷെ ഒരു അഭിപ്രായം കേൾക്കാൻ കൊതിച്ചു നില്കും മലയാളി

കയ്യിലെ കാശു കൊടുത്തു ക്യൂ നിന്ന് ഇടിച്ചിട്ടു പടം കണ്ടു ഇവനൊക്കെ വേറെ പണി ഇല്ലേ എന്ന് ഉറക്കെ ചോദിക്കും മലയാളി
പണി ഇല്ലാത്തവന്റെ കയ്യിൽ ഇഷ്ടം പോലെ പണം ഉള്ള മലയാളി
പണി  ഉള്ളവന് കയ്യിൽ കാശില്ലാത്ത മലയാളി
ഒരാവശ്യം വന്നാൽ സ്വന്തം കാര്യം മറന്നു ഓടി വരും മലയാളി
സ്നേഹവും ആത്മാര്തതയും മനസ്സാന്നിധ്യവും ഉള്ള പാവം മലയാളി
വംശ നാശം വന്നിട്ടും പിടിച്ചു നില്കും മലയാളി
ലിസ്റ്റ് അപൂർണ്ണം..എന്നാലും മലയാളി മലയാളി തന്നെ എന്നും നല്ലവനായ മലയാളി


Wednesday, 8 May 2013

വിങ്ങൽ


കണ്ണീരടഞ്ഞ മിഴി ഇമ ചേർത്തു വെട്ടുന്നൂ
കണ്പോളക്കുള്ളിൽ തെളിയാ കാഴ്ചയായി ദൃശ്യങ്ങൾ
മങ്ങി തെളിഞ്ഞു ഫോക്കസ് തെറ്റി തളരുന്ന കണ്ണിൽ
ഒളിഞ്ഞും മിഴിഞ്ഞും നീറ്റലായി ഏങ്ങലുകൾ
അറിയാത്ത ലിപികൾ കണ്മുന്നിൽ എങ്കിലുംകയ്യെത്താ ദൂരത്തു
ജലരേഖകളായി തെന്നിമാറി തിരിച്ചണയുന്നു.

ഒരു കല്ലിന്റെ ശ്വാസം മുട്ടിക്കുന്ന ഭാരം നെഞ്ഞിന്നുള്ളിൽ..
ഞെരിച്ചമാർത്താൻ ശ്രമിക്കുമ്പോഴും വിങ്ങി പൊട്ടി ഹൃദയം.

ശ്വാസമിടിപ്പിൽ മിടിക്കാതെ വിങ്ങി നിന്നു വീർപ്പുമുട്ടിയ നെഞ്ചകം
തൊണ്ടയിൽ ഗദ്ഗദം വിണ്ടുകീറി.. നെടുവീര്പ്പായി തേങ്ങലുകൾ.
ഭൂമിയിൽ ഭാരമായി ഏകയായ് കലഹിച്ചുംസ്വയം പഴിച്ചും ഹൃദയം.
ദുഖം എന്താകിലും താങ്ങാനൊരു ഏകാന്തഹൃദയം മാത്രം..

കരയുന്ന ഹൃദയത്തിൽ കുത്തിനോവിച്ചു ഏഷണി കൂട്ടി മനസും
അവസാനം ആശ്വാസമായി ഹൃദയം നെഞ്ചോടു ചേർത്ത് താത്ത്വിക മനസ്സ്.
ആ ദുഖം മുഴുവൻ രണ്ടു തുള്ളി നിറകണ്ണീരിൽ ആവാഹിച്ചു മിഴി പൊട്ടി
മനം തട്ടി കവിളിൽ പടരുമ്പോൾ ഒഴിയുന്നു പഞ്ഞിയായ് ആ ഭൂമി ഭാരം.


ചില...ചിന്തകൾ.


ചില ചിന്തകൾ ചിലന്തിവലകൾ..
ചിന്തിക്കുംതോറും ചിന്താവലകൾ..
പൊട്ടുന്നു ചില കെട്ടുകൾ താലികൾ
കുരുങ്ങുന്നു പിന്നെയും പുതു ഇരകൾ..

അഴിയുംതോറും മുറുകും വലകൾ
ചിന്തയോളം വളരും വലയും,
ചിന്ത ബന്ധനമോ ഓർമപ്പെടുത്തലുകളോ
അതോ മറവിയിലൊരു തിരു ശേഷിപ്പോ?

വലിയും മുറുകും പൊട്ടും ബലക്കും
എന്നാലും എട്ടുകാലി വലപോലെ ചിന്തകൾ
പലവലക്കും ചിന്ത പലത് എട്ടുകാലി ചത്തപോലെ ഒന്നേ ഒന്ന്
തൂങ്ങി ആടുമ്പോഴും വലിഞ്ഞു കേറുംമ്പോഴും ചിന്ത വലയായ് കൂടെ

മനോഹരമാം വലകൾ നെയ്തു എട്ടുകാലിയായ്‌ ചിന്തകൾ
ഇരകുടുങ്ങിയ മോഹന വലയിൽ ഇരയെ കൊരുത്തു തിളങ്ങും വലകൾ  
ഇരയുടെ ദൈന്യതയുടെ കണ്ണിൽ കുരുകും തകരുംപിന്നെ മായാ വലകൾ
ഇര വലയാകുമ്പോൾ വല കളഞ്ഞും തോഴുതുപിടിച്ചും നാലുകാലിൽ

ഊരികഴിഞ്ഞാൽ നെഞ്ഞുവിരിച്ചൊരു ഇരുകാലി
അക്രമിക്കാനൊരു  ഒറ്റക്കയ്യൻ കരിങ്ക്കാലി
ഇര മറവിയിലേക്ക്.. വേട്ടക്കാരൻ എട്ടുകാലി വലയിലേക്ക്
നിയമ വലയോ ചിലന്തിവലയോ മാറാലയായി ഇര ജീവിതം

തുടച്ചാലും അടിച്ചാലും മായാ  ഓർമ ചിത്രങ്ങൾ
വെളിച്ചത്തിലും പിന്നെ നേരിരുളിലും ..

Tuesday, 7 May 2013

ഞങ്ങയും..നിങ്ങയും

വെറുമൊരു അധികാര കൈമാറ്റം അതിനെ സ്വാതന്ത്ര്യം എന്ന് വിളിച്ചില്ലേ നിങ്ങൾ
അതങ്ങ്ആഘോഷമാക്കിയില്ലേ ഞങ്ങൾ..
വെറുമൊരു ബാലറ്റ് കീറിനെ ജനാധിപത്യം ആക്കിയില്ലേ നിങ്ങൾ
അതിൽ വെറുതെ മഷി പുരട്ടിയില്ലേ ഞങ്ങൾ

വെറുമൊരു വര്ഗീയത അതിനെ മതേതരതം എന്ന് നടിച്ചില്ലേ നിങ്ങൾ
അത് കണ്ണുമടച്ചു വളര്ത്തിയുമില്ലേ ഞങ്ങൾ 
വെറുമൊരു വോട്ടിന്റെ ബലത്തെ ബഹുഭൂരിപക്ഷമാക്കിയില്ലേ നിങ്ങൾ
പിന്നെ വെറുമൊരു  നൂനപക്ഷമായില്ലേ ഞങ്ങൾ

വെറുമൊരു കാഴ്ച്ചക്കാരാം ഞങ്ങളെ വോട്ടർ എന്ന് വിളിച്ചില്ലേ നിങ്ങൾ
മനസാക്ഷിയിൽ കറ പുരട്ടിയില്ലേ ഞങ്ങൾ
വെറുമൊരു അതിരിന് വേണ്ടി രാജ്യങ്ങൾ തീറെ എഴുതിയില്ലേ നിങ്ങൾ
പിണങ്ങിയ അയൽക്കാരയില്ലേ ഞങ്ങൾ

വെറും വികസനത്തിന്റെ പേരിൽ നദികൾ വെട്ടിമുറിച്ചില്ലേ നിങ്ങൾ 
അതിൽ പിന്നെ വരണ്ടു ഉണങ്ങിയില്ലേ ഞങ്ങൾ
വെറുമൊരു അധികാരകൊതിയെ രാഷ്ട്രസേവനം എന്ന് പ്രകീർത്തിച്ചില്ലേ  നിങ്ങൾ
അത് കേട്ട് കണ്ടവനോക്കെ  കീജയ് വിളിച്ചില്ലേ ഞങ്ങൾ

വെറുമൊരു സ്ഥാനാർഥി നിർണയത്തെ തെരഞ്ഞെടുപ്പെന്ന് വിജ്ഞാപിച്ചില്ലേ
നിങ്ങൾ ....മിഴുങ്ങസ്യാ വെറും  നിരീക്ഷകരായില്ലേ ഞങ്ങൾ
വെറുമൊരു പദവിയെ പരമാധികാരമാക്കിയില്ലേ നിങ്ങൾ
പാവങ്ങൾ അടിയങ്ങൾ ആയില്ലേ ഞങ്ങൾ

വെറുമൊരു മൂലധനം കണ്ടു രാജ്യം മലർക്കേ തുറന്നില്ലേ നിങ്ങൾ
എഴുതിത്തള്ളാ മഹാ കടക്കാരായില്ലേ ഞങ്ങൾ
മഹത്തായൊരു രാഷ്ട്രത്തെ വെറുമൊരു രാജ്യമാക്കി മാറ്റിയില്ലേ   നിങ്ങൾ
വെറും കൂലീ പ്രവാസികളായില്ലേ ഞങ്ങൾ

വേണ്ട...ഇനി..വേണ്ട

സുഹൃത്തേ നീ മുന്നേ  നടക്കുക ..വീടണയുക ..
മദ്യം  മണക്കുന്ന ഇടവഴികളിൽ കാലിടറും മുമ്പേ
നമ്മുടെ സായഹ്നങ്ങളിരുളുവതും നാവോന്നുഴറുന്നതും..
മതി ഇനി വേണ്ട അത്താഴം മതി പറയും മുമ്പേ ..

നിൻറെ കണ്ണൊന്നു കാണാനുഴറുമ്പോൾ ഇനി വേണ്ട-
മദ്യം ഇനി വേണ്ട മതി, കാഴ്ച മങ്ങും മുമ്പേ
നിൻറെ ദുഖങ്ങളിറക്കി വയ്ക്കാൻ ഇല്ല മദ്യത്തിൽ ഒരത്താണിയും
മതി വീടെത്തുക, മദ്യം വീടണയും മുമ്പേ

വിയർക്കാത്ത ദേഹത്തിനൊരു   സുഗന്ധമീ മദ്യം
വിശക്കാത്ത വയറിനൊരു അന്നവും ഇതേ മദ്യം

നിൻറെ കുഞ്ഞിൻ പുഞ്ചിരിക്കു മീതെ വരില്ലൊരു മദ്യവും
മതി ഈ മദ്യം നിൻ കുടുംബത്തിൻ കണ്ണ്നീരാകും  മുമ്പേ
നിൻറെ ആരോഗ്യവും സന്തോഷവും ലഹരിയായ് പടരട്ടെ
മതി ഇനി വേണ്ട വേറൊരു  ലഹരിയും മറ്റൊരു സുഖത്തിൻ മുമ്പേ


നിൻറെ ആത്മാഭിമാനം കുമ്പിടാൻ ഇനി  വേണ്ട  ഒരു മദ്യവും
മതി ഇനി മതി.. മദ്യം, അത് കുമ്പിടട്ടെ ഇനി നിൻറെ മുമ്പിൽFriday, 3 May 2013

സമ്മതിദാനം

നമ്മളീ സുകൃത ഭൂമിയിൽ കണ്ടു മുട്ടി
ഈ ജന്മ സുകൃതം പങ്കു വച്ചു
നിനക്ക് എഴുതി സുകൃത രേഖ
രജത കരണ്ടിയിൽ പാൽപായസം.

എനിക്ക് കിട്ടി കമുകിൻ പാളയും മഴവെള്ളവും
എങ്കിലും നമ്മൾ സോദരരായി ഏകമാം വിദ്യകൾ അഭ്യസിച്ചു
നിനക്ക് പാരമ്പര്യം  പരവതാനിയായ്.
 നീ കേറിഅധികാര കസേരകൾ


നിനക്ക് അധികാരം തണൽ മരമായി
എനിക്ക് അദ്വാനം അത്താണിയായി

എൻറെ നിസ്സഹായതയെ
നിൻറെ നിസ്സങ്കതതൻ കൈ പിടിക്കേ ..നിനക്കെന്തിനു ചുവരെഴുതാൻ എന്റെ രക്തം?
നിന്റെ ആഡംബരത്തിനെത്തിനു എൻ വിയർപ്പ്?
നിനക്ക് ഭിക്ഷ നല്കാൻ എന്തിനെൻ സമ്പാദ്യം
നിന്റെ ആയുസ്സിനെതിനു എന്റെ യവ്വനം?


നിനക്ക് നീന്താൻ എന്തിനു എൻ കുടിനീർ?
നിന്റെ കാർപൊർചിനെന്തു എന്റെ കിടപ്പാടം
നിന്റെ വേട്ടനായക്കെന്തിനു എന്റെ തെരുവിൻ അബലമാനം
നിന്റെ ശീതളിമക്കെന്തിനു  എന്റെ കണ്ണീർ

നിന്റെ വളർത്തു മൃഗത്തിനെന്തിനു  എന്റെ ചോറ്?
നിനക്ക് ഭരിക്കാൻ എന്തിനു എന്റെ സമ്മതി ദാനം
നിന്റെ അഴിമതിക്കെന്തിനു  എന്റെ വോട്ട്?
എൻറെ മനസ്സാക്ഷിക്കെന്തിനു  നിൻറെ പാപത്തിൻ അഴിമതിക്കറ.

മതേതരത്വം

എണ്ണ പണമത്രേ..
പക്ഷെ എണ്ണ മാത്രമോ പണം?
റബ്ബർ നാണ്യവിള..
റബ്ബർ മാത്രമോ ?
അരി ആഹാരം
എന്നാൽ അരി മാത്രമോ ആഹാരം
എനിക്ക് എന്റെ വിശ്വാസം തന്നെ മതം
എന്നാൽ അത് മാത്രമോ മതം?

മതം തന്നു സാഹോദര്യം വിലക്ക് ചോദിച്ച സഹോദരാ
എന്റെ രക്തമോ മതമോ നിനക്ക് വലുത്?
എന്റെ രക്തത്തിന്  എന്റെ മതത്തെ  തിരിച്ചറിയാത്തിടത്തോളം
എനിക്ക് രക്തം തന്നെ വലുത്.

മതത്തിനു തരാൻ എനിക്കില്ല  രക്തം
നിനക്ക് തരാം എൻ ജീവൻ പോലും
കാരണം നീ എൻ സഹോദരൻ
നമുക്കൊരു ചോര ഒരു മതം ഒരേയൊരു  ദേശം.. ഭാരതം .

Wednesday, 1 May 2013

Disposable glass


ഗൂട്മോര്നിംഗ് !!! നീ ഉണരാതെ ഉണർന്നു
പാതി തുറന്ന കണ്ണോടെ ചിരിച്ചു..
സ്നേഹത്തോടെ വാങ്ങി നീയാ ചായ
ധൃതിയിൽ സമയം നോക്കി ഞെട്ടി നീ പറഞ്ഞു

ഇന്നും ഞാൻ ലേറ്റ്..

ചായ ചൂടാറും മുമ്പ് നീ വന്നു..കുളിച്ചെന്നു വരുത്തി
ചായക്കു ചൂട് ഏറ്റി നിന്നു ഞാൻ.. നിൻ ചൂടിന്..
ചായ കുടിക്കുമ്പോൾ അറിഞ്ഞു ചുടു ചുംബനം മൃദു സ്പർശനം
ചായക്കു കടുപ്പം പോൽ പോയി നീ  നിൻ വഴി.

പിന്നെ

നിൻ ധൃതിയിലും കരുതി ഞാൻ തുളുംബാതെ,
നിൻറെ കണ്ണിൽ കണ്ടു നിൻ നിറസ്നേഹം
ഇടവേളകളിൽ അറിഞ്ഞു നിൻ ഹൃത്സ്പന്ദനം
അറിഞ്ഞു ഞാൻ  നിൻ നിറ സാമീപ്യം.

പിന്നെ
ചായ തീരുന്നേരം ഒന്നുലച്ചുവോ നീ?
കടുത്തുവോ നിൻ കരം.. പല്ലുരഞ്ഞുവോ എന്നധരത്തിൽ?
എന്നിട്ടും ഞാൻ സന്തോഷിച്ചു നീ പിടിച്ചിട്ടുണ്ടല്ലോ..
നീ ച്ചുംബിച്ചുവല്ലോ പിന്നെ  ലാളിച്ചുവല്ലോ  എന്നുടൽ

അത് കഴിഞ്ഞു

പെട്ടുന്നു നീ ഒന്നമർത്തിയപ്പൊഴും ഹൃദയം നുറുങ്ങിയെങ്ങിലും
ഞാൻ കരഞ്ഞില്ല. കണ്ണീർ തുളുംബിയപ്പോളും
നിൻ കയ്യറിയാതെ ഞാൻ അടക്കി .. അപ്പോളും ആശ്വസിച്ചു..നിൻകയ്യിൽ..
പിന്നെ ഞാൻ അറിഞ്ഞു ഉപേക്ഷിക്കാതിരിക്കാനാവില്ല..


എന്നാൽ

ചുരുട്ടി തെരുവിലെക്കെറിഞ്ഞപ്പോൾ
നാലാൾ കാണ്‍കെ നീ വലിചെറിഞ്ഞില്ലേ
ഉപേക്ഷിക്കാമായിരുന്നില്ലേ ഒരു കുപ്പത്തൊട്ടിയിലെങ്ങിലും?
ഹേ മനുഷ്യാ? ഞാനൊരു സ്ത്രീ ജന്മമോ?

സമയരഥം

ഒരു കടലിൽ തിരകൾ തകരവേ.
ഞെട്ടി ഉണർന്നു കൂരമ്പുകൾ
പുതു നാമ്പ് പൊട്ടിയ ചെറിയൊരു വാഴയിൽ
ചാഞ്ഞിറങ്ങുന്നു ഇടിമിന്നൽ

പുതു മഴ കാതോര് ഊഷര ഭൂവിൽ
ആഴ്ന്നിറങ്ങുന്നു കനൽകട്ടകൾ
കപാലക്കരങ്ങളിൽ എണ്ണി നിരങ്ങി ജപമാല.
രോഗത്തിൻ പേരറിയാൻ കവടി നിരത്തി ഭിഷഗ്വരൻ

വാൽതലയുടെ മൂർച്ചകൂട്ടി ഉറപ്പിക്കുന്നു
സാമുദായിക സൌഹാർദം
കർതവ്യങ്ങൾ ആലസ്യത്തിൽ ആയി
അവകാശങ്ങൾ സമരങ്ങളായ്

ആവര്ത്തന വിരസത
തോന്നി കൂനികൂടി ആദർശം.
പട്ടിണിക്ക് സബ്സിടി കൊടുത്തു
സ്വിസ് ബാങ്കിന്റെ അക്കൌണ്ടിൽ

ചട്ടങ്ങള്ക് പല്ല് പുളിച്ചു
പ്രലോഭനതിൻ മധുരത്താൽ
നയാ പൈസയുടെ കണക്കുകൾ വച്ചു
കോടികളുടെ പൂജ്യങ്ങൾ

സ്വര്ണ ചാമരം വീശി നടന്നു-
 പൌരോഹിത്യ മേലാളർ
കുലമറിയാതെ പകച്ചു നിന്നു
പാരമ്പര്യത്തിൻ കുഞ്ഞുങ്ങൾ

സമ്പന്നതയുടെ മടിയിലുറങ്ങി
സ്വശ്രയത്തിൻ  കലാലയങ്ങൾ
ആത്മര്തതയുടെ വാരിയെല്ല് തിരഞ്ഞു
കരാറുകാരൻ മുതലാളി

മതമായി, തരമായ് ,തത്ത്വമായ് പകുത്തു
മതെതരത്തെ രാഷ്ട്രീയം
ഈയം അടച്ച ചെവിയിൽ
ഉരുക്കി ഒഴിച്ചു വേദങ്ങൾ


രോഗത്തിന് കൂട്ടിരിക്കുന്നു
ദിവസങ്ങളെണ്ണി പകർച്ചവ്യാധി
അർത്ഥമില്ലാ വാക്കുകൾക്കു
നാനാർത്ഥം തേടി ബുദ്ധിജീവി

വിപ്ലവത്തിൻ ജ്വാല കുറച്ചു വേവാത്ത വിവാദത്തിൻ
ഉപ്പു നോക്കി സാംസ്കാരിക ചട്ടുകങ്ങൾ  
വർഷാവർഷം രക്തത്തിൻ പാർട്ടി
നോക്കി ജനായത്തം


രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും രഹസ്യ ബാന്ധവത്തിനു
വിളിക്കാതെത്തി ഉദ്യോഗസ്ഥ പ്രഭുക്കൻ മാർ
ദാരിദ്ര്യമാം കുട്ടിയെ സാമൂഹ്യ സേവനത്തിന്റെ  കരങ്ങളിൽ ഏല്പ്പിച്ചു   വിമതനാം ജാരനോടോളിചോടുന്നു  അധികാരമാകും ആദ്യ ഭാര്യ


ഇന്ദ്രപ്രസ്തങ്ങൾ പകർത്തിയെഴുതി
ധൃതരാഷ്ട്ര സംഹിതകൾ
മാതൃത്വത്തിൻ കണ്ണ് മൂടി കെട്ടി
അനുവദിച്ചു കൊടുത്തു ആനുകൂല്യങ്ങൾ

സോഷ്യൽ മീഡിയയിൽ അക്കൗണ്ട്‌
തുടങ്ങി പട്ടുമാറന്ന നവ പാണൻ
ജന്മങ്ങൾ ചവിട്ടിയരച്ചു ജീവിതങ്ങളുമായി
ഉരുളുന്നു ദിശ അറിയാ സമയ രഥം

ആഗ്രഹം

ആരോ തുറന്നിട്ട വാതിലിലൂടെ
ഒരഥിതി കടന്നു വന്നു.
മരണമാകുമെന്നു പേടിച്ചു അടച്ച
കണ്ണുകളിൽ പതിയെ ചുംബിച്ചു അവൻ വിളിച്ചു
ജീവിതത്തിലേക്ക്

ആരോ തുറന്നിട്ട വാതില ചാരാതെ
ജനലകൂടി തുറന്നിട്ട്‌ ജീവിതത്തിന്റെ കൈ-
പിടിച്ചു അനന്തതയിലേക്ക് നടക്കുമ്പോൾ
ഞാനറിഞ്ഞു മരണവും ഒരു ജീവിതമെന്നു

സത്യത്തിന്റെ കയറിട്ടു കർമത്തിന്റെ കുരുക്ക് മുറുകും മുമ്പേ
എന്നിട്ടും ഞാൻ പ്രതീക്ഷിച്ചു ഒരു ചോദ്യം
നിനക്ക് അവസാനമായി...
എന്തെങ്ങിലും ആഗ്രഹം?

ഉണ്ടെന്നു പറയാൻ തുടങ്ങും മുമ്പേ മുറുകുന്ന
കുരുക്കിനോട് പൊരുതി  ഞാൻ പറഞ്ഞു...
വേണം.. എനിക്കിനിയും ..പ്ര  പ്രണയിക്കണം..
ആരെ ആരെ? മറുചോദ്യം വ്യക്തമായിരുന്നെങ്ങിലും
എന്റെ ഉത്തരം കുരുക്കിൽ.. പിടച്ചിലിൽ വ്യക്തമായില്ല
എന്നെ .. എന്നെ തന്നെ...
അത് തന്നെയല്ലേ ഞാൻ ഈ ജന്മത്തിലും ചെയ്തത്..
എന്റെ ആത്മഗതം പുറത്തുവന്നില്ല

ആയുസ്സ്

നേരം പുലരുന്നു.. സത്യങ്ങൾ ഉണരുമ്പോൾ..
ഊഹാപോഹങ്ങൾ വാർത്തകളായി..
ഭൂമിക്കു കള്ളനോട്ടു കൊണ്ട് തുലാഭാരം
മരണത്തിന്റെ പാർട്ടി തേടി പുല അടിയന്തിരം..

കൊലപാതകികൾ റീത്ത് വക്കുന്നു
മനസാക്ഷിയുടെ നെഞ്ചത്ത്..
അപരാധിയെ വെറുതെ വിടുന്നു
കള്ളസാക്ഷിക്ക് കൂറ് മാറാൻ

ദുഖം അലിയുമ്പോൾ കണ്ണീരിൽ നീന്തുന്നു .. മിഴികൾ.
ആഡംബരത്തിൽ ആർമാദിച്ചു രാപ്പകലില്ലാ ആലസ്യം
വികാരം അടക്കാൻ കഴിയാതെ ശരീരം
ചാടിവീഴുന്നു ദൗർബല്യങ്ങലിൽ

അടിമത്തം ഇറക്കുമതി ചെയ്യാൻ
കപ്പം കൊടുക്കുന്നു ബംഗാളിൽ
സത്യം കാണാനാകാതെ
തലകൾ തിരിക്കുന്നു ഇടം വലം

കണ്ണും ചെവിയും കവർന്നെടുത്തു
തലയില്ലാത്തോരുടലിനെ
വിയർപ്പും കൈകൂലിയും ചീയേർസ് വിളിച്ചു
മദ്യശാലയിൽ ഇരുളത്..

കണ്ണീർ കയ്യിൽ കഴുകാൻ കൊടുത്തു
ഒഴിഞ്ഞ കീശ കുപ്പായം
പൂമുഖങ്ങളിൽ നിവർന്നു കിടന്നു.
ഇടറിയ കാൽ പാദങ്ങൾ

ആലസ്യത്തിനു കൂടു വരുന്നു
പേരറിയാത്ത പല രോഗങ്ങൾ
എന്നിട്ടും ജീവിതത്തിനു കണക്കു പറയുന്നു
നേരം നോക്കി  ആയുസ്സ്..