Skip to main content

Posts

Showing posts from October, 2020

ഉടൽ എന്ന കോൺഫറൻസിൽ അവതരിപ്പിച്ചേക്കാവുന്ന ഉറക്കം എന്ന പ്രബന്ധം

ഞാനൊരു മരംങ്കൊത്തിയുടെ ഉറക്കം മോഷ്ടിക്കുന്നു എന്റെ ഉറക്കം ഒരു മരമാണെന്ന് സങ്കൽപ്പിക്കുവാൻ അതിനായിട്ടുണ്ട്. ഒരു ഗോത്രവർഗ്ഗകൊത്തുപണിയല്ല, ഉറക്കം ഞാൻ അതിന് മുന്നിലൂടെ കടന്നുപോകുന്ന നാടോടിയായ സന്ദർശകനുമാവുന്നില്ല. എന്നെങ്കിലും ഇല്ല എന്ന കവിതാസമാഹാരം പുറത്തിറക്കിയേക്കാവുന്ന കവിതയുമായി  അകന്നകന്നുപോകുന്ന കവി മാത്രമാകുന്നു എന്റെ അകൽച്ച തന്നെയാണ് അടുപ്പങ്ങളിൽ മരങ്കൊത്തി കൊത്താനുപയോഗിക്കുന്ന കൊക്കും ചുണ്ടും അകലങ്ങളിലേയ്ക്കു നടക്കുന്തോറും തുടർനടപടിയാവുന്ന ചിലങ്കയിൽ നൃത്തം, അടുക്കുന്തോറും ചുവടുകളിൽ നിന്നും എത്തിനോക്കുന്ന മാനാവുന്നു എങ്കിലും എന്ന വാക്ക്, മയിലും വിശ്വസിച്ചേക്കില്ല നടത്തമൊരു കൊടുങ്കാട് എന്നിട്ടും പുറത്തേക്കിറങ്ങുമ്പോൾ രാത്രി എടുത്തിട്ടേക്കാവുന്ന  വാറുപൊട്ടിയ ചെരുപ്പുകളിൽ  ഏതുനിമിഷവും ഉപേക്ഷിക്കാവുന്ന ഒന്ന് സ്വതന്ത്രമായ ഉടലാവുന്നു കൃഷിചെയ്യുന്നുവെന്നേയുള്ളു, ഉറക്കത്തിന്റെ കൈതച്ചക്ക  സ്ഥലം, ഉടലിന്റെ പാട്ടം. നോക്കുമ്പോഴെല്ലാം അണ്ണാൻ ഒരു താക്കോൽക്കൂട്ടം അത് ഓരോ മരവും തുറന്ന് തുറന്ന് അകത്തേയ്ക്ക് കയറിപ്പോകുന്നു ഒരു ഉറക്കംതൂങ്ങലിന്റെ അനക്കത്തെ  കാറ്റ് വിളിർച്ചുണർത്തുമ്പോഴെല്ലാം ഞെട്ടി ഉണര

നടത്തം ധൂർത്തടിച്ച് കളയും വിധം നൃത്തധൂർത്തൻ

ഭൂമിയെന്ന ഭ്രമണധൂർത്തൻ നീ പ്രണയധൂർത്ത വിരിഞ്ഞുതീരാത്ത ഒരു പുഷ്പത്തിന്റെ കേസരത്തിൽ നീ പൂക്കളിലെ ആശ്ചര്യചിഹ്നം പൂക്കളിലെ ബുദ്ധഭിക്ഷു അതേസമയം വിരഹധൂർത്ത ഒരു ശംഖുപുഷ്പത്തിന്റെ ഔദാര്യത്തിൽ ഇനിയെത്ര നാൾ വസന്തം ഈ ഭൂമിയിൽ എന്ന സംശയത്തിന്റെ ഉടമസ്ഥയും പൂക്കൾ നശ്വരതയുടെ ഇതളുകളിൽ തീർത്ത വിരിയുന്ന പ്രതിമകൾ സന്ന്യാസിയായ പൂവ് ഭ്രമണം ഭിക്ഷയാചിയ്ക്കുന്ന ഭൂമി നിന്റെയറിവിൽ ഋതു, വസന്തത്തിന്റെ കായുള്ള മരം വസന്തം മെറൂൺ പോലെ  ഒരു നിറമാണെങ്കിൽ അത് പുതച്ച് ഒരു ബുദ്ധഭിക്ഷുവിനേപ്പോലെ സന്ന്യാസിയാവുന്ന പൂവ് ഇവിടെ നീലനിറം ഒരു ശബ്ദം ശംഖുപുഷ്പം വിരിയുമ്പോൾ മാത്രം കേൾക്കുന്നത് നീല ഇപ്പോൾ നിറങ്ങളിലെ  പ്രതിമ കാൽവിരലുകൾ  നടക്കുന്നതിന്റെ മൊട്ടുകൾ വിരിയുന്ന ഇടം തള്ളവിരൽ  ഉടലിന്റെ ഗാന്ധി മറ്റുവിരലുകൾ  അവയവങ്ങളുടെ അനുയായികൾ ഉടൽ ഒരു കടയാണെങ്കിൽ ചുണ്ടുകൾ അവിടെ തൂക്കിയിട്ടിരിയ്ക്കുന്ന നിശ്ശബ്ദതയുടെ സാഷേ ചുംബനം അതിനടുത്ത് തൂങ്ങിയാടുന്ന മറ്റൊരു ഉപോൽപ്പന്നം ചുണ്ടുകൾ മെറൂൺ നിറത്തിന്റെ ശബ്ദവള്ളികൾ നിന്റെ ഉടലിലെ ധ്യാനത്തിന്റെ ടാറ്റു ഋതുവിന്റെ തുടക്കം പോലെ ഏതോ ഒരു സംഗീതം അത് അവിശുദ്ധമായി അഴിച്ചുതുടങ്ങുന്നു.

കാലം മഞ്ഞ്

പൂച്ചയ്ക്ക് ഇടാൻ വെച്ചിരുന്ന പേരായിരുന്നു മഞ്ഞുകാലം. ഞാൻ മഞ്ഞ്, അതിന്റെ ഉടലാവാൻ വിസമ്മതിച്ച ഉടമസ്ഥനും കാലം ഒരിലയിൽ എടുത്താൽ മഞ്ഞും പൂച്ചയും ഇപ്പോൾ ഒരു മരത്തിനരികിൽ അടുത്തടുത്തിരിയ്ക്കുന്ന രണ്ടുവസ്തുക്കൾ അതിൽ പൂച്ചയ്ക്ക് മാത്രം ബോഗൈൻവില്ലയുടെ നാലിലകൾ പോലെ കാലം കൊണ്ട് നിർമ്മിച്ച നാലുകാലുകൾ കണ്ണുകൾ, കണ്ടാലറിയാവുന്ന വിധം അതിലെ കടലാസിൽ ഉണ്ടാക്കിയ  രണ്ട് പൂക്കൾ അതിന്റെ നോട്ടം പരുക്കൻ നിശ്ശബ്ദതകൊണ്ടുണ്ടാക്കിയത് അത് കൂടുതൽ പരുക്കനായി തോന്നിയ്ക്കുവാൻ കണ്ണുകൾക്കിടയിൽ കണ്ണുകളിൽ എന്തിന് കാലത്തിനിടയിൽ പോലും വെട്ടുകൊണ്ട പാട് കൊണ്ട് അതിസങ്കീർണ്ണമായി നിർമ്മിച്ചിരിക്കുന്നു ഞാൻ പെയ്യാതിരുന്ന മഴ കൊണ്ടുണ്ടാക്കിയ വിരലുകൾ കൊണ്ട്  അതിനെ തലോടിയിരിയ്ക്കുന്നു ഓരോ തലോടലുകൾക്കിടയിലും കരകൗശല വസ്തുപോലെ നിർമ്മിച്ചെടുത്ത  ഇടവേള കാറ്റടിച്ച്  ചെടിയാടുമ്പോഴൊക്കെ മനസ്സിൽ പിടിച്ചുനിൽക്കുന്ന പൂച്ച മഞ്ഞിൽ നിന്നടർന്ന്  പൂവ് പോലെ പാറിപ്പോകുമോ എന്ന് ഞാൻ ഭയക്കുന്നു. എന്റെ ഭയം  കൂടുതൽ മഞ്ഞ് കാലം എനിയ്ക്കു ചുറ്റും സൃഷടിയ്ക്കുന്നു ഞാൻ അത്  പൂച്ചയെപ്പോലെ എടുത്തുവെയ്ക്കുന്നു ഓമനിയ്ക്കുന്നു പൂച്ചയുടെ ഓമനത്വം എന്നെ തിരിച്ച്  എന്റെ മരണ