Saturday, 1 June 2013

വിവാദം

കഴിഞ്ഞ നിമിഷം നീ കണ്ടു മറന്ന വിവാദത്തിന്റെ പ്രായോജകർ
നിന്റെ വറ ചട്ടിയിൽ നീ..  നിന്റെവിയർപ്പിന്റെ.. ചിതയിൽ വേവിച്ചെടുത്ത നാലരിയുടെ  ചോറായിരുന്നു!

നീ വെള്ളി വെളിച്ചത്തിൽ കണ്ടു കളഞ്ഞ വിവാദം
പരോളിൽ ഇറങ്ങിയ മുങ്ങാത്ത അഴിമതിയായിരുന്നു!
പരോൾ അനുവദിച്ചത് നീ തിരഞ്ഞെടുത്ത നിന്റെ പ്രിയ പ്രസ്ഥാനവും!

അത് പരോൾ കാലാവധിയിൽ തന്നെ-
ശീതീകരിച്ച അധികാരത്തിന്റെ ഇടനാഴികളിൽ പൊങ്ങാതെ മയങ്ങുമ്പോൾ
നിന്റെ ചോറിൽ നിന്ന് മറ്റുരണ്ടു വറ്റ് കൂടി നഷ്ടപെടും!  കാരണം-
അത് മാധ്യമത്തിന്റെ ചോറായിരുന്നു... മറ്റേതു അധികാരത്തിന്റെ കൂറും!





4 comments:

  1. നഷ്ടപ്പെടാന്‍ നമുക്ക് മാത്രം

    ReplyDelete
    Replies
    1. നാം നമ്മുടെ ചോറ് ഇല്ലാത്ത വിലകൊടുത്തു വാങ്ങുന്നു, അത് തിരിച്ചറിയാതെ കഴിക്കുന്നു

      Delete