Skip to main content

Posts

Showing posts from July, 2021

ആരുടെ ബുക്ക് ഷെൽഫാണീ ചന്ദ്രക്കല

ഭംഗി ഒരു കലയിലെടുത്ത് മാനത്ത് വെയ്ക്കും ചന്ദ്രൻ മാനം ചുറ്റും കൂടി നിൽക്കുന്ന സ്വരമാവുന്നു വൈകിവരും ചന്ദ്രൻ ഒരു തവിമാനം കോരിവെയ്ക്കും ശബ്ദം എത്ര നക്ഷത്രങ്ങൾ എടുത്തുവെച്ചാലും താണുതന്നെയിരിയ്ക്കും ചന്ദ്രനിരിയ്ക്കും തട്ട് ഇരുട്ടാവുന്നതാവണം പതിയേ അർദ്ധനഗ്നത കൊണ്ട് അരക്കെട്ടിന് മുകളിലേയ്ക്ക് നിർമ്മിച്ച മീൻ അതിന്റെ കുളിക്കടവാക്കിയിരിയ്ക്കുന്നു ആരും അവകാശപ്പെടാനില്ലാത്ത  എന്റെ ഉടൽ നിന്റെ ഉടൽ അതിന്റെ വന്യത എന്റെ വളർത്തുമീനുള്ള ക്ഷണക്കത്ത് അത് മറന്നുവെച്ചിടത്ത് ഓഡിറ്റോറിയം എന്ന് പേരുള്ള നക്ഷത്രം മുഖത്തോട് മുഖം നോക്കി കല്യാണം കഴിക്കുവാൻ മറന്ന രണ്ടുപേരിരിയ്ക്കുന്നു മാനത്ത് മേളത്തിന്റെ മുല്ലപ്പൂക്കൾ വിരലറ്റങ്ങളിൽ ഇറ്റുവീഴും തകിൽ പൂവിടും നാദസ്വരം ചന്ദ്രൻ മറവിയുടെ ക്ഷണക്കത്ത് 2 ഉടൽ നദിയുമായി കലർത്തുന്നു ഒഴുക്കിന്റെ ചമയങ്ങളിടുന്നു ബുക്ക് ഷെൽഫിൽ  മീനുകൾ ജലജീവികൾ പായലുകൾ ഏതോ ഒരു ജീവിയുടെ ഓർമ്മയിൽ ശലഭങ്ങളുടെ നദീതടസംസ്കാരത്തിൽ നദിയുടെ വേഷം ചെയ്യാം  എന്നേറ്റ നാടകനടനായിരുന്നു താളുകൾക്കിടയിൽ വിരലുകൾക്കൊപ്പം കുരുങ്ങിക്കിടക്കും ഓർമ്മ എന്നോ വായിച്ചുനിർത്തിയതിൻ അടയാളം മീനുകൾക്കുള്ള ക്ഷണക്കത്ത് അരക്കെട്ടിന്റെ ഒന്