Skip to main content

Posts

Showing posts from September, 2021

കളഞ്ഞുപോയതിന്റെ കൊത്തുപണി

ചിപ്പിയിലേത് പോലെ കക്കയിലേത് പോലെ കടലിന്റെ കര വലിച്ചിഴച്ചുകൊണ്ടുവരുന്നു അവിടെ കിടക്കുന്നു ഒരു പക്ഷേ കടലിനോടൊപ്പം അടപ്പ് പോലെ കക്ക പോലെ, ചിപ്പി പോലെ കാല് കൊണ്ട്  തട്ടിത്തെറിപ്പിക്കാവുന്ന വിധം ഭൂമിയ്ക്ക് കളഞ്ഞുകിട്ടിയതാവണം ഭ്രമണം സോഡാക്കുപ്പിയുടെ അടപ്പ്പോലെ അതിന് ചുറ്റും കുത്തിയിരുന്ന്  അരികുവത്ക്കരണത്തിന്റെ കൊത്തുപണികൾ ചെയ്യുന്നു ഭൂമി ഒരു പക്ഷേ സമയം കൊടുത്ത്. ആകാശം കളഞ്ഞുപോയാൽ പക്ഷി ഏകാന്തത കളഞ്ഞുപോയാൽ മനുഷ്യൻ ഭ്രമണം കളഞ്ഞുപോയാൽ ഭൂമി പ്രണയം കളഞ്ഞുപോയാൽ മാത്രം നീ ചെയ്യുന്നതെന്തും  ഒരു പക്ഷേ മരണം കളഞ്ഞുപോയ ഞാനാകും വിധം. ഭ്രമണം ഒരു ജ്യൂസാവുകയും പ്രണയം ഭൂമിയുടെ സ്ട്രോയാവുകയും ചെയ്താൽ ജീവിതം വലിച്ചുകുടിച്ചേക്കാവുന്നതെന്തും ആകാശത്തിന്റെ ജ്യൂസ് പക്ഷി തണുപ്പിച്ച ഏകാന്തതയ്ക്ക് മുമ്പിലിരിയ്ക്കുന്നു ഏകാന്തത ജ്യൂസല്ല  ഏകാന്തതയുടെ ജ്യൂസാവുന്നില്ല മനുഷ്യനും ഒഴിഞ്ഞകാൻ പോലെയോ സോഡാക്കുപ്പിയുടെ അടപ്പ് പോലെയോ കളഞ്ഞുപോകുന്നതിന്റെ ആകസ്മികത എടുത്തുവെയ്ക്കുന്ന, നിലത്തുകിടക്കുന്ന ഓരോ വസ്തുവും ചവിട്ടിത്തെറിപ്പിയ്ക്കാവുന്ന വിധം കൊണ്ടുനടക്കുന്ന ഒരു നിസ്സഹായതയുണ്ട് കളഞ്ഞു എന്നതിന്റെ തൂവലുള്ള പക്ഷി ചവിട്ടിത്തെറിപ്പ