Skip to main content

Posts

Showing posts from May, 2021

മരണം എന്ന ഉപകരണത്തെ...

മരിച്ചുപോയ ഒരാളുടെ നിഴൽ നന്നാക്കുന്ന സൂര്യൻ പഴഞ്ചൻ വാച്ച് നന്നാക്കുന്നയാൾ കണ്ണുകൾക്കിടയിൽ വെയ്ക്കുന്ന സൂക്ഷ്മദർശിനിയുടെ ഒറ്റക്കുഴൽ പോലെയോ കുപ്പായം തുന്നുന്നയാൾ സൂചികൊള്ളാതെ  കൈവിരലിൽ അണിഞ്ഞിരുന്ന പഴഞ്ചൻ, ലോഹവളയം പോലെയോ സൂര്യന്റെ, പ്രപഞ്ചമുള്ളടത്തോളം പഴക്കമുള്ള ഒരു പഴഞ്ചൻ, ഉപകരണമാവണമെന്നുണ്ട് എനിയ്ക്ക് പ്രണയം സൂക്ഷമദർശിനിയെക്കാൾ സൂക്ഷമമാന്നെന്നും പ്രപഞ്ചത്തേക്കാൾ പഴക്കമുള്ളതാണെന്നും ഒരു ഉപകരണമാന്നെന്നും വാദിച്ചുനോക്കി മരിച്ചുപോകണം എന്ന നിർബന്ധത്തെ ഒഴിവാക്കി അരികിൽ നിൽക്കുന്ന  ദൈവത്തിന്റെ കാലിൽ ചവിട്ടുന്നു വെറുതേ, അറിയാത്ത വണ്ണം അതേ എന്ന് തലയാട്ടുമായിരിയ്ക്കും, എന്നെങ്കിലും ദൈവം.

കടൽ ഒരു തെച്ചിത്തിരുത്ത്

നീ നീല തിരുത്തും കടൽ കണ്ണുകളാൽ എഴുതും  ആഴത്തിന്റെ കഥകളിപദം അരക്കെട്ടിലേയ്ക്ക് പിരിച്ചെടുക്കും നടത്തത്തിന്റെ തവിട്ട്കയർ  കണ്ണിന് ചുറ്റും മൈന കറക്കും മഞ്ഞകളുടെ റാട്ട് ഒരു വഞ്ചി പുഴയെ തിരുത്തുമെങ്കിൽ ഞാൻ പുഴയുടെ അളവെടുത്ത് വഞ്ചിയുടെ തുണി മടിയിലിട്ട് മടക്കി തോണി തുന്നും വെറും  തുന്നൽകാരൻ നീ പുഴയുടെ മാറിടം ഒളിപ്പിയ്ക്കും അക്കരെയുടെ പേഴ്സ്  എങ്കിൽ എന്റെ  തുന്നി തീരാത്ത വഞ്ചി ഒരു പോക്കറ്റടിക്കാരൻ പുഴയുടെ പാതിയൊഴുക്ക് അഴിയ്ക്കും കരയുടെ ഹൂക്ക് വിരലിനെ അവിടെനിർത്തി ഒരു കൂക്കിന്റെ അറ്റത്തേയ്ക്ക്  ചുണ്ട് മാത്രം എടുത്ത് മീനുമായി പുറപ്പെടും  കടത്തുകാരൻ വെച്ചുമറന്നിട്ടുണ്ടാവുമോ  വാട്ടിയ ഇലയിൽ വെച്ച് പൊതിഞ്ഞുകൊടുക്കും ഉദയം സൂര്യനെ ഒരുക്കി വിടും അമ്മയാവും കിഴക്ക്. ഒരു മുറുക്കാൻ ഏറ്റുവാങ്ങും അണപ്പല്ലിന്റെ ആദ്യകടി പച്ചയഴിയുന്ന നീര് നമ്മൾ, കൂട്ടിമുട്ടാൻ തുടങ്ങും ഒരിടവേളയുടെ രണ്ടറ്റം നീ ഒരു പുഴയേ തിരുത്തുമെങ്കിൽ പവിഴമല്ലിപ്പൂക്കൾ പോലെ ഇരുനിറങ്ങളിൽ നിന്റെ പാതിവെച്ച കാലടികൾ എന്റെ പാതി ചുവന്ന പവിഴവഞ്ചി പവിഴമല്ലിക്കടവ് കടവുകൾ പവിഴമല്ലിപ്പൂക്കളാവുന്ന ഇടങ്ങളിൽ വെച്ചതെന്നും വെയ്ക്കാത്തതെന്നും ഇരു നിറങ്ങളിൽ  നീ എന

ഓർമ്മ ഒരു ഭാഷ

ഒഴുകുന്ന കിഴക്കെന്ന പുഴയ്ക്കരികിൽ സൂര്യനൊരു നഗരമാവുന്നു സൂര്യനാഗരികത കെട്ടിവെയ്ക്കും മൂന്ന് വരകളിൽ ഒന്നിന്റെ നൂല് മരമഴിയ്ക്കുമ്പോൾ പതിയേ ഒരു പതാകയാവും അണ്ണാൻ നിലത്തേയ്ക്കിടും ഝില്ലുകളുടെ കല്ലുകൾ താഴെ നിറയും സ്വരത്തിന്റെ കുടം  അതിൽ നിന്നും പുറത്തേയ്ക്ക് ഒഴുകും ആദ്യസ്വരത്തിൽ ഒരു പക്ഷേ പതഞ്ഞ്, ജതി കൈയ്യിലെടുത്ത് മരം പൂരിപ്പിയ്ക്കും കയറ്റം ആരോഹണത്തിൽ മൂന്ന് വരവരച്ച്  അതിൽ രണ്ടുവരകൾ മാത്രം മരം നിലത്ത് വെയ്ക്കുന്നു വേരുകൾ ഉലയാതെ ചില്ലകൾ അനങ്ങാതെ വള്ളിച്ചെടി ഇലകളുടെ സ്റ്റേഷനുള്ള തീവണ്ടിയാകുമ്പോലെ മൂന്ന് ബോഗി അണ്ണാൻതുള്ളികളിൽ മഴ തോർച്ചകളുടെ സ്റ്റേഷനുകളുള്ള മെട്രോ മഴ ഒരു പെയ്ത്ത് മൃഗം പിന്തുടരും തുള്ളികളുടെ അമ്പുകൾ മഴയെന്ന കാലാൽ മേഘചതുരംഗത്തിലെ മഴയെന്ന കറുത്തകരു ഒരു നീക്കമെടുക്കുന്നു മൂന്ന് വരകൾ വരയ്ക്കുന്നു അതിലൊന്ന് തോർച്ച, മഴ തിരിച്ച് വെയ്ക്കുന്നു രണ്ടുമിന്നലുകളുടെ ഇടവേളയിൽ നിറഞ്ഞൊഴുകും മാനം പിടിച്ചുവെയ്ക്കുവാൻ വാരിക്കീഴിലേയ്ക്ക് നീക്കിവെയ്ക്കും കുടമാവുന്നു  മഴ മറവികളുടെ  തലമുറയിലെ മൂന്ന് തുള്ളികൾ പുഴ അതിന്റെ ഉറവയിൽ ആരുമിടാത്ത വെള്ളത്തിന്റെ കല്ലുകൾക്കിടയിൽ പതിയേ നിറയും സ്വരം പുഴയുടെ ഒഴുക്കഴി