Wednesday, 26 June 2013

പെണ്ണ്

ചെന്താമര പോലൊരു പെണ്ണ്
പനിനീര് മണം ഉള്ളൊരു പെണ്ണ്
മുടി നീളം ഉള്ളൊരു പെണ്ണ്
സൌന്ദര്യം ഉള്ളൊരു പെണ്ണ്

ഉണ്ടക്കണ്ണ് ഉള്ളൊരു പെണ്ണ്
മുട്ടൻ നാക്കുള്ളൊരു പെണ്ണ്
വെട്ടി ത്തിരിയണ പെണ്ണ്
നാണം കുണുങ്ങണ പെണ്ണ്

കാന്താരി അരക്കണ പെണ്ണ്
മിഴിനീരോന്നിറ്റണ പെണ്ണ്
പിണങ്ങി ക്കരയണ പെണ്ണ്
വാക്കിൽ മുള്ളുള്ളൊരു പെണ്ണ്

പാവാട ഉടുക്കണ പെണ്ണ്
തൊട്ടാൽ പിടക്കണ പെണ്ണ്
നോവാൾ ചിണുങ്ങണ പെണ്ണ്
ചിരിച്ചാൽ കുലുങ്ങണ  പെണ്ണ്

കണ്ടാലോളിക്കണ പെണ്ണ്
പതിനെട്ടു കഴിഞ്ഞൊരു പെണ്ണ്
കെട്ടിക്കാറായൊരു പെണ്ണ്
ഞാൻ കെട്ടാൻ പോകണ പെണ്ണ്

ഞാൻ കേൾക്കാൻ കൊതിക്കണ കാത്
മധുരം തരുന്നൊരു നാക്കും
ഞാൻ നോക്കാൻ നോക്കണ കണ്ണും
ഞാൻ ഒളിക്കാൻ നോക്കണ മുടിയും

ഇതു ഞാൻ  തേടി നടക്കണ പെണ്ണ്
ഇതു ഞാൻ തോല്ക്കാൻ പോകണതെറ്റ്
തലമണ്ടയിൽ ആളുള്ളൊരു പെണ്ണ്
ഇത് ഞാൻ സുല്ലിടാൻ പോകണ പോക്ക്

8 comments:

 1. തെന വിളയും പൊൻവയലല്ല
  തെന്മല തൻ ചെറുതേനല്ല
  എന്റെ കണ്ണിനു ദർശനമേകിയ മായാരൂപിണി
  ഇവളെന്റെ കണ്ണിന്മുന്നിൽപ്പെട്ടാൽ മധുരോന്മാദിനി


  ബൈജു ഭായ് ആളു സുന്ദരിക്കുട്ടി തന്നെ. നിങ്ങള് ഭാഗ്യവാനാ കേട്ടാ.

  നല്ല കവിത.ഇഷ്ടമായി.

  ശുഭാശംസകൾ...

  ReplyDelete
  Replies
  1. സന്തോഷം സൌഗന്ധികം വളരെ വളരെ സന്തോഷം ആ വരികൾ പകര്ത്തിയത്തിനും

   Delete
 2. പെണ്‍വിഷയമല്ലേ!!
  കമന്റെഴുതാന്‍ അല്പം സൂക്ഷിയ്ക്കുന്നത് നല്ലതാ

  ReplyDelete
  Replies
  1. ഭർത്താവുള്ള പെണ്ണാണെങ്കിൽ തീര്ച്ചയായും

   Delete
 3. പെണ്ണ് ആള് കൊള്ളാമല്ലോ...

  ReplyDelete
  Replies
  1. പെണ്ണുങ്ങളെല്ലാം ഇങ്ങന നാക്കെടുത്തൽ നോണയെ പറയൂ ഇത് ഞാൻ പറഞ്ഞതല്ല രേവതി കിലുക്കത്തിൽ പറഞ്ഞതാ
   നന്ദി അച്ചൂ

   Delete
 4. പെണ്ണുങ്ങള് പഴയ പുളളികളല്ല.......

  ReplyDelete
  Replies
  1. വളരെ താമസിച്ചു പോയി രാജ് ഇത് കുറെ വര്ഷം മുമ്പ് പറഞ്ഞിരുന്നെങ്കിലോ എനിക്കറിയില്ലാരുന്നു
   ചുമ്മാ അതൊക്കെ അല്ലെ ഒരു സുഖം അനു രാജ്
   നന്ദി അനു രാജ്

   Delete