Skip to main content

Posts

Showing posts from March, 2023

ഭാഷ മുമ്പേ ചിതൽ പിറകേ

ഭാഷ മുമ്പേ ചിതൽ പിറകേ ഭാഷയുടെ പിറകേപോകും മുമ്പേ കവിതയെന്ന് പേരിടുംമുമ്പേ പണ്ടുപണ്ടാണ് ഒരു പക്ഷേ മണ്ണുണ്ടാവുന്നതിനും മുമ്പേ വീടുകളിൽ, ചിത്രങ്ങൾ ഫ്രൈയിം ചെയ്ത് തൂക്കും മുമ്പേ അവയിൽ ഇരുനിറങ്ങൾ പഴക്കങ്ങൾക്കൊപ്പം വിരുന്നുവരും മുമ്പേ ഒരു പക്ഷേ വീടുകൾ ഉണ്ടാവും മുമ്പേ അരികിൽ വാഹനങ്ങൾ  തെരുവുകൾ കോരിയൊഴിക്കും മുമ്പേ ചുവരുകളിൽ, ഫ്രൈയിമുകൾ ശൂന്യത തിരയും മുമ്പേ ചിത്രങ്ങൾ ഇന്നലെകൾ ചതുരത്തിലെടുക്കും മുമ്പേ ഒരു പക്ഷേ, ഏകാന്തത പോലും ഉണ്ടാകും മുമ്പേ തികച്ചും ശൂന്യതകളുടെ ഫ്രൈയിം മുന്നോട്ട് പോകും മുമ്പേ ആകാശത്തിന്റെ സ്വകാര്യതാനയം, അതും രൂപം കൊള്ളും മുമ്പേ മേഘങ്ങൾ ടിക്ക് ചെയ്യുവാൻ  നിർബന്ധിതരാവും മുമ്പേ തന്നെ പിന്നെപ്പിന്നെ വരുന്നുണ്ട് വീടുകൾ ഭാഷയ്ക്കിരുവശവും വീടുകൾ അതിൽ വീടുകൾക്കകത്തും പുറത്തും പെരുകും ചുവരുകൾ മൺധമനികളിൽ ചിതലുകൾ മണ്ണ് കരുതുമ്പോലെ കാലം,  വൃത്തത്തിൽ  ചതുരത്തിൽ  കവിതകൾ കരുതുന്നു ചിതലുകൾ, കാലം മണ്ണ്,  എന്ന് ഭാഷ വേർതിരിയും മുമ്പാണ് എന്റെ ഭാഷ ചിതലിനെ പരിശീലിപ്പിക്കുന്നു കവിത എന്ന് അതിനേ പേരുചൊല്ലിവിളിയ്ക്കുന്നു കാലം മണ്ണിനെ  കവിതകൾ മനസ്സിനെ വിരലുകൾ നിരത്തി എഴുത്തിനിരുത്തും മുമ്പാണ് അരണികൾ കടഞ്ഞ

മൂന്ന് നിറത്തിൽ സൂര്യന്മാർ

മൂന്ന് നിറത്തിൽ സൂര്യന്മാർ അതിൽ ഒരു നിറമുള്ള സൂര്യന് മാത്രം ആകാശം വാതിൽ തുറന്നുകൊടുക്കുന്നു ഒരു വീജാവരിയാകും പകൽ പകൽ തുറക്കുമ്പോൾ ഊറിവരും ശബ്ദം വാഴത്തട നുറുക്കുമ്പോൾ ഊർന്നുവരും നൂലുപോലെ  വിരലുകളിൽ ചുറ്റി പ്രഭാതം, ഊരിമാറ്റുന്നു. നിശബ്ദം നെറ്റിയിലണിയും കുങ്കുമമാകും ശബ്ദം നീലനിറമുള്ള വിരലിനെ അരികിൽ വെക്കുന്നു വിരലുകളിൽ ഒന്നിനെ കുരുവിയാക്കുന്നു അദൃശ്യതയുടെ ആകാശങ്ങളിലേയ്ക്ക് പറത്തിവിടുന്നു അമ്പലവിരലിന്നരികിലെ പള്ളിവിരൽ. എന്റെ വിരൽ, അതിന്റെ ദേവാലയം തിരഞ്ഞു പോകുന്നു ചിത്രപ്പണികളുള്ള അതിന്റെ പരവതാനിയിൽ പതിയേ മുത്തുന്നു പതിയേ എന്ന വാക്കിനും അതിലും പതിയേ മുത്തം വിശ്വാസിയായ പ്രാവിന്റെ കുറുകലിൽ അരുമയായ മറ്റൊന്നിന്റെ കൊത്തുപണി വേനലിന്റെ പതാകയുള്ള സൂര്യൻ മുൻകാലുകളിൽ നിശ്ചലതയുടെ കൊത്തുപണികളുള്ള കിഴക്കെന്ന കുതിര അസ്തമയം നീക്കി വെച്ച്‌ പടിഞ്ഞാറഴിക്കുന്നു ചേക്കേറുന്നതിന്റെ ചിനയുള്ള മരത്തിന്റെ കുതിരകളെ അതിന്റെ ചിനപ്പിൽ നിന്നും  കിളികൾ മാറ്റിക്കെട്ടുന്നു യുദ്ധത്തിന്റെ മറുകുള്ള സമാധാനം പകയുള്ള ഒരു വാക്കാവുകയാവണം മരണം ഒരാൾ ആത്മഹത്യചെയ്യുമ്പോൾ അത്രയും നഗ്നത ഉൽപ്പാദിപ്പിക്കപ്പെടുന്നു പിന്നീട് അത് സമൂഹം, പങ്കി