Skip to main content

Posts

Showing posts from 2021

സ്വരം സൂര്യൻ വിതയ്ക്കും വിധം കവിത

രണ്ട് നിശ്വാസങ്ങൾ ചേർത്തടയ്ക്കുന്നു വാതിലിന്റെ രൂപത്തിൽ കാറ്റു തുറക്കുന്നു കേട്ടിട്ടുണ്ടോ പൂവിൽ വന്ന്  കാറ്റിൽ വന്ന്  മൊട്ട് തട്ടുന്ന സ്വരം വിരിയുന്ന ഒന്ന് നുണഞ്ഞു കിടക്കുന്ന മുലപ്പൂപാൽ മണം. മൊട്ടിൽ, പാലൂട്ടുന്ന അമ്മ അനുഭവിയ്ക്കും നിർവൃതി കാറ്റ് ചുമക്കും വിരിയുന്നത് എഴുതിപ്പഠിയ്ക്കും പൂക്കളുടെ നാല് വര അതിൽ നിലാവിൽ തൊടും നാലാമത്തെ വര അതിൽ കുഞ്ഞു കിടക്കുന്നു 2 തുടക്കമൊന്നും ഇല്ലാത്ത കവിതയെഴുതണമെന്ന് വിചാരിക്കുകയായിരുന്നു തിടുക്കവും ഉണ്ടായില്ല തീരെ തുടക്കത്തിന്റെ കടലിലെ  ഒരു തിര വന്ന് വരിയായി ഋതുക്കളുടെ പകർത്തിയെഴുത്തു പുസ്തകത്തിൽ ഒന്ന് വസന്തമാവും വിധം മാറോട് ചേർത്ത് പൊതിയിടുന്ന മറ്റൊന്ന് പൂവായി ഭ്രമണമണിഞ്ഞവളെ എന്നൊരു വിളി ഭൂമി കാതിൽ, കൊളുത്തിവെയ്ക്കുമെങ്കിൽ അമ്മ മണം പൂക്കൾക്ക് മൂന്നരമണിക്കനൽ ഉലയുന്നതിന്റെ നാളം അടിച്ചുനനയ്ക്കും ഉണരുന്നതിന്റെ കല്ല് മറിയുന്ന മണത്തിന്റെ താളുകൾ  മണത്തിന്റെ പേജ്നമ്പർ പതിയേ ഒരു പൂവാകുന്നു പൂക്കുന്നതിൽ വാക്കുകൾ വാക തിരുകിക്കയറ്റുന്നത് പോലെ നിറങ്ങളിൽ തിരുകിക്കയറ്റി  ചോപ്പ് കവിത സൂര്യന്റെ  ഉന്തുവണ്ടി ഉന്തുന്നത് പോലെ ഓരോ പൂക്കളേയും ഉന്തുന്നു ഉന്തുന്നതിനിടയിൽ കാലിലെ

പിയാനോ ഇലകളുള്ള ഓർമ്മ ശിൽപ്പത്തിലെ ബുദ്ധൻ വായിക്കും വിധം

പനിനീർപ്പൂ, ഒരു അഭിസംബോധനയാണെങ്കിൽ ഒരു വിളികേൾക്കുവാൻ പ്രണയം എടുക്കുന്നതെല്ലാം അതായിരുന്നു തുടക്കം നിറത്തിന്റെ ചോട്ടിൽ മണം കൊണ്ടുണ്ടാക്കിയ പനിനീർപ്പൂബുദ്ധൻ ചന്ദനത്തിരിയിലെ ധൂപബുദ്ധൻ നാളത്തിലെ ആളുന്ന ബുദ്ധൻ ചെരാതിലെ മുനിയുന്ന ബുദ്ധൻ മഴയിലെ തോരുന്ന ബുദ്ധൻ പെയ്യുന്നതിലേയ്ക്ക് ചാരുന്ന ബുദ്ധൻ അടരുന്ന  ഓർക്കെസ്ട്രയിലകൾ കൊണ്ടുണ്ടാക്കിയ മഞ്ഞനിറമുള്ള  ശിശിരസിംഫണിയ്ക്ക് മുന്നിൽ ശാന്തതയുടെ കൈ, അലസമായ് വിരിയ്ക്കും മ്യൂസിക്ക് കണ്ടക്ടർ ബുദ്ധൻ പിണക്കത്തിന്റെ നുണക്കുഴി അണിയുന്നവൾക്ക്, പിന്നിൽ നിന്നുള്ള കെട്ടിപിടിത്തം കൊണ്ടുണ്ടാക്കിയ പിയാനോ ആവുന്നവൾക്ക് കാതിന്നരികിലെ സംഗീതബുദ്ധൻ നിലാവ് ചുരുട്ടിവെച്ച മുടിയുള്ള ബുദ്ധൻ ധ്യാനത്തിന്റെ സ്കൂൾ വിട്ടാൽ കൂട്ടാൻ നിൽക്കുന്ന അമ്മമാർക്കിടയിലേയ്ക്ക് സ്കൂൾക്കുട്ടിയെ പോലെ ഓടിവരുന്ന ധ്യാനത്തിന്റെ നുണക്കുഴിയുള്ള ബുദ്ധൻ ഒരു പക്ഷേ ഫ്ലാഷ്ബാക്കിലെ ഒരേയൊരു ബ്ലാക്ക്ആൻവൈറ്റ് ബുദ്ധൻ.

💙🍇 മുന്തിരിക്കുലയിലെ കറുത്ത പന്തി

മുന്തിരിക്കുലകൾക്ക് പിടിയ്ക്കുവാൻ ഇടം ഒഴിഞ്ഞുകൊടുക്കുന്നു പിറകിലേയ്ക്കെടുക്കുന്ന അതിന്റെ ചുരുളൻ വള്ളികൾക്ക്  സൈഡ് പറഞ്ഞുകൊടുക്കുന്നു   വിളമ്പിത്തുടങ്ങിയിട്ടുണ്ടാവില്ല മുന്തിരികൾക്ക് അപ്പൂപ്പന്താടിചലനങ്ങൾ കലർന്ന കറുത്ത നിറം  ആദ്യം  ഒരു തവി മതി വിളമ്പുന്നു പിന്നെ നിന്നെ വിളമ്പുന്നു നീ തുളുമ്പുന്നുണ്ട് നിന്റെ നുണക്കുഴി  അതും കറുത്തത് കറുത്ത മറുക് വിളമ്പാനാവാത്ത ഒന്ന് കാട്ടി കൊതിപ്പിച്ചിട്ടുണ്ട് ഒഴിച്ചുകറി മോതിരം മൂക്കൂത്തിയിലെ കല്ല് ഇളക്കി ഒഴിക്കുന്നതിനും ചുണ്ടിനും ഇടയിലെ നോട്ടത്തിൽ കോരി പിന്നെ തിര മീൻ കണ്ണിൽ വെച്ച് വിളമ്പും കടൽ മീനിനു മുമ്പിൽ വിളമ്പിവെച്ച കടൽ എന്റെ മുമ്പിലെ വിളമ്പാത്ത കടലിനോട് .... ശ്വാസത്തിൽ കൈ കഴുകി  നിശ്വാസത്തിൽ കൈതുടച്ച് നെടുവീർപ്പിൽ വന്നിരിയ്ക്കുന്ന കറുത്ത മുന്തിരികൾക്ക്  ഇലയിട്ട്,  കുലകളിൽ മുമ്പിൽ  വിളമ്പി വെയ്ക്കുന്ന ആകാശം വിശന്ന മുന്തിരികളുടെ അടുത്ത്  പന്തിയിൽ കറുത്ത നിറത്തിൽ ചേർന്നിരുന്നിട്ടുണ്ടോ?

തുറുപ്പുബീഡിക്കടൽ

പൊടിച്ച പുകയില പോലെ അകത്തുവെച്ച് ചുരുട്ടിയ മടക്കം അരക്കെട്ടിലെ പ്രണയനൂൽക്കെട്ട് ശരീരത്തിനും മനസ്സിനും ഇടയിലെ ഹാനീകരമായ ലഹരി നനവില കൊളുത്തുന്നതിനും കെടുത്തുന്നതിനും ഇടയിലെ ചുണ്ടെരിച്ചിൽ ഇണച്ചൂര് കനൽമണം കടൽ ഒരു തെറുപ്പുബീഡിയാണെങ്കിൽ അത് കാതിൽ വെച്ച തിരയാവുന്നു കവിത.

എഡിറ്റിങ് ടേബിളിലെ സൂര്യൻ

  വിരലറ്റങ്ങൾ നീറ്റലുകൾക്ക് വിട്ടുകൊടുത്ത് വിരിയുന്നതിലേക്ക് മടങ്ങും എന്റെ പൂക്കൾ വേട്ടയാടാൻ ഇറങ്ങും മുമ്പ് ഇരകളിലേയ്ക്ക് എത്തും മുമ്പ് വേട്ടമൃഗങ്ങൾ കൊണ്ട് നടക്കുന്ന എഡിറ്ററാവുന്നു സൂര്യൻ ഗോളാകൃതിയിൽ കറങ്ങുന്നുണ്ട്, വേട്ട വേട്ടമൃഗങ്ങളുടെ എഡിറ്റിങ്ങ് ടേബിളിൽ ഞാൻ വേട്ടമൃഗങ്ങളോട്  എഡിറ്റിങ്ങ് കടം വാങ്ങുന്നു എഡിറ്റിങുകളുടെ കടൽ മീൻ പഠിയ്ക്കുന്നുണ്ടാവണം അത് മുറിച്ചുമുറിച്ചിട്ട മണങ്ങൾ നഗ്നതയുടെ എഡിറ്ററേ എന്ന് നിന്റെ കാതിൽ ഞാൻ മൃഗമാവുകയായിരുന്നു കാട് പറഞ്ഞ രഹസ്യം രഹസ്യം സാക്ഷ്യപ്പെടുത്തിയ മൃഗം എന്ന് ചുരുക്കി, ഏറ്റവും ലളിതമായ മൃഗമാവുകയായിരുന്നു ലാളിത്യം നമുക്കരികിൽ മറ്റൊരു മൃഗം ആകാശം സാക്ഷ്യപ്പെടുത്തിയ കിളി എന്ന് മാത്രം പറന്നു ഉടലിനെ സാക്ഷ്യപ്പെടുത്താറുണ്ടോ എന്ന് ചോദിച്ചു അഴിഞ്ഞ കാത് ഒരു ഡേകെയർ സെന്ററാവുകയായിരുന്നു ചന്ദ്രൻ അത് നിലാവിന്റെ കുഞ്ഞുങ്ങളെ ഇല്ല എന്ന വാക്കു കൊണ്ട് സാക്ഷ്യപ്പെടുത്തിയ ഒന്നാവുകയായിരുന്നു കവിത കിട്ടിയില്ല മൃഗമാവാനുള്ള സമയം  കാട്ടിയില്ല വിശ്വസ്തത വിശ്വസ്തത കാട്ടും മുമ്പ്  മരിച്ചുപോയ നായ ഇനി കവിതയാകുമായിരിയ്ക്കും .

ഒരു നുള്ള് കാത്തിരിപ്പ്

ഒരു നുള്ള് കാത്തിരിപ്പ്  ഒരു തുള്ളിയിലെടുത്ത് വെച്ച് തോരുന്നതിൽ പിടിച്ചുനിൽക്കുന്ന മഴ അടയുന്നതിന്റെ മൈലാഞ്ചിയിട്ട തൊട്ടാവാടികൾ തുറന്നുകാട്ടും കൈകളിലെ ശലഭചലനങ്ങൾ തൊടുമ്പോഴേയ്ക്കും  ഉണങ്ങാത്ത മാതിരി  ചലനം ഇമകളിൽ പിൻവലിയ്ക്കും ഇലകൾ കാതിൽ ഒരു നുള്ളിന്റെ മൂളൽ കാത്തിരിപ്പ് ഒരു മുള്ളിലെടുത്ത് നോവ് കൊണ്ടൊരു പനിനീർപ്പൂവുണ്ടാക്കുകയായിരുന്നു അവൾ ഒരു തുടർച്ചയാവുന്നു കാത്തിരിപ്പ് അവൾക്ക് മുന്നിൽ തോർച്ച ഒരു തട്ടം  മഴ പിടിച്ചിടുന്നത് പൂത്തിറങ്ങും മിനുക്കം അലുക്ക് പോലെ പിടിച്ചിട്ട് ഇരുട്ടിനും പുറത്തിറങ്ങും മിന്നാമിനുങ്ങി മെല്ലേ ഒരു അലുക്കാവുന്നു കാത്തിരിപ്പ് അത് പിടിച്ചിട്ട്  അവൾ പുറത്തേയ്ക്കിറങ്ങുന്നു പടർന്നുകയറും കാത്തിരിപ്പിന്റെ വള്ളികൾ കാത്തിരിയ്ക്കുന്നതിനിടയിൽ കാത്തിരിയ്ക്കുന്നത് ആരെയാണെന്ന് മറന്നുപോകുന്ന ഒരാൾ എന്നിട്ടും കാത്തിരിപ്പിൽ തുടരുന്ന അയാൾ കാത്തിരിപ്പ് വന്ന് അയാളെ മൂടുന്നതാവണം അയാൾ കാത്തിരിപ്പിന്റെ കാട്  കേട്ടിട്ടുണ്ടോ? കാത്തിരിപ്പ് വന്ന് കാത്തിരിപ്പിൽ മുട്ടുന്ന സ്വരം ചാട്ടം കാത്തിരിയ്ക്കും പച്ചത്തുള്ളനെ പച്ചനിറത്തിൽ വന്ന് ചാട്ടം തൊടുമ്പോൾ ചാടാൻ മറന്നുപോകുന്നത് പോലെ അണിഞ്ഞിട്ടുണ്ടാവണം മഴ

കുഞ്ഞുവിരൽമൊട്ട് ഉറവയിറ്റിയ്ക്കുമിടം

രാവിലെ ആൽമരത്തിന്റെ ചോട്ടിലിരിയ്ക്കുവാൻ പോകും എന്റെ കാലിലെ കുഞ്ഞുവിരൽ വേരുകൾ ഉള്ള രാവിലെ  അത് കൂടെ കൊണ്ടുപോകുന്നു കടവ് ഉണരും മുമ്പ് കടത്തുകാരനായി ജോലിചെയ്യാൻ പോകും അതേ കാലിലെ കുരുക്കുത്തിവിരൽ കാലുകൾ പുഴ മറ്റൊരു വിരൽ വഞ്ചി  അതിന്റെ തൊട്ടടുത്ത വിരൽ കടവാകുന്നു . വെച്ച കാലടികളെല്ലാം വെള്ളാരങ്കല്ലുകൾ പുഴയുടെ കരയിലുള്ള നീലഗുൽമോഹറുകൾക്കുള്ളതാണ് പുഴയുടെ ആദ്യയൊഴുക്കുകൾ പുഴ ഉറവയിറുക്കുന്നു അവ പൂക്കളാവുന്നു.

അതിനിഗൂഢ ഛായാപടങ്ങൾ

നിറങ്ങളിൽ ഇറുത്തുവെച്ച കാറ്റടിയ്ക്കുമ്പോൾ  പൂക്കളിൽ പറന്നുപോകും മിസ്റ്റിസത്തിന്റെ മണമടിയ്ക്കും അതിന്റെ വിസ്സർഗ്ഗച്ചരിവുകളിൽ നീലപ്പൂക്കളിൽ കുനുകുനെ വിരിഞ്ഞിറങ്ങും ഒരു പാട്ടിനേ മുറുക്കെ പുണരുകയായിരുന്നു പാട്ടിന്റെ ഹൂക്കഴിയ്ക്കും വാക്കിൽ തനിയെ കുരുങ്ങുകയായിരുന്നൂ വിരൽ നൃത്തത്തിന്റെ നഗ്നതയുള്ളവൾ അവൾക്ക് പാട്ടിന്റെ അടിവസ്ത്രം മഞ്ഞിന്റെ അടിവസ്ത്രങ്ങൾ അവൾ നനവുകളിൽ ഊരിയിടും പാട്ട് അയ പോലെ അരികിൽ  അതേ ആകൃതിയുള്ള മേഘങ്ങൾ മുകളിൽ  അടിയിൽ മാനം കിടക്കുന്നു, അതിന്റെ ഭാരമില്ലായ്മകൾ പൊതിഞ്ഞ് മുനിഞ്ഞുകത്തും മെഴുതിരി ഓരോ കോശങ്ങളിലും, രതി പോലെ തൊട്ടിടും അരണ്ടവെളിച്ചം ആദ്യമഴത്തുള്ളി വീഴുമ്പോൾ, പുഴ എടുത്തുടുക്കുന്ന ഒഴുക്കിന്റെ തിരിച്ചറിവുകൾ അന്ധനായ മീനിന്റെ കൈ പിടിച്ച് വേനൽ കടന്നിട്ടുണ്ടാവണം പുഴ ഇരുകരകളിലും ഉരിയാടൽ കൊളുത്തിവെച്ച് മുനിഞ്ഞുകത്തുന്നതിലേയ്ക്ക് പിൻവാങ്ങുകയായിരുന്നു പുഴയിലെ ഒഴുക്കെന്ന വാക്ക് രതി ഒരു പിൻവാങ്ങലാണ് അത് മൺചെരാതുകൾ പോലെ രണ്ട് ഉടലുകളിൽ കൂടുതൽ രതികൾ കൊളുത്തിവെയ്ക്കുന്നു രതികഴിഞ്ഞ് ആദ്യമുടുക്കും പാതിവസ്ത്രം പോലെ ഒരു പാതി മരണമാവുകയാണ് കവിത  ദുഃഖമാണ് ഏറ്റവും നിഷേധിയായ കവിതയുടെ അടിവസ്ത്രം

കടൽ കൊന്തിത്തൊടും ഒരു മീൻ

1 ആരുടെ പക്ഷിയാണീ നാടൻപ്പാട്ടിൽ സൂക്ഷിയ്ക്കുമാകാശം പാട്ടുകളുടെ നാട് കാട്ടിലെ കവിതയേ അതിനുള്ളിലെ ഭാഷയെ ഒരു വാക്കിൽ സൂക്ഷിക്കും പോലെ പക്ഷി സൂക്ഷിയ്ക്കുമാകാശം അന്നന്നുള്ള പറപ്പാണ് അടുത്ത ദിവസത്തേയ്ക്ക് അത് പറക്കാറില്ല, ശരിയ്ക്കും പറഞ്ഞാൽ തികയാറില്ല മീനിനെപ്പോലെ അന്നന്നുപയോഗിച്ച് അധികം വന്ന കടൽ ഇട്ടുവെയ്ക്കും കുടുക്ക മറ്റൊരു കിളിയ്ക്ക് ആകാശമാവുന്നതാവാം രാത്രി ഒരു കുടക്കയാവുന്നു പകൽ ഒരു കൊയ്ത്തരിവാൾ അതിരാവിലെ ഒരു പകലിന്റെ മടമ്പ് കയറ്റി സൂര്യനത് പൊട്ടിയ്ക്കുന്നു 2 നീലനിറം പിടിച്ചു താഴേയ്ക്കിടുന്നു മാനം ഞൊറിഞ്ഞുടുത്ത പക്ഷി ഞൊറിഞ്ഞകടൽ ഞൊറിഞ്ഞുകുത്തുവാൻ അടിവയർ തിരഞ്ഞ് പോകുന്നതാവണം  ഓരോ മീനും അടിവയറുമെടുത്ത് കടലും നാഭിയുമായി ഞാനും കാലവും മീനിന്റെ പുറകേ പോകുന്നു പൂക്കൾ പിച്ച കാറ്റിനെ തൊടും മുമ്പ്, പൂക്കൾ ക്കൊന്തി തൊട്ടതിനും പിടിച്ചതിനുമൊക്കെ കാറ്റിനും കൊമ്പുണ്ട് മൊട്ടുണ്ട് ഞെട്ടുകളിലും   ഇതളുകളിലും  പൂക്കൾ എടുത്തുവെച്ച് കൊഴിയുവോളം സൂക്ഷിക്കും  വസന്തഞൊറിവ്, ഒരു ഞൊറിവിനും  സൃഷ്ടിയ്ക്കും വഴങ്ങാത്ത  ഏകാന്തതയുടെ അനാദിയായ യോനിയാവുന്നു. 3 ഒരു വിഭവമല്ല ചന്ദ്രൻ സ്വരവും ആരുടെ മെനുവാണീ നിലാവ് ? മണമുയർത്തുന്

പാതി ചാട്ടം തൊട്ടിടും പുൽച്ചാടി

നിലാവിൽ നിന്നും നിലാവിലേയ്ക്ക്  ചാടും  പുൽച്ചാടി കലയെന്ന തൊട്ടിടുന്ന വാക്കിന്റെ തിരുത്തിനാൽ ചന്ദ്രനാവുന്നത് പോലെ അതിൽ ഊറിക്കൂടും അപ്രതീക്ഷിതം എന്ന പദം, ചാട്ടം തൊട്ട് മാനം കലയാക്കുന്നു. പാതി ചാടിയ  ചാട്ടത്തിന്റെ ചന്ദ്രക്കല തൊട്ട് മാനം വാക്കിന്റെ മുകളിൽ വെയ്ക്കുന്നു നിശ്ചലതയുടെ ശിവനാക്കുന്നു ശബ്ദിയ്ക്കുന്നതിന് മുമ്പുള്ള ഡമരുകം അപ്രതീക്ഷിതം എന്ന വാക്കു കൊണ്ട്  നൃത്തത്തെ, അതിന്റെ നിശ്ചലതയുടെ പാതിയേ തൊട്ടതാകുമോ? 2 ചാട്ടം ഒഴിച്ചുവെച്ച നിശ്ചലതയുടെ കുപ്പി എന്റെ കൈകളിലെ പച്ചവിരൽ കാതിന്റെ പച്ചത്തുള്ളനെ മിനുങ്ങുന്നത് തൊട്ടിട്ട് മിന്നാമിനുങ്ങിനെ അനുഗമിയ്ക്കുന്ന കാത് ഓരോ വാക്കും നിശ്ശബ്ദം, പച്ചത്തുള്ളനെ ചുമക്കുന്നു അഴിച്ചേക്കാവുന്ന ഷൂലേയ്സാവുന്ന പച്ചത്തുള്ളൻ വെളിച്ചത്തിന്റെ ഷൂലേയ്സ് നിശ്ചലതയുടെ സുഷിരം നിശ്ചലതയിലേയ്ക്ക് തുളുമ്പുന്ന അതിന്റെ ചാട്ടം ഇരുഭാഗത്തേയ്ക്കും പിന്നി ചാട്ടം കെട്ടിവെയ്ക്കുന്നു ചാട്ടം കൊണ്ട്, ഒരു ശൂന്യത തുടച്ചുകളയാമെങ്കിൽ, കാപ്പിപ്പൊടി നിറമുള്ള ശൂന്യത അതിൽ ഉപയോഗിച്ച ആകാശം തൂക്കുന്നു തടഞ്ഞില്ല വിചാരത്തിന്റെ തൂവലുള്ള കിളി എരിയുന്ന മെഴുകുതിരിയുടുത്ത തിരക്കിന്റെ തിരുരൂപമേ, ശലഭങ്ങളുടെ

മീനിന്റെ ലൈബ്രററിയിലെ നീയെന്ന ബുക്ക്

ഉറക്കത്തിൽ  എന്റെ കണ്ണുകൾ കൊള്ളയടിച്ച മീനുകളെ തിരഞ്ഞു പോകുന്നു എന്റെ മുള്ള് മോഷ്ടിച്ച മീനിനെ ജലത്തിൽ നിന്നും എന്നെ വേർപെടുത്തിയ മീനിനെ മനസ്സ് കട്ടെടുത്ത മീനിനെ അതീവരഹസ്യമായി ഞാനൊരു മീനിന്റെ മോഷണ വസ്തുവാകുന്നു മീനിന്റെ  ആരും എടുക്കാത്ത ഷെൽഫിൽ ഇഷ്ടപ്പെട്ടു വാങ്ങിയ കവിതകളുടെ കൂട്ടത്തിൽ പുസ്തകം പോലെ ഞാൻ അതിൽ ഒരു കവിത പോലെ നീ കടൽ എന്ന കടത്തുകാരൻ. മിഠായി പോലെ  അലിഞ്ഞുപോകുന്ന വഞ്ചിയുള്ള  കണ്ണാടിസുഷിരങ്ങളുടെ സൂക്ഷിപ്പുകാരൻ ഉപ്പ് അവിടേയ്ക്കുള്ള തെരുവ് എന്റെ കാലുകൾ മിഠായികൾ ദൂരം അതിന്റെ മധുരം ആകാശത്തിലേയ്ക്ക് തിരിയുന്ന ഇടത്ത് ആഴ്ച്ചപ്പതിപ്പ് വാങ്ങുവാൻ മേഘങ്ങൾ ഇറങ്ങും കവല കവലമേഘങ്ങൾ ഒരു വഞ്ചി നിറയെ പുസ്തകവുമായി വായിക്കുവാൻ ആഴക്കടലിലേയ്ക്ക് തുഴഞ്ഞുപോകും മീൻ ഞാൻ  അതിന്റെ ഉദ്ദേശത്തെ ഉപ്പുപരലുകൾ കൊണ്ട് കെട്ടുന്നു ആത്മാവിനെ അനുഗമിയ്ക്കുന്നു.

ഒഴുക്കിന്റെ കത്തിലെ ഒരു വാക്ക്

അറിയാതെ കവിതയിലേയ്ക്കൊഴുകി പ്പോവുകയായിരുന്നു ഞാൻ കൂടെ മറ്റൊരു വാക്കും ഒഴുക്ക്, കരയിലേയ്ക്ക് കേറ്റി വെച്ച്  പുഴ, കഥ കേൾക്കും കടവിൽ വിരിയുന്നത് തൊട്ടിടും പൂക്കൾ. അവർ കളിയ്ക്കും വിരിയുന്നതിന്റെ അന്താക്ഷരി എഴുതിയ കവിതകളിൽ പിടിച്ചുകിടക്കുകയായിരുന്നു ഞാൻ എഴുതാത്ത കവിതകൾക്കൊപ്പം ഒഴുകിപ്പോകുന്നൂ, അവൾ, എത്തിനോക്കുന്ന ഒരു വാക്ക് ഇപ്പോൾ, അവൾ എഴുതാത്ത കവിതയിൽ ഒഴുക്കിന്റെ ശേഖരമുള്ള  പുഴയുടെ  ഒരു മുറിയാവുകയായിരുന്നു  അവൾ വെള്ളം ഒരു താക്കോൽ പഴുത് ഒരു മീൻ, മറ്റൊരു മീനിന്റെ പോസ്റ്ററൊട്ടിയ്ക്കുന്ന ഇടത്ത് അവളിപ്പോൾ  ഒഴുക്കുകളുടെ മാറ്റിനി വിട്ട മീനുക ളുടെ ജലതീയേറ്റർ ഒരു മീനിട്ട് തുറക്കാവുന്ന ഒഴുക്കിന്റെ താക്കോൽ വാതുക്കലിട്ടിരിയ്ക്കുന്ന നിശ്ശബ്ദതയുടെ ചവുട്ടിയിൽ ചവിട്ടാതെ അകത്തേയ്ക്ക് കയറും അവളുടെ വേനലിന്റെ ഉടലുള്ള മീൻ അതിന് വെയിലിന്റെ  അനന്തമായ ചെതുമ്പലുകൾ നെടുവീർപ്പിന്റെ മുള്ള് അവളിപ്പോൾ മീനുകളുടെ ദേവത. ഒരു മീൻ തുറന്നകത്തു കയറും കടലിന്റെ മുറി കടിവഴിപാട് കഴിഞ്ഞാൽ മീനുകൾ തൊഴാൻവരും ക്ഷേത്രവും നിങ്ങൾ വിശ്വസിയ്ക്കുമെങ്കിൽ മാത്രം ഞാനിപ്പോൾ ജലത്തിന്റെ അന:ധികൃത പൂജാരി എനിയ്ക്ക്, നഗ്നതയുടെ വിലക്കപ്പെട്ട പൂണൂൽ പൂക്

സ്പന്ദിയ്ക്കും മുമ്പ്

ശരത്ക്കാലത്തിന്റെ  തുടക്കമായിരുന്നു അന്ന് ശരീരത്തിന്റെ തുടക്കം പോലെ അത് മഞ്ഞിനെ നിർവ്വചിച്ചു അവസാനം മറച്ചുവെയ്ക്കുന്ന ജീവനെപ്പോലെ വേരിനെ പൂഴ്ത്തിവെയ്ക്കുന്ന മരത്തിനെപ്പോലെ അന്തരീക്ഷത്തിൽ അത് എന്നെയും നിന്നേയും ലയിപ്പിച്ചു ഉറക്കത്തിൽ പൂഴ്ത്തിവെയ്ക്കുന്ന ശരീരം ഉറക്കത്തിന്റെ ഐസ് കട്ടകൾക്കിടയിൽ ശരീരത്തിനെ മീനിന്റെ രൂപം വരച്ച് കിടത്തി ഉണർത്തുന്നതിന്റെ പൂച്ചയെ അരികിൽ ഉരുമിയിരുത്തി അത് കാവലിനെ  കാത്തിരിപ്പിന്റെ നാവുകൊണ്ട് നക്കിത്തുടച്ചു പുലരിയെ നക്കുന്ന പൂച്ച പോലെ വെളിച്ചത്തെ നക്കിത്തുടച്ചു സൂര്യൻ പകലിന്റെ കുഞ്ഞുങ്ങളെ കടിച്ചെടുത്ത്  ഉച്ചകടന്നു സൂര്യൻ സമയം, നിറമുള്ള ഒരു കുഞ്ഞുവളയം നിലത്തുനിന്നും കുനിഞ്ഞെടുക്കുമ്പോൾ കളഞ്ഞുകിട്ടി ആളില്ലാത്ത ഒരു സ്പന്ദനം  നിലത്തിട്ടു അവഗണിച്ചു സ്പന്ദനത്തെ മറ്റുനിറങ്ങളിൽ പരിസരങ്ങളിൽ ഇനിയും  വീണുകിടക്കുന്നുണ്ടാവാം വളയങ്ങൾ എന്ന് മനസ്സ് പറഞ്ഞു പിന്നേയും തിരഞ്ഞു പിന്നേയും കിട്ടി മറ്റു നിറങ്ങളിൽ പരിസരത്തിന്റെ  മനസ്സിന്റെ കുഞ്ഞുവളയങ്ങൾ  കുനിഞ്ഞെടുത്തു നിവരുന്നതിന്റെ ശിൽപ്പമായി, ചരിത്രം സായാഹ്നം ഒരു സർക്കസ് കൂടാരം വിഷാദത്തിന്റെ വളയങ്ങളിൽ കാണികൾ അവർക്ക് മുന്നിൽ മനുഷ്യരെല്

വിരലുകളുടെ പറ്റുകട

എന്റെ നിശ്ശബ്ദത കൊണ്ട് ഞാൻ നിർമ്മിക്കപ്പെട്ടിരിയ്ക്കുന്നത് പോലെ എന്റെ ഏകാന്തതകൊണ്ട് നീ നിർമ്മിച്ചിരിയ്ക്കുന്നു അത് പരാതിയൊന്നുമില്ല വിരിഞ്ഞതിൽ കാത്തുനിൽക്കുന്ന പൂക്കൾക്ക് വിരിഞ്ഞതിൽ പരിഭവം തീരെയില്ലാത്തപോലെയാണ് അത് കുടിൽ എന്ന കുമിള കഴിഞ്ഞ് ജാലകങ്ങളുടെ പട്ടം പറത്തുവാൻ കുട്ടിയെപ്പോലെ എന്റെ വീട്  പുറത്തേയ്ക്കിറങ്ങുമ്പോൾ പുറത്തേയ്ക്കിടുന്ന എത്തിനോട്ടങ്ങളിൽ തിരച്ചിൽ പോലെ ബാക്കിവെയ്ക്കുന്ന ഒന്ന് പൂക്കളുടെ ചന്തത്തിനപ്പുറം അന്വേഷണത്തിന്റെ മണമുള്ളത് മൊട്ടിൽ നിന്നും പുറപ്പെട്ടിട്ടുള്ളത് പൂവായിട്ടില്ലാത്തത് ഓരോ പൂക്കളും വിരിയുന്ന മണം ഉണർത്തു ന്ന കുഞ്ഞ് വീട്, പൂച്ചകൾ തുറന്നുനോക്കുന്ന പൂക്കളുടെ മാസിക യാവുന്നതങ്ങിനാവാം എല്ലാ ജാലകങ്ങളും തൊട്ടിലാണെന്ന് വിചാരിയ്ക്കുന്ന കുഞ്ഞിനേപ്പോലെ വഴിയുടെ താരാട്ടിൽ ചാരിയിരിയ്ക്കുകയായിരിയ്ക്കും അപ്പോഴും വീട് അറം പറ്റിയ പോലെ  ഓരോ വരികൾക്കും വാക്കിന്റെ കടം പുറത്തിറങ്ങുമ്പോൾ പതിവുപോലെ വിരലുകളുടെ പറ്റുകടയാവുകയാവണം കവിത കടത്ത് കഴിഞ്ഞ്  കളഞ്ഞുപോയ പുഴയിൽ തോണി ഒരു കളവായിരുന്നു എന്ന തോന്നലിൽ ചേർന്നിരിയ്ക്കുന്നുണ്ടാവുമല്ലോ അപ്പോഴും നമ്മൾ!

മനുഷ്യരെ കോരിയൊഴിക്കുന്ന തെരുവ്

മനുഷ്യരെ കോരിയൊഴിക്കുന്ന തെരുവ് * നിറത്തിന് പുറത്ത് തൂക്കണാംക്കുരുവി തൂക്കും അരക്കെട്ടിന്റെ  വിസിറ്റിംങ് കാർഡുകൾ അകത്തുകയറുകയായിരുന്നു അത് വകഞ്ഞ് തുറക്കും മുമ്പ് മുറി, നിറത്തിന്റെ കാറ്റലോഗാവും ഇടം പൊന്മാൻ ലോഡ്ജിൽ നിറത്തിന്റെ മുറിയെടുക്കും നീല അകത്ത്, തരിശ്ശുകിടക്കും കിടക്ക തുമ്പിയ്ക്കൊപ്പം പകുക്കുകയായിരുന്നു കുളി പകുക്കുന്നത് പോലെ മഗ്ഗിലെടുത്ത ആകാശം തുളുമ്പി  മുറിയ്ക്ക് പുറത്തേയ്ക്ക് ജാലകം അകത്തേയ്ക്ക് പതിയേ വെയിലും കപ്പിലെടുത്ത സൂര്യനുമായി കഴിഞ്ഞ ദിവസത്തിന്റെ ബാൽക്കണിയിൽ വന്നുനിൽക്കും പകൽ നിലത്തേയ്ക്ക് തുളുമ്പി പകൽ തുമ്പിയുടെ ചുണ്ടായി മറ്റൊരു ചുണ്ടിലേയ്ക്ക് പുരണ്ടു തുളുമ്പുന്ന സൂര്യൻ പക്ഷികളുടെ പകലിലേയ്ക്ക് ഇടപെട്ടതേയില്ല  ഞാനും എന്റെ തൂവലും ഞാൻ ഒരു ദിവസത്തേയ്ക്ക് പക്ഷിയായവൻ 2 തുമ്പിയുടെ കണ്ണുകൾക്കിടയിൽ അതിന് താഴെ  ചെന്നിരിയ്ക്കും ഉടൽ ഒരു ദിവസത്തിന്റെ ആഴം അതും ശരാശരി പകുത്തത് തുമ്പിയുടെ കണ്ണുകളിലെ കൗതുകവും പകുക്കുകയായിരുന്നു പതിയേ നനഞ്ഞ ദേഹത്തുനിന്നും മുകളിലേയ്ക്ക്  കുളി അഴിച്ചെടുക്കും മഗ്ഗ്, ഇപ്പോൾ തുമ്പിയുടെ ഉടൽ വെള്ളത്തിന് മുമ്പിലേയ്ക്ക് കുളിക്കുന്നതിന് മുമ്പുള്ള ദേഹം ഉന്തിക്കൊണ്ട്

കളഞ്ഞുപോയതിന്റെ കൊത്തുപണി

ചിപ്പിയിലേത് പോലെ കക്കയിലേത് പോലെ കടലിന്റെ കര വലിച്ചിഴച്ചുകൊണ്ടുവരുന്നു അവിടെ കിടക്കുന്നു ഒരു പക്ഷേ കടലിനോടൊപ്പം അടപ്പ് പോലെ കക്ക പോലെ, ചിപ്പി പോലെ കാല് കൊണ്ട്  തട്ടിത്തെറിപ്പിക്കാവുന്ന വിധം ഭൂമിയ്ക്ക് കളഞ്ഞുകിട്ടിയതാവണം ഭ്രമണം സോഡാക്കുപ്പിയുടെ അടപ്പ്പോലെ അതിന് ചുറ്റും കുത്തിയിരുന്ന്  അരികുവത്ക്കരണത്തിന്റെ കൊത്തുപണികൾ ചെയ്യുന്നു ഭൂമി ഒരു പക്ഷേ സമയം കൊടുത്ത്. ആകാശം കളഞ്ഞുപോയാൽ പക്ഷി ഏകാന്തത കളഞ്ഞുപോയാൽ മനുഷ്യൻ ഭ്രമണം കളഞ്ഞുപോയാൽ ഭൂമി പ്രണയം കളഞ്ഞുപോയാൽ മാത്രം നീ ചെയ്യുന്നതെന്തും  ഒരു പക്ഷേ മരണം കളഞ്ഞുപോയ ഞാനാകും വിധം. ഭ്രമണം ഒരു ജ്യൂസാവുകയും പ്രണയം ഭൂമിയുടെ സ്ട്രോയാവുകയും ചെയ്താൽ ജീവിതം വലിച്ചുകുടിച്ചേക്കാവുന്നതെന്തും ആകാശത്തിന്റെ ജ്യൂസ് പക്ഷി തണുപ്പിച്ച ഏകാന്തതയ്ക്ക് മുമ്പിലിരിയ്ക്കുന്നു ഏകാന്തത ജ്യൂസല്ല  ഏകാന്തതയുടെ ജ്യൂസാവുന്നില്ല മനുഷ്യനും ഒഴിഞ്ഞകാൻ പോലെയോ സോഡാക്കുപ്പിയുടെ അടപ്പ് പോലെയോ കളഞ്ഞുപോകുന്നതിന്റെ ആകസ്മികത എടുത്തുവെയ്ക്കുന്ന, നിലത്തുകിടക്കുന്ന ഓരോ വസ്തുവും ചവിട്ടിത്തെറിപ്പിയ്ക്കാവുന്ന വിധം കൊണ്ടുനടക്കുന്ന ഒരു നിസ്സഹായതയുണ്ട് കളഞ്ഞു എന്നതിന്റെ തൂവലുള്ള പക്ഷി ചവിട്ടിത്തെറിപ്പ

തോർച്ച പണിഞ്ഞുകൊടുക്കും മഴയാശാരി

നിൽക്കുന്നിടത്തൊക്കെ തോരുന്നത് അരിഞ്ഞെടുക്കും പെയ്ത്തിന്റെ പിടിയുള്ള  മഴയരിവാൾ അത് അരയിൽത്തിരുകി  പുറത്തിറങ്ങും  മഷിത്തണ്ട്ച്ചെടി വിളഞ്ഞനെല്ലിന്റെ  കാക്കിനിറമുള്ള കതിർച്ചരിവിൽ മഴയിറക്കിവെച്ച് വിശ്രമിയ്ക്കും ഭാരം മുന്നിൽ തുമ്പിചെന്നിരിയ്ക്കും തുള്ളി വരമ്പ് കഴിഞ്ഞാൽ ചെറിയതോട്  അത് കഴിയുന്നതേയില്ല കുറുകെ ചാടികടക്കുമ്പോൾ മടന്തയിലകളിൽ ജലം കവിയുക മാത്രം ചെയ്യുന്നു പെയ്യുന്ന മഴയത്ത് കുടയിൽ നിന്നും ഒഴുകിയിറങ്ങുന്നപോലെ ഒരുടൽ ഉണ്ടായിരിക്കുക അത് കൊണ്ടുനടക്കുക മഴ ഒരു ആല അരികിൽ ഇനിയും   പറഞ്ഞസമയത്ത് പൊന്മാനിന് പണിഞ്ഞുകൊടുക്കാത്ത നീല മുന്നിൽ എരിയുന്ന തീ കാത്തുനിൽപ്പുകളിൽ ഓരോ തുള്ളിയ്ക്കും പരിഭവം പോലെ  കള്ളത്തോർച്ച പണിഞ്ഞുകൊടുക്കുന്ന ആശാരിയാവുന്നു ഞാൻ ബസ് പോലെ മുന്നിൽകൊണ്ട് നിർത്തുന്നു പെയ്യുന്ന മഴ  ചെന്ന് ഓടിക്കയറി അതിൽ നനയാതിരിയ്ക്കുന്നു തൊട്ടടുത്ത സ്റ്റോപ്പിൽ  യാത്രക്കാരനായി ഇറങ്ങിപ്പോകും മഴ അയാൾ ചെന്ന് കയറും വീട് തുറന്നുകൊടുക്കുമോ മഴ?

ഇരുട്ടിന്റെ ചുരുട്ട് കടിച്ചുപിടിച്ചിരിയ്ക്കും രാത്രിയെ ക്കുറിച്ച് മിന്നാംമിനുങ്ങുകളുടെ ഭാഷയിൽ രണ്ട് വാക്ക്

ഒരു ചാക്ക് കിഴക്ക് തുടക്കം തട്ടിയിടുന്നിടത്ത് നെല്ലിക്ക പോലെ  ഉരുണ്ടുരുണ്ടുപോകും പുലരി മണ്ണിരയായി സൂര്യൻ ആകാശം ഒരു പുഴു മാസ്ക്കെന്ന മൃഗം അതിന്റെ മൃഗശാലയാവുന്നു ആകാശം വെച്ച് മറച്ചിട്ടുണ്ട് സന്ദർശനത്തിനെത്തുന്നവർ ശലഭങ്ങളായിരിയ്ക്കണം എന്ന നിബന്ധന കൂടെ കൊണ്ടുവരാം മേഘങ്ങൾ എന്നത് ഹമ്മിങ്ങിനുള്ള മൗനാനുവാദം നെഞ്ചോട് ചേർത്ത് ഗിറ്റാർ ഒരു തോണിയാകുന്ന ഇടത്ത്, അടിയുലയും വഞ്ചിയിൽ ചാകരയുമായി മടങ്ങും പാട്ട് വിരലുകളിൽ കോരിയെടുക്കും സ്പർശനങ്ങളുടെ കൊഞ്ച് അസ്തമയങ്ങളിൽ തട്ടുവോളം സൂര്യനൊരു കൊഞ്ചിന്റെ നാര് പുറത്തേയ്ക്കിടുന്നു. മദ്യപിയ്ക്കും മുമ്പ് അനുയോജ്യമായ ലഹരി  അളവിലെടുത്ത് സ്വബോധത്തിൽ വെച്ച്  തിരിച്ചും മറിച്ചും നോക്കും മദ്യപാനിയെപ്പോലെ പറക്കും മുമ്പ്  മിനുക്കം രാത്രിയിലെടുത്ത് ഉടലിൽ വെച്ച് തിരിഞ്ഞും മറിഞ്ഞും നോക്കും മിന്നാംമിനുങ്ങി ഞാൻ മിന്നാംമിനുങ്ങല്ല എന്ന് ഉറപ്പാക്കുക മാത്രം ചെയ്യുന്നു രാത്രി വെട്ടം എന്നെഴുതി അരക്കെട്ട് താഴേയ്ക്കിടും മിന്നാംമിനുങ്ങി ഒരു പക്ഷേ എനിയ്ക്കും മുന്നേ ഞാൻ ഇരുട്ടും താഴേയ്ക്കിടുന്നു.

പകൽ ഒരു ചിത്രകാരന്റെ ഭാവനയിൽ

ആട്ടിൻകുട്ടികളെപ്പോലെ  നിന്റെ വളർത്തുനക്ഷത്രങ്ങൾ കൂടെ വരും രാത്രിയിൽ നീ നിലാവിന്റെ പാലക ആട്ടിൻകുട്ടികൾ ഓരോന്നും  ഓരോ പുൽക്കൂടുകളാവും വണ്ണം തുള്ളിച്ചാട്ടം പുരട്ടി പാട്ടുമായി കൂടെ വരും ഇരുട്ട് ചെയ്യുന്നമഴയൊരു പിയാനോ ആവുന്ന വീട്ടിൽ നീ അത് വായിക്കാനിരിയ്ക്കും പെൺകുട്ടി നാളെ തുറക്കുവാനുളള ജാലകങ്ങൾ നീ രാത്രി മുഴുവൻ തൂക്കിയിടുന്നു നിനക്ക് എന്റെ ഇന്നലെകളുടെ  ആശംസാകാർഡുകളുമായി വരും പോസ്റ്റ്മാനാകും പകൽ 2 ഒരു തീവണ്ടിയെ ഓമനിച്ചുവളർത്തുന്നു നിലാവ് അതിന്റെ പേരല്ല എന്ന് ഉറപ്പുവരുത്തുന്നു രാത്രി ഒരു നായക്കുട്ടിയാണെങ്കിൽ ഞാൻ അതിന്റെ യജമാനനല്ലെന്നും ഇരുട്ട് അതിന്റെ കൺകളിൽ വീണുകിടക്കുന്നില്ലെന്നും  മഞ്ഞ് അതിന്റെ രോമങ്ങളിൽ തൊടുന്നില്ലെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട് എനിയ്ക്ക് കലണ്ടറിലെ തീയതികളിലേയ്ക്ക് കൺപോളകളിൽ നിന്നും വീണുകിടക്കും രോമം മാടിയൊതുക്കി ഒരു സ്ട്രോബറിപ്പഴത്തിന്റെ ചുവപ്പിലേയ്ക്ക് വീണുകിടക്കുന്ന  അതിന്റെ നാവ് ഒരു പക്ഷേ ഓമനിക്കുന്നതിൽ നിന്നും നിങ്ങളെ തടയുന്നതെന്തും യാഥാർത്ഥ്യമാവുന്ന സത്യം അതിന് ഒഴിച്ചുകൊടുത്തേക്കാവുന്ന പാലിന്റെ വെളുപ്പ്  കണ്ണിന്റെ വെള്ളയിൽ സൂക്ഷിക്കുന്ന കാമുകിയുടെ മടി ഞാൻ കിടക്കാത

ആരുടെ ബുക്ക് ഷെൽഫാണീ ചന്ദ്രക്കല

ഭംഗി ഒരു കലയിലെടുത്ത് മാനത്ത് വെയ്ക്കും ചന്ദ്രൻ മാനം ചുറ്റും കൂടി നിൽക്കുന്ന സ്വരമാവുന്നു വൈകിവരും ചന്ദ്രൻ ഒരു തവിമാനം കോരിവെയ്ക്കും ശബ്ദം എത്ര നക്ഷത്രങ്ങൾ എടുത്തുവെച്ചാലും താണുതന്നെയിരിയ്ക്കും ചന്ദ്രനിരിയ്ക്കും തട്ട് ഇരുട്ടാവുന്നതാവണം പതിയേ അർദ്ധനഗ്നത കൊണ്ട് അരക്കെട്ടിന് മുകളിലേയ്ക്ക് നിർമ്മിച്ച മീൻ അതിന്റെ കുളിക്കടവാക്കിയിരിയ്ക്കുന്നു ആരും അവകാശപ്പെടാനില്ലാത്ത  എന്റെ ഉടൽ നിന്റെ ഉടൽ അതിന്റെ വന്യത എന്റെ വളർത്തുമീനുള്ള ക്ഷണക്കത്ത് അത് മറന്നുവെച്ചിടത്ത് ഓഡിറ്റോറിയം എന്ന് പേരുള്ള നക്ഷത്രം മുഖത്തോട് മുഖം നോക്കി കല്യാണം കഴിക്കുവാൻ മറന്ന രണ്ടുപേരിരിയ്ക്കുന്നു മാനത്ത് മേളത്തിന്റെ മുല്ലപ്പൂക്കൾ വിരലറ്റങ്ങളിൽ ഇറ്റുവീഴും തകിൽ പൂവിടും നാദസ്വരം ചന്ദ്രൻ മറവിയുടെ ക്ഷണക്കത്ത് 2 ഉടൽ നദിയുമായി കലർത്തുന്നു ഒഴുക്കിന്റെ ചമയങ്ങളിടുന്നു ബുക്ക് ഷെൽഫിൽ  മീനുകൾ ജലജീവികൾ പായലുകൾ ഏതോ ഒരു ജീവിയുടെ ഓർമ്മയിൽ ശലഭങ്ങളുടെ നദീതടസംസ്കാരത്തിൽ നദിയുടെ വേഷം ചെയ്യാം  എന്നേറ്റ നാടകനടനായിരുന്നു താളുകൾക്കിടയിൽ വിരലുകൾക്കൊപ്പം കുരുങ്ങിക്കിടക്കും ഓർമ്മ എന്നോ വായിച്ചുനിർത്തിയതിൻ അടയാളം മീനുകൾക്കുള്ള ക്ഷണക്കത്ത് അരക്കെട്ടിന്റെ ഒന്

വസന്തമെന്ന് ഒരു ഉടൽതിരുത്ത്

നീയുമായി  ഒരു തുളസിയില കലഹിക്കും മണം ആകാശം ഒരു കതിര് ശലഭം അത് തലയിൽ വെയ്ക്കുന്നു അരക്കെട്ടിലെ  ആത്മീയതയുടെ കതിര് മൂക്കൂത്തിക്കാട്ടിൽ ഒറ്റപ്പെട്ട് പോയ മൃഗമാവുന്നു പ്രണയം, നിനക്ക് ചേരുന്ന ഏകാന്തത അത് നീ സ്വയം വെച്ചുനോക്കുന്ന  ഇടം അതാണൊരു തുടക്കം മീൻ ഒരു മൃഗം അത് കടലിനെ കൊത്തി കാടാക്കുന്നു ഞാനത് നോക്കിനിൽക്കുന്നു ഇടയ്ക്ക് അത് ഞാനാവുന്നു ഋതു ഒരു മൃഗമാണെങ്കിൽ നീ അത് മേയുവാൻ വരും ഇടം നീ കടലിന്  ആഴം പണിഞ്ഞുകൊടുക്കും കൊല്ലക്കിടാത്തി അത്രയും ശാന്തമാകുമ്പോൾ സമുദ്രം എടുത്തുവളർത്തും  വളർത്തുതിരയും മഞ്ഞ നിറമുള്ള ടെന്നീസ്ബോളാവുകയാവണം നമുക്കിടയിൽ വിഷാദം കൊത്തിതീരാത്ത ഒന്നിന്റെ വൃത്തം  മരംങ്കൊത്തി സുഷിരത്തിനുള്ളിൽ സൂക്ഷിയ്ക്കുന്നത് പോലെ ഒരു സൂക്ഷിപ്പാണ് പ്രണയം വിഷാദം അതിന്റെ സുഷിരം നമ്മൾ അരക്കെട്ടിന്റെ ആരും ഉപയോഗിയ്ക്കാത്ത രണ്ടുറാക്കറ്റുകൾ   പുതിയ കാടാക്കി  നമ്മൾ പതിയേ എടുക്കുന്നതാവണം അരക്കെട്ടിന്റെ  കുതിരകൾ മേയുവാൻ വരും ഇടം അതുവരെ അവ  കടൽ പകുത്തുമേയും  രണ്ട് മീനുകൾ നാലിതളുള്ള നിശ്ശബ്ദത പൂവിരിയുന്ന ശബ്ദം ഋതുക്കൾ ഒളിപ്പിയ്ക്കുന്നത് പൂക്കൾ നാലു കുതിരകൾ ഋതുക്കൾ നാല് കുതിരയുടലുകൾ മിടുപ്പുകൾക്കിടയിൽ ഹൃദയം

മരണം എന്ന ഉപകരണത്തെ...

മരിച്ചുപോയ ഒരാളുടെ നിഴൽ നന്നാക്കുന്ന സൂര്യൻ പഴഞ്ചൻ വാച്ച് നന്നാക്കുന്നയാൾ കണ്ണുകൾക്കിടയിൽ വെയ്ക്കുന്ന സൂക്ഷ്മദർശിനിയുടെ ഒറ്റക്കുഴൽ പോലെയോ കുപ്പായം തുന്നുന്നയാൾ സൂചികൊള്ളാതെ  കൈവിരലിൽ അണിഞ്ഞിരുന്ന പഴഞ്ചൻ, ലോഹവളയം പോലെയോ സൂര്യന്റെ, പ്രപഞ്ചമുള്ളടത്തോളം പഴക്കമുള്ള ഒരു പഴഞ്ചൻ, ഉപകരണമാവണമെന്നുണ്ട് എനിയ്ക്ക് പ്രണയം സൂക്ഷമദർശിനിയെക്കാൾ സൂക്ഷമമാന്നെന്നും പ്രപഞ്ചത്തേക്കാൾ പഴക്കമുള്ളതാണെന്നും ഒരു ഉപകരണമാന്നെന്നും വാദിച്ചുനോക്കി മരിച്ചുപോകണം എന്ന നിർബന്ധത്തെ ഒഴിവാക്കി അരികിൽ നിൽക്കുന്ന  ദൈവത്തിന്റെ കാലിൽ ചവിട്ടുന്നു വെറുതേ, അറിയാത്ത വണ്ണം അതേ എന്ന് തലയാട്ടുമായിരിയ്ക്കും, എന്നെങ്കിലും ദൈവം.

കടൽ ഒരു തെച്ചിത്തിരുത്ത്

നീ നീല തിരുത്തും കടൽ കണ്ണുകളാൽ എഴുതും  ആഴത്തിന്റെ കഥകളിപദം അരക്കെട്ടിലേയ്ക്ക് പിരിച്ചെടുക്കും നടത്തത്തിന്റെ തവിട്ട്കയർ  കണ്ണിന് ചുറ്റും മൈന കറക്കും മഞ്ഞകളുടെ റാട്ട് ഒരു വഞ്ചി പുഴയെ തിരുത്തുമെങ്കിൽ ഞാൻ പുഴയുടെ അളവെടുത്ത് വഞ്ചിയുടെ തുണി മടിയിലിട്ട് മടക്കി തോണി തുന്നും വെറും  തുന്നൽകാരൻ നീ പുഴയുടെ മാറിടം ഒളിപ്പിയ്ക്കും അക്കരെയുടെ പേഴ്സ്  എങ്കിൽ എന്റെ  തുന്നി തീരാത്ത വഞ്ചി ഒരു പോക്കറ്റടിക്കാരൻ പുഴയുടെ പാതിയൊഴുക്ക് അഴിയ്ക്കും കരയുടെ ഹൂക്ക് വിരലിനെ അവിടെനിർത്തി ഒരു കൂക്കിന്റെ അറ്റത്തേയ്ക്ക്  ചുണ്ട് മാത്രം എടുത്ത് മീനുമായി പുറപ്പെടും  കടത്തുകാരൻ വെച്ചുമറന്നിട്ടുണ്ടാവുമോ  വാട്ടിയ ഇലയിൽ വെച്ച് പൊതിഞ്ഞുകൊടുക്കും ഉദയം സൂര്യനെ ഒരുക്കി വിടും അമ്മയാവും കിഴക്ക്. ഒരു മുറുക്കാൻ ഏറ്റുവാങ്ങും അണപ്പല്ലിന്റെ ആദ്യകടി പച്ചയഴിയുന്ന നീര് നമ്മൾ, കൂട്ടിമുട്ടാൻ തുടങ്ങും ഒരിടവേളയുടെ രണ്ടറ്റം നീ ഒരു പുഴയേ തിരുത്തുമെങ്കിൽ പവിഴമല്ലിപ്പൂക്കൾ പോലെ ഇരുനിറങ്ങളിൽ നിന്റെ പാതിവെച്ച കാലടികൾ എന്റെ പാതി ചുവന്ന പവിഴവഞ്ചി പവിഴമല്ലിക്കടവ് കടവുകൾ പവിഴമല്ലിപ്പൂക്കളാവുന്ന ഇടങ്ങളിൽ വെച്ചതെന്നും വെയ്ക്കാത്തതെന്നും ഇരു നിറങ്ങളിൽ  നീ എന

ഓർമ്മ ഒരു ഭാഷ

ഒഴുകുന്ന കിഴക്കെന്ന പുഴയ്ക്കരികിൽ സൂര്യനൊരു നഗരമാവുന്നു സൂര്യനാഗരികത കെട്ടിവെയ്ക്കും മൂന്ന് വരകളിൽ ഒന്നിന്റെ നൂല് മരമഴിയ്ക്കുമ്പോൾ പതിയേ ഒരു പതാകയാവും അണ്ണാൻ നിലത്തേയ്ക്കിടും ഝില്ലുകളുടെ കല്ലുകൾ താഴെ നിറയും സ്വരത്തിന്റെ കുടം  അതിൽ നിന്നും പുറത്തേയ്ക്ക് ഒഴുകും ആദ്യസ്വരത്തിൽ ഒരു പക്ഷേ പതഞ്ഞ്, ജതി കൈയ്യിലെടുത്ത് മരം പൂരിപ്പിയ്ക്കും കയറ്റം ആരോഹണത്തിൽ മൂന്ന് വരവരച്ച്  അതിൽ രണ്ടുവരകൾ മാത്രം മരം നിലത്ത് വെയ്ക്കുന്നു വേരുകൾ ഉലയാതെ ചില്ലകൾ അനങ്ങാതെ വള്ളിച്ചെടി ഇലകളുടെ സ്റ്റേഷനുള്ള തീവണ്ടിയാകുമ്പോലെ മൂന്ന് ബോഗി അണ്ണാൻതുള്ളികളിൽ മഴ തോർച്ചകളുടെ സ്റ്റേഷനുകളുള്ള മെട്രോ മഴ ഒരു പെയ്ത്ത് മൃഗം പിന്തുടരും തുള്ളികളുടെ അമ്പുകൾ മഴയെന്ന കാലാൽ മേഘചതുരംഗത്തിലെ മഴയെന്ന കറുത്തകരു ഒരു നീക്കമെടുക്കുന്നു മൂന്ന് വരകൾ വരയ്ക്കുന്നു അതിലൊന്ന് തോർച്ച, മഴ തിരിച്ച് വെയ്ക്കുന്നു രണ്ടുമിന്നലുകളുടെ ഇടവേളയിൽ നിറഞ്ഞൊഴുകും മാനം പിടിച്ചുവെയ്ക്കുവാൻ വാരിക്കീഴിലേയ്ക്ക് നീക്കിവെയ്ക്കും കുടമാവുന്നു  മഴ മറവികളുടെ  തലമുറയിലെ മൂന്ന് തുള്ളികൾ പുഴ അതിന്റെ ഉറവയിൽ ആരുമിടാത്ത വെള്ളത്തിന്റെ കല്ലുകൾക്കിടയിൽ പതിയേ നിറയും സ്വരം പുഴയുടെ ഒഴുക്കഴി

ഉൾക്കൊള്ളിക്കുന്നതിന്റെ ചടങ്ങുകൾ

പൂത്തുതുടങ്ങുന്ന, വാക്കിന്റെ ജാക്കിവെച്ച് പൊക്കി മാറ്റിയിടാത്ത ഭ്രാന്തിന്റെ  നാലുചക്രങ്ങളിൽ ഒന്ന്  മുക്കൂറ്റിക്കും മഞ്ഞയ്ക്കും ഇടയിൽ തിരഞ്ഞുപോകുന്ന മൂന്നു പൂക്കളിൽ ഒന്നാവുകയായിരുന്നു കവിത പൂത്തുതുടങ്ങിയിരിയ്ക്കുന്നു വല്ലാതെ  എങ്ങും കവിത എന്നൊന്നില്ല  എന്ന തോന്നലും വാക്കുകൾ കൊഴിഞ്ഞുകിടക്കുന്ന ഇടങ്ങളിൽ ശൂന്യത,  ഇടങ്ങളുടെ വൈക്കോൽ തുറു അയവിറക്കുന്ന ശിൽപ്പങ്ങൾക്കിടയിൽ മേയുന്നതെന്തും സമയത്തിന്റെ പശു ചോട്ടിൽ ഞെട്ടിൽ നീലനിറത്തിന്റെ മേഘമുള്ള നീലമല്ലിപ്പൂവ് കൊഴിയുന്നതിന് മുമ്പ് പൂവിൽ നിന്നും  പവിഴം അഴിച്ചെടുത്ത പോലെ ചുവപ്പും എന്നോ അഴിഞ്ഞുപോയ ഒന്ന് കാറ്റുപോലും  അറ്റങ്ങളിൽ ഒന്നുമില്ലാത്ത ഒന്നിന്റെ കയറിഴച്ചിൽ മൊട്ട് തിരഞ്ഞുകണ്ടെത്തും മാറ്റത്തിന്റെ അറ്റമുള്ള പൂവ് കനവാലില മഴക്കോള് പോലെ  മുമ്പ് എന്ന ഒന്നിന്റെ  ഉരുണ്ടുകൂടുന്ന ശൂന്യത കഴുത്ത്  നീലമഴക്കോളുകൾ സൂക്ഷിക്കുന്ന ഇടം കഴുത്തിൽ  പെയ്ത്തിന്റെ പാമ്പുകൾ ഇഴയും ശിവനാകുന്നില്ല മഴ മൂളിയുണ്ടാക്കും തുള്ളികളിൽ തൂക്കിയിടും മഴഗന്ധിയാം ഉടൽ ഡമരുകവുമാവുന്നില്ല പാദങ്ങൾക്കഞ്ചുതുള്ളികൾ പാദസരങ്ങൾക്ക്  അയ്യായിരം തുള്ളികൾ അതും ഇറ്റിത്തുടങ്ങും ജലനിഷേധിയാം ഇളനീലത്തുള്ളിക

കാണും വിധം

എട്ട് ആമ്പലുകൾ ഒരു കുളം നിർമ്മിയ്ക്കുവാൻ പോകും വിധം നിരന്നും വരിവരിയായും വരമ്പത്ത് എത്തുമ്പോൾ ഒന്നിന് പിറകെ ഒന്നായും വിരിഞ്ഞും കൂമ്പിയും വേര് ഒരു നദി കടവത്ത് നിൽക്കും മരം അവിടെ കുളിയ്ക്കാനിറങ്ങും എന്ന് വിചാരിച്ചും വിചാരം നനച്ചും വിചാരം ചരിച്ചും  ഒരിത്തിരി വെള്ളം കുടിച്ചും ഇടക്ക് ചാലുകൾ ചാടിക്കടന്നും അപ്പോൾ വിചാരങ്ങൾ, പാവാട പോലെ പൊക്കിയും ഇടയ്ക്ക് വിരിയുന്നതിലേയ്ക്ക് മൊട്ടുകളിലേയ്ക്കും ഇതളുകളിലേയ്ക്കും പൂവ് പോലെ കുത്തിയിരുന്നും വിരിയുവാൻ രാത്രി നിർമ്മിച്ചും നിർമ്മാണത്തിലിരിയ്ക്കുന്ന രാത്രിയെ ഇരുട്ടിന്റെ പ്ലാസ്റ്റർ തേയ്ച്ചിട്ടും ഉണങ്ങിത്തുടങ്ങിയ നിലാവിന്  ചാഞ്ഞനിറങ്ങളിൽ വെള്ളമൊഴിച്ചും താഴേയ്ക്ക് ഒരു തണ്ടിട്ട് ഒരു കൂമ്പൽ മുന്നിലേയ്ക്കിട്ട് വിരിയുന്നത് മുകളിലൊളിപ്പിച്ച് ആമ്പലിനരികിൽ  സുതാര്യത അരികിലേയ്ക്ക് നീക്കിയിട്ട ജലം വശങ്ങൾ പുറത്തേയ്ക്ക് പിന്നിയിട്ട ഇരിപ്പിടമാക്കിയും ജലത്തിൽ ഇരുന്ന് സഞ്ചരിച്ചും വള്ളത്തിൽ പുഴകടക്കും വിധം ഓളങ്ങളിൽ മുട്ടിയും. നേരം  നിലാവിന്റെ ലിപികളിൽ  നിശ്ശബ്ദതയുടെ സമാഹാരം നോട്ടം മാനത്തേയ്ക്ക് വട്ടത്തിലരിഞ്ഞിടുമ്പോ എല്ലാം അവിടെ നിൽക്കുമോ? മുകളിൽ  ആമ്പലുകൾക്ക് മുമ്പിൽ പൗ

ഭൂതകാലത്തിന്റെ ഖനി

മേയുന്നതിന്റെ കല്ലുകളുടച്ച് ആടുകളെ കുഴിച്ചെടുക്കും ഇടയന്മാരുടെ ഖനി അരുവികൾ താഴ് വാരങ്ങൾ പാൽനുരയിടും  അകിടുകളുടെ  അകലങ്ങളിൽ വിരലുകളമരും തമിരുകൾ പാൽ കറന്നുവെച്ച പാത്രങ്ങൾക്കരികിൽ ഉണ്ടായിവരും സമതലങ്ങൾ കിളികളിലേയ്ക്ക് വിതറും അരിമണികൾ വെളുപ്പുകൾ സൂര്യനിലേക്ക്  മാനം  വാരിവിതറും പുലരികൾ മാനം പാറ്റിപ്പെറുക്കി വെയ്ക്കും നീലനിറത്തിന്റെ കല്ലുകൾ മഞ്ഞിന്റെ നിശ്ചലതയോടൊപ്പം  മേഘങ്ങൾ ആകൃതികൾ മേയ്ക്കാനിറങ്ങും കുന്നുകൾ നടത്തം വാരിവിതറിയാൽ കാലടികൾ കഴിഞ്ഞ് വരുന്നതെല്ലാം ആടുകൾക്കിടയിൽ മനുഷ്യനാകും ഇടം ചോലകൾ  അടിവാരങ്ങൾ ആടുകളുടെ വായിൽ നിന്നും തുടങ്ങും മരങ്ങളിൽ  വള്ളിച്ചെടികളിലവസാനിയ്ക്കും ഇലകൾ ഇലകൾ ഇലകൾ  പച്ചയിൽ തലവെച്ചിട്ടും സൂര്യനെ അരച്ചിട്ടിട്ടും അസ്തമിച്ച് തീരാത്ത ഇലകൾ ഒച്ച വളച്ച് കാലുണ്ടാക്കി നിശ്ചലതയുടെ തുമ്പത്ത് പച്ചവിരിച്ച് ചാട്ടം വളച്ചിരിയ്ക്കും പുൽച്ചാടികൾ ഓളം വിരിച്ചിരിയ്ക്കും അരുവികൾ തടാകങ്ങൾ അകിടുകളുടെ തമിരുകൾ വെച്ച് ആടുകൾ മാടുകൾ നടക്കുന്ന ഇടത്തേയ്ക്ക്  പൊട്ടിച്ചെടുക്കും കണ്ണുകൾ കല്ലുകൾ ചിതറും മാംസത്തിന്റെ  ഖനി നാടോടികൾ ഇടും പരുത്തിക്കുപ്പായങ്ങൾ തോളുകൾ ആകാശത്തിലേയ്ക്ക് കഴുകിക്കമഴ്ത്തി അതിൽ കൈകള

പാഥേയഥം

ഇരുട്ടെങ്ങും ഇടപെടാത്ത വിധം ആകൃതി വാട്ടി പൊതിഞ്ഞെടുത്ത തണ്ടൊടിഞ്ഞ നക്ഷത്രം പുള്ളികൾ കുടഞ്ഞിട്ട് തൂവലുകൾ വകഞ്ഞ് കുയിലിനെ കൊത്തിയഴിക്കുന്നു ചാരത്തരികളിൽ ഏകാന്തത രാത്രിയുടെ പാഥേയം  പോലെ നീലനിറത്തിന്റെ വാഴയില വാട്ടിയ മാനത്തിന്റെ പൊതിയഴിഞ്ഞ ചന്ദ്രൻ കൂവൽ മധുരം നാവിൽ മധുരത്തിന്റെ ആര്  നിലാവിന്റെ കൂട്ടിൽ വെളിച്ചത്തിന്റെ മുട്ടയിടുവാൻ ഒളിച്ചൊളിച്ച്  പറന്നുവന്നു മടങ്ങും പുള്ളിക്കുയിലാവും ചന്ദ്രൻ

മീനും മാനവും മറ്റും

സൂര്യനെ കല്ല് വെച്ച് പൊട്ടിച്ചുതിന്നും വെയിൽ ആ രംഗത്ത്  കല്ലുകളായി  അഭിനയം പുരട്ടിക്കിടക്കും രണ്ട് തുമ്പികൾ വഞ്ചികൾ  പഴയചിത്രങ്ങളിലെ അസ്തമയമാപിനികളാവുന്ന ഇടത്താണ് പറക്കുവാനുണ്ടാവും  അടുത്ത് രണ്ടോമൂന്നോ കിളികൾ കറുത്തനിറത്തിൽ പൂർണ്ണമായും  പറക്കൽ കുറച്ച് കറുപ്പ് കൂട്ടി കറുത്ത് കറുത്ത് അകലം തെറുത്ത് കൂട്ടി രണ്ട് തുമ്പിച്ചിറകുകൾ കൂട്ടിവെച്ച്  കത്തിയ്ക്കുന്നു കെടും വെയിൽ അരികിൽ മഞ്ഞയോളം മാഞ്ഞ  വെയിലിൻ കടുംവാക്കെരിയുന്നു പതിയേ വെള്ളക്കരം പിരിയ്ക്കുവാൻ വാതുക്കൽ വന്ന് മുട്ടും,  മീനാവും ഇരുട്ട് അസ്തമയം കഴിഞ്ഞും അസ്തമയത്തിന് പരിശീലിയ്ക്കും സൂര്യൻ അത്രയും നേർത്ത്‌ കെട്ടും രാത്രിയുടെ വേഷം ഇരുട്ടിന്റെ തെയ്യവും മീൻ കാണാതെ  വെള്ളം കയറി വാതിലടയ്ക്കും ഇവിടെ ആരുമില്ല എന്ന് വെള്ളം വിളിച്ചുപറയുന്ന ഒച്ച പിന്നെയും ഇരുളും അരണ്ടവെളിച്ചമാവും ഓർമ്മ കുമ്പിൾ കുത്തിയിടുമ്പോൾ അതിൽ കുത്താൻ ഒരു നെഞ്ചിടിപ്പിന്റെ ഈർക്കിൽ മുറിച്ചെടുക്കുമ്പോലെ  അത്രയും സൂക്ഷ്മത പരിസരസൃഷ്ടിയിൽ കഥാപാത്രങ്ങളിൽ, പുലർത്തേണ്ടത് ഇനി ഒരുപക്ഷേ നിങ്ങളാവും ചലനങ്ങൾ എവിടെയോ  ഇനിയും എരിഞ്ഞുതുടങ്ങിയിട്ടില്ലാത്ത തിരശ്ശീലയോളം നേർത്ത നാളം കറക്കിയിട്ട എട്

ഇടം

മേയുന്നത് ഇട്ടുവെച്ചിരിയ്ക്കുന്ന കുടം ഉടച്ച് ആട് എടുക്കുന്ന  എന്തും ഇടയനാവുന്ന ഇടം ഒരു ഉലച്ചിൽ കഴിഞ്ഞു വരുന്ന വളവിൽ അതിന്റെ കലയുമായി ഇറങ്ങുന്ന ചന്ദ്രൻ മിണ്ടുന്നവന്റെ ഭാരവും  വണ്ടിയുമാകുന്ന ഭാഷ അതിലെ  കവിതയുടെ ലാടം തറച്ച ഒരു വാക്ക്.

കാതുകൾ രണ്ട് വാക്കുകൾ

കൊഴിഞ്ഞ് അന്തരീക്ഷത്തിൽ നിൽക്കുന്ന ഇലകൾക്ക് മരം വരച്ച് കൊടുക്കുകയായിരുന്നു ശിശിരം കഴിഞ്ഞ ഋതു കഴിഞ്ഞ എന്നത്  വേരുകളായി നിന്ന നിൽപ്പിൽ ശിശിരം നിൽക്കുന്നിടത്ത് ഒരാൽമരമാവുന്നു കാറ്റിൽ നിന്നും ശ്വാസത്തിലേയ്ക്ക് കലരും പേരയില മണമുള്ള വൈധവ്യം പച്ച കഴിഞ്ഞ് മഞ്ഞകലർന്ന ചോപ്പ് നിറമുള്ള അന്തരീക്ഷത്തിലേയ്ക്ക് കലരും മരങ്ങൾ എന്ന ഉടമസ്ഥരില്ലാത്ത ഇലകൾ കരച്ചിലിലേയ്ക്ക് അഴിച്ചിട്ട കാതുകൾക്കിടയിലൂടെ തുള്ളിച്ചാടി വരും സൂര്യനൊരാട്ടിൻ കുട്ടി ഇവിടെ പകൽ രണ്ട് കാതുകൾ കിഴക്കിന്റെ പ്ലാവിലകൾ ഭൂമി എവിടെയോ ഭ്രമണത്തെ പെറ്റെണീച്ച, പാടുകളുള്ള ഭൂഗുരുത്വാകർഷണത്തിന്റെ അമ്മ!

ഒന്നിന്റെ മുപ്പത്തിയൊന്നിന്റേയും

കുളിയ്ക്കുമ്പോൾ തേയ്ച്ച സോപ്പിന്റെ മണത്തിൽ നിന്നും ശരീരം പതിയെ മുക്തമാവുന്നത് പോലെ പുതുവർഷത്തിന്റെ ആശംസകളിൽ നിന്നും മുക്തമാവുന്ന  ജനുവരിയിലെ ആദ്യദിനം തീയതിയിലെ ഉടലെന്ന പോലെ ഒറ്റപ്പെട്ട ഒന്ന്  കുളിച്ചിട്ടില്ലെന്നോ സോപ്പ് തേച്ചിട്ടില്ലെന്നോ  ഉള്ള  ഏതോ പ്രാചീനതോന്നലിൽ പൊതിഞ്ഞുവെയ്ക്കുകയായിരുന്നു ശരീരം പൊതിഞ്ഞുവെയ്ക്കപ്പെട്ട ശരീരം പൊതിയഴിച്ച് എല്ലാ മാസവും പത്താം തീയതി വന്ന് നോക്കുമ്പോലെ വഴിയിലേയ്ക്കിറങ്ങി നോട്ടം തിരിച്ചുവന്ന് കിണറ്റിലേയ്ക്കിറങ്ങി പന്നൽച്ചെടികൾക്കിടയിൽ പച്ചനിറത്തിൽ ഇലനീട്ടി തൊടികൾക്കടിയിൽ നീറ്റിലുണ്ടാക്കി  ആഴം കാണാവുന്ന കിണറിന്റെ  വാവട്ടങ്ങൾ അതിൽ ആകാശത്തിന്റെ പ്രതിഫലനത്തെ നിർമ്മിച്ച് ഇടയ്ക്കിടെ ഇളകികിടന്നു ഒരു തോന്നൽ മറ്റൊരു തോന്നലിൽ പൊതിഞ്ഞുവെച്ച വിധം ഉള്ളിലെ ശൂന്യത ആകാശത്തിന്റെ ഏറ്റവും സ്വകാര്യമായ മടുപ്പ് കേട്ടുകിടന്നു ഇടയ്ക്ക് അതിനെ കെട്ടിപ്പിടിച്ചു മാമുണ്ണുന്നത് പോലെ തിരിച്ചു തീറ്റിപ്പിച്ചു ഒരു കിണ്ണം കോട്ടുവായ ആഴങ്ങളിലേയ്ക്ക് തൂക്കപ്പെട്ട ജലത്തിൽ നിർമ്മിച്ച മണി പോലെ  നിശ്ചലതയിലേയ്ക്കാടി നിശ്ശബ്ദതയിലേയ്ക്ക് ആഴത്തിൽ തൂക്കിയിട്ട കിണർ ചന്ദനത്തിരി പോലെ പെയ്യുന്ന തുള്ളികളിൽ