Skip to main content

Posts

Showing posts from October, 2016

വായനയുടെ മൃതദേഹം

 മരിയ്ക്കാത്ത എന്റെ മൃതദേഹമാവണം ഓരോ തീയതിയും വായന പോലെ നിനക്കത് കടന്നു പോകാനാവുമെങ്കിൽ മാത്രം എന്റെ രാത്രികൾക്കായി നീ സാരിയെടുത്തുടുക്കുക എന്റെ കലണ്ടറിൽ പതിയ്ക്കുന്ന നിലാവാവുക... ഇന്നലെകളുടെ മുല്ലപ്പൂ ചൂടിയ ജനാലകളാവണം നാളെ മുതൽ നിന്റെ ദിവസങ്ങൾ ഒരു പക്ഷേ തീയതികൾ ഇല്ലാത്തത് എന്നാലും ഈശ്വരൻ നിമിഷങ്ങളെ പോലെ ഒളിച്ചുതാമസിയ്ക്കുന്ന ഘടികാരത്തിലും ദൈവമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ദേവാലയത്തിലെ അഴിഞ്ഞു പോയ മണി നിശ്ശബ്ദം മേഞ്ഞിട്ട് വരുന്ന ഓരോ രാത്രിയിലും പത്രങ്ങൾ പോലെ എല്ലാ മിന്നാമിന്നികളും നക്ഷത്രങ്ങൾ വരുത്തുന്ന യാമങ്ങളിലും ഓരോ ചുവന്നചുംബനങ്ങളിലും അറിവ് പോലെ പുതുക്കപ്പെട്ട് നീ എന്റെ ചുണ്ടിൽ പച്ചകുത്തപ്പെടുന്ന സൂഫീസംഗീതമാവുക!

ഞാനല്ലാത്ത ഒരാൾ

നഗരം അതിന്റെ തിരക്കിനുള്ളിലേയ്ക്ക് ഒരാളെക്കൂടി കൂട്ടുവാനുള്ള തയ്യാറെടുപ്പിലാണ് അതിനിടയിൽ എന്റെ തിരക്കിനെ മറ്റൊരാളെ വിട്ടു ലാളിയ്ക്കുന്നു താരാട്ടുന്നു ഉറക്കുന്നു ഉറങ്ങിക്കഴിഞ്ഞാൽ ഉമ്മ വെച്ച് നഗരം മറക്കുന്ന ഒരാളെന്ന നിലയ്ക്ക് ഇനി എന്തിന് എന്ന വാക്കിനെ എനിയ്ക്ക് ഇറക്കി വിടണം പക്ഷേ എവിടെ? എങ്ങിനെ? എന്ന ചിന്തയിലാണ് ഞാൻ അങ്ങിനെ ചിന്തിയ്ക്കുമ്പോൾ ഞാൻ തന്നെ എന്തിന് എന്ന വാക്കാകുന്നു ആരോടും ഒന്നും പറയാനാവാത്തത് പോലെ വിക്കുന്നു വിങ്ങുന്നു അടക്കാനാവാത്തത് പോലെ കരയുന്നു വലിയ്ക്കുന്ന പുക പോലെ അടുക്കാനാവാത്ത കാലുകളിൽ നടന്നു പോകുന്ന ചിലർ എന്നേ നോക്കി ചിരിയ്ക്കുന്നു നേർത്ത് നേർത്ത് ഒരു വരയെന്ന നിലയിൽ ഒരു വരിയിലും ഇറക്കിവിടാനാവാതെ അധികം തിരക്കില്ലാത്ത ഒരുനിറത്തിലേയ്ക്ക് ഒറ്റനോട്ടത്തിൽ കയറിപ്പോകുന്ന ഞാൻ ഐസ് കട്ട ഇട്ട ഗ്ലാസിൽ നിന്നും ഊഷ്മാവിനേയും സുതാര്യതയേയും പുറത്താക്കുന്ന ലാഘവത്തോടെ ലഹരി എന്ന നൃത്തം നിറത്തിൽ നിന്നും എന്നെ പുറത്താക്കുന്നു കറുപ്പെന്ന നിറം മാത്രം ചെറുപ്പമാകുന്ന രാത്രിയിൽ ജലവും ഗോളാകൃതിയും പകലോളം വൃദ്ധരാകുന്നത് എന്തിന