Skip to main content

പ്രണയ ശ്വാസം ..മദ്ധ്യവയസ്സ് കഴിഞ്ഞത്


ജീവൽ പ്രണയമേ .. നീ ഇന്നെവിടെയാണ്‌?
വഴിയോരം വിരിയുന്ന വെളുത്ത പുഷ്പങ്ങളിൽ
പുലരിയുടെ നറും മഞ്ഞു പെയ്തു തോർന്നിട്ടും
വിധിയുടെ പൂക്കൾ കൊഴിഞ്ഞങ്ങു വീണിട്ടും
ഞാനിന്നറിയുന്നു നീ ഇന്നലെയും വന്നിരുന്നില്ലെന്ന്
എനിക്കിനിയും നിന്നോട് പരിഭവമില്ലെന്നും
നിനക്കോ? പിണക്കവും അതൊട്ട്‌ മാറിയിട്ടുമില്ലെന്ന്

വർഷങ്ങൾക്ക് മുമ്പ് ഒരു ശിശിര കാല പകൽമയക്കത്തിൽ
നിന്റെ കണ്ണ് വെട്ടിച്ചു, നീ പുല്കിയ കരം പിരിച്ചു
ഒരു കുഞ്ഞിനെപ്പോലെ  ഊർന്നിറങ്ങി ഇഴഞ്ഞു നടന്ന ഞാൻ
ഒരു ഉറങ്ങുന്ന കുഞ്ഞിനെ പോലെ തന്നേ തിരിച്ചുകിട്ടുമ്പോൾ
വഴിതെറ്റി തിരിച്ചണഞ്ഞ കുഞ്ഞാടിനെ പ്പോലെ  കൂടെ കൂട്ടുമോ
മൃദുലമാം മുടിയിഴകളിൽ വിരലാൽ തലോടി
തഴുകി  മാറിൽ ചേർത്ത് അമർത്തി  പിടിക്കുമോ?

സന്ധ്യയായി പൊഴിയുന്ന ഓരോ ദിനത്തിലും ഖിന്നമായി കൊഴിയുന്ന ഓരോ വയസ്സിലും 
ആരും അറിയാതെ കാത്തിരിക്കുന്നു ഞാൻ നീ എന്നെങ്കിലും ഈ വഴി തേടി വരുംമെന്നോർത്തു മാത്രം
നീ അറിയാതെ തനിയെ വന്ന ഞാൻ, ഇനി എങ്ങിനെ സ്വയം നിന്നെടുത്തെത്താൻ? നീ എന്നെടുത്തെത്തി എന്നോ തിരികെ വിളിക്കാതെ?
ഞാനറിയാതെ ഉറങ്ങിയ തെറ്റിന് നീ അറിയാതെ ഇറങ്ങിയ വാശിയിൽ 
ഞാനിന്നും തള്ളി നീക്കുന്നതീ  ജന്മം, നീ വിളിക്കാതെ വരില്ലെന്നൊരു വാശിയും മാത്രമാക്കി 
നീ വരുമെന്നറിയാം എനിക്കിന്നും, വരാതിരിക്കുവാനാവില്ല നിനക്കെന്നും 
പക്ഷെ അതെന്നെന്നുള്ള കാത്തിരിപ്പിനു ഒരഅവസാന മെന്നെന്ന് എനിക്കിനി? 

നോക്കൂ ഞാൻ നിനക്കായി കരുതിയ പുഷ്പങ്ങളെ
അറിയൂ നിനക്കായ്‌ കരുതുന്ന ശ്വാസവും 
നിന്നെ കണ്ടടയ്ക്കുവാൻ കൊതിക്കുന്ന മിഴികളും 
കാൽക്കൽ അർപ്പിക്കാൻ  കരുതുന്ന ഹൃദയവും 

ചെയ്ത തെറ്റിന് കഴുകാൻ കരുതിയ സങ്കടത്തിലൂറിയ കണ്ണുനീർത്തുള്ളിയും    
വാടാത്ത പുഷ്പങ്ങൾ നെഞ്ചോടടക്കിയ കത്തുന്ന ജീവിത നെയ്തിരിവെട്ടവും സാക്ഷിയാക്കി മാപ്പിരന്നിരിക്കാം ഞാൻ, പിരിയില്ല ഇനിയില്ലെന്നൊരു ജന്മ വാക്കും- 
ഇനിയൊരു ശ്വാസം നിന്നനുവാദമായി നീ അറിഞ്ഞത്  പകർന്നു തരും വരെ  

ഒരു കുഞ്ഞു സൂചിയുടെ ഉറുമ്പരിക്കും വേദന ശിക്ഷയായി തന്നു
ഒരു പഞ്ഞി പൂവ് ആശ്വാസമായി തിരുകി കൈകാൽ കൊരുത്ത്
എന്നെ കൂട്ടി മടങ്ങാൻ എത്ര വൈകിയാലും കാത്തിരിക്കും ഞാൻ
കണ്ണു തുടച്ചു നീ ഈ മിഴി അടച്ചു പിടിക്കും വരെ
അത് വരെ പിടക്കുമീ ഹൃദയവും ശ്വാസവും
നീ വരുവാൻ വൈകുന്ന ഓരോ ദിനത്തിലും

എന്നാലും അന്നോളം ഒരു പൂവായ് കരുതുമീഹൃദയം
ഇതളുകൾ എന്നോ കൊഴിഞ്ഞതാണെങ്കിലും
നിന്നെ കൂട്ടി  കൂട്ടിലെക്കെന്നോ തിരികെ വരും ദിനം
ഒരു പനിനീര് മലരായ് നിനക്കതഅർപ്പിച്ചു
മനം തുറന്നൊന്നു ചിരിക്കാൻ കഴിയും വരെ! 



Comments

  1. പ്രണയ ശ്വാസം ..മദ്ധ്യവയസ്സ് കഴിഞ്ഞത്

    (എന്നെപ്പറ്റിയല്ല എന്തായാലും!!)

    ReplyDelete
    Replies
    1. അല്ലേ അല്ല അജിത്ഭായ് ക്ക് വേണ്ടി കൗമാര പ്രണയം എഴുതീട്ട് കൈ വിറച്ചു നിരത്തിയത

      Delete
  2. ഉദ്യാനപാലകൻ എന്ന സിനിമയുടെ ക്ലൈമാക്സിൽ നായകൻ നായികയോട് പറയുന്ന ഒരു ഡയലോഗുണ്ട്.ആ സിനിമയിലെ അവസാന ഡയലോഗ്.
    ഹൃദയസ്പർശിയായ രംഗം.കവിതയുടെ ക്ലൈമാക്സെത്തിയപ്പോൾ അതാണെനിക്കോർമ്മ വന്നത്.കവിത വളരെ നന്നായി അവതരിപ്പിച്ചു.

    ശുഭാശംസകൾ....


    ReplyDelete
    Replies
    1. ഞാൻ കണ്ട സിനിമയാ പക്ഷെ ക്ലൈമാക്സ്‌ ഒന്നൂടി കാണണം എന്ന് തോന്നി
      കണ്ടിട്ടാണ് ഈ മറുപടി
      ഹരികുമാറിന്റെ ഫിലിം ജാലകം എന്റെ ഫവൗരിറ്റെ ഫിലിം ആണ്
      നന്ദി സൌഗന്ധികം വളരെ വളരെ നന്ദി ഒര്മാപ്പെടുത്തിയത്തിനു
      ചില ഓർമകൾക്ക് അത് നടന്ന നിമിഷങ്ങളെ ക്കാൾ ശക്തി ഉണ്ടാകും
      ഓര്മ അത് തന്നെ അല്ലേ ഏറ്റവും വല്യ ശക്തി ജീവിച്ചിരുന്നു എന്നുള്ള ഓര്മ പോലെ ജീവിതത്തെക്കാൾ വല്യ ഓർമ്മകൾ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ