Popular Posts

Sunday, 30 June 2013

സ്വാതന്ത്ര്യ ദിനം


രത് വലിയ ആശ്വാസത്തിലായിരുന്നു, അവന്റെ പതിനഞ്ചാം പിറന്നാളാണ് ഇന്ന് . സാധാരണ ഉറക്കം എഴുന്നേൽക്കാനുള്ള രാവിലത്തെ അലാറം കേൾക്കുമ്പോൾ അവൻ പിറുപിറുക്കാര് "നാശം" എന്നാണ്. പലപ്പോഴും അവനു തോന്നിയിട്ടുണ്ട്.. തന്റെ ജീവിതവും ഇങ്ങനെ ആയതു.. രാവിലെ അറിയാതെ എങ്കിലും തന്റെ നാവിൻ തുമ്പിൽ നിന്നും വരുന്ന ഈ ശാപവാക്കു കൊണ്ടാണോ? എങ്ങിനെ തോന്നാതിരിക്കും.. കൂട്ടുകാര് പറയും എടാ ഭരത്തേ നീ ഭാഗ്യവാനാടാ, അനാഥാലയത്തിൽ ആണെങ്കിലും നീ ഒരു ഭാരതം അല്ലേടാ, ഭൂപടം ഇല്ലാത്ത ഒരു കൊച്ചു ഇന്ത്യ, ഭൂപടം ഇല്ലെങ്കിലും നീ കൊടുത്ത മാപ്പുള്ള സ്വന്തമായി ഒരു അമ്മയുള്ള ഒരു കൊച്ചു അനാഥൻ, സ്വതന്ത്ര അനാഥൻ! അത് കേൾക്കുമ്പോൾ അവനു സങ്കടം ആണോ സന്തോഷം ആണോ അഭിമാനം ആണോ അപമാനം ആണോ അവനു അത് ഇതു വരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, അല്ലെങ്കിൽ തന്നെ തനിക്കു അങ്ങിനെ എന്തെങ്കിലും വികാരമുണ്ടോ? അടികിട്ടുമ്പോഴും ക്ലാസ്സിൽ നിന്നും ഇറക്കി വിടുമ്പോഴും അദ്ധ്യാപകർ ശകാരിക്കാറുണ്ട്, "ഇവൻ എന്തൊരു ജീവി ഒരു നാണവും മാനവും ഇല്ലല്ലോ! എത്ര കിട്ടിയിട്ടും" എന്ന് . ശരിയാണ് അവനുള്ള ഒരേ ഒരു വികാരം ..ആശ്വാസം... അതാണ് എന്തിലും കണ്ടെത്തുന്ന ആശ്വാസം. അനാഥൻ എന്നാ അനുകമ്പയുടെ ആശ്വാസം, അനാഥൻ ആയിട്ടും അമ്മ ഉള്ളതിന്റെ ആശ്വാസം.സ്വന്തം ജന്മ ദിനം ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം കൂടി ആണല്ലോ എന്ന് ഓർക്കുമ്പോഴും ഓർമിപ്പിക്കുമ്പോഴും തോന്നുന്ന അഭിമാനത്തിന്റെ ആശ്വാസം. ഇതെല്ലാം ആയിട്ടും തനിക്കു സന്തോഷവും സ്നേഹവും സ്വാതന്ത്ര്യവും ഇല്ലല്ലോ എന്നുള്ള സങ്കടത്തിലും... ആശ്വാസം.

അതും ആശ്വാസം തന്നെ! ഇന്ന് അവധി ആണല്ലോ.. രാവിലെ സ്വാതന്ത്ര്യ ദിന ചടങ്ങുകൾ ഉണ്ടാവും. അതിനു മുമ്പ് അനാഥാലയത്തിലെ പതിവ് പ്രാർഥനയും കേക്ക് മുറിക്കലും. അവൻ ചിന്തയിലായിരുന്നു രാവിലത്തെ പ്രാർത്ഥനയിലും! പ്രാർത്ഥന കഴിഞ്ഞു.. എല്ലാവരും പ്രാർഥനാ മുറിയിൽ നിന്ന് വരി വരിയായ് പുറത്തേക്കു നടന്നപ്പോഴാണ് അവൻ തന്റെ ചിന്തയിൽ നിന്നുണർന്നത്‌. ഭക്ഷണം കഴിക്കുവാൻ മറ്റുകുട്ടികളോടൊപ്പം ഭക്ഷണ ശാലയിലേക്ക് നടക്കുമ്പോൾ സുഹൃത്തുക്കൾ അവനെ ജന്മദിനാശംസകൾ കൊണ്ട് വീര്പ്പു മുട്ടിക്കുകയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ ജനിച്ചത്‌ കൊണ്ടുള്ള ഓര്മയുടെ ഒരു ഔദാര്യം! അവൻ ഓർത്തു. തന്റെ പേര് പോലെ തന്നെ! തന്റെ പേര് പോലും ഒരു ഔദാര്യവും ദാനവും ആണല്ലോ തന്റെ ജന്മം പോലെ! തന്റെ സ്നേഹമയിയായ അമ്മയുടെ സ്നേഹത്തിന്റെ ഔദാര്യം പോലെ! മറ്റൊരു വിവാഹം കഴിക്കുവാൻ മനസ്സില്ലാമനസ്സോടെയാണ് തന്നെ പോലെ തന്നെ അനാഥയായ അമ്മ തന്നെ ഇവിടെ കൊണ്ട് വിട്ടതെന്ന് അനാഥാലയത്തിലെ സിസ്റ്റർ നിർമല അവനു അമ്മ കൊണ്ട് കൊടുക്കാറുള്ള വിലയേറിയ സമ്മാനങ്ങൾ കൈമാറുമ്പോൾ ഓര്മിപ്പിക്കാരുണ്ടായിരുന്നു! എന്നാലും അമ്മ ഇന്ന് സനാഥ ആണല്ലോ അവൻ ആശ്വസിക്കാറുണ്ടായിരുന്നു! സ്വന്തമായി തന്നെ ഭർത്താവുംകുട്ടികളും ഉള്ള സനാഥ!

ഭക്ഷണം കഴിക്കുവാനുള്ള ഹാളിൽ വച്ചിരുന്ന റേഡിയോ ചിലച്ചു കൊണ്ടേയിരുന്നു. സാരോപദേശം എന്ന പരിപാടിയുടെ അറിയിപ്പ് വന്നപ്പോൾ സമയം 6.30 ആയല്ലോ എന്നവൻ ഓർത്തു. ഭക്ഷണം കഴിക്കുന്നതിനിടയിലും അവൻ ചിന്തയിലായിരുന്നു. ചിലപ്പോൾ അവനു തന്നെ തോന്നാറുണ്ട് തന്നെ പോലെ തന്നെ തന്റെ ചിന്തകളും അനാഥമാണല്ലോ!

കഥയുടെ പേരാണ് അവനെ ചിന്തയിൽ നിന്നുനര്ത്തിയത് "അമ്മയുടെ ത്യാഗം സ്നേഹ പൂർണം"
മഹാനായ സോളമന്റെ  ബുദ്ധിയുടെയും ധർമത്തിന്റെയും കഥ ആയിരുന്നു. കഥയുടെ മുഖവുരയിൽ തന്നെ സോളമനെ കുറിച്ച് പറഞ്ഞപ്പോൾ  മറ്റൊരു ധര്മിഷ്ടനായ ശിബി ചക്രവർത്തിയുടെ  ത്യാഗത്തിന്റെ കഥ അവനു ഓര്മ വന്നു, പക്ഷിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മാംസം ചോദിച്ചു ചക്രവര്ത്തിയുടെ ത്യാഗം പരീക്ഷിച്ച കഥ. അതിൽ ശിബി ചക്രവര്ത്തി ത്യഗതോടൊപ്പം ധാര്മികനായി ജയിക്കുന്ന കഥ. പക്ഷെ ഈ കഥ അവൻ കേട്ടിട്ടുണ്ടായിരുന്നില്ല, അത് കൊണ്ട് അത് ശ്രദ്ദിക്കണം എന്ന് തോന്നി. വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അതിലും ചുരുങ്ങിയ സമയത്തിനുള്ളിൽ പറഞ്ഞു തീര്ന്ന ആ കഥ തീര്ന്നിട്ടും അവന്റെ മനസ്സില് അത് തികട്ടി തികട്ടി വന്നു. അതെ അത് അമ്മയുടെ സ്നേഹത്തിന്റെ കഥയാണ് സ്നേഹതിനെക്കാൾ ഉപരി അതിനു മുകളിൽ നില്ക്കുന്ന ത്യാഗത്തിന്റെ കഥ. ഒരു കൈക്കുഞ്ഞിന്റെ അമ്മയാണെന്ന അവകാശ വാദവുമായി രണ്ടു സ്ത്രീകൾ  സോളമന്റെ  മുന്നിൽ കുട്ടിയും ആയി എത്തുന്ന കഥ. അവസാനം  സോളമന്റെ  ബുദ്ധിയുടെ മുമ്പിൽ ത്യഗത്തോടൊപ്പം കുട്ടിയെ തിരികെ യഥാര്ത അമ്മക്ക് തിരികെ കിട്ടുന്ന കഥ! കുട്ടിയെ ജീവനോടെ മുറിച്ചു പകുത്തു തരാം എന്ന് പറയുമ്പോൾ അത് കേട്ട പാതി കേള്ക്കാത്ത പാതി അതിനു സന്തോഷത്തോടെ സമ്മതം മൂളുന്ന വ്യാജ അമ്മയുടെ കഥ! ആ ചോദ്യം കേട്ട് ഞെട്ടി വേണ്ട കുഞ്ഞിനെ മുറിച്ചു ആ  കുഞ്ഞിനെ എനിക്ക് വേണ്ട അവനു നോവേണ്ട അവനെ വേദനിപ്പിക്കാതെ കൊല്ലാതെ മറ്റേ സ്ത്രീക്ക് വിട്ടുകൊടുക്കുവാൻ ഒരു ആലോചനയും കൂടാതെ സമ്മതിക്കേണ്ടി വന്ന ഒരു യഥാര്ത അമ്മയുടെ ത്യാഗത്തിന്റെ കഥ. സോളമന്റെ മഹത്വം കൊണ്ടും ബുദ്ധി വൈഭവം കൊണ്ടും സ്വന്തം കുട്ടിയെ സുരക്ഷിതമായി സ്വന്തം അമ്മയ്ക്ക് തന്നെ കിട്ടുന്ന ശുഭപര്യവസായി ആയ സത്യത്തിന്റെ കഥ. അമ്മയുടെ യഥാര്ത സ്നേഹം ഓർക്കുന്നതിനിടയിലാണ് കഥ കഴിഞ്ഞു റേഡിയോ സ്വാതന്ത്ര്യ ദിനത്തിന്റെ മഹത്വത്തിലേക്ക് കടന്നത്‌. സ്വതന്ത്ര്യത്തോടനുബന്ധിച്ചാണ് ഭാരതം വിഭജിക്കപ്പെട്ടതെന്നു കേട്ടപ്പോൾ, അവനു ഓര്മ വന്നത് കുട്ടിയെ മുറിക്കേണ്ട എന്ന് പറഞ്ഞു ആ സന്തോഷവും അമ്മയുടെ സ്വാതന്ത്ര്യവും വേണ്ടെന്നു വച്ച അമ്മയുടെ ചിത്രമാണ്. സ്വാതന്ത്ര്യം എന്ന അധികാരത്തിനു വേണ്ടി വെട്ടി മുറിക്കപ്പെട്ട ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷത്തിനോട് വെട്ടി മുറിക്ക പ്പെടേണ്ട കേക്കിനോടെന്ന പോലെ ഒരു വെറുപ്പ്‌ അവനു തോന്നി. മുറിക്കാൻ അലങ്കരിച്ചു വച്ചിരുന്ന കേക്ക് കണ്ടപ്പോൾ അവൻ വേറെ ഒന്നും ഓര്ത്തില്ല. അത് എടുത്തു ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു അവന്റെ കട്ടിലിലേക്ക് ഓടുമ്പോൾ അത് ആഘോഷത്തിന്റെ ഭാഗമായുള്ള അവന്റെ ഒരു വല്യ കുസൃതി ആന്നെന്നു വിചാരിച്ചു ഹാപ്പി ഇന്ടിപ്പെന്ടെൻസ് ബര്ത്ഡേ പാടി അവന്റെ പിറകെ ഓടുകയായിരുന്നു അവന്റെ കൂട്ടുകാർ.

അപ്പോൾ മുറിച്ചിട്ട ഒരു വാൽ താഴെ കിടന്നു പിടക്കുമ്പോഴും അതിലും ശക്തിയായി ഇടിക്കുന്ന ഒരു ഹൃദയം  ഉള്ളിലൊതുക്കി നിറവയറുള്ള  ഒരു പല്ലി മച്ചിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.

ലവ് ജിഹാദ്

നിലാവ് മോഹിക്കും സൌന്ദര്യമേ നീ
ചന്ദന ഭംഗി തോല്കും ലാവണ്യമേ
ഹരിത മനോഹര പുടവ ചുറ്റും നീ
സുവര്ണ സുന്ദര കാന്തിയേഴും
ഏതു ചടങ്ങിനും താലമേന്തും
ഏതു സൌന്ദര്യവും കണ്ണ് വയ്ക്കും


തളിരുടൽ തിളങ്ങും ശോഭയേറും
മന്മഥ അമ്പും തേടി വരും
കുലീന ശാലീന പെണ്‍കൊടി നീ
മരതക വർണ മോഹശീല
നിന് സൌന്ദര്യത്തിൻ ഹേതു എന്ത്
സർവ്വ സമ്മതിതൻ രഹസ്യമെന്ത്?


മിഴി കൂമ്പി നിന്നവൾ  കണ്‍ തുറന്നു
പ്രണയം വിടരും ഇല ചലിച്ചു
സ്നേഹം തുളുമ്പു ചിരി ചിരിച്ചു
നാണം കൂമ്പിയ കുല അനങ്ങി
തെന്നിയ പുടവ നേരെ ആക്കി
നാണിച്ചു വാഴ ഒതുങ്ങി നിന്നു


മധുരം കിനിയും വാക്കുകളും
എവിടെയും കാണും ചുറു ചുറുക്കും
നിന്നെ കാണാൻ എന്ത് ഭംഗി
എവിടെയും നിന്നെ കാണുമല്ലോ
ഇലയായും കായയും വള്ളിയായും
പോളയും  പിണ്ടി തുടയുമായി
വെട്ടിയിട്ടൊരു ചങ്ങാടവും
മൂടോടെ പിഴുതിട്ടൊരലങ്കാരവും
ജനനത്തിനും പിന്നെ ചോറൂണിനും
വിവാഹത്തിനും വിശേഷചടങ്ങുകല്ക്കും
മരണത്തിനും   ബലി കർമത്തിനും
വീടിനു മുമ്പിലെ കാവലിനും


നിന് ഉപ്പേരി രസഭരിതം
എരുശ്ശേരിയോ   രസമുകുളം
നിൻ ഫലം അതൊരു പൂജ ദ്രവ്യം
അത് തന്നെ അല്ലയോ നൈവേദ്യവും
ഉടലിലും കായിലും ഔഷധവും
തണുപ്പാർന്ന നിന്നുടൽ  ഉൾപുളകം
വേദിയ്ക്കോ നീയൊരു അലങ്കാരവും
ഗ്രാമീണ ഭംഗിക്കോ പെണ്‍കൊടി നീ 

അഭിമാന പുളകിതയായി നിന്നു
വിനയസ്വരത്തിൽ മൊഴിഞ്ഞു അവൾ
ചന്തമെഴുന്നൊരു നിലവിളക്കെ
ഐശ്വര്യ സ്ത്രീത്വത്തിൻ  നിറകുടമേ
നീ തന്നെ അല്ലയോ നിറ ദീപവും
എന്നേക്കാൾ ഉന്നത കുല ജാതയും
 സുന്ദരിയും അത് നീ അല്ലയോ
നീയല്ലേ ദേവകൾക്കെന്നും കണി
നിനക്കല്ലേ കാന്തിയായ്  സ്വര്ണ വർണം
നിനക്കല്ലേ തെളിയും  പലതിരികൾ
മഹത്തുക്കളും കൈ കൂപ്പി നില്പൂ
നീയല്ലേ തമസ്സിൻ മഹാരിപുവും
നിന് ശോഭ ചടങ്ങുകൾ ക്കാഡംബരം
നീയല്ലേ രാജകുമാരി മങ്ക
ഞാൻ പോലും നിനക്കൊരു തോഴി മാത്രം 
നിന്നെ ഏന്തും വെറുമൊരു  പെണ്‍കൊടി യാൾ

എന്നിരുന്നാലും പറയാമിനി
നിന്റെ ചോദ്യത്തിനോരുത്തരമായ്
അത് ഞങ്ങള്ക്ക് കിട്ടിയ വരമാണത്രേ
കണ്‍കണ്ട ദേവൻ മഹാസൂര്യൻ
പ്രപഞ്ചനിയതിതൻ കാവൽക്കാരൻ
കൂരിരുട്ടിനെന്നും ആജന്മശത്രു
സുവര്ന്ന വെളിച്ചത്തിൻ കാവൽ ഭടൻ
പ്രപഞ്ച കർമത്തിൻ നിത്യ സാക്ഷി
ഊര്ജത്തിൻ വറ്റാത്ത കലവറയും
ഒരു പോള കണ്ണടക്കാത്തവനും
ഒരിക്കലും നിന്നിളവേൽക്കാത്തവനും
ലോകത്തിൻ പകൽ കാഴ്ചയവൻ
കോടാനു കോടിക്ക്  രക്ഷകനും
താമരക്കും സൂര്യകാന്തികൾക്കും 
കാന്തനായ് മേവുന്ന രക്ഷകനും
ഇലകോടികൾക്കോ  ഭർത്താവുമവൻ
സൂര്യവംശത്തിന്റെ പ്രതീകവുമേ
കർത്തവ്യത്തിൻ കൃത്യ പാലകനും
കോപത്തിൽ സർവ്വസംഹാരിയും
ആ സൂര്യ ദേവന്റെ സംപ്രീതിയതു
അതിന്നും അനുഗ്രഹം ആയി നില്പൂ
ആ വൃണിത ഹൃദയത്തിൻ കൃതഞ്ഞതയായ്
ഏക സന്താന വരം അരുളി
ഇലകള്ക്കോ നീണ്ട കൈതാങ്ങുമേകി
കഷ്ടത അധികം തീണ്ടാതെയായ്‌
ഉടലോടെ മണ്ണായ് ഒരവസാനവും

പക്ഷെ ഈ വരങ്ങൾ നിങ്ങള്ക്ക് എങ്ങിനെ കിട്ടി
സൂര്യ ദേവൻ നിങ്ങളിൽ എങ്ങിനെ സംപ്രീതനായ്‌?
അതറിയുവാനാണെനിക്കിന്നുമാഗ്രഹം


നിറ കണ്ണോടവൾ വാഴ ചൊല്ലി
അതോ

സൂര്യദേവൻ ചിലവിനു നല്കുമ്പോഴും
ഇലകളിൽ സ്വര്ണം പൂശുമ്പോഴും
പല ഇലകളും മൂത്തതും പഴുത്തതും
ഹരിതവും പീതവുമായി നിന്നതും 
കടൽകടന്നെത്തുന്ന കൊതിയൻ കാറ്റുമായ്‌
ശൃംഗാര കേളികൾ ആടിവന്നു
സൂര്യപ്രകാശം കടക്കാത്ത മൂലയിൽ
മരച്ചില്ലയിൽ ഒഴിഞ്ഞചോട്ടിൽ
അടുക്കളയിലെ ഒഴിഞ്ഞ കോണിൽ
ചൂളം വിളിച്ചും നിശബ്ദമായും കാറ്റു
കടന്നു ച്ചെന്നു ആശ്വാസമായ്‌ തലോടിവന്നു
ഇക്കിളി ഇട്ടും  കേളിയാടി
മുറുകെ പുണർന്നും  പല ലീലയാടി
പ്രണയലീലയിൽ മുങ്ങിയാർത്തു
പരിസരം മറന്നങ്ങു പുല്കി നിന്നു

അവസാനം കാറ്റുമായി ഒളിച്ചോടി വീണു
വളര്ത്തിയ മരത്തെയും ചെടികളേയും
പൊന്നുപോലെ നോക്കിയാ സൂര്യനെയും
ജനിച്ചു വളർന്നോരാ കുലവും മറന്നു
കാറ്റൊടോത്തു  സ്വയം  ഞെട്ടോന്നടർത്തി 
കാറ്റിൽ പിന്നെ  പറന്നൊളിച്ചും പോയി
പക്ഷെ കാറ്റു മാനം കവർന്നിട്ടോ
മണ്ണിലും തെരുവിലും അഴുക്കുച്ചാലിലും
ആരോരുമില്ലാതെ ഉപേക്ഷിച്ചിരുന്നവളെയും

കാറ്റിന്റെ പ്രലോഭനങ്ങളിൽ വീഴാതെ
വഴങ്ങാതെ മാനം കാത്തവർ ഞങ്ങൾ തന്നെ
അത് കൊണ്ട് സൂര്യനോ ഇഷ്ടമായി
കാറ്റു വന്നു മുട്ടി വിളിക്കുമ്പോൾ
ഇളകാതെ നിന്നൊരു മനവുമിതു
പോകാതെ നിന്നൊരു ഇലയുമിതു
കലി പൂണ്ട കാറ്റോ ഇലകള കീറിടുന്നു
ഉടലോ കടപുഴക്കി ഒടിച്ചീടുന്നു
ജീവനും ശരീരവും എടുത്തീടുന്നു
മാനം എടുക്കാനോ കഴിഞ്ഞിട്ടുമില്ല

അതാണ്‌ സൂര്യ ദേവൻ അനുഗ്രഹിക്കാൻ കാരണം

അത് കേട്ട് നിലവിളക്കിൻ കണ്ണ്  നിറഞ്ഞു
നിലവിളക്ക് ഇങ്ങനെ മൊഴിഞ്ഞു

നോക്കൂ മോളെ  നമ്മൾ തുല്യ ദുഖിതർ
കാറ്റിന്റെ മുന്നില് മാനം കാക്കാൻ ജീവൻ
വെടിയുവോൾ തന്നെയീ ഞാനും
അതാണെനിക്കും ഈ ഉത്തമ പദവി
ജീവൻ കൊടുത്തും മാനം കാത്തു സൂക്ഷിച്ച
ചാരിത്ര്യ ശുദ്ധിതൻ പവിത്രമാം സ്ഥാനം
കാറ്റിൽ നിന്നു രക്ഷിക്കുവാനാവാം ദേവ ദേവൻ
നമ്മളെ മനുഷ്യർക്ക്‌ നല്കി തുണച്ചത്
അവർ തുണ ചെയ്തുകാക്കുവാൻ
പക്ഷെ മനുഷ്യര് തിരി കൊളുത്തുമ്പോഴും
നിന്നെ നട്ടു വളർത്തുമ്പോഴും നമ്മുടെ
മാനവും ജീവനും  വേണ്ട വിധത്തിൽ നോക്കാറുണ്ടോ?
കാറ്റിൽ നിന്നായാലും അന്ധവിശ്വാസരിപുവിൽ നിന്നോ
നെടുവീർപ്പിട്ടുവോ നിലവിളക്കും?

അവരും മനുഷ്യരല്ലേ മോളെ?
പൊട്ടിച്ചിരിച്ചോന്നു വാഴയാളും
ചിരിയിൽ പങ്കാളിയായി ആ നിലവിളക്കും

ഇതെല്ലം കേട്ട് കാറ്റടിച്ചിളകിയ  മലയാളി കരിയില
ചിലച്ചു പോൽ "ഓ വല്യ ചാരിത്ര്യ വതികൾ! ഇവിടിപ്പോൾ
ആർക്കാ അറിയാത്തത് വേഷം മാറിവരുന്ന സൂര്യനാ കാറ്റെന്നു"!

സ്സ്തബ്ദം ഒന്നായോ വാഴയാളും കരിന്തിരി കെട്ടുവോ നിലവിളക്കും?
അറിവില്ലായ്മ പൊതു വിജ്ഞാനം മത്സരപരീക്ഷയിൽ ചോദിക്കാവുന്നത്
കേരളത്തിൽ സ്വയം കുടുംബാസൂത്രണം സ്വീകരിച് പ്രമുഖ വിള (എല്ലാ ജില്ലയിലും ഇത് ബാധകം ആകണം എന്നില്ല)
ഉത്തരം : നെല്ല് ( കുടുംബാസൂത്രണം ചെയ്തിട്ട്ടും ഫലം കാണാത്തത് ) സംവരണം ഉണ്ടെങ്കിൽ ശരി
ശരി ഉത്തരം : വാഴ
വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു
സൌഹൃദ തണൽ തേടും സോദരിമാർ
പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ
സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം

പ്രണയം തകർന്ന സഹോദരൻ മാർ
ചപല മോഹത്തിൻ വ്യാപാരികൾ
വ്യഭിചാര ശാലയിൽ വ്യാമോഹികൾ
അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന
ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ 

ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ
ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും
കാണിക്ക വഞ്ചിയായി ശരീര ഭാരം
ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും
പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും 

സ്വന്തം ശ്വാസം പകർന്നു കൊടുക്കും
സ്നേഹ വാൽസല്യങ്ങൾ നിർജീവമായി
അധരങ്ങളില്ല ശരീരത്തിലെവിടെയും
ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ

അവിടെ സ്വർഗത്തിൽ നിമിഷ വാസം
നരകത്തിൻ മുറിയിൽ സുഖപ്രസവം
ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം
നീയോ സുഖം വിൽക്കും വഴി വാണിഭ

ഒരിറ്റു സുഖം കടം കൊണ്ട് തളളും
നാമോ ഇന്നിൻ വഴിപിഴപ്പുകൾ 
 നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച
സുകൃത ക്ഷയത്തിൻ വഴികാട്ടികൾ

ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ
വിലയിട്ടു  കേറും  നിഷ്കാമികൾ
പല മാനത്തിന് ഒരു മാനം നല്കിയ
മൂടി കെട്ടിയമഴക്കാഴ്ച്ചകൾ
വിയർത്ത ദേഹത്ത് അമ്ലതം പകർന്നു
ക്ഷാര ബാഷ്പമായ് മായി ഒഴുകും നീരുറവകൾ

ജീവനില്ലതൊരു വിഗ്രഹമേ
നിന്നിലാകവേ-ശ്യാമ മുഴുക്കാപ്പ്
മുഖമൂടി അഴിക്കാതെ എൻ മടി മേലെ
നിന് മുടിയഴിച്ചിട്ടൊരു  അഴിഞ്ഞാട്ടം
   

Saturday, 29 June 2013

ഇന്നലെ വഴിയിൽ തങ്ങിയത് ഇന്ന് തലയിൽ വീണത്‌ ഹർത്താലായിഭാഷ ശ്രേഷ്ടമല്ല എന്ന് വിലപിക്കുന്ന  മലയാളിയോട്
ശ്രേഷ്ടമായ ഭാഷ ഉപയോഗിക്കാൻ നിനക്കെന്തു ശ്രേഷ്ടത?
ഭാഷയാണോ മലയാളി ആണോ ശ്രേഷ്ടാമാകേണ്ടത്
രണ്ടും കൂടി എന്നല്ലേ ശരിയുത്തരം
ഭാഷയെ ശ്രേഷ്ഠം ആക്കേണ്ടത് നീ തന്നെ അല്ലെ? 

ആയിരത്തി തൊള്ളായിരത്തി

പുലരി ഒരു പനിനീര്പ്പൂവായ് വിടര്ന്നു നില്ക്കുന്നു
നാല്പ്പത്തി ഒന്നിന്റെ പടി കടന്നു
ഇതളുകളേറെ ഇരുണ്ടിട്ടുണ്ടെന്നാലും സ്നേഹത്തിൻ
മഞ്ഞു കണങ്ങളുണ്ട്
പ്രാർത്ഥന  പൂജകൾ ഏറെ നടന്നിട്ടോ ഈശ്വര ദൃഷ്ടിയ്ക്ക് നന്ദിയുണ്ട്
നോവിന്റെ കണ്ണുനീർ തുള്ളികൾ എന്നാലും അർദ്രമായ്‌ ഉള്ളിൽ ഒളിഞ്ഞിട്ടുണ്ട്
പിതൃ സാമീപ്യവും മാതൃ വാത്സല്യവും സ്നേഹമായി മുത്തം പകർന്നു വേണം
കുഞ്ഞിപൂക്കളും പാതി മനസ്സും എപ്പോഴും കൂട്ടായി കൂടെ വേണം
സ്നേഹ സാഹോദര്യം സമ്പത്തായ്‌ മിത്രമായി എന്നും കൂടെ പുലരവേണം
സൗഹൃദം ആത്മ വെളിച്ചമായ് എന്നും സൌഖമായി കൂടെ  ചേർന്ന് വേണം
ഈശ്വര ചൈതന്യം വര്ദ്ധിച്ചു ഭൂമിയിൽ പരസ്പര സ്നേഹമായി കളിയാട വേണം 

Friday, 28 June 2013

ഭാഗ്യ ദോഷിക്കൊരു ലോട്ടറി


മുന്തിരി ആയി നട്ടു
പാവലായി പടര്ന്നു
കാഞ്ഞിരമായി പറിച്ചു
ഒത്താളങ്ങയായ് കഴിച്ചൊരു
പ്രണയം ശരിക്കും കടക്കെണിയിൽ പെട്ട കർഷകനോ?


ഏതു നിർഭാഗ്യവാനും അവസാനം അടിക്കുന്ന ഒരു ഭാഗ്യക്കുറിയുണ്ട് അത്  മരണം
അതിൽ ചിലർക്ക് ആ ഭാഗ്യം കുറച്ചു നേരത്തെയാവാം അപ്പോൾ അതാണ് പ്രണയം


പ്രണയം വടംവലി പോലെ വാശിയുള്ള മത്സരമാണ്
അറിയാതെ തോറ്റു മുന്നേറിക്കൊണ്ടിരിക്കും 
ഒരു പുക പോലെ നെഞ്ചിൽ ചൂട് പകരുമ്പോഴും
ആത്മാവിന്റെ കനലു പോലെ  എരിഞ്ഞു തീര്ന്നു കൊണ്ടിരിക്കും

ശിഷ്ട ജന്മം

തൊട്ടാൽ.. തൊഴുതാൽ തിരിച്ചു കൈകൂപ്പുന്ന തൊട്ടാവാടി യാണെന്റെ ദൈവം
തൊട്ടാൽ; തൊടാതെ  കൂമ്പി വിടരുന്ന ശില അലിയും മനസ്സിന്നെന്റെ സ്വന്തം
നന്മകൾ  ചെയ്‌താൽ തെറ്റുന്ന..  മുഷ്ടി ചുരുട്ടിയ  കൈയ്യുകൾ ഇന്നെന്റെ മാത്രം
സങ്കടം മാത്രം കുടുക്കി കളിക്കുന്ന  ഉടഞ്ഞ  കുടുക്ക ഇന്നെൻ ഹൃദയം

മാരനായിട്ടും.. കലാകാരനായി; അഭിനയിക്കും ദാമ്പത്യം ഒരു ഉടഞ്ഞ ചിത്രം
ഒരു പിടി ചാരമായ് ഗംഗയിലലിഞ്ഞിട്ടും വായുവിൽ പാറുന്ന മലിന ദേഹം
നോവിന്റെ പൂത്തിരി ഉള്ളിൽ എരിയുമ്പോൾ അടയുന്ന കണ്ണുകൾ എന്റെ കാഴ്ച
കറങ്ങുന്ന ഭൂമിയിൽ ആടുന്ന തൊട്ടിലിൽ മയങ്ങുന്ന ബാല്യം എന്നുറക്കം
അടയുന്ന മൂക്കിൽ ശ്വാസം ഒതുക്കി അറിയുന്ന വികാരമിന്നെന്റെ ജന്മം

ഒരു കൂന മണ്ണിൽ എരിഞ്ഞ തിരിയുടെ അടരുന്ന ചാരമെൻ ബാക്കിപത്രം
ഗർഭപാത്രത്തിൽ ചവുട്ടി തഴമ്പിച്ച പഴകിയ തൂവലാണെന്റെ പാദം
ഇടി മിന്നി പെയ്യുന്ന മഴ മാത്രം അറിയുന്ന വരൾച്ചയാണെന്റെ പഞ്ചേന്ദ്രിയം
സ്വന്തമായൊന്നുമില്ലെങ്കിലും ഇല്ലാത്തതൊക്കെയും സ്വന്തമായി നേടുവാൻ
ഉള്ളതെല്ലാം വഴിയിലുപേക്ഷിച്ച സ്വാർത്ഥത തന്നെ  ഈ നിസ്വാർത്ഥ ജീവിതം

"സോറി നിങ്ങൾ തിരയുന്ന ഈ ബ്ലോഗ്‌ ഇപ്പോൾ നിലവിലില്ല"

ചിറകടിച്ചു പറക്കുമ്പോഴും.. ഉയരെ ഒരു കൊമ്പിൽ പറന്നു കയറി പക്ഷി കണ്ണുകൾ കൊണ്ട് അങ്ങ് താഴെ നോക്കി കാണുമ്പോഴും അഭിമാനം തോന്നി, താൻ പക്ഷി ആണല്ലോ, ഹോ എത്ര ഉയരത്തിലാ ദേ ഒരു ഗരുഡൻ! ഒന്നല്ല പലതുണ്ട്.. രാജ ശോഭയിൽ പറന്നു പോയി, തന്നെ ഒന്ന് നോക്കിയോ? അതോ തോന്നലാണോ? താനും പക്ഷി ആയതു കൊണ്ടാവാം..

വീണ്ടും തല പൊക്കി നോക്കി, അതെ അഭിമാനം കൊണ്ടാണ് തല സ്വയം പോങ്ങിയതാണ്.

വിശക്കുന്നുണ്ട് പറന്നിറങ്ങി കൊക്കിലോതുങ്ങാത്തത് ഒക്കെ കൊത്തി.. വിശപ്പോന്നടങ്ങി, തിരിച്ചു പറന്നു കയറുമ്പോൾ കുറച്ചു ബുദ്ധിമുട്ട് കൂടുതൽ തോന്നിയോ? സാരമില്ല മനോഹരമായ ഒരു മരത്തിന്റെ താഴേ ചില്ലയിലാണ് താനിപ്പോൾ, അതിൽ എത്ര മനോഹരമായ കൂടുകൾ. തത്തയുടെ.. തൂക്കണാം കുരുവിയുടെ.. കാക്കയ്ക്ക് പോലും ഉണ്ട് തന്റെ പൊൻകൂടോരെണ്ണം!
അതാ.. അവരൊക്കെ തിരിച്ചെത്തി തുടങ്ങിയല്ലോ. എത്ര വല്യ പക്ഷി ആയാലും ഒരു കൂട് വേണം ചേക്കേറാനൊരു കൂട്!

 തനിക്കും ഉണ്ടല്ലോ ഏതായാലും ഒരു കൂട്, ഒരു ബഹുരാഷ്ട്ര കുത്തക നിര്മിച്ച് തന്നതായാലും കൂട് മനോഹരം തന്നെ! പോയി നോക്കാം... ഹായ്!
എത്ര മനോഹരമാണ് തന്റെ കൂട്. ദൂരെ നിന്ന് കാണാൻ! അയ്യമ!

ഹേ പക്ഷെ അതെന്താ? അതാരാ, അയ്യോ കുറുക്കനോ? ഭാഗ്യം അവൻ ഒന്നും ചെയ്യാതെ  വെറുതെ നോക്കി തിരിച്ചു പോയി!
പിന്നെയും അവിടെ എന്തോ അനങ്ങുന്നുണ്ടല്ലോ!
ദൈവമേ ദാ പത്തി വിടര്ത്തി ഒരു മൂർഖൻ! ഹോ അപ്പോൾ താൻ എവിടെയാണ്?

ഓ ഞാൻ ഇപ്പോഴും കോഴി തന്നെ! ബ്ലോഗ്‌ എന്നോന്നൊക്കെ പറഞ്ഞാലും ഇത് വെറും കോഴി ക്കൂട് തന്നെ! ഒരു പഴയ അസ്സല് കോഴി ആയിട്ടും താൻ എന്തെ ഇത് ഓർത്തില്ല!

കോഴി നീട്ടി കൂവി, കാലം തെറ്റിയ കൂവൽ! ഒരു കുറുക്കൻ അത് വഴി പിന്നെ പാഞ്ഞു പോയി!

പിറ്റേന്ന് ബ്ലോഗ്ഗിൽ പുതിയ പോസ്റ്റുകൾ ഒന്നും ഇല്ലായിരുന്നു, മരം വെട്ടറിയാത്തതിനു കോടാലിക്കു തെറി വിളിച്ചു കൊണ്ട് നിന്ന ഒരു ബ്ലോഗ്ഗർ അത് ഇങ്ങനെ വായിച്ചു "സോറി നിങ്ങൾ തിരയുന്ന ഈ ബ്ലോഗ്‌ ഇപ്പോൾ നിലവിലില്ല"

Thursday, 27 June 2013

കവിത ഭ്രാന്ത്

അയാൾ എന്നോ ചവച്ചു തുപ്പിയ മിട്ടായി ആയിരുന്നു
വിഷം

പിന്നെ അത് ആരോ രുചിച്ചു  നോക്കി പറയുന്നു അത്
പ്രണയമായിരുന്നെന്നു

അത് കേട്ട് ഒന്ന് അഭിനന്ദിക്കുവാൻ ഓടിചെല്ലുമ്പോൾ ഒരു
ധീരനെ പോലെ അപരൻ  മരിച്ചിരിന്നു

അയാളുടെ ചുണ്ടിൽ ഒരു ഊറിച്ചിരി മാത്രമായി അതങ്ങ് ഭ്രാന്താലയങ്ങളിൽ
പ്രതിധ്വനിക്കുമ്പോൾ ഒരു മൂളിപ്പാട്ട് വിളിച്ചു കൂവി എനിക്ക് ഭ്രാന്തില്ല
പക്ഷെ അതാരും കേട്ടില്ല ഭ്രാന്തല്ലാതെ

ഒരു കാര്യവും ഉറപ്പില്ലാത്ത സംശയാലു അയാളത്രേ  ഭ്രാന്തൻ അയാൾ അയാളുടെ ആത്മഹത്യയിൽ വിശ്വാസം നഷ്ടപെട്ടപ്പോൾ അയാൾ ഇഷ്ടപെട്ട ഭ്രാന്തായിരുന്നു കവിത  

പാവം മഴ

മഴ പണ്ട് പുഴ  പെറ്റ മേഘ പുത്രൻ
വഴി തെറ്റി പോയൊരു  മൂത്ത പുത്രൻ
വഴക്കിട്ടു പുറപ്പെട്ട   രവി സൗഹൃദം
വൈകിയാൽ  അവനിന്നും മധു ലഹരി

കാറ്റുമായി  ഒളിച്ചോടിയ മാന നഷ്ട്ടം
കരഞ്ഞിട്ടും തീരാതെ  കുറ്റബോധം
മെലിഞ്ഞുണങ്ങിയ തന്നമ്മയെ കണ്ടാലോ
കരളലിയുന്നൊരു  മാതൃസ്നേഹി
കരളലിയുന്നൊരു ....   മാതൃസ്നേഹി

ഇടിമിന്നി കലഹിച്ചു മാഞ്ഞു പോകും
അമ്മ വിളിച്ചാലോ പിഞ്ചു ബാലൻ
അമ്മതൻ മടിയിൽ വീണു കിടക്കുമ്പോൾ
അവനിന്നും വിരലുണ്ണും കൊച്ചുകുട്ടി
അവനിന്നും വിരലുണ്ണും....  കൊച്ചുകുട്ടി

പുഴയമ്മേ അമ്മേ ക്ഷമിക്കൂ അമ്മേ
ഞാൻ തന്നെ അമ്മയ്ക്ക് സ്വന്തം മകൻ
അമ്മേ അറിയില്ലേ ഞാനാ പാവം മഴ
ഞാൻ തന്നെയല്ലയോ പഴയ മഴ
പഴയ മഴ തന്നെയല്ലേ ആ  മാമ്പഴവും
തേങ്ങുമ്പോൾ നീറുന്ന മാവുംപഴം
ഒരമ്മയും മറക്കാത്ത മാവുംമ്പഴം
വൈലോപ്പിള്ളി തൻ തേനും പഴം

Wednesday, 26 June 2013

പെണ്ണ്

ചെന്താമര പോലൊരു പെണ്ണ്
പനിനീര് മണം ഉള്ളൊരു പെണ്ണ്
മുടി നീളം ഉള്ളൊരു പെണ്ണ്
സൌന്ദര്യം ഉള്ളൊരു പെണ്ണ്

ഉണ്ടക്കണ്ണ് ഉള്ളൊരു പെണ്ണ്
മുട്ടൻ നാക്കുള്ളൊരു പെണ്ണ്
വെട്ടി ത്തിരിയണ പെണ്ണ്
നാണം കുണുങ്ങണ പെണ്ണ്

കാന്താരി അരക്കണ പെണ്ണ്
മിഴിനീരോന്നിറ്റണ പെണ്ണ്
പിണങ്ങി ക്കരയണ പെണ്ണ്
വാക്കിൽ മുള്ളുള്ളൊരു പെണ്ണ്

പാവാട ഉടുക്കണ പെണ്ണ്
തൊട്ടാൽ പിടക്കണ പെണ്ണ്
നോവാൾ ചിണുങ്ങണ പെണ്ണ്
ചിരിച്ചാൽ കുലുങ്ങണ  പെണ്ണ്

കണ്ടാലോളിക്കണ പെണ്ണ്
പതിനെട്ടു കഴിഞ്ഞൊരു പെണ്ണ്
കെട്ടിക്കാറായൊരു പെണ്ണ്
ഞാൻ കെട്ടാൻ പോകണ പെണ്ണ്

ഞാൻ കേൾക്കാൻ കൊതിക്കണ കാത്
മധുരം തരുന്നൊരു നാക്കും
ഞാൻ നോക്കാൻ നോക്കണ കണ്ണും
ഞാൻ ഒളിക്കാൻ നോക്കണ മുടിയും

ഇതു ഞാൻ  തേടി നടക്കണ പെണ്ണ്
ഇതു ഞാൻ തോല്ക്കാൻ പോകണതെറ്റ്
തലമണ്ടയിൽ ആളുള്ളൊരു പെണ്ണ്
ഇത് ഞാൻ സുല്ലിടാൻ പോകണ പോക്ക്

Tuesday, 25 June 2013

മഴ മുള്ള്

മഴയത്ത് കവിതകൾ മൂളുന്നുണ്ട്
ഇറയത്ത്‌ നനയാതങ്ങ് ഉലാത്തുന്നുണ്ട്
മഴയുടെ മേനിക്ക്  കവി നൂലിൽ
ഭംഗിയിൽ പട്ടുടയാടകൾ നെയ്യുന്നുണ്ട്

തെരുവിന്റെ ഓരത്തു മഴയുണ്ട്
പെയ്യുന്ന  കണ്ണീരും  കാണുന്നുണ്ട്
മഴയുടെ കിലുക്കങ്ങൾ  കേൾക്കുന്നുണ്ട്
വിറയാർന്ന തേങ്ങലലിഞ്ഞിട്ടുണ്ട്

മഴയുടെ അഴകിന്നും കഴുകുവാനാവാതെ
തെരുവിൽ അഴുക്കുകൾ കുമിഞ്ഞിട്ടുണ്ട്
മഴക്കാറ് കാണുമ്പോൾ തെളിയും മിഴികളിൽ
കാണാത്ത ദു:ഖത്തിൻ മിഴിക്കീറുണ്ട്    

കണ്ണുകൾ കലങ്ങി ച്ചുകന്നിട്ടുണ്ട്
കണ്ണീർ ചാലായി ഒഴുകുന്നുണ്ട്
അരുവിയായ് മഴവെള്ളം ഒലിക്കുന്നുണ്ട്
മിഴിവെള്ളം  മഴയിലും തോരാനുണ്ട്

ഖന മൌനം ഭിക്ഷയായി ചോരുന്നുണ്ട്
ചെളിവെള്ളം പ്രൗഡിയായ്‌   തെറ്റുന്നുണ്ട്‌
നനവാർന്ന പായലെ പനിയായ്‌ പടരല്ലേ
തെരുവ് ബാല്യത്തിന്റെ  നെറ്റി മേലെ

മഴത്തുള്ളിച്ചെടിക്കിന്നും മുള്ളുണ്ട്!
തൊട്ടാ വാടി പോൽ നീറുന്ന കണ്ണ്നീര്,
പനിനീരോളിപ്പിച്ചു ചെറു  മഴ പെയ്യുമ്പോൾ
കൂർക്കുന്ന    നോവിന്റെ കന്നി മുള്ള്! 

Monday, 24 June 2013

യജമാനൻ

മയിൽ പീലി ഇന്നൊരു മരമത്രേ കായ്ക്കും തളിര്ക്കും
തണ്ടോടിക്കാം
ആനവാൽ ഇന്നൊരു ചെടിയത്രേ കിളിർക്കും പൂക്കും
ഓടിച്ചെടുക്കാം
ആന ഇന്നൊരു കളിപ്പാട്ടം മയിലോ വെറുമൊരു ഉപകരണം
മൂങ്ങക്കൊരു വിധി അതിനൊരു നിധി വെള്ളി കെട്ടിയോരടയാളം  
പാമ്പോ ഇഴയുമൊരംമ്പരപ്പ് ലഹരിക്ക്‌ മറ്റൊരു മറുമരുന്നു

കാടോ ഇന്ന് കൃഷി ഭൂമി, ഭൂമിയോ ഇന്നിടത്താവളം
പുഴയോ മണലൂറ്റും ചെറുകുഴിയായ് പിന്നെ തള്ളാം മാലിന്യം
ഭൂമി ഇന്നൊരു കളിപ്പാട്ടം കളിമണ്ണിൽ ച്ചുട്ടൊരു അംബഴഞ്ഞ
മനുഷ്യൻ ഇന്നൊരു യജമാനൻ. യജമാനനെ മറക്കും കാവലാളൻ

Sunday, 23 June 2013

പ്രണയ വിരഹം

മധുവൂറും മലരായി ഹൃദയം പകര്ന്നു നീ
എൻ മടി തട്ടിൽ മയങ്ങുമ്പോൾ
വൈകിയോ എന്നൊന്നു തുടിച്ചുവോ അധരം
ഹൃദയം മറന്നു നീ  പോയതെന്തേ?

നീ വിളിച്ചോ അതോ കൂട്ട് വന്നോ?
കനകാംബരങ്ങൾ   കൊഴിഞ്ഞു വീണോ?
സിന്ദൂരം തൊട്ടോ  സന്ധ്യയായോ?
സുവർണ സുന്ദരി പടി ഇറങ്ങി

വിജനത പൂത്തോ വിരഹമറിഞ്ഞോ
ഇണ പോയ പൂങ്കുയിൽ നിശബ്ദമായോ?
പ്രണയത്തിൻ ലക്ഷ്മണ മുഖം തുടുത്തോ?
ഊര്മ്മിള യാമങ്ങൾ  കൊഴിഞ്ഞു വീണോ?

അനുരാഗ കൃഷ്ണ വർണ്ണവും തേടി
നേരത്ത മേഘങ്ങൾ യാത്രയായോ?
തൊണ്ട വരണ്ടോ വരി മറന്നോ
കാറ്റോ ഈ വഴി മറന്നു പോയോ?

കൊഴിഞ്ഞ ഇലകൾക്ക് താരാട്ട് മൂളി
സമയ മരങ്ങൾ മയക്കമായോ?
ഘനദുഖം ചാലിച്ചെഴുതിയ കണ്ണുകൾ
അഞ്ജനം തുടച്ചങ്ങുറക്കമായോ?

സംശയ ഫണം വിടർത്തിയ മുള്ളിൽ
പാദങ്ങൾ നോവ്‌ മറന്നതാണോ?
നിന്നുടെ വാർമുടികെട്ടിൽ തിരുകിയോ?
പൂന്തിങ്കൾ പോലുംമിന്നുദിച്ചതില്ല!


ആശ്വാസമേകി വീഴുന്ന പൂക്കളും
നിൻ ഹൃദയത്തിനു  ഭാരമായോ?
നമ്മുടെ പ്രണയം രക്തമാക്കാം
നിൻ ഹൃദയം മെന്നുടലിലാക്കാം!

ഞാനീ രാവു ഉണർന്നിരിക്കാം!
നിൻ ഹൃദയത്തിനു കാവലാകാം.
നാളെ നീ ഒന്നുണർന്നു വരും.
പുലരിയായ് നീ വന്നു പുഞ്ചിരിക്കും.

എന്നുടൽ നിന്നുടൽ പുല്കുമല്ലോ
ഹൃദയങ്ങൾ ഒന്നായി മിടിക്കുമല്ലോ
നമുക്കൊരേ ശ്വാസം വീണു കിട്ടും
പ്രണയം ജീവനായ് തിരിച്ചു കിട്ടും!
http://www.4shared.com/music/zqDDuDqB/byjunarayanblogspot.html


കസേര


ണ്ട് പണ്ട് അങ്ങ് അർഷേഷ്യ എന്ന സ്ഥലത്ത് സാത്വികരായ കുറേ മനുഷ്യർ താമസിച്ചിരുന്നു. അവർ തങ്ങളുടെ സാത്വികതയുടെ പ്രതീകമായി ഒരു മരം നട്ടു. ധ്യാനവും സംരക്ഷണവും ഒക്കെ ആയി അവർ മരത്തിന്റെ കൂടെ ചിലവിട്ടു. അങ്ങിനെ സാത്വികത പെരുമരമായി, ഫല വൃക്ഷമായി തണൽ മരമായി. തണലേറ്റും ഫലം ഭുജിച്ചും അവർ ജീവിച്ചു വന്നപ്പോൾ.. അവിടേക്ക് വഴി യാത്രക്കാരും കടന്നു വന്നു. സാത്വിക മരം ഇഷ്ടപെട്ട അവർ മരത്തിനെ ഉപദ്രവിക്കാതെ തന്നെ തണലേറ്റും ഫലം ഭുജിച്ചും ക്ഷീണം അകറ്റി.  അതിൽ കുറേ പേര് തിരിച്ചു പോയി.. കുറെ ഏറെ പേര് അതിനടിയിൽ കൂടി.. സാത്വികമായി തന്നെ ജീവിച്ചു. 

നട്ടവരും വന്നവരും കുടുംബങ്ങൾ പോലെ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞു. അതിൽ പിന്നെ അവർ പല ഗോത്രങ്ങളായി. അതിനിടെ അവിടെ ഒരു നായാട്ടു സംഘം വന്നു ചേർന്നു. മരം കണ്ടു വളരെ അധികം  ഭ്രമിച്ചു പോയ അവർ എങ്ങിനെ എങ്കിലും ആ മരം സ്വന്തമാക്കുവാൻ കൊതിച്ചു. മരത്തിന്റെ തൈ കൊണ്ട് പോയി നട്ടു നോക്കൂ എന്ന് സാത്വികർ പറഞ്ഞിട്ട് അത്രക്കൊന്നും മിനക്കെടാനോ കാത്തിരിക്കാനോ അവര്ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. നായാട്ടുകാർക്ക്  ഒരിക്കലും സാത്വികരാകാൻ കഴിയില്ലെന്ന് സാത്വികർ ഒട്ടു മനസ്സിലാക്കിയും ഇല്ല. മരം സ്വന്തമാക്കിയാൽ പിന്നെ തൈ എന്തിനെന്നായിരുന്നു  അവർ സാത്വികരോട് ചോദിക്കാതെ ചോദിച്ച ചോദ്യം. അത് സാത്വികർ ഒട്ടു മനസ്സിലാക്കിയും ഇല്ല!

മരം ആയാൽ അത് സംരക്ഷിക്കപ്പെടെണ്ടാതാണെന്ന് അവർ തോക്ക് ചൂണ്ടി മരത്തിൽ ഇരുന്ന ഒരു കിളിയെ വെടി വെച്ചിട്ടുകൊണ്ട് പറഞ്ഞപ്പോൾ സാത്വികർക്ക് പിന്നെ ചോദ്യം ഉണ്ടായില്ല. വെടി ഒച്ച നിലക്കും മുമ്പ് അവർ മുള്ള് ചെടികൾ കൊണ്ട് അവിടെ വേലി  കെട്ടി തിരിച്ചു.  മരത്തിനു ചുറ്റും. ഇത്രനാളും വേലി ഉണ്ടായിരുന്നില്ലല്ലോ എന്നുള്ള ഏതോ ഒരു മുതിർന്ന സ്വാതികന്റെ ചോദ്യം അവർ ഉത്തരം ആക്കി. അതേ  മരം ആയാൽ വേലി വേണം.  

പിന്നെ വേലി വളർന്നു. വേലി വളരാൻ മരത്തിന്റെ അത്ര താമസം വേണ്ട എന്ന് ഗോത്രങ്ങൾക്കു അപ്പോഴാണ് മനസിലായത്. മരത്തെ ആദ്യം ഗോത്രങ്ങളിൽ നിന്ന് വേലി കെട്ടി തിരിച്ചു, പിന്നെ വേലി ഗോത്രങ്ങൾക്കിടയിലേക്ക് വളർന്നു. മരത്തിലേക്കും ഗോത്രങ്ങളിലേക്കും തങ്ങൾക്കു മാത്രം ആയി വഴി ഇടാൻ നായാട്ടുകാർ ഒട്ടു മറന്നുമില്ല!. ഗോത്രങ്ങളോ തങ്ങൾക്കു കിട്ടിയ വഴികളും അടച്ചു സ്വന്തമാക്കി തുടങ്ങി മരം പോയാലും വഴി  സ്വന്തം ആകട്ടെ  എന്ന് തീരുമാനിച്ചു മറ്റു ഗോത്രക്കാർ നടക്കാതിരിക്കുവാൻ! വളര്ത്തി വലുതാക്കിയ മരം കാണാതായപ്പോൾ അവരിലെ സ്വതികതയും മറന്നു തുടങ്ങി. അപ്പോഴേക്കും നായാട്ടുകാർ ബുദ്ധി ഉപയോഗിച്ച് തങ്ങളുടെ വഴി എല്ലാവർക്കും വേണ്ടി തുറന്നു കൊടുത്തു ഒരു ഔദാര്യം പോലെ. അവർ  സരവ സമ്മതരായി  മാറുവാൻ വേണ്ടി.  അപ്പോഴേക്കും വൈകി എങ്കിലും ഗോത്രങ്ങൾക്കു കാര്യം പിടികിട്ടി. അപ്പോഴേക്കും വേലികൾ വളര്ന്നു കഴിഞ്ഞിരുന്നു. വളര്ന്ന വേലികൾക്കിടയിലൂടെ  ഗോത്രങ്ങൾ തങ്ങളുടെ ആശങ്ക പങ്കു വച്ച്. മരം തങ്ങൾക്കു അന്യമാകുന്നു എന്ന് അവര്ക്ക് മനസ്സിലായി. ആശങ്ക ആവലാതി ആയി.

ഗോത്രങ്ങളെ അകറ്റാനായി മാത്രം കെട്ടി ഉയര്ത്തിയ വേലി തന്നെ ഗോത്രങ്ങളെ ഒന്നിപ്പിക്കുന്നു എന്ന് നായാട്ടുകാർ ബോധവാൻമാരായി. അതിനിടയിൽ ആശങ്കകൾ ആകുലതകളായി, ആകുലതകൾ സമരങ്ങളായി. സമരങ്ങളിൽ ഗോത്ര നേതാക്കൾ ഉയർന്നൂ വന്നു. സമരങ്ങൾ തീക്ഷ്ണങ്ങളായി. നില്ക്കക്കള്ളി ഇല്ലെന്നു കണ്ടപ്പോൾ നായാട്ടുകാർ ഉപായം ഇറക്കി. ഗോത്രങ്ങളെ ഉദ്ബുദ്ധരാക്കി. അവർ സൂത്രം പ്രയോഗിച്ചു മരം കിട്ടില്ല. തങ്ങൾക്കു കിട്ടാത്ത മരം ഇനി ഇവിടെ നില്ക്കുവാൻ പാടില്ല അവരും ഉപയോഗിക്കണ്ട. 

മരം നിങ്ങള്ക്ക് വിട്ടു തരാം അവർ പ്രഖ്യാപിച്ചു പക്ഷെ ആര്ക്ക്? കാറ്റ് വീശി മരം ആടി ഉലഞ്ഞു. മരത്തിന്റെ വേദന ആരും കണ്ടില്ല. വേദന കാണാതെ മരം കണ്ട നായാട്ടുകൾ അതും വിദ്യ യാക്കി.. അവർ ഗോത്ര തലവൻ മാരെ മാത്രം വിളിച്ചു വരുത്തി  നോക്കു മരം വല്ലാതെ ആടി ഉലയുന്നുണ്ട്. ഇനി ഈ മരം എന്തിനു? ഞങ്ങൾ നായാട്ടുകാർ ഞങ്ങളുടെ തോക്കിന്റെ ബലത്തിൽ മരം ഇത്ര കാലം ഞങ്ങൾ സംരക്ഷിച്ചു. ഇപ്പോൾ നിങ്ങൾ പറയുന്നു മരം ഞങ്ങൾ സ്വന്തം ആക്കി എന്ന്. മരം ഞങ്ങള്ക്ക് വേണ്ട. മരം തിരിച്ചു തരാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങള്ക്ക് നിങ്ങളുടെ സന്തോഷം മാത്രം മതി. മരം സംരക്ഷിക്കാം കഴിയും എന്ന് നിങ്ങള്ക് ഉറപ്പുണ്ടോ? വേണമെങ്ങിൽ ആ ഉറപ്പിനു വേണമെങ്കില നിങ്ങള്ക് ഞങ്ങളുടെ അറിവും  തരാം നായാട്ടിന്റെ മതം പകര്ത്തി തരാം. മറുപടി പറയാൻ തുടങ്ങുന്നതിനു മുമ്പ് അവൻ സമവാക്യം അവരുടെ മുന്നില് വച്ചു. നോക്കൂ നിങ്ങൾ ഗോത്ര തലവൻ മാര്. നാളെ നിങ്ങൾ വേണം ഈ ഗോത്രങ്ങൾ നോക്കാൻ ഈ മരം നോക്കാൻ അപ്പോൾ ഇപ്പോൾ നിങ്ങൾക്ക് വേണ്ടത് ഒരു കസേരയാണ്. എല്ലാ ആഡംബരതോടും ഇരുന്നു ഭരിക്കുവാൻ നല്ല ഉറപ്പുള്ള ഒരു കസേര. ഈ മരം മുറിച്ചാൽ അതിനുള്ള കസേര കിട്ടും ഈ മരത്തിന്റെ തടി ആയതു കൊണ്ട് നിങ്ങളുടെ കസേരക്ക് നല്ല ബലവും ഉറപ്പും പോരാത്തതിനു ഈ മരത്തിനോടുള്ള സ്നേഹവും ബഹുമാനവും കിട്ടും. നിങ്ങൾക്ക് വേണമെങ്കിൽ എത്ര വേണമെങ്കിലും പുതിയ മരവും നടാം. അതിന്റെ പേരും വിലയും നിങ്ങള്ക്ക് കിട്ടുകയും ചെയ്യും. ആരോ നട്ട ഈ മരം നമുക്ക് മുറിക്കാം മുറിച്ചു കസേര ആക്കം. ഗോത്രതലവാൻ മാര് പരസ്പരം നോക്കി. നായാട്ടുകാർ ഗോത്രതലവൻ മാരെ നോക്കി കണ്ണിറുക്കി. മരം വീണ്ടും ആടി ഉലഞ്ഞു. കഥ അറിയാതെ ഗോത്രങ്ങൾ എരിപിരി കൊണ്ടു. പെട്ടെന്ന് കൊടും കാറ്റടിച്ചു. മരം ആടി ഉലഞ്ഞു. നോക്കൂ മരം ഇതു നിമിഷവും പുഴുതുവീഴാം നിലം പൊത്താം.. അതിനു മുമ്പ് ഇത് മുറിച്ചു കസേര ആക്കാം. നിങ്ങൾ ഗോത്രങ്ങളോട് പറയൂ അവര്ക്ക് ആ കസേരയുടെ അടിയിൽ വിശ്രമിക്കാം, കസേര തൊട്ടു നോക്കാം. സ്ഥാനാരോഹണം ആഘോഷിക്കാം ഒരു ഉത്സവം ആയി കൊണ്ടാടാം ആനന്ദിക്കാം.. പിന്നെ ഗോത്ര നേതാക്കളുടെ ചെവിയിലായി പറഞ്ഞു പ്രലോഭിപ്പിക്കാം തിരഞ്ഞെടുപ്പ് നടത്തിക്കാം അവരെ കൊണ്ടു തന്നെ നിങ്ങളുടെ പേര് പറയിപ്പിക്കാം നിങ്ങൾ നിന്ന് കൊടുക്കുന്നു അവര്ക്ക് വേണ്ടി എന്നെ അവര്ക്ക് തോന്നാവൂ, അതിനു നിങ്ങളുടെ ആൾക്കാർ ഗോത്രതിലുണ്ടാവണം ഒരു സാധാരണ അംഗം പോലെ തിരിച്ചറിയാതെ. പക്ഷെ കസേര ഒരിക്കലും വിട്ടു കൊടുക്കരുത്. നിങ്ങൾ കാലാകാലം ഇരുന്നു ഭരിക്കണം മടുക്കുമ്പോൾ നിങ്ങളുടെ കാലശേഷം നിങ്ങളുടെ മക്കൾ കൊച്ചു മക്കൾ ചെറുമക്കൾ അവർ പരക്കമുട്ടുന്നതു വരെ നിങ്ങൾ നിശ്ചയിക്കുന്ന ഏതെങ്കിലും വിശ്വസ്തനായ കാര്യസ്ഥൻ.

പക്ഷെ എത്ര കസേര? അത് ചോദിച്ചതാരാണെന്നു പോലും നോക്കാതെ നായാട്ടുകാരൻ ചിരിച്ചു പിന്നെ  ഉത്തരം പറഞ്ഞു. നിങ്ങൾ എത്ര പേരോ അത്ര കസേരകൾ. ഗോത്ര തലവർ പൊട്ടി ചിരിച്ചു കൊണ്ടു എഴുന്നേറ്റു. കണ്ണുരുട്ടി ഗോത്രങ്ങൾക്കു നേരെ നോക്കി വേറെ ആരെങ്കിലും കസേരക്ക് അധികാരത്തിനു കണ്ണ് വയ്ക്കുന്നുണ്ടോ? ഗോത്രങ്ങൾ പേടിച്ചു തല കുനിച്ചു. യോഗം തീർന്നപ്പോൾ പാതിര, സമയം നോക്കിയില്ല ആദ്യ വെട്ടു എന്നൊന്നും ഉണ്ടായില്ല എല്ലാ വെട്ടും ആദ്യ വെട്ടായി കുറെ വെട്ടു ഗോത്രത്തിലെ അംഗങ്ങൾ; അവര്ക്കും കിട്ടി! കുറെ പേര് മരിച്ചു വീണു. വെട്ടു കഴിഞ്ഞപ്പോൾ തടി ആയി വീഴേണ്ട മരം വിറകായോ എന്ന് ചിലരെങ്കിലും സംശയിച്ചു. വിറകെങ്കിൽ വിറകു കസേര മതി! കസേരകൾ ഒരുങ്ങി. ആദ്യം തയ്യാറായ കസേര വലിച്ചിട്ടു ഒരു ഗോത്ര തലവൻ തന്റെ സ്ഥാനാരോഹണം പാതിരാത്രി തന്നെ നിർവഹിച്ചു. കസേര പണി വൈകിയാലും തന്റെ കസേര മറ്റു ഗോത്ര തലവനേതിനേക്കാൾ ഉറപ്പുണ്ടായിരിക്കണം എന്ന് വാശി കൂടിയ ഗോത്ര തലവന്റെ കസേര പിന്നെയും വൈകി ഒന്ന് രണ്ടു ദിവസം. അങ്ങിനെ രണ്ടു കസേരകൾ മരം നിന്ന സ്ഥലത്ത് ഉയര്ന്നു. പക്ഷെ മരം പോയിട്ടും വേലി പൊളിക്കാൻ ഗോത്രങ്ങൾ തയ്യാറായില്ല. മരം ഇല്ലാത്ത വേലി കടന്നു രണ്ടു ഗോത്ര നേതാക്കല്ക്ക് ബാക്കി വന്ന ഉണ്ടയും തോക്കും വീതം വച്ചു നായാട്ടുകാർ ബാക്കി വന്ന തടിയും ചില്ലയും വിറകും ആയി യാത്ര ആയി. ഗോത്രങ്ങൾ അപ്പോഴേക്കും സ്ഥാനാരോഹണം ആഘോഷിക്കുക ആയിരുന്നു കസേര ചുമന്നും കണ്ടും കസേരകൾ മോടി  പിടിപ്പിച്ചും. പിന്നെ അവിടെ ഒരു മരം കിളിച്ചിട്ടും ഇല്ല കസേര ഇപ്പോഴും ശക്തമായി നിലനില്കുന്നു. മരത്തിനേക്കാൾ ശക്തിയായി ആടി കൊണ്ടു മരം ഇല്ലാത്തതു കൊണ്ടു കാറ്റുള്ളപ്പോൾ ഗോത്രങ്ങൾ കസേരയിൽ പിടിച്ചു സ്വരക്ഷ തേടുന്നു. ഗോത്രങ്ങൾ മുറുകെ പിടിക്കുന്നത്‌ കൊണ്ടു എത്ര കാറ്റടിച്ചാലും സുരക്ഷിതമായി കസേര ഇന്നും ഏതു കാറ്റും അതി ജീവിച്ചു നിലനില്ക്കുന്നു
സാത്വികത നട്ട മരത്തിന്റെ തടി ആയതു കൊണ്ടു ഇന്നും കസേരകൾ  ദ്രവിക്കാതെ  നില്ക്കുന്നു. തണൽ തേടി ഇപ്പോഴും ഗോത്രങ്ങൾ കസേര ചുമക്കുന്നു ...

 
കഥയിൽ ഇല്ലാത്തതു 

(അർഷേഷ്യ  ഇന്ന് ചരിത്രത്തിലില്ല എന്നോ ചരിത്രത്തോടൊപ്പം കടലെടുത്തു)

Saturday, 22 June 2013

പ്രളയം


ഭൂമിയിൽ കണ്ണുനീർ പ്രളയം ഈശ്വർ ഞെട്ടി തന്റെ വിഗ്രഹങ്ങൾ പലതും ഒലിച്ചു പോകുന്നു. സർവ്വം സഹയായ തന്റെ ഭൂമിക്കും കണ്ണുനീർ. അതും വെറും തുള്ളികളല്ല സർവ നാശം വിതച്ചു പ്രളയം തന്നെ.
ഈശ്വർ തന്റെ കണ്ണിലേക്കു നോക്കി താൻ എന്താണിത് കാണാതിരുന്നത്. ഈശ്വർ ഞെട്ടി! തന്റെ കണ്ണുകൾ അവിടെ കാണാനില്ല. ഉടനെ ഭൂമിയിൽ ഒഴുകുന്ന കണ്ണീരിന്റെ സാമ്പിൾ എടുപ്പിച്ചു ഡി എൻ എ ടെസ്റ്റു നടത്തി
ഈശ്വർ വീണ്ടും ഞെട്ടി! അതെ തന്റെ അതെ ഘടന തന്റെ തന്നെ കണ്ണുകളും കണ്ണുനീരും അതെ അത് ഭൂമി ചൂഴ്ന്നെടുത്തിരുന്നു, കണ്ണീരു പോലും ബാക്കി വയ്ക്കാതെ..
മക്കൾക്ക്‌ കാഴ്ചയില്ല അവര്ക്ക് കാഴ്ചക്ക് വേണ്ടി കണ്ണുകൾ കൊടുക്കണം എന്ന് യുഗങ്ങൾക്കു മുമ്പ് ഭൂമി പറഞ്ഞത് ഈശ്വർ ഓർക്കാൻ ശ്രമിച്ചു. ഈശ്വർ ഓർമയിലേക്ക്‌ പോയി..

ഈശ്വർ വീണ്ടും ഞെട്ടി! ഒന്നും ഓർക്കാൻ കഴിയുന്നില്ല എവിടെ തന്റെ ഓർമ? മക്കൾക്ക്‌ തീരെ ഓർമ ഇല്ല അവര്ക്ക് വേണ്ട ഓർമ കൊടുക്കണം എന്ന് ഓര്മക്ക് വേണ്ടി താൻ കൊടുത്ത ബ്രഹ്മിയുടെ ഇല കടിച്ചു ഭൂമി പറഞ്ഞത് ഈശ്വർ അവ്യകതമായ് ഓർത്തു.. ഒരു ചെറിയ ഡയറിയിൽ അന്ന് ചെയ്യേണ്ട കാര്യങ്ങളുടെ കൂട്ടത്തിൽ എഴുതിയതായി ഒരു ചെറിയ ഒരു ഓർമ..

ഈശ്വർ പെട്ടെന്ന് വിളിച്ചൂ ഭൂമി.. ഈശ്വർ വീണ്ടും ഞെട്ടി ത്തരിച്ചു! എവിടെ തന്റെ നാവു? മക്കൾ ഊമയാണ് അവര്ക്ക് സംസാരിക്കാൻ നാവു വേണമെന്ന് ഭൂമി പറഞ്ഞിരുന്നു.

പക്വത വരട്ടെ നമ്മുക്ക് മക്കൾ ഉടനെ വേണ്ട എന്ന് പറഞ്ഞതിന് പിണങ്ങി പോയ ഭൂമി പല ആവശ്യങ്ങൾ പറഞ്ഞു വരുമ്പോൾ എല്ലാം ശരി ആക്കുവാനുള്ള ബദ്ധപാടിലായിരുന്നു ഈശ്വർ.

ഇത്ര മക്കൾ? ഇനിയും? താൻ ഒരിക്കൽ ചോദിക്കേണ്ടി വന്നു അവൾ പറഞ്ഞു നിങ്ങൾ ആദ്യം അമ്മ ആകാനുള്ള എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അന്ന് ചോദിച്ചു ഇപ്പൊ വേണോ? എന്താ ഉടനെ?.. ദാ ഇപ്പൊ ചോദിക്കുന്നു എന്തിനു ഇത്ര മക്കൾ എന്ന്? എന്താ ഈ ആണുങ്ങൾ ഇങ്ങനെ? ദൈവത്തിന്റെ സ്വഭാവം എന്ന് കരുതിയാണ് നിങ്ങളെ വിവാഹം കഴിച്ചത് എന്നിട്ട് ഒരു വരം പോലെ എങ്കിലും എന്തെങ്കിലും ചോദിക്കുമ്പോൾ ഒരു കാര്യവും തരാതെ എന്താ ഈ ഒഴിഞ്ഞു മാറൽ?

പിന്നെ ഈശ്വർ ഒന്നും മിണ്ടിയില്ല. ചോദിക്കുന്നവരോടൊക്കെ ഭൂമിയുടെ ഉത്തരം ഈശ്വർ കേട്ടു... ദൈവം തരുന്നു.. നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. അല്ലാതെന്താ? അല്ലെങ്കിലും ഒരു വീടായാൽ കുറെ കുട്ടികൾ വേണം. എപ്പൊഴും സ്നേഹിക്കുവാൻ ഒരു കൈകുഞ്ഞു! പല്ലില്ലാത്ത ആ ചിരി കാണാൻ ആ കുഞ്ഞിനു പാലൂട്ടാൻ ഒക്കത്തെടുക്കാൻ ഏതൊരു അമ്മയ്ക്കും ഇല്ലേ ആഗ്രഹങ്ങൾ?
ഈശ്വർ ഒന്നും മിണ്ടിയില്ല പ്രണയിച്ചാണ് വിവാഹം കഴിച്ചത് അത്ര ഏറെ ഭൂമിയെ താൻ സ്നേഹിച്ചിട്ടുണ്ട്. ആ പ്രകൃതിയെ! ഇപ്പൊ സ്ത്രീത്വം മറന്നു മാതൃത്വം അവൾ രണ്ടു കൈ കൊണ്ട് സ്വീകരിക്കുമ്പോഴും അയാള് സന്തോഷിച്ചു സ്ത്രീ ആയാൽ അങ്ങിനെ വേണം. സ്ത്രീയേക്കാൾ എത്രയോ വലുതാണ്‌ അമ്മയുടെ സ്ഥാനം അയാൾ നെടുവീർപ്പിട്ടു.

കുട്ടികളായപ്പോൾ ഭൂമി തന്നെ മറക്കുന്നെന്നുള്ള ഒരു തോന്നൽ ഈശ്വറിനു ഉണ്ടായിരുന്നു. വെറുതെ തോന്നുന്നതാവും തന്റെ അല്ലെ കുട്ടികൾ? ഒരു അമ്മയുടെ സ്വാതന്ത്ര്യം അല്ലെ അതൊക്കെ?

മക്കളുടെ ഓരോ ആവശ്യത്തിനു വേണ്ടി മാത്രം തന്നെ ഓർത്തു തന്റെ അടുത്ത് എത്തിയിരുന്ന ഭൂമി. മക്കൾക്ക്‌ എല്ലാം ആയപ്പോഴും എല്ലാം തികഞ്ഞെപ്പോഴും.. എന്നിട്ട് പോലും ഇനിയും അവരെ വിട്ടു പിരിയാൻ വയ്യ! എന്ന് തന്റെ മുഖത്ത് നോക്കി പറഞ്ഞ ഭൂമി! താൻ സ്നേഹിച്ച ഭാര്യ.

ഈശ്വർ ഓർത്തു തന്റെ ഓർമ മുഴുവൻ കൊടുക്കാതിരുന്നത് നന്നായി. കുറച്ചു അന്ന് മാറ്റി വച്ചത് കൊണ്ട് തനിക്കു പഴയ കാര്യങ്ങൾ കുറച്ചെങ്കിലും ഓർക്കാൻ കഴിയുന്നുണ്ട്. ഓര്മ മുഴുവൻ കൊടുക്കാതിരുന്നതിനു ഭൂമി ഒരാഴ്ച തന്നോട് പിണങ്ങി നടന്നത് ഈശ്വർ ഓർത്തു. അവര്ക്ക് എല്ലാ കാര്യങ്ങളും ഓർക്കാൻ കഴിയുന്നില്ല എന്ന് ഓർമ കൊടുത്തിട്ടും പലപ്പോഴും പരാതി പറയുമായിരുന്നു ഭൂമി.

ഈശ്വർ ഓർത്തു ആദ്യമായി ഭൂമി തന്നെ തടഞ്ഞ ദിവസം. ഭൂമിയേയും മക്കളെയും കാണാൻ ഓടി ചെന്ന ദിവസം. എനിക്ക് മക്കളെ മനുഷ്യരെ പോലെ വളർത്തണം. നിങ്ങളുടെ ദൈവീക ഗുണം അതിനു അവര്ക്ക് ഒരു തടസ്സമാകരുത്. നിങ്ങൾ ദൈവീക ഗുണം അവിടെ സ്വര്ഗത്ത്‌ സൂക്ഷിച്ചോളൂ. എല്ലാം ദാനവും ചെയ്തു പുണ്യവും നേടി.. ഭൂമി പറഞ്ഞു കൊണ്ടിരുന്നു. ഭൂമിയും മക്കളെയും കാണാതെ പാറയിലും ഗുഹയിലും ഒളിച്ചിരുന്ന ദിവസങ്ങൾ. അന്നൊക്കെ മക്കളെ കാത്തിരുന്ന ദിവസങ്ങളിൽ അച്ഛനെ കാണണമെങ്കിൽ മക്കളോട് പൂജിക്കാൻ പറയുമായിരുന്നു ഭൂമി.

ഭക്ഷണവും വെള്ളവും നൈവേദ്യം എന്ന പേരിൽ മക്കളുടെ കയ്യിൽ പൂജയുടെ ഭാഗമായി കൊടുത്തു വിട്ടിരുന്നു. അത് മക്കൾ കാണാതെ രഹസ്യമായി കഴിച്ചു... ഭൂമിയും മക്കളും കാണാതെ അവരെ ഒളിച്ചിരുന്നും കണ്ടു. പൂജിച്ചാൽ നേദിച്ചാൽ ആരാധിച്ചാൽ അച്ഛൻ വരുമെന്നും അപ്പോൾ കാണാമെന്നും മക്കൾക്ക്‌ പറഞ്ഞു കൊടുത്തിരുന്നു ഭൂമി. പക്ഷെ രഹസ്യമായി സ്വകാര്യം പറഞ്ഞു വേണ്ട നിങ്ങൾ വരണ്ട.. വന്നാൽ പിന്നെ അവർ പഠിക്കാൻ മറക്കും, കളി ആകും, അച്ഛൻ ഇനി പോകേണ്ട.. എന്ന് പറഞ്ഞു വാശി കൂടും.. അവരെ മനുഷ്യരായി വളർത്താൻ പറ്റില്ല. അത് കൊണ്ട് അവർ എത്ര വിളിച്ചാലും നിങ്ങൾ വരണ്ട!

അങ്ങിനെ മറഞ്ഞിരുന്നു മറഞ്ഞിരുന്നു മക്കൾക്ക്‌ താൻ മറവി ആയി, അവര്ക്ക് അച്ഛൻ വെറും ഒരു പാറ മാത്രമായി. പൂജിക്കുവാനുള്ള പാറ! അങ്ങിനെ അവർ പാറയെ പൂജിച്ചു. അച്ഛൻ എന്നെങ്കിലും വരുമെന്ന് കരുതി അവർ പാറയെ പൂജിച്ചു കൊണ്ടിരുന്നു, അധികം  പാർശ്വ ഫലം  ഇല്ലാത്ത ഒരു പ്രവർത്തി എന്ന നിലയില ഭൂമി അതിനെ തടയാനും പോയില്ല, താൻ ചെയ്യാത്ത ഒരു നല്ല കാര്യം മക്കൾ എങ്കിലും ചെയ്യുന്നുണ്ടല്ലോ എന്നുള്ള ആശ്വാസം കൂടി തോന്നികയും ചെയ്തിരുന്നോ!  വലിയ പാറ ക്രമേണ പൂജിക്കുവാനുള്ള സൌകര്യത്തിനു പിന്നെ അത് പൊട്ടിച്ചു പലരായി കൊണ്ട് പോയി, പിന്നെയും പൂജിച്ചു! പൂജിക്കാനുള്ള സൌകര്യത്തിനു അത് ചെറുതാക്കി വിഗ്രഹങ്ങളാക്കി.  അച്ഛന്റെ രൂപം കൊത്തിയ വിഗ്രഹം! ചില മക്കൾ അമ്മയുടെയും രൂപം കൊത്തി. അമ്മയെ കാണാമെങ്കിലും കൂടെ ഉണ്ടെങ്കിലും വിഗ്രഹം ആയി ആരാധിച്ചു തുടങ്ങി. അമ്മക്കൊരു പിണക്കവും വേണ്ട എത്ര ആയാലും ഈ പൂജ കണ്ടു അമ്മയ്ക്കും പൂജിക്ക പ്പെടാൻ ഒരു ആഗ്രഹവും അതോടൊപ്പം അവകാശവും ഉണ്ടെന്നു അവര്ക്ക് തോന്നി. അമ്മക്ക് വയസ്സായില്ലേ എന്ന് പറഞ്ഞായിരുന്നു ചിലരുടെ വിഗ്രഹാരാധന. അതിൽ അടങ്ങിയ ദുസ്സൂചന ഭൂമി തന്റെ മക്കളുടെ  പൂജയിൽ സംപ്രീതയായി മനസ്സിലാക്കിയും ഇല്ല.  പിന്നെ വിഗ്രഹത്തിനും പൂജക്കും സ്ഥലത്തിനും വേണ്ടി ആയി മക്കളായ മനുഷ്യര് തമ്മിൽ അടി.പക്ഷെ കാലക്രമത്തിൽ പൂജ ചെയ്തിട്ടും അച്ഛനെ കാണാതായപ്പോൾ അവരിൽ പലരും മടുത്തു തുടങ്ങി. പൂജ ശരി ആകഞ്ഞിട്ടാണോ പൂജ ചെയ്ത ആളിന്റെ കുഴപ്പം ആണോ എന്നൊക്കെ പല സംശയങ്ങളായി പൂജ തന്നെ വേണോ എന്നായി ചിലർ! തർക്കങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചു.. കൊന്നവർക്കു മരിച്ചവർ വെറും ബലി ആയി ആത്മ ബലിയോ നരബലിയോ! അതും പൂജയുടെ ഭാഗമാക്കി ചിലർ രക്തം ചീന്തുമ്പോൾ മറഞ്ഞിരിക്കാൻ കഴിയാതെ അറിയാതെ തലനീട്ടിയോ അത് ആരെങ്കിലും കണ്ടുവോ? അത് ബലികൾക്ക് സാധുത നല്കിയോ ഒന്നും അറിയാതെ ഈശ്വർ യുഗങ്ങൾ തള്ളി നീക്കി!  കുറെ പേര് പൂജയും വിഗ്രഹവും ഉപേക്ഷിച്ചു.. ഇനി പൂജിക്കില്ല അവർ ഞങ്ങളുടെ മനസ്സിലുണ്ടെന്ന് പറഞ്ഞു... മറ്റുള്ളവര വിഗ്രഹം ഇല്ലാതെ പൂജിച്ചു അങ്ങിനെ പല വഴിക്കായി മക്കൾ. ഭൂമി ഇതൊക്കെ കണ്ടില്ലെന്നു നടിച്ചു. അവരെ മനുഷ്യരാക്കി വളർത്തുമെന്ന വാശി വച്ച് അതൊന്നും തന്നോട് പറയാതിരുന്നു. പറഞ്ഞാൽ ഞാൻ കുറ്റ പ്പെടുത്തുമോ എന്ന പേടി ആയിരിക്കും എന്നാണ് കരുതിയത്‌. പക്ഷെ വൈകിയാണ് ആ സത്യം ഈശ്വർ തന്നെ തിരിച്ചറിഞ്ഞത്
കാഴ്ചയും നാവും ഓര്മയും ഇല്ലാത്ത തന്നോട് പറഞ്ഞിട്ടെന്തു കാര്യം?

അപ്പോഴേക്കും പിതാവിൽ നിന്നും മക്കളെ അകറ്റിയത് തെറ്റായി പോയെന്നു ഭൂമിക്കു മനസ്സിലായി തുടങ്ങിയിരുന്നു. അവസാനം ഭൂമി തന്നെ ഉപായം കണ്ടുപിടിച്ചു. മക്കളെ മനുഷ്യരായി വളർത്തിയത്‌ തെറ്റായി പോയി. നിങ്ങളും ദൈവങ്ങളാകൂ.. അച്ഛനെ പോലെ ഈശ്വറിനെ പോലെ.. അപ്പോഴേക്കും ഒരു പാട് വൈകിയിരുന്നു. പക്ഷെ എന്നിട്ടും അമ്മ പറഞ്ഞതനുസരിച്ച് അമ്മയും മക്കളും ദൈവങ്ങളായി. അതെ മനുഷ്യ ദൈവങ്ങൾ.

അപ്പോൾ താൻ ശരിക്കും സന്തോഷിച്ചു ഭൂമി തെറ്റ് തിരിച്ചറിഞ്ഞല്ലോ ദൈവിക ഗുണം അവൾ അഗീകരിച്ചല്ലോ. പക്ഷെ അത് കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിച്ചു മനുഷ്യ ദൈവങ്ങൾ അവരുടെ മനുഷ്യത്വം കാണിച്ചു ദൈവീകതയോടൊപ്പം.കൂടുതൽ  ദിവ്യത്വതിനു വേണ്ടി മനുഷ്യര് അധികം കടക്കാത്ത സ്ഥലങ്ങളിലേക്ക് കടക്കണം എന്ന് തോന്നി. ഏകാന്തത അവര്ക്ക് കൂടുതൽ ദിവ്യത്വം കൊടുത്തു അത് ദ്യാനമായി. അത് കൂടുതൽ ദൈവത്തിലേക്ക് അടുപ്പിച്ചു. ഭൂമി സന്തോഷിച്ചു ഈശ്വറിനു ഇല്ലാത്ത മനുഷ്യത്വം എനിക്ക് എന്റെ മക്കൾക്ക്‌ കൊടുക്കുവാനായി. അതോടൊപ്പം ഈശ്വറിന്റെ ദൈവത്വവും മക്കൾ സമ്പാദിച്ചിരിക്കുന്നു.. ഞാൻ കൂടുതൽ ജയിച്ചിരിക്കുന്നു. എന്റെ വാശി ശരി ആണെന്ന് കാലം തെളിയിച്ചിരിക്കുന്നു.  മക്കൾ ദൈവം ആയപ്പോൾ ദൈവം അരൂപി ആയി കഴിഞ്ഞിരുന്ന ഹിമ ശൈലങ്ങളിൽ ദൈവരൂപം പൂണ്ട അവര്ക്കും ചെല്ലണം എന്ന് തോന്നി. ഈശ്വറും താനും പ്രണയിച്ച ഹിമാശൈലം ഒരു പ്രായശ്ചിത്തം പോലെ എങ്കിലും ഒരിക്കൽ കൂടി കാണണം എന്ന് ഭൂമിക്കു തോന്നി അത് മക്കൾക്കും കാട്ടി കൊടുക്കണം എന്ന് അമ്മക്ക് തോന്നി. അവിടെയും ദൈവീകത അവര്ക്ക് കൂട്ടായി അവർ നഗ്ന പാദരായി ഹിമ ശൈലങ്ങളിൽ അനായാസം കടന്നു കേറി. അവർ സുഖ ദുഃഖങ്ങൾ ഉപേക്ഷിച്ചിരുന്നു. പൂവ് പോലെ കാറ്റ് പോലെ ഹിമവൽ മലനിരകളെ ഉപദ്രവിക്കാതെ അവർ ധ്യാനിച്ച് ലയിച്ചു. ഒരു പോറൽ പോലും ഏൽപ്പിക്കാതെ.

പൂര്ണമായും ദൈവം ആകാൻ കഴിയാത്ത മക്കൾ ദൈവങ്ങളായ മക്കളെ അന്ധമായി ആരാധിക്കുവാൻ തുടങ്ങി. ആ ആരാധനയിൽ അമ്മയും മനുഷ്യ ദൈവങ്ങളും കൂടുതൽ തൃപ്തരായി. പിന്നെ അവരെ തേടി സുഖ ദുഖങ്ങളും ആയി അനുഗ്രഹത്തിന് അനുഗമിച്ച മറ്റു മക്കളും അനുയായികളും അവിടെക്കൊഴുകി. പുറകെ സുഖ സൌകര്യങ്ങളും പണവും ആർഭാടവും പ്ലാസ്ടിക്കും, കൊണ്ക്രീടും ചിഹ്നങ്ങളും മതവും. ഹിമശൈലം ചൂടേറ്റു ഉരുകി തുടങ്ങി മലിനമായി പ്രളയം താണ്ടവമാടി. കണ്ണും നാവും ഓര്മയും നഷ്ടപെട്ട ഈശ്വർ അതൊന്നും അറിഞ്ഞില്ല. ഇതൊക്കെ ഉണ്ടായിട്ടും മക്കൾ അതൊന്നും ഉപയോഗിച്ചുമില്ല. പക്ഷെ അവർ എല്ലാം അനുഭവിക്കുന്നുണ്ടായിരുന്നു. ചെയ്തുപോയ തെറ്റുകളുടെ ശിക്ഷ ആണെന്ന് അറിയാതെ.

പക്ഷെ അപ്പോഴും ഈശ്വർ ഓര്ക്കുക ആയിരുന്നു മറക്കാത്ത ആ ദിവസം
സ്വർഗത്തിലേക്ക് ഭൂമിക്കു ഒരിക്കലും കടക്കുവാൻ ആകില്ല, കാരണം അത് ആകാശത്തിലാണ് അവിടെ ഭൂമിക്കും മനുഷ്യര്ക്കും ഒരിക്കലും കടക്കുവാൻ ആകില്ല! എന്ന് തുറന്നു പറയേണ്ടി വന്ന ആ ദിവസം. ദൈവങ്ങൾക്ക് മാത്രം പ്രവേശനം ഉള്ള സ്വർഗത്തിനെക്കുറിച്ചു അറിയാതെ പറഞ്ഞു പോയ ആ ദിവസം. അതൊരു അപരാധം പോലെ ഭൂമി തിരിച്ചറിഞ്ഞു വിണ്ണും സ്വർഗ്ഗവും ഭൂമി വെറുത്ത ആ നിമിഷം! മനുഷ്യരെ പോലെ വളർത്തും.. എന്ന് വാശിയോടെ പറഞ്ഞു തന്നോട് പിണങ്ങി കരഞ്ഞു തളര്ന്നുറങ്ങിയ ആ ദിവസം!

ഇതൊരു സാങ്കല്പ്പിക കഥ ഭൂമിയിൽ നടക്കാത്ത ഒരു വെറും കഥ 
ഇനി ഈ കഥയുടെ അണിയറയിൽ പ്രവർത്തിച്ചവരെ ക്കുറിച്ച് വെറും നേരം പോക്കിന് രണ്ടു വാക്ക്..എണ്ണി നോക്കിയിട്ടില്ല..

പ്രളയം : ഉണ്ടായതും ഉണ്ടായേക്കാൻ പോകുന്നതും ഭൂമിയിലോ ചന്ദ്രനിലോ ചൊവ്വായിലോ ഈ പ്രപഞ്ചത്തിൽ എവിടെങ്കിലും ഉണ്ടാകുന്നതോ ആയ ഒരു പ്രളയമോ വെള്ളപ്പോക്കാമോ കര കവിയലോ ആയീ ഒരു ബന്ധവും ഇല്ല, ഇത് പൂര്ണമായും മനസ്സിന്റെ അകത്തളങ്ങളിൽ (ഇൻഡോർ) സെറ്റ് ഇട്ടു ചിത്രീകരിച്ചതാണ് NB: പ്രകൃതി സ്നേഹികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ ഇതിൽ ഒരുതുള്ളി വെള്ളം പോലും ഉപയോഗിച്ചിട്ടില്ല രണ്ടു തുള്ളി കണ്ണ് നീർ അല്ലാതെ)

വിഗ്രഹം : എന്റെ സ്വകാര്യ ശേഖരത്തിൽ നിന്ന് (പൊടി തട്ടിയത്)

ഭൂമിയും മക്കളും: അവരെ ഞാൻ കണ്ടിട്ടില്ല പറഞ്ഞു കേട്ട അറിവനുസരിച്ച് അവർ നന്നായി ഇപ്പോൾ ജീവിച്ചു പോകുന്നു

ഈശ്വർ: അത് ഞാൻ കണ്ടിട്ടുള്ള ഒരു കഥാപാത്രം ഇപ്പോൾ പ്രായമായെങ്കിലും ദൈവീകം ഉപേക്ഷിച്ചു ഭൂമിയോടും മക്കളോടും ഒപ്പം വിശ്രമ ജീവിതം സുഖമായി നയിക്കുന്നു (കാഴ്ച ഓര്മ സംസാരശേഷി എല്ലാം ആവശ്യത്തിനു ഉണ്ട് ചിലപ്പോ ആവശ്യത്തിനു ഉപയോഗപെട്ടില്ലെങ്കിലും)
തിരശീല (വീണ്ടും പോക്കാവുന്നത്)

Friday, 21 June 2013

പല്ല് ഒരു അടി ഉറച്ച വിശ്വാസിഞാൻ ഒരു "അടി" ഉറച്ച ഈശ്വര വിശ്വാസി തന്നെ
പക്ഷെ.. പൂജിക്കുന്നത് നിരീശ്വരനേയും!
എന്തിനു?
എനിക്ക് അങ്ങിനെ ആകുവാൻ  വേണ്ടി മാത്രം!
ഏ എങ്ങിനെ?
ട്ടേ! അടിയോ!!!
ഉറപ്പോ... ആടിയോ ?
ഓ ഹാാ...
വേദന ഉണ്ടല്ലേ?
ആ അതറിയാൻ വയ്യാത്തത് കൊണ്ട് മാത്രം!
ഓ അങ്ങിനെ! 

സ്വപ്നം കണ്ട കവിത മരണം


സ്വപ്നം
ഞാൻ ഇപ്പൊ സ്വപ്നം കാണാറില്ല
മൂട്ടയും കടിച്ചു കൊതുകിനെയും ഓടിച്ചു
ബെഡ്ഡിൽ എത്തുമ്പോഴേക്കും സെക്കന്റ്‌ ഷോ
കഴിഞ്ഞു, "ഉറക്കം മനസ്സ് മടുത്തു കിടന്നുറങ്ങി കാണും "സ്വപ്നം"

ഒളിച്ചേ കളി കണ്ടേ
മനുഷ്യൻ നിർമ്മിച്ച മതവും പേടിച്ചു
മതം മുറുക്കിയ മനുഷ്യനേയും ഭയന്ന്
മനുഷ്യൻ നശിപ്പിച്ച പ്രകൃതിയെ മറന്നു
മനുഷ്യൻ ഇറങ്ങി അശുദ്ധമാക്കിയ ചന്ദ്രനും വിട്ടു
നിരീശ്വരന്റെ ചൊവ്വയിലെ ചിന്തയിൽ ഒളിച്ചൊരു ദൈവത്തിന്റെ ഓരോരോ കളികളേ! ദേ അവിടെയും മനുഷ്യൻ! ദൈവത്തിനെ തിരഞ്ഞു കണ്ടില്ലെന്നു പറഞ്ഞു തിരിച്ചു വരാൻ മാത്രം..

കവിത
ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച കവിയത്രേ നിമിഷ കവി കലി "കാലൻ"
ആകസ്മികമായി ആ കവി രചിച്ച മനോഹര കവിത ആ.. അത് തന്നെ.. "മ മ  മരണം"
കാലമെഴുതിയ ജീവിത കവിതയും പ്രകൃതിതൻ പുന സൃഷ്ടി രചനയും
പോലും അത്ര ഹൃദയസ്പർശി ആയി ജനം ജീവൻ കൊടുത്തു സ്വീകരിച്ചിട്ടില്ല!

ഓർമ്മ തൻ ചരിത്രം അതത്രേ മറ്റൊരു മഹാകാവ്യം എണ്ണ വീണു- കുതിരാതിരുന്നെങ്കിൽ വളയുന്ന റബ്ബർ മായ്ക്കാതിരുന്നെങ്കിൽ അത് കാലം മറക്കാതിരുന്നേനെ!
രക്തവും കണ്ണീരും വിയര്പ്പും എഴുതിയ കദന കാവ്യങ്ങളെ
സ്നേഹമാകുന്ന പ്രണയ പുനരാഖ്യാനങ്ങൾ പലപ്പോഴും അവഗണിക്കാറുണ്ട്

മരണ മതം
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒന്നുണ്ട് അതത്രേ പ്രണയം
മദ്ധ്യാഹ്നം കഴിഞ്ഞ പ്രണയം വെറും മരണം, എന്ന് അറിഞ്ഞു വെറുക്കുമ്പോഴും അതിലും കൂടുതൽ വെറുക്കുന്നത് ജനനം മുതൽ മരണം വരെ കൂടെ നടക്കുന്ന ജീവന്റെ നിഴലായ മരണത്തിന്റെ മതത്തേയാണ് മതം എന്ന മാരണത്തെ മാത്രം

സമർപ്പണം

വ്യവസ്ഥ ഇല്ലാത്ത ജീവിതമേ നിന്നെ ജീവനോടെ 
ഇനി വ്യവസ്ഥ ഉള്ള മരണത്തിനു അർപ്പിച്ചോട്ടെ    

Thursday, 20 June 2013

കണ്ണുനീർ പുരാണം


സ്വയം എരിഞ്ഞ് ഉൽപ്പാദിപ്പിക്കുമ്പോഴും
സ്വയം ഉപയോഗിക്കാത്ത ഒന്നത്രേ സ്ത്രീക്കിന്നും കണ്ണുനീർ
ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു സ്ത്രീ എന്നെങ്കിലും അറിയാതെ എങ്കിലും ഒന്ന് ഉപയോഗിച്ചിരുന്നെങ്കിൽ കണ്ണ് നീര് ഗ്രന്ഥിക്ക് ശാപമോക്ഷം ലഭിച്ചേനെ..
സ്ത്രീക്കും അതൊരു ശാപമോക്ഷമായേനെ
"ഭൂ"   മുഖത്ത് നിന്നും എന്നെന്നേക്കുമായി അത് അപ്രത്യക്ഷമായേനെ
ലോകം കണ്ടു പിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ അണു നാശിനിയും
കള നാശിനിയും ഇന്നും കണ്ണ് നീർത്തുള്ളി തന്നെ
നേർപ്പിക്കാത്തത്  അതിപ്പോ കിട്ടാനുമില്ലല്ലോ

ഏതു അസുരനേയും നിർവീര്യമാക്കുന്ന
 ഏതു ചാരത്തെയുംഞൊടിയിൽ രുദ്രനായി മാറ്റുന്ന
അശ്രുബിന്ദുക്കളെ ആനന്ദമായി മാറ്റുന്ന
അശുവിനെ പശുവാക്കി മാറ്റുന്ന
ആടിനെ ശ്വാന പ്രദര്ശനം നടത്തുന്ന
രണ്ടു കണ്ണിൽ നിന്നിറ്റുന്ന "ഒരിറ്റു" കണ്ണുനീരേ  
ഉപ്പുകലര്ന്ന മിട്ടായിയേ
ചിലന്തിക്കു-വലയായി സ്വയം ഒട്ടാതിരിക്കുവാനും
പല്ലിക്കു വാലുപോൽ പോഴിഞ്ഞങ്ങു വീഴാനും
പൂച്ചക്ക് നാലുകാലായി മഴ പൊഴിച്ചൊരു  കണ്ണുനീരും

കണ്ണീരില്ലാത്ത സ്ത്രീയെ നീയേ ദേവത
കണ്ണീരിൽ കുളിച്ച ചാപല്യമേ നീ യേ പൂരുഷനും

കഴിവുള്ളതത്രേ കണ്ണുനീർതുള്ളിയും
ദിവ്യമതത്രേ കണ്ണുനീർ മിന്നലും
മനോഹരമായ ചേമ്പിലയിലും
പെയ്യുന്ന മഴയിലും ഒഴുകുന്ന ജലത്തിലും
അലിയാത്ത കണ്ണുനീർ!
സൂര്യന് പോലും ഉണക്കാൻ-
കഴിയാത്ത മുറിവായ്‌ യീ കണ്ണുനീർ!

സൂര്യന് പോലും ഉണക്കാൻ കഴിയാത്ത
കണ്ണുനീർ തുള്ളിയെ പേറുന്ന പുണ്ണ്യത്തിനാവാം
കണ്ണിനു വെളിച്ചവും അക കണ്ണിന്നു കാഴ്ചയും സൂര്യൻ
വരമായി കൊടുത്തതും!

അതോ വെളിച്ചം "കണ്ണ്", സൂര്യന്, കൊടുത്ത ശാപമോക്ഷമോ?

ഭൂമിയിൽ ഒരിക്കലും നശിക്കാതെ കിടക്കുന്ന മാലിന്യവും കണ്ണുനീർ
സ്ത്രീയുടെ ദു:ഖവും കണ്ണുനീർ .. ഇത് രണ്ടും ഭൂമിയിൽ മർത്ത്യന്നു കണ്ണുനീർ
അതത്രേ ആരെയും വെണ്ണീർ ആക്കുന്ന  കണ്ണുനീർ

കടലോളം കണ്ണുനീർ ത്തുള്ളിയെ സ്നേഹിക്കേണ്ട ലോകമേ
അദ്വൈതം എന്നാൽ രണ്ടല്ല എന്നാൽ ഒന്നാണെന്നാണോ?
പല തുള്ളി ചേരും കടലും ഇന്നും ഒന്നാണെന്നാണോ?
പിന്നെ രണ്ടാല്ലാത്തത്തു എന്താണ്??
ഒന്നിൽ പിഴച്ച പലതാണോ?

കണ്ണേ, നിന്നെ; ഞാൻ കാണുന്നു കൂടുതൽ
നീ തന്നെ ഭൂമിയിൽ വിളക്കും വെളിച്ചവും പലയുപ്പും
കാഴ്ച്ചയായ് മാത്രമതാണോ? ഭംഗിയും നീ തന്നെ അല്ലെ?
ഈ അത്ഭുത വിളക്ക് പേറി തളരുന്നത് കൊണ്ട് മാത്രമല്ല
ഇത്ര കണ്ണ് നീരുണ്ടായിട്ടും ഇന്നും
നിനക്ക് കാണാൻ കഴിയുന്നത്‌ കൊണ്ട് മാത്രം
ഇന്നും നീ പിടിച്ചു നില്കുന്നത് കൊണ്ട് മാത്രം

കണ്ണീർ ഗ്രന്ഥിയെ നീ ശരിക്കും പുല്ലിംഗമോ?

ആദി പരാ ശക്തിയിലൂന്നിയ ദ്വൈത സിദ്ധാന്തമേ
സർവഞ്ജ പീഠം കയറുന്നതിനു മുമ്പ് ബ്രഹ്മചര്യം വെറും ഭാരമായോ? കണ്ണുനീർ കുടഞ്ഞു അനുഗ്രഹിച്ച യഥാർത്ഥ്യമേ! സത്യം എന്നും മൂകമെന്നൊ?ദ്വൈതത്തെ രണ്ടാക്കി  അദ്വൈത കണ്ണീർ ചേർത്ത് മൂകമായി പൂർണ്ണം ആക്കിയ പുണ്യമേ എന്നിട്ടും

സർവഞ്ജ പീഠം കയറിയ ശങ്കര പാദമേ!
ദ്വൈതമായി  നമിക്കുന്നു നിന്നെ ഞാൻ
അദ്വൈതിയായി നിന്ന് എന്നുമെന്നും!

പ്രവാസ കർണ്ണൻ

പച്ചപ്പിന്റെ അപക്വ ഭൂമിയിൽ, ദ്രവിച്ച കാവി കുടിലിൽ പിറന്ന കുടുംബത്തിന്റെ മാനം കളഞ്ഞ മനം വെളുത്ത കറുത്ത പുത്രൻ, അവൻ പ്രവാസ കർണ്ണൻ.
പ്രവാസ നദിയിൽ പെട്ടി കെട്ടി, അതിൽ പൂട്ടി ആകാശ നദിയിൽ ഒഴുക്കിൽ
പെട്ട ഇന്നിന്റെ വളർത്തു പുത്രൻ.. അവൻ കൃഷ്ണ വർണ്ണൻ.

ഭാരത കുന്തിയിൽ പിറന്നിട്ടും വിദേശ രാധയിൽ വളർന്നവൻ അവൻ വ്യാജ പുത്രൻ

ജനിച്ച തെറ്റിന് പ്രവാസിയായി ഉരുകുന്ന കറുത്ത എണ്ണയിൽ വെളുത്ത വിയർപ്പിറ്റിച്ച മോഹമാം പ്രലോഭനം ഉള്ളിലൊളിപ്പിച്ച അവൻ ഇന്നിൻ സ്വേദ കർണ്ണൻ

പ്രവാസ കുലം മറന്നു കാണാത്ത പെണ്ണിനെ  പ്രണയിച്ച  തെറ്റിന്
നിന്റെ പ്രണയം കാണുമ്പോൾ  ഓർക്കാതെ പോകട്ടെ എന്ന  പ്രണയിനിയുടെ
കണ്ണീർ ശാപം നിശബ്ദം ഏറ്റു വാങ്ങിയോൻ അവൻ  ദേവദാസ കർണൻ

മാതൃഭൂമിയിൽ ആരോ  താഴ്ത്തിയ കുടുംബ രഥം ഉയർത്താൻ സ്വയം ചവിട്ടേറ്റു താഴ്ന്നു ശ്രമിക്കും  അവനിന്നിൻ അധ്വാന കർണ്ണൻ
കപട രണ ഭൂമിയിൽ നിണം പൊടിഞ്ഞ ഹൃദയം ഉണക്കാൻ ത്യാഗ ദേഹം
കാക്കുന്നു മരുഭൂമിയിലും ഒരു സ്നേഹ താതൻ അവൻ ഇന്നിൻ സൂര്യ കർണ്ണൻ

ആരുടെയൊക്കെയോ രഥം വലിക്കുമ്പോഴും സ്വയം വണ്ടി ക്കാളയായി മാറുന്നു സൂതൻ വളര്ത്തിയ അവൻ ഇന്നിൻ സൂത കർണ്ണൻ

അമ്മതൻ പ്രിയ മറ്റു പുത്രരേ ഊട്ടുവാൻ ഭക്ഷണം മറന്നു പണി ചെയ്യുവോൻ അവൻ ഖിന്ന കർണ്ണൻ

ഉത്തരവാദിത്വങ്ങളിൻ കുത്തൊഴുക്കിൽ ജീവിത കവചം നഷ്ടപ്പെട്ട ശിഷ്ട ജീവിതം അടക്കാൻ സ്വയം ശവപ്പെട്ടി ച്ചുമക്കുന്നവൻ അവൻ ചുമട്ടു കർണ്ണൻ
വേദന ഉള്ളിൽ നീറി നിറഞ്ഞിട്ടും അത് പറയാത്ത തെറ്റിന് അഹങ്കാരിയായി നീറി മരിക്കാൻ വിധിക്കപ്പെട്ടവൻ അവൻ  ശാപ കർണൻ

അവനു  എന്നും തുണയായി വരുന്നു താങ്ങായി ജീവൻ കവരുന്നു സ്വരാജ്യം ഭരിക്കും ദുര്യോധന അഹഭാവങ്ങൾ എന്നിട്ടും അവൻ ഇന്നിൻ സ്വാമന്തകർണ്ണൻ 

അവസാനം നിതാഖത് ശരങ്ങൾ കൊണ്ട് പിടയുമ്പോഴും അവഗണനയുടെ സൌരോർജം ഭക്ഷിച്ചു പിടഞ്ഞു വീണ വെണ്ണീറിൽ നിന്നും   ധീര വില്ലാളിയായി ഉയിർത്തെഴുന്നേറ്റവൻ ഇന്നിൻ പ്രവാസ കർണൻ 

ധീര വില്ലാളിയായി അവൻ എന്നും വീര പ്രവാസ കർണൻ 
മരണമില്ലാത്തവൻ അവൻ  എന്നും ഇന്നിൻ  പ്രവാസ കർണ്ണൻ 

പ്രണയ ശ്വാസം ..മദ്ധ്യവയസ്സ് കഴിഞ്ഞത്


ജീവൽ പ്രണയമേ .. നീ ഇന്നെവിടെയാണ്‌?
വഴിയോരം വിരിയുന്ന വെളുത്ത പുഷ്പങ്ങളിൽ
പുലരിയുടെ നറും മഞ്ഞു പെയ്തു തോർന്നിട്ടും
വിധിയുടെ പൂക്കൾ കൊഴിഞ്ഞങ്ങു വീണിട്ടും
ഞാനിന്നറിയുന്നു നീ ഇന്നലെയും വന്നിരുന്നില്ലെന്ന്
എനിക്കിനിയും നിന്നോട് പരിഭവമില്ലെന്നും
നിനക്കോ? പിണക്കവും അതൊട്ട്‌ മാറിയിട്ടുമില്ലെന്ന്

വർഷങ്ങൾക്ക് മുമ്പ് ഒരു ശിശിര കാല പകൽമയക്കത്തിൽ
നിന്റെ കണ്ണ് വെട്ടിച്ചു, നീ പുല്കിയ കരം പിരിച്ചു
ഒരു കുഞ്ഞിനെപ്പോലെ  ഊർന്നിറങ്ങി ഇഴഞ്ഞു നടന്ന ഞാൻ
ഒരു ഉറങ്ങുന്ന കുഞ്ഞിനെ പോലെ തന്നേ തിരിച്ചുകിട്ടുമ്പോൾ
വഴിതെറ്റി തിരിച്ചണഞ്ഞ കുഞ്ഞാടിനെ പ്പോലെ  കൂടെ കൂട്ടുമോ
മൃദുലമാം മുടിയിഴകളിൽ വിരലാൽ തലോടി
തഴുകി  മാറിൽ ചേർത്ത് അമർത്തി  പിടിക്കുമോ?

സന്ധ്യയായി പൊഴിയുന്ന ഓരോ ദിനത്തിലും ഖിന്നമായി കൊഴിയുന്ന ഓരോ വയസ്സിലും 
ആരും അറിയാതെ കാത്തിരിക്കുന്നു ഞാൻ നീ എന്നെങ്കിലും ഈ വഴി തേടി വരുംമെന്നോർത്തു മാത്രം
നീ അറിയാതെ തനിയെ വന്ന ഞാൻ, ഇനി എങ്ങിനെ സ്വയം നിന്നെടുത്തെത്താൻ? നീ എന്നെടുത്തെത്തി എന്നോ തിരികെ വിളിക്കാതെ?
ഞാനറിയാതെ ഉറങ്ങിയ തെറ്റിന് നീ അറിയാതെ ഇറങ്ങിയ വാശിയിൽ 
ഞാനിന്നും തള്ളി നീക്കുന്നതീ  ജന്മം, നീ വിളിക്കാതെ വരില്ലെന്നൊരു വാശിയും മാത്രമാക്കി 
നീ വരുമെന്നറിയാം എനിക്കിന്നും, വരാതിരിക്കുവാനാവില്ല നിനക്കെന്നും 
പക്ഷെ അതെന്നെന്നുള്ള കാത്തിരിപ്പിനു ഒരഅവസാന മെന്നെന്ന് എനിക്കിനി? 

നോക്കൂ ഞാൻ നിനക്കായി കരുതിയ പുഷ്പങ്ങളെ
അറിയൂ നിനക്കായ്‌ കരുതുന്ന ശ്വാസവും 
നിന്നെ കണ്ടടയ്ക്കുവാൻ കൊതിക്കുന്ന മിഴികളും 
കാൽക്കൽ അർപ്പിക്കാൻ  കരുതുന്ന ഹൃദയവും 

ചെയ്ത തെറ്റിന് കഴുകാൻ കരുതിയ സങ്കടത്തിലൂറിയ കണ്ണുനീർത്തുള്ളിയും    
വാടാത്ത പുഷ്പങ്ങൾ നെഞ്ചോടടക്കിയ കത്തുന്ന ജീവിത നെയ്തിരിവെട്ടവും സാക്ഷിയാക്കി മാപ്പിരന്നിരിക്കാം ഞാൻ, പിരിയില്ല ഇനിയില്ലെന്നൊരു ജന്മ വാക്കും- 
ഇനിയൊരു ശ്വാസം നിന്നനുവാദമായി നീ അറിഞ്ഞത്  പകർന്നു തരും വരെ  

ഒരു കുഞ്ഞു സൂചിയുടെ ഉറുമ്പരിക്കും വേദന ശിക്ഷയായി തന്നു
ഒരു പഞ്ഞി പൂവ് ആശ്വാസമായി തിരുകി കൈകാൽ കൊരുത്ത്
എന്നെ കൂട്ടി മടങ്ങാൻ എത്ര വൈകിയാലും കാത്തിരിക്കും ഞാൻ
കണ്ണു തുടച്ചു നീ ഈ മിഴി അടച്ചു പിടിക്കും വരെ
അത് വരെ പിടക്കുമീ ഹൃദയവും ശ്വാസവും
നീ വരുവാൻ വൈകുന്ന ഓരോ ദിനത്തിലും

എന്നാലും അന്നോളം ഒരു പൂവായ് കരുതുമീഹൃദയം
ഇതളുകൾ എന്നോ കൊഴിഞ്ഞതാണെങ്കിലും
നിന്നെ കൂട്ടി  കൂട്ടിലെക്കെന്നോ തിരികെ വരും ദിനം
ഒരു പനിനീര് മലരായ് നിനക്കതഅർപ്പിച്ചു
മനം തുറന്നൊന്നു ചിരിക്കാൻ കഴിയും വരെ! Wednesday, 19 June 2013

വായനാ ദിന ചിന്തകൾ

വായനക്കൊരു ദിവസം ഉണ്ടെന്നറിഞ്ഞത്‌ തന്നെ ഈയിടെയാണ്
അത്രത്തോളം ഉണ്ട് എന്റെ വായന

പക്ഷെ വായിക്കുവാൻ വല്ലാത്ത ആക്രാന്തം തോന്നാറുണ്ട് അപ്പോൾ എന്തെങ്കിലും വാങ്ങിക്കും പക്ഷെ വായിക്കാറില്ല.. അത് കൊണ്ട് വായന ദിനം വാങ്ങൽ ദിനം ആയി ആചരിക്കുന്നു ഞാനും വില്പ്പനക്കാരും.
നമ്മൾ വായിക്കേണ്ടതിനേക്കാൾ  വാങ്ങിക്കേണ്ടത് അവരുടെയും നമ്മുടെയും ആവശ്യമാണല്ലോ

ഒരു ഭ്രാന്തൻ ചിന്ത കൂടി ഇവിടെ പങ്കു വക്കട്ടെ..

വായനശാലയിൽ കൂടി വെറുതെ കടന്നു പോകുമ്പോൾ
ഞാൻ പുസ്തക ഷെല്ഫ് വീണു മരിച്ചെങ്കിൽ പട്ടടയിൽ കിടന്നെങ്കിലും വായിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്നെ കൊന്ന കുറ്റത്തിന് ജയിലിൽ പിടിചിട്ടിരിക്കുന്ന പുസ്തകങ്ങളെ വെറുതെ വായിക്കാൻ ജയിലിൽ ആത്മാവായി പോകാമായിരുന്നു. വായിക്കാൻ വേണ്ടി മരിക്കാൻ പറ്റുമോ? മരിക്കേണ്ടി വരുമോ? അത്രയ്ക്ക് തിരക്കല്ലെ നമ്മുടെ ഭൌതിക ലോകം?
വായിക്കാൻ വേണ്ടി മരിക്കാൻ പറ്റില്ല.. മരിക്കുന്നതിനു മുമ്പ് വായിക്കാം.. വായിച്ചില്ലെങ്കിലും, കുറച്ചെങ്കിലും വായിക്കാത്ത പാപം മാറുവാൻ   കൂടിപ്പോയാൽ എഴുതാം..എഴുതിയിട്ട് വായിക്കാം  വിരലിൽ എണ്ണാവുന്ന വായനക്കാരെ പോലെ ഞാനും വായിക്കാം ..  എന്നുള്ള ചിന്ത പങ്കു വച്ച് കൊണ്ട്

എല്ലാവര്ക്കും നല്ലൊരു വായന ജന്മം ആശംസിക്കുന്നു. വായന ദിനം ഒരു ദിവസത്തെക്കല്ല ഒരു ജന്മത്തേക്കുള്ളതാണെന്ന ഓർമപ്പെടുത്തലും ആയി..

അതിനിടയിൽ മറക്കാതെ ഓർത്തു പറയേണ്ട ഒരു പ്രധാന കാര്യം ചില പേരുകൾ നന്ദി പൂര്വം പി.എൻ . പണിക്കരെ പോലെ അജിത്‌ ഭായ് ആണ് എല്ലാ പോസ്റ്റും വായിച്ചു ഒരു അഭിപ്രായം പറയാതെ പോകാത്ത നല്ല ഒരു ആസ്വാദകൻ എന്ന നിലയിൽ

പിന്നെയും ഒരുപാടു പേരുണ്ട് റിനി ശബരി.. സൌഗന്ധികം എല്ലാവരുടെയും പേര് പറയാത്തത് കൊണ്ടല്ല ശ്രീയുള്ള ഒട്ടനേകം പേരുകൾ അവരെ ഒക്കെ പേര് പറഞ്ഞില്ലെങ്കിലും ഓര്ക്കാതെ ഈ വായന ദിനം കടന്നു പോകുന്നില്ല

പിന്നെ വായന യെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുന്ന എഴുതുന്ന വായിക്കുന്ന എല്ലാവര്ക്കും
നന്ദി ആരോഗ്യം ആയുസ്സ് സ്നേഹം
ഒരു വായനക്കാരൻ 

ചിന്തകൾ മുരടിച്ചവ

തലയിണ
വികാരവും  കണ്ണീരും ചുംബനങ്ങളും  നിശ്വാസവും  സുഖ-
ദു:ഖങ്ങളും ഒരു പോലെ ഏറ്റു വാങ്ങുന്ന തലയിണ  തന്നെ  ഇണ

 യശോദ വിദേശം വിശേഷം    
പെറ്റ തെറ്റിന് മക്കൾ  പല കണ്ണിൽ കാണുന്ന പെറ്റമ്മ ഇന്നും സ്വദേശി, കേരളം നിശേഷം വൃദ്ധ സദനത്തിൽ
വളർത്തുന്ന പുണ്യത്തിന് മക്കളെ ഒരു കണ്ണിൽ കാണുന്ന പോറ്റമ്മ  യശോദ എന്നും വിദേശി, പ്രവാസം വിശേഷം എല്ലാ ഗൃഹത്തിലും       

ദൈവം ദൗർബല്യം പക്ഷെ വിശ്വാസം ദുർബലം വെറും അമ്പലം 
ദൈവം എനിക്ക് പ്രണയം പോലെ പ്രിയങ്കരം
മതം എനിക്ക് കാമുകി പോലെ ദൗർബല്യം
ദൈവവിശ്വാസം എനിക്ക് ദാമ്പത്യം  പോലെ ദുർബലം
മതം എനിക്ക് ഭാര്യ പോലെ വിശ്വസ്തം

ശരിയും തെറ്റും 
മതത്തിൽ ഉറച്ചു ഈശ്വരനിൽ വിശ്വാസം തെറ്റ്
ഈശ്വരനിൽ ഉറച്ചു മതത്തിൽ വിശ്വാസം ശരി 

ബഹുഭാര്യത്വം 
ദൈവവും സ്ത്രീത്വവും നന്മയും  ദുർലഭം
മതവും പുരുഷനും തിന്മയും സുലഭം

പ്രണയ ഹൃദയം
കൊതി തീരാത്ത പ്രണയം അതാണെൻ ഹൃദയം 

Tuesday, 18 June 2013

ഹൈക്കു അതെന്താ?


ചക്ക-കുരു
എനിക്കെന്റെ വയറാണ് ഭാരം
നിനക്ക് നിന്റെ തലയും

വാതിൽ
അകത്തു കടക്കാൻ പറ്റാത്തൊരു വാതിൽ
വീട്ടിനു വെളിയിൽ കാത്തു നിന്നു കാവലായി

ഭരണം
ജനം അറിയാത്തത് ഭരണം
ഭരണം അറിയാത്തത് ജനനം

വ്യഭിചാരം 
ഞാൻ അടക്കാത്തതെന്തോ അത് വികാരം
ഞാൻ അടക്കിയതെന്തോ അത് വിചാരം
അടക്കിയ വിചാരം അടക്കാത്ത
വികാരത്തിനോട് പറഞ്ഞ പരാതിയോ വ്യഭിചാരം

കവിത
വികാരം അടക്കി വിചാരിച്ചതോ കവിതയായ്

എച്ചിൽ 
എനിക്ക് എച്ചിൽ അത് കാക്കയ്ക്ക് ആണെങ്കിൽ-
ബലിച്ചോർ, പട്ടടക്കാണെങ്കിൽ ചകിരി ച്ചോർ.  

ഉപകരണം
കാമപൂരണത്തിന് ഇന്ന് പ്രണയം വെറുമൊരു ഉപകരണം
നാളെ ദാമ്പത്യം അത്  പ്രണയത്തിൽ നിന്നൊരു  അപഹരണം

സൗഹൃദം 
കാലം മിനുസ്സപ്പെടുത്തിയ പേരില്ലാത്ത കയർ കൊണ്ട് നീട്ടി
വരച്ചൊരു വൃത്തമാണ് എൻ സൗഹൃദം,  കൈകൊണ്ടുള്ള-
ഏച്ചു കെട്ടലിന്റെ പഴമ  മനസ്സ് കൊണ്ട് തൊട്ടു നോക്കിയാൽ
മാത്രം അറിയുന്ന മുഴയായി.. ഹൃദയം അറിയാത്ത മുഖ പരിചയം.

Monday, 17 June 2013

പ്രവാസി മതം


ഏതു മത ഗ്രന്ഥത്തിനും മുകളിലിരിക്കും
ദേശീയ പാസ്പോർട്ട്‌ എന്റെ മാതൃഗ്രന്ഥം
പ്രവാസി ഭാരതീയൻ എന്ന ചെറുനിലയിൽ
ഏതു രാജ്യത്തും വിലയുള്ള സ്നേഹഗ്രന്ഥം

ഏതു രാജ്യത്തും സ്വീകാര്യം പക്ഷെ രാജ്യത്തിനകത്തു അത് സ്വകാര്യം മതഗ്രന്ഥങ്ങൾക്കുള്ളിലോളിപ്പിക്കും വില നൽകാത്തൊരു  ഗ്രന്ഥം അത്
അവിടെ വില പല മത ഗ്രന്ഥങ്ങൾക്ക്, നീതിക്കവിടൊരു കറുത്ത തുണി

ഒരു ഗർഭപാത്രത്തിൻ പല ജന്മത്തിനും മതം തിരഞ്ഞു തരം തിരിച്ചു  പലജാതി.  മുലപ്പാൽ ഊറ്റും വരേണ്യ ജാതി. പ്രവാസി നാട്ടിൽ ഇന്നും വെറും ദത്തുപുത്രൻ
അന്യനാട്ടിൽദുഃഖത്തിൻധർത്തീപുത്രൻ,പേരിടും മുമ്പ്മതമറിയാൻകൊതിക്കും ദേശത്തിൻ ജാതീയ സത്യവാങ്ങ്മൂലങ്ങൾക്കുതെളിവായ്‌അലയുംസാക്ഷിപത്രം

ഒരു മതത്തിനും ഇല്ലല്ലോ മനുഷ്യനേക്കാൾ പഴക്കവും
ഉള്ളതല്ലോ സ്നേഹം അതിനോ? മനുഷ്യനോളം തഴക്കവും!
ഒരു സ്വർഗ്ഗവും മതം ഉണ്ടായിട്ടു കണ്ടുപിടിച്ചിട്ടുമില്ലെന്നാലും
ഉണ്ടെങ്കിൽ അത് ഭൂമിയിലെ നരകം മാത്രമെന്നറിഞ്ഞാലും

മതം സ്നേഹത്തിനതുമതി, സ്നേഹം മതത്തിനൊരു അനുമതി
പരസ്പര സ്നേഹത്തിനും അതിലുപരി ദൈവസ്നേഹത്തിനും.
സ്നേഹം മതത്തിനു  മാത്രമോ? അത് വേണ്ട! ഇനി വേണം വേണമെന്നാണോ?ആയിക്കോളൂ പക്ഷെ അത് വെറുപ്പിനുള്ള വെറും അന്നമാകേണ്ട!
മതം അറിവിന്റെ തലച്ചോറ്. അത് സ്വാർത്ഥം ആയാൽ വെറും കുട്ടിച്ചോറും!

അച്ഛന് പുത്ര പൂർവ്വം

ഞാൻ ഇന്നൊരു അച്ഛനാകുമ്പോൾ,
ഇന്നലത്തെ അച്ഛൻ, മകനായിരുന്നു
അതാണ് എരിയുന്ന പിതൃസൂര്യനും
വാത്സല്യത്തിന്റെ അമ്മ തണലും
പകര്ന്ന  സൂര്യ ഗ്രഹണ പുത്രന്റെ
പിതൃ സ്നേഹത്തിൻ സൂര്യ നമസ്കാരം

Saturday, 15 June 2013

വർഗ്ഗീയ വാദി

എനിക്ക് എന്റെ മതത്തോടു സ്നേഹമൊന്നുമില്ല...
പക്ഷെ ഒന്നുണ്ട് കുശുമ്പ്..

നിനക്ക് നിന്റെ മതത്തോടുള്ള..
മതത്തോടു മാത്രമുള്ള സ്നേഹം കാണുമ്പോൾ
വെറുപ്പും..

അത് നിന്നോടല്ല നിന്റെ മതത്തോടല്ല
എനിക്കെന്നോടു എനിക്കെന്നോടു മാത്രം!

അപ്പോൾ ഞാൻ കാണുന്ന കാത്തിരിപ്പു ശാലയിലേക്ക് കേറി നില്ക്കാറുണ്ട്
അത് വെറും ഒരു ആശ്വാസത്തിന്

ഒരു ആശ്വാസത്തിനാണെങ്കിൽ പുക വലിച്ചാൽ പോരെ എന്ന് നീ ചോദിക്കരുത് കാരണം പുകവലി വിരുദ്ധം നിഷിദ്ധം

പക്ഷെ പുക വലിക്കാത്ത കുറ്റത്തിന്, "നീ കയറി നില്ക്കുന്ന ഷെഡ്‌ നിന്റെ മതം" ആണെന്ന് നീ എന്നോട് പറയരുത്.

അത് എന്റെ മതമാണെന്ന് നീ നിന്റെ ആരാധനാലയത്തിന്റെ മുറ്റത്ത്‌ നിന്ന് പറഞ്ഞാൽ, വര്ഗീയ വാദി എന്ന് വിളിച്ചാൽ, അത് നീയോ; ഞാനോ എന്ന് അറിയാത്തതുകൊണ്ട് മാത്രം ഞാൻ വിളികേൾക്കില്ല!

കാരണം നീ യും ഞാനും വിളിക്കുന്നത്‌ ഒരാളെ ആയതു കൊണ്ട് മാത്രം! 

Friday, 14 June 2013

പൂവ്

സൗഹൃദം കൂട്ടുകാരറിഞ്ഞു വീട്ടുകാരറിയാതെ
ഇഷ്ടം  ഒരാൾ അറിഞ്ഞു മറ്റൊരാളറിയാതെ
പ്രണയം തമ്മിലറിഞ്ഞു നാട്ടുകാരറിയാതെ!
വിവാഹം വീട്ടുകാരറിഞ്ഞു നാട്ടുകാരെത്തി
ദാമ്പത്യം നാട്ടുകാരറിഞ്ഞു തമ്മിലറിയാതെ!
മോചനം കോടതി അറിഞ്ഞു മനസ്സറിയാതെ!!!

താലി ചരടിൽ കൊരുത്ത രണ്ടു ശരീരങ്ങൾ ഒരു പൂപോലെ നിന്നില്ലെങ്കിൽ
ദാമ്പത്യത്തിന്റെ ഭാരം താങ്ങാനാവാതെ ചരട് പൊട്ടി  ചൂടിയ പൂ പോലെ വിവാഹ മാല്യം കരിഞ്ഞേക്കാം.. പൂവായാൽ മാലയിൽ ഭദ്രമായ്‌ നിന്നേക്കാം

എന്നാൽ നൂൽബന്ധം ഇല്ലാത്ത  പ്രണയ ബന്ധങ്ങളിൽ  താലി ചരടിന്റെ- ബന്ധമില്ലെങ്കിൽ  വാടിയ പൂ ആയാലും, ചൂടാത്ത പൂ പോലെ പൂച്ചെണ്ടായി സുഗന്ധം  പരത്തിയേക്കാം അത് പിന്നേയും  പൂക്കളായി പിരിഞ്ഞേക്കാം.


Thursday, 13 June 2013

പ്രണയം.. കുറച്ചു ക്രൂരമായത്

കാല്പനിക വനങ്ങളിൽ
തണുത്ത ഭൂമിയിൽ
മനസ്സിന്റെ ഇരുണ്ട തലങ്ങളിൽ
പതിയിരിക്കും
സ്വാർത്ഥ നാഗങ്ങൾ
ഫണം വിരിച്ചാടുമ്പോൾ
ജീവിത സംതൃപ്ത  ഭഗവാൻ
കാമ സല്ലാപ അമ്പുകൾ
മറയില്ലാതെ തൊടുത്തുവിട്ടു
ഉടലാകെ മുറിച്ചു രതിയായി
നോവിച്ചു വിടാറുണ്ട്! അത് പ്രണയമായ്
തിരിഞ്ഞു കൊത്താൻ!!

എന്നാലും
പ്രണയ നാഗമേ നീ അറിയുക..
നീ വെറും മരണ ദൂതൻ
മരണം വരിക്കും നാഗ ഭൂതം
നിത്യ യഥാർത്യമാം  യുഗങ്ങൾ നീളും
രതിയാകും മരണത്തിൻ രാത്രി സത്യത്തിൽ
നാവു നീട്ടി ഉമിനീരിറക്കി കാമ വിഷം തീണ്ടി മരിക്കും
മുറിവേറ്റ  നിമിഷ  പ്രണയ രോഗി!
നിമിഷ പ്രണയ നാഗം!!!

Wednesday, 12 June 2013

നറും നിലാവ്

അഞ്ജനത്തിനു മഷി എഴുതാൻ  നിന്റെ
കണ്ണിൽകരി തിരഞ്ഞൊരു പ്രദോഷ നാളിൽ
നിന്റെ കണ്ണീർ എന്റെ ഹൃത്തിൻ
മിടിപ്പായ് പൊടിഞ്ഞലിഞ്ഞതും
എന്റെ വിയര്പ്പ് നിന്റെ നെറ്റിയിൽ
നേർത്ത മഞ്ഞു പോൽ മൃദുവായി പൊഴിഞ്ഞതും
തേൻ തുള്ളിയായി മഴ-ശലഭം നുണഞ്ഞത്
സ്വര്ഗീയ സുഖമായി  പൂനിലാവിൽ പറന്നതും
നിശ്വാസങ്ങൾ കുളിര് കാറ്റായി തഴുകിയ
നാണം മുല്ല മൊട്ടായി തളിര്ത്തതും
സ്പർശങ്ങൾ ചുംബന പൂക്കളായി വിരിഞ്ഞത്
യുഗങ്ങൾ നിമിഷങ്ങളായി അടർന്നങ്ങ്‌വീണതും
അധരം രക്ത വര്ണ്ണം ചുരന്നതും
ഹൃദയങ്ങൾ ഒന്നായി അലിഞ്ഞുമിടിച്ചതും
നാവിൽ മധുരം തഴുകി നിറഞ്ഞതും
നാണം മുഖം പൊത്തി മുടി കെട്ടിലോളിച്ചതും
നിർവൃതി പുഴയിൽ  രോമാഞ്ചം  ഒഴുകി  പരന്നതും
നീലാകാശം നക്ഷത്ര കണ്ണു പൊത്തി ചിരിച്ചതും
വൃന്ദാവനം ആനന്ദ അശ്രു പൊഴിച്ചതും
നിന്റെ കണ്ണുകൾ കൂമ്പി വിടര്ന്നതും
ചില്ലി പുരികങ്ങൾ  ചുരികയായി നിവര്ന്നതും
അധരങ്ങൾ ചുവന്നുദളമായി മലർന്നതും
ചുംബനം പിച്ചിപൂ പോലെ അടർന്നതും
സന്ധ്യകൾ മയങ്ങാൻ മറന്ന പോൽ നിന്നതും
വാകകൾ പൂ മെത്ത നിനവിൽ  വിരിച്ചതും
ജയദേവ ഗീതികൾ അലകളായി  ഉതിർന്നതും
ഇതൊന്നും നാം അറിയാതെ കെട്ടി പുണർന്നതും
അറിഞ്ഞതോ ആ  സ്വപ്നം  പ്രണയമായ് തീർന്നതും

ഇന്നത്തെ ഇന്നലെകൾ

പാവപ്പെട്ടവൻ ഗൾഫിൽ പോയാൽ പ്രവാസി
പണക്കാരൻ ഗൾഫിൽ വന്നാൽ ബിനാമി
പ്രവാസി പണമയച്ചാൽ അത് ഹവാല
ബിനാമി പണമെറിഞ്ഞാൽ അത് മൂലധനം
ബിനാമിയുടെ പണം പോയാൽ സുനാമി
പ്രവാസിയുടെ പണി പോയാൽ നമാമി
പ്രവാസി മടങ്ങുമ്പോൾ കസ്റ്റംസ് പരിശോധന
ബിനാമി ഇറങ്ങിയാൽ സെമിനാറും പൂച്ചെണ്ടും
ഇന്നലത്തെ  പ്രവാസി നാളത്തെ ബിനാമിയാകാം

വെള്ളക്കാർ ഇന്ത്യ വിടുക എന്ന് സ്വാതന്ത്ര്യ സമരം
ഇന്ത്യക്കാർ ഇന്ത്യ വിടുക എന്ന് അധികാര സ്വാതന്ത്ര്യം
കോണ്‍ഗ്രസ്‌ പിരിച്ചു വിടുക എന്ന് ഗാന്ധിജി
ഗാന്ധിജിയെ പിരിച്ചു വിട്ടത് ഇന്നോ ഇന്നലെയോ?

Tuesday, 11 June 2013

കുഞ്ഞുണ്ണി മാഷിനെ ഓർക്കുമ്പോൾ മനസ്സിൽ തോന്നിയ ഹൈക്കു

ചികിത്സ 
വെറുമൊരു അസുഖത്തിന്
കുറിച്ചത് രോഗമാണ്
കുറിപ്പെഴുതിയത് രോഗിയാണ്‌

സംവരണം 
സംവരണത്തിന്റെ കുപ്പിപാലിനു
രുചി പോരെന്നൊരു ദത്തുപുത്രൻ

കള  
വിളയോളം വളർന്നൊരു വര്ഗീയതക്ക്
മതത്തിന്റെ കതിരിലും വളം വച്ചത് കള

വിഷം
വിഷം വാങ്ങാൻ കാശില്ലാത്തവൻ
അവൻ അവനു  തന്നെ  വിഷം

തണൽ
അധികാരത്തിന്റെ തണലു പറ്റുവാൻ നിഴലിന്റെ
വെയിലു കൊണ്ടു കറുത്തൊരു രാത്രി സൂര്യൻ

കുട്ടി
കുട്ടി കരഞ്ഞപ്പോൾ അമ്മ ജനിച്ചു വീണു
അമ്മ കരഞ്ഞപ്പോൾ കുട്ടി ഉണ്ട തിന്നു


പ്രണയ ജല്പനങ്ങൾ

എന്റെ ആത്മാവിന് നിന്റെ  ശരീരത്തോട് തോന്നുന്ന
വെറും സഹതാപമത്രേ പ്രണയം

പിന്നെ എല്ലാം വെറും പ്രഹസനങ്ങൾ

പട്ടു നൂൽ പുഴു പോലെ വെറുത്തു ജീവനെടുത്തു പ്രൌഡി അണിയുന്ന പട്ടു പോലെ മനോഹരം

വലെന്റൈന്സ്  കാർഡ്‌ പോലെ വിലയില്ലാത്ത പേപ്പറിൽ  ബഹുരാഷ്ട്ര കുത്തക പുകഴ്ത്തുന്ന ഒരു ദിവസത്തെ കാർഡ്‌ പോലെ വർണാഭം

അധികാര പദവി  പിടിച്ചടക്കിയ കരാറെടുത്ത  സ്നേഹസൗധം
യമുനാ തീരത്ത് കാഴ്ചക്കാരന് ആസ്വദിക്കാൻ തീർത്ത സൗധം പോലെ വെറും പ്രതീകാത്മകം 

ദുസ്സ്വപ്നം

മരിക്കാൻ എനിക്ക് ഭയമില്ല
കൊല്ലാൻ നിനക്ക് ധൈര്യമുണ്ടെങ്കിൽ
പതിനാറു ദിവസത്തെ ചടങ്ങിന്റെ
തിരക്ക് കഴിഞ്ഞാൽ നിനക്ക് മറക്കാം
നിന്നെ വെറുക്കാതെ ഞാൻ വെറുതെ വിടാം!


മുലപ്പാലിന്റെ മണം ഓർത്തു ഇനി ഒരു മടങ്ങി വരവുണ്ടാവില്ല!
കുപ്പി ഞാൻ കൊണ്ട് പോകുന്നു. പിരിഞ്ഞ പാലും..രക്തം പുരണ്ട  കത്തിയും!
പൊക്കിൾ കൊടി അറുത്ത കത്തിയും കൊന്ന കത്തിയും തൊണ്ടി ആകുമ്പോൾ   ജന്മ ബന്ധങ്ങളുടെ കെട്ടറുക്കാൻ  ഈ കത്തിക്ക് കഴിയില്ലെങ്കിലും  അവസാന ഉറക്കത്തിൽ ഇനി ഒരു ദുസ്സ്വപ്നം കണ്ടു ഞെട്ടി ഉണരാതിരിക്കാൻ ഈ കത്തി ഒരു കൂട്ടായിരിക്കട്ടെ!
ഇനി ഒരു മരണത്തിലേക്ക് ആരും ജനിച്ചു വീഴാതിരിക്കാൻ! 

തലയിലെഴുത്ത്

ഒരു ആയുഷ്കാലത്തെ അധ്വാനവും കഴിഞ്ഞു
ദാഹിച്ചു വലഞ്ഞു വിയർപ്പിൻറെ കൂലിക്ക് കൈ-
നീട്ടവേ, ചന്ദനം പോലെ ഇലചാർത്തിൽ തൊട്ടു
കരസ്പർശം പകരാതെ ഉള്ളം കൈയ്യിൽ എറിഞ്ഞു
തന്നു, ഒരു പരമ  പരിശുദ്ദമാം കണ്ണുനീർ തുള്ളി!

ഒരു ജീവന്റെ അധ്വാനത്തിന്റെ വില ഒരു പരിശുദ്ധ
കണ്ണുനീർ തുള്ളിക്കൊപ്പമോ എന്ന് ആശ്ചര്യപ്പെട്ടു
ഭയ ഭക്തി ബഹുമാനത്തോടെ കുമ്പിട്ടു വന്ദിച്ചു
ആദരപൂർവ്വം ഒച്ചാനിച്ചു ജീവിതത്തിൽ നിന്ന്
തിരിഞ്ഞു പിൻവാങ്ങി ഞാൻ എത്തപ്പെട്ടതോ
മണ്ണിന്റെ മണമുള്ള കറുത്ത പട്ടടക്കരികിൽ!

വിശ്രമിക്കുവാൻ കിട്ടിയ പട്ടടയിൽ തല ചേർത്ത്
ഉടൽ നീട്ടി,  ഇനി ജന്മ പുണ്യത്തിന്റെ സാന്ത്വനം  നുകരുവാൻ
സസൂക്ഷ്മംവിടർത്തിയ ഇലചാർത്തിൽ കണ്ടതോ
വരണ്ടുണങ്ങിയ പലനിറം വാർന്ന ഒരു ഗ്ലിസറിൻ കണം!

ജീവൻ പോയ ശരീരവും താങ്ങി മാന നഷ്ടത്തിന്റെ
കണക്കുമായി ആത്മാർഥത തൻ കോടതിയിൽ വീണ്ടും-
ഓച്ഛാനിച്ചു കമഴ്ന്നു കിടന്നു, "ഗ്ലിസറിനും കണ്ണുനീരും
തിരിച്ചറിയാതിരുന്ന നീ കോടതി ചെലവ് വഹിക്കാനുള്ള
ഉത്തരവ്"  കേട്ട പട്ടട പോലും വിറകു കൊള്ളി എടുത്തു-
പുറം കാലിനു തൊഴിച്ചു, പക്ഷെ യാഥാർത്ഥ്യം തിരിച്ചറിയും
കാല സത്യം അവിടെയും തുണയായി, താങ്ങായി.  ലക്‌ഷ്യം-
തെറ്റി കൊണ്ട അടി, മണ്ടത്തരത്തിന്റെ തലക്കായപ്പോൾ;
മരണം വരിച്ചു, ഞാൻ സംതൃപ്തനായി! സ്വർഗസ്ഥനായി.

എന്നിട്ടും  ഞാൻ മറക്കുകയായിരുന്നു,  വിശ്വാസത്തിന്റെ-
പര്യായമാണ്; വഞ്ചന, എന്ന ഒരു പാഠം പഠിക്കാത്ത തെറ്റിന്,
കൊടുക്കേണ്ടി വന്ന വില, ജീവിതം; പോലെ എത്ര തുച്ഛമെന്ന്!!

Monday, 10 June 2013

മോഡി കടന്നു വരുമ്പോൾ

കണ്ണിനെ കണ്ണ് കൊണ്ടും
പല്ലിനെ പല്ലുകൊണ്ടും എതിര്ക്കുന്ന
തീവ്ര വാദത്തിന്റെ വിജയമാണ് ഇവിടെ കാണുന്നത്
ഗുജറാത്ത്‌ മാറാട്  അയോധ്യ മധ്യേഷ്യ കലാപങ്ങൾ വിജയിക്കുന്നതിന്റെ തെളിവാണ് ഇത് .. ഇരയും വേട്ടക്കാരനും ഒരു പോലെ കലാപത്തിനും തീവ്രവാദത്തിനും കൊടുത്ത പിന്തുണ പബ്ലിസിറ്റി തിരിഞ്ഞു കടിക്കും
ഇരയും മനുഷ്യത്വവും അല്ലാതെ ഇവിടെ ഒരു മതത്തിനും അധികാരത്തിനും ഒന്നും നഷ്ടപെടുന്നില്ല.. സമൂഹത്തിന്റെ ഭാഗമെന്ന നിലയില വരുന്നത് അനുഭവിക്കാൻ സാധാരണക്കാരൻ എന്ന നിലയിൽ  ഞാനും നീയും ബാധ്യസ്ഥനാണ്! ചോര യുടെ  മതം  നോക്കി പ്രതിഷേധിക്കുവാനും വോട്ട് ബാങ്ക് രാഷ്ട്രീയം അട വയ്ക്കുവാനും അത് വഴി അധികാരത്തിന്റെ കസേരകളിൽ എത്തി വിശ്രമിക്കുവാനും ഉള്ള ചില കപട രക്ഷകരുടെ വിജയം ആണ്
വിതക്കുന്ന വിത്ത് മറന്നു വിതച്ചത് കൊയ്യുന്ന മനുഷ്യാ നിനക്ക് ആശ്വസിക്കാം നീ വിതച്ച കലാപങ്ങൾ വിജയിച്ചിരിക്കുന്നു. ഇനി വിജയിച്ചിട്ടില്ല എന്ന് തോന്നുന്നെങ്കിൽ ആ കനൽ കെടാതെ കാത്തു ഒരു കലാപം ആയി എന്നെങ്കിലും വിജയിപ്പിക്കുന്നന്നതിലെങ്കിലും നീ ഒരു വൻ വിജയം തന്നെ. മതേതര ഭാരതത്തിൽ മതം വീണ്ടും വിജയിച്ചിരിക്കുന്നു. എല്ലാ മതങ്ങളുടെയും വിജയം തന്നെ ഇത്! മതങ്ങൾ എല്ലാം ഒന്ന് തന്നെ. നാണത്തോടെ എങ്കിലും ലജ്ജയോടെ തല താഴ്ത്തി ആസ്വദിക്കാം ഈ വിജയം
സ്വതന്ത്ര ഭാരതത്തിൽ അഴിമതിയോളം വളർന്ന മതങ്ങളുടെ തണലിൽ വര്ഗീയത   കള   ആണോ  വിള  ആണോ എന്ന് വില കൊടുത്തു നാം തിരിച്ചറിയുക. 

പ്രപഞ്ച രഹസ്യം

സൗന്ദര്യമോ? ബുദ്ധിയോ?  സ്ത്രീ ആദ്യം പോരാടി നേടിയത്?
ഇത് രണ്ടും ഒരിക്കലും ഒരുമിച്ചു കാണാത്ത പുരുഷനേയോ?
ഇതെല്ലാം  ഒരുമിച്ചറിഞ്ഞ ബ്രഹ്മചാരിയുടെ പാതിവൃത്യമോ?
അതോ എല്ലാം കണ്ടപ്പോൾ ഈശ്വരന് തോന്നിയ അസൂയയോ? 

Saturday, 8 June 2013

വഞ്ചന

ഈ വൈകിയ വേളയിൽ.... ഞാൻ ആ സത്യം തിരിച്ചറിയുന്നു..
അവൾ എന്നെ വഞ്ചിക്കുകയായിരുന്നു.
അതെ അവൾ... എന്റെ പുഴ.. ഞാൻ ജീവന് തുല്യം സ്നേഹിച്ച എന്റെ പുഴ, എന്റെ മാത്രം പുഴ!
അവൾ എന്നെ വഞ്ചിക്കുകയായിരുന്നു.. ജീവന് തുല്യം നിന്നെ സ്നേഹിക്കുന്നെന്ന് കാതിൽ കെട്ടിപ്പിടിച്ചു പറയുമ്പോഴും അവളെന്നെ ചതിക്കുകയായിരുന്നു..

നിനക്കിഷ്ടം എന്നെയോ എന്നിലെ വെള്ളത്തെയോ അതോ അടിയിലെ മണലിനെയോ? എന്നവൾ കളിയായി ചോദിക്കുമ്പോഴും.. ഞാൻ എന്റെ മുഖം തോണി കൊണ്ട് മറച്ചു അവളുടെ മാറിൽ തുഴയെറിഞ്ഞ് പരിഭവം കാണിച്ചു.

അവൾ മുങ്ങി പൊങ്ങുമ്പോൾ എല്ലാം, അവൾ കുടിച്ച വെള്ളം കുടിച്ചു വറ്റിച്ചു.. അവളുടെ ജീവന് വേണ്ടി..

ആഴം കുറയുമ്പോൾ എല്ലാം അവളുടെ വയറിൽ പതിയെ തടവി ഇക്കിളി ഇട്ടു ചിരിപ്പിച്ചു, അവൾ ശർദ്ദിച്ച മണൽ അവളറിയാതെ കോരി കളഞ്ഞു വൃത്തി ആക്കി.. എന്നിട്ടും അവളെ രക്ഷിക്കാനായ്‌ പിടിച്ചു കെട്ടുമ്പോഴും എനിക്ക് അസുഖമൊന്നുമില്ല ഞാൻ രോഗിയല്ല ഞാൻ ഭ്രാന്തി യാണോ ഇങ്ങനെ പിടിച്ചു കെട്ടാൻ എന്ന് അവൾ അലറി കുതറുന്നുണ്ടായിരുന്നു.

പിന്നെ സമൂഹം ഇവൾക്ക് ഭ്രാന്താണെന്ന് വിധി എഴുതുമ്പോഴും.. ഇനി അധികം ആയുസ്സില്ലെന്ന് അടക്കം പറയുമ്പോഴും അവൾ പൊട്ടി കരഞ്ഞു എന്നെ കെട്ടിപ്പിടിച്ചു.. എന്നെ വിട്ടു കൊടുക്കല്ലേ എന്നെ കൊണ്ട് പോകരുതെന്ന് പറയൂ.....എന്ന് പറഞ്ഞു അവൾ അലമുറ ഇട്ടു.

അവസാനം അവളുടെ കരവലയത്തിൽ വീണുറങ്ങുമ്പോൾ അവളുടെ ഏങ്ങലുകൾക്ക്, അവളുടെ വീർപ്പുമുട്ടലുകൾക്ക് ഒരു ആശ്വാസം പോലെ അവളിൽ പറ്റിച്ചേർന്നു കിടന്നു..

എത്രനേരം  അങ്ങനെ കിടന്നു എന്നോർമയില്ല..

അബോധത്തിനും മരണത്തിനും ഇടയിലെ നേർത്തനിമിഷങ്ങൾക്കിടയിൽ. കണ്‍പോള ബലമായി തുറക്കാൻ ശ്രമിക്കുമ്പോൾ അറിയാത്ത കടൽക്കരയിലെത്തിയിരുന്നു!

ജീവനുണ്ടോ എന്ന് സ്വയം നോക്കാൻ നീട്ടിയ കയ്യിൽ അവളുടെ തണുത്ത വിറങ്ങലിച്ച ശരീരം!.. അപ്പോഴും അവൾ എന്നെ ഇറുകെ പുണർന്നിരുന്നു... അവളെപ്പോഴോ മരിച്ചിരുന്നു!.. മരണത്തിലും അവൾ എന്നെ കൈവിട്ടിരുന്നില്ല! മരണത്തിനു മുമ്പേ ഞാൻ അവളെ കൈവിട്ടല്ലോ എന്ന് ഓർക്കുന്നതിനിടയിൽ  ബാലിക്കാക്കയും കടൽക്കാക്കകളും കർമങ്ങൾക്ക് തിരക്ക് കൂട്ടുന്നത്‌ ഞാൻ അറിഞ്ഞു.

അവനോ, അവൾക്കോ ആദ്യം ശ്രാദ്ധം എന്ന് അവർ തർക്കിക്കുമ്പോൾ.. ആരോ ആ സംശയം ഉയർത്തി.. ചടങ്ങ് നടത്താൻ വരട്ടെ. കൊന്നത് അവനോ?   അതോ... അവളോ? 

Friday, 7 June 2013

വിഴുപ്പലക്കൽ

നട്ടിട്ടും കുരുക്കാത്ത മതേതരത്വത്തിന്റെ കല്ലിൽ
നടു ഒഴിയാതെ ദാരിദ്ര്യം, മതത്തിന്റെ വിഴുപ്പലക്കൽ!
എന്നാലെങ്കിലും ദൈവത്തിന്റെ  വസ്ത്രം വെളുക്കട്ടെ എന്ന്
മതേതരത്വത്തിന്റെ കല്ല്‌, അവസാനം കല്ല്‌ തേയ്ഞ്ഞിട്ടും  വര്ഗീയ
കറ മാറാത്തത് കണ്ടു കല്ലിനു ഭ്രാന്ത് പിടിച്ചു, കഴുകാൻ കൊണ്ട് വന്ന
ദാരിദ്ര്യത്തിന് ഒരു നേരത്തെ ആഹാരം വാങ്ങി കൊടുത്തപ്പോൾ അവൻ
മണി മണി പോലെ കാര്യം പറഞ്ഞു,

ആരും കണ്ടിട്ടില്ലാത്ത പ്രഭു  നഗ്നൻ
അവനു ഒരു കീറ തുണി പോലും ഇത് വരെ ഒരു മതവും കൊടുത്തിട്ടില്ല!

പിന്നെ അലക്കിയത്?
അത് മതപണ്ടിതരുടെ പണ്ടെങ്ങോ ഇട്ടു മറന്ന അധികാരത്തിന്റെ  പല വർണ അടിവസ്ത്രങ്ങൾ

അപ്പോൾ ഉണക്കിയത്?
അത് വിശ്വാസിയുടെ അന്ധ വിശ്വാസങ്ങളുടെ ഇരുട്ടിൽ ആരും കാണാതെ.

മടക്കിയത്?
ആരും മടക്കിയിട്ടില്ല... അത് വച്ച് . മതം കൊണ്ട് അന്ധരായ മതവിശ്വാസികളുടെ കണ്ണ് കെട്ടി, ഇനി ഇരുട്ടിന്റെ കണ്ണിൽ ദൈവത്തെ കണ്ടാലോ? എന്ന് പേടിച്ച്

അപ്പോൾ മതങ്ങൾ?

ദാരിദ്യം കൈയ്യിലെ പത്തു വിരലും കൈയ്യിൽ  പിടിച്ചിരുന്ന വിഴുപ്പു താഴെ ഇട്ടു കാലിലെ വിരലും എണ്ണി കഴിഞ്ഞപ്പോൾ കല്ലിനു പിടികിട്ടി ഈ നാട്ടിൽ
പാർട്ടിയും സമൂദായവും അധോലോകം വരെ മതം ആണെന്ന്.

അപ്പോൾ നിറം?

അതൊക്കെ ആരു നോക്കുന്നു സാറേ, ഇവരെല്ലാം ഉറങ്ങുന്നത് അധികാരത്തിന്റെ ശീതള ശ്ചായയിലല്ല്യോ അതും ഒരുമിച്ചു.. തണുക്കുമ്പോൾ മാറിയും തിരിഞ്ഞും ഒക്കെ ഏതെങ്കിലും എടുത്തിടും കഴുവാൻ  പാവം ഞങ്ങളുണ്ടല്ലോ!!!

അപ്പോൾ വിശ്വാസി?

ഏതു വിശ്വാസി സാറേ, അവരെ ഒക്കെ കൊന്നില്ല്യോ? സർ ഒന്നും അറിഞ്ഞില്യോ അതൊക്കെ കൊന്നു... ആയുധം ഈ പറയുന്ന പണ്ഡിതരു വാങ്ങി ശത്രുവിന് കൊടുക്കും..  എന്നിട്ട് പാവം വിശ്വാസികളെ കൊല്ലിക്കും .. എന്നാലേ.. ഈ മതങ്ങളൊക്കെ വളരത്തോള്ളൂ സാറേ...  മതം വളർന്നാലേ അധികാരത്തിന്റെ സാറമ്മാര്പണ്ഡിതർക്കു ഉറങ്ങാൻ സ്ഥലവും നല്ല ആഹാരവും  കൊടുക്കൂ..


മതേതരത്വം ഞെട്ടി

മതെതരതം അന്ന് മൂടിയ വായ്‌ പിന്നെ തുറന്നിട്ടില്ല!.. പാവം ദാരിദ്ര്യം ഇപ്പോഴും കഷ്ടപെടുന്നു.. 

ഞാൻ വില്ലൻ

ഞാൻ തന്നെയാണ് എന്റെ ഏറ്റവും വല്യ പ്രശ്നം
ഈ ഞാൻ തന്നെയാണ് നിന്റെയും വല്യ പ്രശ്നം
ലക്‌ഷ്യം  നമ്മൾ ഒരുമിച്ചു കാണാത്തതാണ്
ഉന്നം തെറ്റുന്ന വില്ലും ലക്‌ഷ്യം തെറ്റുന്ന അമ്പും 
പക്ഷെ ഈ ഞാണ്‍ പോയാൽ നീ വെറും വില്ലാണ്,
ചാരി വച്ചാൽ മറിഞ്ഞു വീഴുന്ന ഒടിഞ്ഞ വില്ല്

അത് കൊണ്ട് നിനക്ക് വേണ്ടെങ്കിലും ഞാണ്‍ ആയി  ഞാനുണ്ടാവും
നീയാകും വില്ലിനെ സ്നേഹിച്ചു, ഈ അമ്പു കൊരുത്തു  എയ്തു ഒഴിവാക്കാൻ കൊതിക്കുന്ന വില്ലിന് കൂട്ടായ്,  വെറുക്കുന്ന നിനക്ക് സ്നേഹമായി
ഞാൻ ഒരു പരാജയമാകാം പക്ഷെ അത് നിൻറെ വിജയമല്ല!

നീ എയ്യുന്ന ഈ അമ്പിന് നിന്റെ ഹൃദയമാകുന്ന ലക്ഷ്യമേ  ഉള്ളൂ എന്നറിഞ്ഞാലും 
നിൻറെ ഹൃദയത്തിൽ ഞാൻ പകരുന്ന ചുംബനങ്ങൾ നിന്റെ തരള ഹൃദയത്തിൽ കൊണ്ട് മുറിവേൽക്കുന്നുവെങ്കിൽ, അമ്പിന്റെ മുനയോടിക്കാതെ ഞാണിൻറെ  കെട്ടഴിക്കാതെ എന്റെ ഹൃദയം നിന്റെ ഹൃദയത്തിൽ ചേർത്ത് വച്ചോളൂ! ഹൃദയത്തിൽ രക്തം ഒഴുക്കിവിടുമ്പോൾ  മാത്രമേ ജീവനുള്ളൂ. കെട്ടിനിന്നാൾ കട്ടപിടിച്ച മരണം എന്നറിയുക, കുത്തി വിട്ടാലും രക്തമില്ല.. ഹൃദയമില്ല, നീയാം ഹൃദയത്തിൻ രക്തമല്ലേ ഞാൻ!  രക്തമുള്ള ഹൃദയമല്ലേ പ്രണയം! നമ്മൾ രണ്ടും ഇല്ലാതെ എന്ത് പ്രണയം? നീ പരം ഞാൻ പൊരുൾ

നിന്നെ കുത്തി നോവിക്കുന്ന അമ്പുകൾ ഓരോന്നും നീ ഞാനാകുന്ന ഞാണിൽ കൊരുത്തതാണെന്ന് നീയറിഞ്ഞാലും. നീ ഭൂമി ഞാൻ അതിലെ വെറും ചലനം അത് നമ്മൾ എന്തിനു വൻ ഭൂചലനമാക്കണം, പ്രകൃതിക്ക് നമ്മൾ ഭ്രമണം ആകുമ്പോൾ.

ഞാൻ അലിഞ്ഞു നീ ആയാൽ പിന്നെ ഞാൻ ഇല്ല നീ മാത്രം! അത് പ്രകൃതി വിരുദ്ധം. നമ്മൾ രണ്ടും ആകർഷിച്ചു വികർഷിച്ചു നിമ്നോന്നതങ്ങളായി രാപ്പകലുകളായി നിഴലും നിലവുമായി ഇരുളും വെളിച്ചവും ആയീ അത് കാലങ്ങൾ അറിയുമ്പോൾ  അത് ജീവിതം  പ്രണയം

പുഴയിൽ വെള്ളമുള്ളപ്പോഴേ അത് പുഴയാവൂ, പക്ഷെ പുഴ വെള്ളം ഒഴുക്കി വിടുമ്പോഴും അവരു രണ്ടും ഒന്ന് തന്നെ..നീയാകുന്ന പുഴയിലെത്തുവാൻ ഞാനാകുന്ന വെള്ളം എത്ര ചലന ജന്മങ്ങൾ എടുക്കുന്നു എന്നറിയാമോ ?ബാഷ്പമായി നീരാവിയായി മഴയായി മഞ്ഞായി അലിഞ്ഞു അലഞ്ഞു നിന്നിലേക്കെത്തുന്നു.. നിന്നെ ഒന്നറിഞ്ഞു വീണ്ടും ഒഴുകി തീരാൻ.  അപ്പോൾ നമ്മളും ഇപ്പോഴും ഒന്ന്  തന്നെയല്ലേ? നീയാം പൂവിലെ സുഗന്ധമല്ലേ ഈ ഞാൻ?

കാവി  മണ്ണിൽ പച്ച ചെടിയിൽ വെളുത്ത പൂക്കൾ വിരിയുമ്പോൾ   അതല്ലേ ഭാരതോദ്യാനം?

ഭൂമി ചലിക്കുമ്പോൾ നമ്മൾ ഒന്നാകുന്നു...  ഒന്നാകണം!!! അത് തന്നെ പ്രണയം എന്ന ജ്ഞാനം
ഭ്രമണം എന്ന സത്യം 

നഗ്ന സത്യം

വയറുകൾ ഇരുട്ടത്ത്‌ ഇര തേടുമ്പോൾ
തലകളുറങ്ങുന്നു പകൽ വെളിച്ചത്തിൽ

കള്ളം

പച്ച കള്ളത്തെ വെള്ള പുതപ്പിച്ചു
കാവി മണ്ണിൽ പ്രതിഷ്ടിച്ചപ്പോൾ
നാം സ്വതന്ത്രരായി മരിച്ചു വീണു 


എന്നിട്ട്  അത് അയൽക്കാരൻ എന്ന് 
കരുതി സന്തോഷത്തോടെ കരയുന്നു

Wednesday, 5 June 2013

കുടുംബം അതൊരു കോടതി

സ്നേഹം കൊതിച്ചു.. തിരി-
കൊളുത്താതെ കാണുവാൻ..
കണ്‍ തുറന്നങ്ങ് നിൽക്കുമ്പോൾ ,
നിലവിളക്ക് കൊളുത്തി
സ്ത്രീധനമായ്കടന്നു വന്നു..
എൻ ജന്മത്തിലലിഞ്ഞൊരു തുളസി പുണ്യം


കലാലയത്തിലെ  പല വേദികളിൽ,
പ്രണയത്തിൽ ബിരുദം എടുത്ത ഞാൻ-
സ്നേഹത്തിൻ ബാലപാഠങ്ങൾ
പഠിക്കുവാൻ കാൽ നീട്ടി ഇരുന്നതതു
ദാമ്പത്യത്തിന്റെ നനു നനുത്ത
ചില തണുത്ത പ്രതലങ്ങളിൽ...

കുസൃതിത്തരങ്ങൾ ഉള്ളിലോളിപ്പിച്ചു
ഭാര്യയിലെ കാമുകിയെ പ്രണയിച്ച-
തെറ്റിന് അനുസരണയുള്ള ഒരു നല്ല കുട്ടിയായ്,
കേട്ടെഴുതേണ്ടി  വന്ന സദാചാരത്തിന്റെ-
പല കുടുംബ പാഠങ്ങൾ , എന്നിട്ടും;
ഗൃഹപാഠം തെറ്റിച്ച ശിക്ഷക്ക്-
വാതിലടഞ്ഞ  കുടുംബ കോടതിയുടെ-
ഇടനാഴികളിൽ മുട്ടിലിഴയുന്നു, ഞാൻ-
"വിവാഹം" എന്ന മോചനവും
കാത്തു കാത്ത് അനന്തമായ്!

ഓർമ്മതൻ കരിയിലകൾ പാറുന്ന
"ഇന്നലെ" യുടെ ജീവിത കലാലയ തിരുമുറ്റത്ത്‌
പ്രണയം കൊഴിഞ്ഞ മരമായ്‌  ഇലചാർത്തില-
തോർത്തു അമ്മ മഴ കാത്ത കൈക്കുഞ്ഞായി
തളർന്നു കിടന്നു ഞാൻ; സ്നേഹ വഴിക്കണ്ണുമായ്

ഇമ മറന്ന കണ്ണിന്റെ നീരില്ലാ കരച്ചിലിൽ..
ഇടറിയ ഗദ്ഗദം വെറും ഊമതൻ ഭാഷയാക്കി.......

ഇന്ന്; മരണമാമര ചില്ല തൻ തണൽ പോലും,
വെറും അർദ്ധ സത്യം; എന്ന് തിരിച്ചറിഞ്ഞു..
നടക്കുവാനാകാതെ കാൽകുഴഞ്ഞു കണ്‍ചിമ്മി-
ഒരു മഴു കാത്തു നിൽക്കുന്നു; ഞാൻ-
ആ പാതി സത്യം വിളഞ്ഞു.. അതിൽ-
പിന്നെ പഴുത്തു, എന്നെ കാലമാം ശ്വാസം;
എന്നോ തിരിച്ചെടുക്കും വരെ! 

ദൈവത്തിന്റെ പ്രവാസ നാട്

വെറുതെ കിട്ടേണ്ട  സാധനങ്ങൾ പൊതിഞ്ഞു ഇല്ലാത്ത വിലയിട്ടു
അതിനു ഒടുക്കത്തെ വില വാങ്ങി  എന്റെ വിയര്പ്പിനു വിൽക്കുന്നു
ഖദറിട്ടൊരു മുതലാളി.

മുതലാളിയുടെ പണവും മുടിച്ചു  എന്റെ വിയര്പ്പും നക്കി തുടച്ചു
ശത്രുവിന്റെ രക്തവും പുരട്ടി മുതലാളിക്കൊരു വിപരീതം ആയി സ്വയം
മുതലാളിയായ  ബംഗാളി ഒരു തൊഴിലാളി!

ഈർക്കിലി പോലെ വളയുമ്പോഴും ഗോത്ര പൈതൃകം മുളപോലെ
വളർന്നു താങ്ങായി  കുടുംബസ്വത്തായി അധികാരം തണലായി പിടിച്ചു
മത്തു മദം കിളിർത്തു വേരിറങ്ങിയ പാഴ്മരങ്ങൾ !

മുതലാളിക്കും  തൊഴിലാളിക്കും വീതം വച്ച് കാലനു വിലയില്ലാത്ത
ജീവിത ഭാരത്തിനു നോക്ക് കൂലി കൊടുത്തു വരണ്ടു വിയർത്തോലിച്ചു
വർഗീയ പനിപിടിച്ചു ഹർത്താലിൽ പിന്നെയും ജീവിതങ്ങൾ!!!

Tuesday, 4 June 2013

വീട്ടുകാവൽ

ചരിത്രം മറന്നു നീ  മോങ്ങും
മുഖചിത്രം നോക്കി കുരക്കും
പൂട്ടിയ തുടലു  പൊളിക്കും
അടുത്ത വീട്ടിന്നു കാവൽ
പാൽ ചുരത്തുന്ന അകിടിൽ
മധുരം നുണഞ്ഞു കടിക്കും
ചേരയെ കാട്ടി  വിരട്ടും
മൂര്ഖനെ നീ വളർത്തും
വളർത്തിയ പാമ്പു കടിക്കും
പാമ്പ് ഇഴഞ്ഞങ്ങു മറയും
നിന്നെ അടക്കാൻ അന്നും
നീ വളർന്ന  ഈ മണ്ണ്
അതിനാൽ കാക്കൂ വിശ്വാസം
നിന്റെ ജീവനാം ശ്വാസം
അറിയൂ വളർത്തിയ വീടും
നോക്കൂ  ജനിച്ചയീ   മണ്ണും
ആട്ടി അകറ്റുക  വിഷത്തെ
അറിയുക നിൻ യജമാനനെ 

കുപ്പികൾ അടക്കിയ ഖജനാവ്‌

ഞാൻ എന്റെ പ്രശ്നങ്ങൾ ചുമന്നു തളർന്നപ്പോൾ
ആരോ ചുമലിൽ പിടിച്ചു സാന്ത്വനമായ് കൈയ്യിൽ പകർന്നു തന്നു
പ്രശ്നങ്ങൾ അടക്കാൻ മൂവന്തി നേരത്ത് നിറം മങ്ങിയ ഒഴിഞ്ഞ മദ്യ കുപ്പി

പക്ഷെ അതെഴുതി  വാങ്ങി എൻ പുരയിടത്തിന്റെ വിലയാധാരം!
ഞാനോ ജീവിതം ഖജനാവിന്ന് തീറെഴുതി , നാവു കുഴഞ്ഞു ജനമധ്യത്തിലേക്ക്..
പാപ കൂമ്പാരമായി എന്നിൽ നിന്ന് അകന്നു പോകുന്നു ഇന്നെന്റെ ഖജനാവും!

കുപ്പികളടക്കിയ ശ്മശാനത്തിൽ കിടപ്പാടമില്ലാത്തൊരു-
ശവമടക്കാൻ ആറടി സ്ഥലമെങ്കിലും കുടികിടപ്പായി പതിച്ചു തരാമോ?
മധ്യാഹ്ന നേരം നോക്കി,  കാവലില്ലാത്ത  ലവൽ ക്രോസ്സിറങ്ങുന്ന  കള്ളുഷാപ്പേ?

Monday, 3 June 2013

എത്തിനോക്കി പൂക്കൾ

നൂറ്റാണ്ടുകൾക്കു മുമ്പേ സ്ത്രീകൾക്ക്
ചാർത്തി കൊടുത്ത ഒരു പറുദ്ദ യാണ്
ചാരിത്ര്യം എന്ന തൊട്ടാൽ പറക്കുന്ന മാനം,
അത് കാറ്റ്  അടിച്ചിളകിയാൽ അപമാനം
പൊക്കി നോക്കിയാൽ മൃഗീയ പീഡനം
സ്വയം ഊരി കളഞ്ഞാൽ സ്മാർത്ത വിചാരം

അത് എവിടെയെങ്കിലും ഇളകുന്നുണ്ടോ
എന്ന് മണത്തു നടക്കുന്ന വേട്ടക്കാരനേക്കാൾ
ക്രൂരനായ കാഴ്ച്ചക്കാരനാണ്.. പീഡനം; അശ്ലീല
സിനിമപോലെ  ആസ്വദിക്കുമ്പോഴും എത്തിനോക്കിപ്പൂ-
പോലെ നിഷ്കളങ്കരായ സമൂഹ-സദാചാര പരിഷകൾ.

കാഴ്ചക്കാരന്റെ വേട്ടകണ്ണിലെ  കാമം ഇര-
തിരിച്ചറിയുന്ന അഭിശപ്ത നിമിഷത്തിൽ
ഇര  വേട്ടക്കാരനെ പ്രണയിച്ചു പോയാൽ
സദാചാരം സ്വയം വേട്ടക്കാരനായി ഇരയോടൊപ്പം
വേട്ടക്കാരനെയും തേടി വരുന്നത് കാണാം!

ഇരയേ, നീ വേട്ടക്കാരനെ പ്രണയിച്ചു കൊള്ളുക,
അവൻ ഒരു നേരമേ..ആക്രമിക്കുവാൻ തരമുള്ളൂ
പക്ഷെ നീ.. തിരിച്ചറിയുക.. നിന്നെ പിന്തുടരുന്ന
സദാചാരകാക്കകൾ നിന്നെയും നിന്റെ  വേട്ട-
ക്കാരനെയും എപ്പോൾ വേണമെങ്കിലും ആക്രമിക്കാം!!!

അടിവസ്ത്രം ഇല്ലാത്ത സദാചാരമേ, നീ ഇന്നിൻ
മഹാഅനാചാരം എന്ന് ചുവരിലെഴുതട്ടെ  ഞാൻ!

മഴവിൽ കൊലക്കേസ്

അത്യുന്നതങ്ങളിൽ എത്തിയിട്ടും
റാ പോലെ വളഞ്ഞിട്ടും ...
നിറങ്ങളേഴും പകർന്നിട്ടും..

മഴയെ സ്നേഹിച്ച തെറ്റിന്
പട്ടാപ്പകൽ കണ്മുന്നിൽ-
നടന്നൊരു കൊലപാതകത്തെ

കാറ്റാകും കാമുകന്നു വേണ്ടി 
ആത്മഹത്യയായ്‌എഴുതിത്തള്ളിയോ?
കറുകറുത്തൊരു  കാർമുകിലേ?

Sunday, 2 June 2013

എന്റെ കണ്ടുപിടിത്തങ്ങൾ (നേരത്തെ കണ്ടു പിടിച്ചവ)

നിയമ പരമായ മുന്നറിയിപ്പ്
ബോർ അടിക്കും ബോർ അടിക്കാത്തവര്ക്ക്

1) സർ ഐസക് ന്യൂട്ടണ്‍ ന്റെ കാലത്ത് അദ്ദേഹം ത്തിനോ അദ്ദേഹം ജീവിച്ചിരുന്ന സമൂഹത്തിലോ വിശപ്പ്‌ കണ്ടു പിടിച്ചിട്ടുണ്ടായിരുന്നില്ല

അനുമാനം: കണ്ടു പിടിച്ചിട്ടുണ്ടായിരുന്നെങ്കിൽ  ആ ആപ്പിൾ അവിടെ നിൽക്കില്ലായിരുന്നു, ആരെങ്കിലും തോട്ടി കെട്ടി പറിച്ചേനെ, ഇനി തോട്ടിയും കണ്ടു പിടിച്ചിട്ടില്ലായിരുന്നു  എന്ന് വിചാരിക്കുക, എന്നാലും വിശപ്പുണ്ടായിരുന്നെങ്കിൽ ആ ആപ്പിൾ തലയിൽ വീഴില്ല... വയറിലെ വീഴു.

എന്റെ കണ്ടു പിടിത്തം:വിശക്കുന്ന വയറിന്റെ കണ്ടു പിടിത്തം ഒരു നേരത്തെ ആഹാരത്തിൽ ഒതുങ്ങും പിന്നെയും കണ്ടു പിടിച്ചാൽ അത് മറ്റൊരു നേരത്തെ ആഹാരം ആയിരിക്കും
ഇന്ത്യയുടെ മഹത്തായ കണ്ടു പിടിത്തം അയിത്തവും ജന്മിത്തവും.
അത് കൊണ്ടാവും പിന്നെ ഒന്നും കണ്ടു പിടിക്കാൻ നമുക്ക് കഴിയാതിരുന്നത് അത് കണ്ടു പിടിച്ചത് സവർണ മേധാവിത്തം, അവർക്കാണ്‌ അന്നും ഇന്നും ല്ല ബുദ്ധി അത് നാം ഇന്നും അനുഭവിക്കുന്നു. സവര്ന്നരായി  തന്നെ മതം മാറാനും അവര്ക് ബുദ്ധിമുട്ടുണ്ടായില്ല, (നല്ല ബുദ്ധി) എല്ലാ സവര്ന്നരും സവര്ന്നരല്ല എന്നുള്ള തിരിച്ചറിയലും ഇതോടൊപ്പം ചേർത്ത് വായിക്കണം സവര്ന്നരിൽ ജനിച്ച അവര്ന്നരുണ്ട് വൈക്കം സത്യാഗ്രഹത്തിലും ദളിതരുടെ കൂടെ തോളോട് തോല് ചേർന്ന് നിന്ന അവരെ വിസ്മരിക്കുന്നില്ല

2) മര്ക്കോണി റേഡിയോ കണ്ടു പിടിച്ചപ്പോൾ അന്ന് കട കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല

അനുമാനം: ഇന്ന് 3D led TV വരെ ഹൈപേർ സൂപർ മാൽ അവിടെ കിട്ടും പിന്നെ ഇനി ആരെങ്കിലും എന്തെങ്കിലും കണ്ടു പിടിക്കുമോ? മൊട്ടു സൂചി മുതൽ വിമാനം വരെ വിൽക്കാൻ കുത്തകക്കാരും, ഉണ്ടാക്കുവാൻ ചൈനക്കാരും വാങ്ങുവാൻ ഇന്ത്യക്കാരും, ഇനി വരുന്ന നൂറ്റാണ്ടിൽ ഇന്ത്യ തിരിച്ചു പിടിക്കാൻ പോകുന്നത് നവ ദാരിദ്ര്യം ആകും, പണ്ട് അടിമത്തം കടന്നു കേറ്റം വൈദേശി ആക്രമണം തിരിച്ചറിയാൻ കഴിവുള്ള ഇന്ത്യക്കാരും ചെറുക്കാൻ, പല കാരണങ്ങൾ കൊണ്ട് പരാജയപ്പെട്ട ഭരണാധികാരികളും ഉണ്ടായിരുന്നു, നാളെ അത് പ്രതീക്ഷിക്കേണ്ട നാം അറിയുക പോലും ഇല്ലാതെ ഈ കടന്നു കയറ്റങ്ങൾ വേഷം മാറി കഴിഞ്ഞു നമ്മളിൽ ഒരാളായി വൈദേശിക ശക്തികൾ കുത്തകകൾ, വൈറസുകൾ നമ്മളെ കീഴടക്കി കഴിഞ്ഞു (പ്രൊഫ്‌. ONV : കുറുപ്പിന്റെ ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി) ആ മൃതി തുടങ്ങുന്നത് നമ്മുടെ നമ്മുടെ നാട്ടിൽ നിന്ന് വേണം എന്ന് നമ്മുക്ക് വാശി ഉള്ളത് പോലെയാണ് കാര്യങ്ങൾ
ഇന്നലെ വെറും രണ്ടു കൊളോം വാർത്തയിൽ ചുരുങ്ങിയ ഒരു വലിയ വാർത്ത‍ ആരും കണ്ടില്ല ഭാഗ്യം വിവാദവും ആയില്ല : പരിസ്ഥിതിക്ക് വനം ആവശ്യമില്ല പറഞ്ഞത് ധനമന്ത്രി.. കണക്കും മാധവ ഗദ്ഗിൽ റിപ്പോർട്ട്‌ ഒക്കെ പരാമർശിച്ചു, ആംവേ കമ്പനിയുടെ തലപ്പതുള്ളവരുടെ അറെസ്റ്റിനു എതിരെ പ്രതികരിച്ചത് കേന്ദ്ര മന്ത്രി ആണെന്ന് കൂടി ഒര്ക്കുന്നുണ്ടാവുമല്ലോ പോട്ടെ മന്ത്രി പറഞ്ഞാൽ അതിൽ തെറ്റില്ലല്ലോ

എന്റെ കണ്ടു പിടിത്തം:ലോകത്തിലെ ആദ്യത്തെ കട കണ്ടു പിടിച്ചത് മലയാളി  ആയിരിക്കും( കട മുറുക്കാനോ ഹൈപേർ മാർക്കേട്ടോ എന്തോ ആയിക്കോട്ടെ , സെയിൽസ്മാൻ ഫിലിപ്പൈനിയോ  പക്ഷെ വിൽക്കാൻ   വച്ച ഉല്പന്നം ഒരു സംശയവും വേണ്ട  ചീന ഭരണി ആയിരിക്കും അത് ആദ്യം വാങ്ങിയത് ഒരു ഇന്ത്യക്കാരനും.


3) മൂന്നാമത്തെ കണ്ടുപിടിത്തം മാങ്ങ പ്രണയം ആണെങ്കിൽ ചക്ക ഒളിച്ചോട്ടവും തേങ്ങ വിവാഹവും   വാഴ വിവാഹ മോചനവും

കാരണം മാങ്ങ നമ്മൾ സൂക്ഷിച്ചേ പറികൂ, ആരും കാണാതെ പഴുത്താൽ മധുരം പഴുതില്ലെങ്കിലും പുളിയോടെ കഴിക്കാം....

ചക്ക വളരെ സൂക്ഷിച്ചു അടക്കും  തറയിൽ വീഴാതെ വച്ച് പഴുപ്പിക്കും ചുള ആസ്വദിച്ച് കഴിച്ചു കഴിഞ്ഞാൽ പിന്നെ ചവണിയും അരക്കും കയ്യിൽ ഒട്ടും, ചക്കയുടെ ഭാരം ആണെങ്കിൽ പറയാനുമില്ല
ഒളിചോടിക്കോളൂ, ഭാരം ചുവക്കാൻ നിങ്ങൾ മാത്രം മുള്ളും കാണും അരക്കും പറ്റും ചുള പെട്ടെന്ന് തീര്ന്നു പോയാൽ മടലും കവണിയും ഒന്ന് കളയാൻ പോലും പറ്റില്ല

തേങ്ങ അത് നേരെ തലയിൽ തന്നെ വീഴും സൂക്ഷിച്ചില്ലെങ്കിൽ
കല്യാണം കഴിക്കാനും തേങ്ങ വെട്ടാനും ഇപ്പൊ മുഹൂര്ത്തം കുറിക്കണം
രണ്ടിനും ചരട് വേണം താലി യും ത്ലൈയ്പ്പും പേരില് തന്നെ സാമ്യം ഇല്ലേ
വിവാഹം ഉത്യുന്നതങ്ങളിൽ നടക്കുന്നു അല്ലെങ്കിൽ കല്യാണം കഴിച്ചു വല്യ നിലയിലാണെന്ന് കേട്ടിട്ടില്ലേ, തേങ്ങയും അതെ വല്യ ഉയരത്തില തന്നെയാ 
കല്യാണവും തേങ്ങയും പൊട്ടിക്കാൻ പാടാണ്, പോട്ടിക്കഴിഞ്ഞാൽ ചിരട്ട വില, തെങ്ങ് കയറ്റവും വിവാഹവും സാഹസിക വിനോദങ്ങളിൽ പെടുത്തിയിട്ടില്ല..

പാരതെങ്ങ ഏണി തേങ്ങ പോലെ കല്യാണത്തിനും ഉണ്ട് മറു വാതിലും .. വീട് കാണലും

മാങ്ങ പറിച്ചു തേങ്ങ പോലെ ഉപയോഗിക്കുന്നവരുടെ കാര്യം നിങ്ങൾ ചിന്തിച്ചു നോക്കൂ


വിശപ്പുള്ള ഭാരതീയൻ എന്നാ നിലയിൽ, വിശക്കുമ്പോൾ എന്റെ കണ്ടുപിടിത്തങ്ങൾ അവസാനിപ്പിക്കുവാൻ ഞാൻ ബാധ്യസ്ഥനാണ്

ബോർ അടിപ്പിച്ചതിൽ ക്ഷമ ചോദിച്ചുകൊണ്ട് ...വെറുതെ ചിന്തിക്കാൻ എന്തെങ്കിലും തോന്നിയെങ്കിൽ എന്റെ കണ്ടുപിടിത്തങ്ങൾ (വെറും തോന്നലുകളുടെ) തെറ്റും ശരിയും നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും  അത് ഒരു കമന്റ്‌ ആയിട്ടു ഇടാൻ തയ്യാറായാൽ സന്തോഷം


 

Saturday, 1 June 2013

വിവാദം

കഴിഞ്ഞ നിമിഷം നീ കണ്ടു മറന്ന വിവാദത്തിന്റെ പ്രായോജകർ
നിന്റെ വറ ചട്ടിയിൽ നീ..  നിന്റെവിയർപ്പിന്റെ.. ചിതയിൽ വേവിച്ചെടുത്ത നാലരിയുടെ  ചോറായിരുന്നു!

നീ വെള്ളി വെളിച്ചത്തിൽ കണ്ടു കളഞ്ഞ വിവാദം
പരോളിൽ ഇറങ്ങിയ മുങ്ങാത്ത അഴിമതിയായിരുന്നു!
പരോൾ അനുവദിച്ചത് നീ തിരഞ്ഞെടുത്ത നിന്റെ പ്രിയ പ്രസ്ഥാനവും!

അത് പരോൾ കാലാവധിയിൽ തന്നെ-
ശീതീകരിച്ച അധികാരത്തിന്റെ ഇടനാഴികളിൽ പൊങ്ങാതെ മയങ്ങുമ്പോൾ
നിന്റെ ചോറിൽ നിന്ന് മറ്റുരണ്ടു വറ്റ് കൂടി നഷ്ടപെടും!  കാരണം-
അത് മാധ്യമത്തിന്റെ ചോറായിരുന്നു... മറ്റേതു അധികാരത്തിന്റെ കൂറും!