സൂര്യൻ നീരാവി വലയെറിയുന്നു എണ്ണാത്തതുള്ളികൾ മീനായിപിടിക്കുന്നു മേഘത്തിൻ കൊട്ടയിൽ ഐസ് ഇട്ടു വെക്കുന്നു മീനുകൾ കൊള്ളിയാൻപോലെ പിടയുന്നു കാറ്റ് കൊട്ടകൾ തട്ടിമറിക്കുന്നു മീനുകൾ മഴത്തുള്ളിയായ് ചിതറിത്തെറിക്കുന്നു വേനലിൽ എരിയുന്ന ഭൂമിയുടെ ചട്ടിയിൽ വീണത് വീണത് കറിയായ്തിളക്കുന്നു കരയിൽതിളച്ചുമറിയുന്നമീൻകറി കള്ളിന്റെ ഒപ്പം കുടലിലേക്കൊഴുകുന്നു ആയുസ്സ് വീണ്ടും നീണ്ടചിലതുള്ളികൾ നേരിട്ട് മീനായി കടലിൽപതിക്കുന്നു സൂര്യന്റെ വലയിൽ കയറുന്നജലംപോലും മനുഷ്യന്റെ കൈയ്യിൽ മീനായിപിടക്കുന്നു സൂര്യൻ മഴയായ് ശുദ്ധീകരിച്ച വെള്ളമോ മനുഷ്യൻ വാറ്റി ചാരായമാക്കി മാറ്റുന്നു
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...