Skip to main content

Posts

Showing posts from January, 2024

ദൈവം ആയും ആഴങ്ങൾ

വേലിപ്പരുത്തിപ്പൂവിന്റെ ആകൃതിയിൽ വിരിഞ്ഞ് നിലത്തുവീഴും മുമ്പ് കൊഴിയുന്നതിലേയ്ക്കൊക്കെ ആയും ദൈവം പെയ്ത്ത് മഴയിൽ രാവി മേൽക്കൂരകളിൽ തിരുകും ചോർച്ച  ഓരോ ഇറ്റിലും കിടന്ന് തിരിയും ജലം അതിലേയ്ക്കായും, മഴവെള്ളത്തിന്റെ താക്കോൽ ഇറവെള്ളത്തിന്റെ പിത്തളപ്പൂട്ടിൽ കാലുനനയ്ക്കും തുരുമ്പ് തിരക്കുള്ള ബസ്സിൽ നിന്ന് യാത്രചെയ്യും യാത്രികനേപ്പോലെ അടുത്ത ഏത് താളത്തിൽ വെയ്ക്കും എന്ന് ആകുലപ്പെടും മൃദംഗത്തിന്നരികിലെ വിരൽ കൈയ്യിലെ മഴവെള്ള രാഖി മൃദംഗവും മഴയും അടുത്തടുത്തിരുന്നാൽ ഏതിൽതൊടും വിരൽ എന്ന് എത്തിനോക്കുകയാവും താളം താളങ്ങൾ കേസരം മൃദംഗം ഒരു ചെമ്പരത്തി മൂക്കുത്തിയുടെ ഇതളുകൾക്കരികിൽ ചെമ്പരത്തിയുടെ ഒരു തുള്ളി മൂക്കിൽ, സെറീനാവഹാബിൻ്റെ മൂക്കിലെ മൂക്കൂത്തിയാകും കാലം ചിറകുകൾ വാരിച്ചുറ്റി കാലുകൾ വലിച്ചിഴച്ച് ഏകാന്തതയുടെ തുമ്പിഗർത്തങ്ങൾ നിശ്ശബ്ദം ഇറ്റും ഇടങ്ങളിൽ, ലോകം ബസ് നിർത്തും ഇടങ്ങളിലെല്ലാം ഇറ്റുവീഴും പാട്ട് പാട്ടില്ലാതെ അവിടെ ഇറങ്ങും യാത്രികൻ അടുത്ത ചുവട് വെക്കും മുമ്പ് അയാളിലേക്കായും പ്രായം കടലാവണക്കിന്റെ പശയിലേക്ക് ശ്വാസം കഴിഞ്ഞുവരും ഉടൽ, വിട്ടുകൊടുക്കുന്നു  കുമിളകളിലേക്ക് പറന്നുയരുന്നു വിശ്വാസികളെ മാത്രം  ക

ഒഴുക്കിൻ്റെ ബൊക്കെ നഗ്നതയുടേതും

ഒഴുക്കിന്റെ ബൊക്കെ നൽകി പുഴ, രണ്ട് മീനുകളെ സ്വീകരിക്കുന്നത് പോലെ നഗ്നത ഒരു ബൊക്കെയല്ല എന്നിട്ടും അത് നൽകി രതികഴിഞ്ഞ രണ്ടുടലുകളെ  നമ്മൾ സ്വീകരിക്കുന്നു അരികിൽ കടൽ അവർ മിനുകൾ എന്ന് നമ്മൾ അവർക്കരികിൽ നോക്കി നിൽക്കുന്നു നൃത്തം കഴിഞ്ഞു  ഉടൽ പിൻവലിച്ചാലും നൃത്തത്തിന്റെ ഓളങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് പോലെ ഓളം ചേർത്ത ഉടലിന്റെ  രണ്ട് മീനോളം പിൻവലിപ്പ് കലകളുടെ ഫ്രൈയിമിൽ  ഓർമ്മകളുടെ ചന്ദ്രൻ ചന്ദ്രനോളം പിൻവലിപ്പ് കലകൾക്കരികിൽ മേഘം കഴിഞ്ഞ്  ആകാശം കണ്ടെടുക്കും അതിന്റെ സാവകാശം ഒരു വളവ് കഴിഞ്ഞ് പുഴ, ഒഴുക്കിന്റെ സാവകാശങ്ങൾ, വീണ്ടെടുക്കുമ്പോലെ തന്നെ കഥ പോലെയല്ല കവിത കഥ കഴിഞ്ഞ് ഒരു വാക്കും മനുഷ്യനിലേക്ക് മടങ്ങിവരുന്നില്ല കവിത, ഒരു വാക്കിന്റെ മടങ്ങിവരവ് ഒരു പക്ഷേ ജീവിതം പോലെ തന്നെ ജീവിതത്തിലേക്ക് മാനത്തിന്നരികിൽ ചന്ദ്രക്കല പോലെ  ഉടലിന്നരികിൽ കലകളുടെ വീണ്ടെടുപ്പ്   ഉടലിന്നരികിൽ ചെയ്തരതികളുടെ തങ്ങിനിൽപ്പ് ഒരു പക്ഷേ തൂവലുകൾ പോലെ തന്നെ ചന്ദ്രക്കലനെഞ്ച് പ്രാവുകളേപ്പോലെ അതിൻ്റെ  കുറുകലുകളുടെ കല നെഞ്ചിൽ ചന്ദ്രനേപ്പോലെ തന്നെ ഉടലിൻ്റെ കലയിലേക്ക് അതിന്റെ തിരിഞ്ഞുവരവും പെയ്ത്തു മഴയുടെ പുറന്തോട് എന്നിട്ടും ഉ

ഉടൽജീവിയിടം

പക്ഷികൾക്ക്  പരിശീലനത്തിന് അനുവദിക്കുന്ന ആകാശം പോലെ ശൂന്യത അനുവദിക്കുകയായിരുന്നു ഉടലിന് ശരിയായ ആകാശം അനുവദിക്കുമ്പോൾ പക്ഷി ചെയ്യുന്നതെന്തും ആകാശം മനസ്സിലാകാത്തവർക്കായി ആകാശം കഴിഞ്ഞ്  അരികിൽ ശൂന്യതയുടെ ടിപ്പണി സൂക്ഷിക്കുന്നത് പോലെ, മനുഷ്യനെ മനസ്സിലാകാത്തവർക്കായി അരികിൽ വെച്ചതാവണം, പ്രണയത്തിന്റെ ടിപ്പണി ആകാശം തട്ടിപ്പറിക്കപ്പെട്ട പക്ഷി കാട് പുറന്തള്ളിയ പാടുകൾ കൊണ്ട് കെട്ടിവെച്ച  ഒരപേക്ഷഫോം എന്ന നിലയിൽ  ഒരു മൃഗം ചുവരിനും കാറ്റിനും ഇടയിൽ കാതിന്റെ തീയതിയുള്ള കലണ്ടറാവുകയായിരുന്നു വെറുതെയിരിക്കുമ്പോൾ  തീ പിടിക്കും വിരൽ  ബീഡി പോലെ ആകാശത്തെ  തെറുത്തുവെക്കും കാത് തീ കെടുത്തി ഉപയോഗിക്കുകയായിരുന്നു കവിത, ഒരു വിരലിനെ കെടുമ്പോൾ തീയതിയായി   തീപിടിക്കുമ്പോൾ വിരലായി അത് സമാന്തരമായി തുടർന്നൂ, കവിതയിൽ പൊന്മാനരികിൽ നീലയായി ജനലിന്നരികിൽ ചതുരമായി അത് പടർന്നു, കവിതയുടെ ചിത്തിരവള്ളി നിശ്ചലതയുടെ അടുത്തെത്തുമ്പോൾ നായ അതിന്റെ  മൂന്നാം കാലം ഉയർത്തി തീയതിയുടെ ഒരു കൊള്ളി പുറത്തേക്കിടുന്നത് പോലെ ആകാശം ഒരു നായയല്ല അതിന്റെ നിശ്ചലതക്കരികിൽ തീയതി അഥവാ, ആകാശ പുറന്തോടിന്നരികിലെ പക്ഷിനിശ്ചലത അത് പുറത്തേക്കിട്ടുന്നില്ല താക്

ജമന്തിഹൃദയം എന്ന

ജമന്തിഹൃദയം എന്ന പൂക്കളുടെ വർക്ക്ഷോപ്പ് പൂക്കളുടെ പോസ്റ്റർ ജമന്തികളുടേതാണ് സ്പാനർ ഓരോ പൂക്കളും അവയുടെ  ആട്ടം മുറുക്കുന്നു പിന്നെ മൊട്ട് തുറക്കുന്നു എന്റെ ഭാഷ  അതിന്റെ കവിത അഴിച്ചുപണിയും ഇടം വാക്കിന്റെ ജാക്കി ഓരോ നോക്കിലും തൊട്ടുപുരട്ടുമെങ്കിലും അധികം മധുരിക്കുവാൻ കൂട്ടാക്കാത്ത തേനാവും നേരത്തിന്റെ ഗ്രീസ്  അരികിൽ തോർച്ചയെ കൊന്തിത്തൊട്ട് കളിക്കും തോരുവാൻ,  കളം വരച്ചിട്ട മഴ മാതൃഭാഷ,  മുലപ്പാലിൽ പങ്കെടുക്കുന്നത് പോലെ ഓരോ നിർവൃതിയിലും പങ്കെടുക്കും ഉടലിന്റെ താഴികക്കുടങ്ങൾ ഒരു മേഘമായ് ആറിയ കല്ല്,  ചന്ദ്രക്കലയുള്ള മഴക്കാലിൽ അതും കൊലുസ്,  വെള്ളികളിൽ  കണങ്കാലിൽ, ആട്ടം തൊട്ടു കളിക്കുന്നിടത്ത് പാട്ട് നിർത്തി എത്തിനോക്കും ഒരു പാട്ടിന്റെ ഓയിൽ മാറ്റിക്കിടക്കും ഉടലിന്റെ യേശുദാസ് നഖങ്ങളുടെ ഗുഹകളല്ല, വിരലുകൾ ഒരു ഖനിയല്ലാ ഉടൽ രത്നമാവുന്നില്ല, പരമ്പരാഗതമായി എങ്ങും നഗ്നത എന്നിട്ടും പഴയതറവാടുകൾ  പ്രശ്നച്ചാർത്തിന് ഒരു ജ്യോൽസ്യനേ ആളയച്ച് വിളിപ്പിക്കുന്നത് പോലെ ഒരു ശലഭത്തെ ആളയച്ച് വിളിപ്പിക്കുകയായിരിക്കും തായ്വഴിയിൽ ജമന്തികളല്ലാത്ത പൂക്കൾ ഉള്ളത് പറയാമല്ലോ ആൾ നീയാണെന്ന് മന്ത്രവാദിയായ എന്റെ മേഘം സംശയിക്കും സംശയമു