ഇറ്റുവീണ ഓർമ്മയിൽ ചാരി നിൽക്കും ജലം ഓർമ്മയുടെ ചാരലാവണം നീക്കാവുന്ന ഓടാമ്പലാവായി ഒഴുക്ക് ഒപ്പം അതെഴുതിയ വാക്കും എടുത്ത് നോക്കാവുന്ന വിധം ഭാഷയിലെ കെട്ടിക്കിടപ്പാവണം ചാരിവെക്കാവുന്ന ഒഴുക്കിൽ തൂക്കാവുന്ന വിധം ചുവരിൽ പരൽ മീൻ ചിത്രങ്ങൾ ദിക്കുകളുടെ പഴക്കം ഒഴുക്കിൻ്റേയും ചുവരിൽ നദിയും ഫ്രൈയിം ചെയ്ത് വെക്കുന്നു പരിമിതി എന്ന ധാരണക്ക് മുമ്പിലേക്ക് കടന്ന് വരാവുന്ന വെളിച്ചത്തിന് പരിധിയും വെക്കുന്നു പൂർണ്ണത എങ്ങിനേ വെളിച്ചത്തെ നശിപ്പിക്കുന്നു എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? രാകുമ്പോഴും വിളക്കിച്ചേർക്കുമ്പോഴും ഘടികാര സൂചികൾ ദിവസക്കൾക്കിടയിൽ സമയം പാഴാക്കുന്നു ഓർമ്മകളുടെ പഴക്കം മാത്രം സൂക്ഷിച്ച് വെക്കുന്നു ജനലിൻ്റെ ചിണുക്കമാവണം ചുവരിൽ മിന്നൽ അകലെയും പിണങ്ങുന്നു തുളസിയില മണം കലർന്ന ജലം ഭാഷയുടെ സൂര്യധ്യാനങ്ങളിൽ ഇടപെടും വിധം വൈകുന്നേരമാകുന്തോറും സന്ന്യാസിയാവും സൂര്യൻ ധ്യാനം കരയിൽ വെച്ച് ജലത്തിലിറങ്ങും ബുദ്ധന്നേ മീനുകൾ നുണയും വിധം സമയമീനുകൾകളുടെ കടിക്ക് ഉടൽ വിട്ടുകൊടുക്കുന്നു ജലം ജാമ്യവുമാകണം ഒഴുക്കിൻ്റേയും കെട്ടിക്കിടപ്പിൻ്റേയും ഒരേ സമയം കരിക്കിൻ്റെ മധുരം അതും പുതുമയുടെ തണുപ്പുള്ളത് സമയ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...