Skip to main content

Posts

Showing posts from January, 2023

ചിമിഴുടൽ ബുദ്ധൻ

അത്രമാത്രം റിവേഴ്സിലേയ്ക്ക്  അനന്തമായി തിരിയും സ്റ്റീയറിങ്. ഒരു പക്ഷേ തിരിച്ചുതീരാത്ത  ഒരു സ്റ്റീയറിങ് ഉണ്ടെങ്കിൽ അത് എന്നാവും,  അതിന്റെ ഒത്തുതീർപ്പുചർച്ചകളിൽ, ജീവിതത്തോട് ഉടൽ ധ്യാനത്തിന്റെ മുത്ത് ചിമിഴുടൽ ബുദ്ധൻ ശിൽപ്പത്തിന്റെ സെൽഫിയിൽ, ബുദ്ധൻ പാർക്ക് ചെയ്യും വിധം ഒരു പക്ഷേ ധ്യാനത്തിന്റെ എച്ച് ആര് തൊടും എന്ന വാക്കിന്റെ വൈപ്പർ പെയ്ത്തുമറിയ്ക്കും മഴ തോന്നലിന്റെ ഒരു ഗിയറാണ് പൂണുലിട്ട ഉടൽ  ശിൽപ്പം ഒരു ബുക്കാണെങ്കിൽ അതിന്റെ എത്രാമത്തെ പേജിലാണ് ധ്യാനം എന്നതിന്റെ സൂചിക.

കിളികൾ ആകാശത്തെ അട്ടിമറിക്കുന്നു

1 ദൈവത്തിന്റെ പക്ഷി പറക്കുന്നു ദൈവം നടക്കുന്നു  ദൈവത്തിന്റെ  ഇടങ്കൈയ്യിൽ  പക്ഷിയുടെ ചിറക് ചുണ്ടിൽ ഊതിപ്പറത്തുവാനെടുത്ത പക്ഷിയുടെ തൂവൽ പക്ഷിയൊളിപ്പിച്ചിരിക്കുന്ന തൂവലിന്റെ നിറം, മറ്റൊരു ദൈവം ആ ദൈവത്തിന് പക്ഷിയില്ല 2 ഞാൻ നടക്കുന്നില്ല ഞാൻ നിൽക്കുന്നില്ല ഓടുന്നുപോലുമില്ല ഞാൻ ഒരു വണ്ടിപോലും ഞാനോടിക്കുന്നില്ല ഒരു പക്ഷിപോലുമല്ല എന്റെ പക്ഷി അത് പക്ഷിയില്ലാത്ത ദൈവത്തിന്റെ  അപേക്ഷ,  ഒരു പക്ഷേ പക്ഷിയ്ക്ക് വേണ്ടിയുള്ളത് അതിനാൽ അത് പറക്കുന്നില്ല  പറക്കാത്ത പക്ഷിയ്ക്ക് ദൈവമില്ല ആകാശം അതിന് ദൈവത്തെ അനുവദിയ്ക്കുന്നില്ല ആകാശം പക്ഷികളുടെ ഗസറ്റ്ഡ് ഓഫീസർ 3 എന്നിട്ടും എന്റെ നിശ്ചലതയുടെ വേഗത  ഒരു പക്ഷേ ആത്മാഭിമാനത്തിന്റെ വേദന പോലെ കുറക്കുന്നു വേദനയ്ക്ക് എടുത്ത പേറ്റന്റ് പോലെ ആത്മാഭിമാനത്തിന്റെ വേദന ഭാഷാവധാനതയെ മറികടക്കുന്നു ഉയരത്തിൽ പറക്കും പക്ഷി ഉയരം കൊണ്ടരിച്ചെടുത്ത അതിന്റെ നിശ്ചലത അതിന്റെ കണ്ണിൽക്കൂടി നോക്കിയാൽ മാത്രം അനുഭവപ്പെടും അവധാനത എന്റെ ഭാഷയ്ക്ക് ഉടമസ്ഥനില്ലാത്ത വേദന കൊണ്ട് ഫ്രൈയിം ചെയ്യപ്പെട്ട മുഖമാവുകയാണ് ദൈവം 4 ദൈവത്തിന്റ മുഖം മനുഷ്യർ കൊണ്ടു നടക്കുന്നു ദൈവത്തിന് മുഖമില്ല ഓരോ പക്ഷിയും ഒരു അപേക്

ഒരു ഉറി നിറയേ പകൽ

പക്ഷി വരുത്തും പത്രം പോലെ  അതിരാവിലെ പക്ഷിമുറ്റത്ത് വന്ന് വീണുകിടക്കുമാകാശം അതിലെ മേഘങ്ങളുടെ ക്ലാസിഫൈഡ്സ്. അവൾ കിളികളുടെ ഹവേലി അവളുടെ പരിസരങ്ങളിൽ അവയുടെ ഡാൽമേഷ്യൻ പാടുകളുമായി നടക്കുവാനിറങ്ങും, എന്റെ ഹമ്മിങ്ങുകൾ  അതിനിടയിൽ ഒരു പാട് മറ്റൊരു പാടിലേയ്ക്ക് ചൂട് ചായ പോലെ  ഒഴിച്ച് വെയ്ക്കുന്നുണ്ട് അവൾ അവൾ,  പിൻകഴുത്തിന്റെ തൂവലുള്ള പക്ഷിക്കുഞ്ഞ്  ചുണ്ടിൽ വന്നിരുന്ന് ഉമിനീരിന്റെ  ചുള്ളിക്കമ്പുകൾക്ക് തീയിട്ട് ഉടലിൽ കൂട്ടും ഇളംചൂടിന്റെ കൂട്  മേയുന്നതിന്റെ അയ കെട്ടി ഉടലിൽ  താഴ്വാരത്തിന്റെ സെറ്റിട്ട് വിരലുകൾക്കരികിൽ ചെമ്മരിയാടിൻ കുഞ്ഞുങ്ങളെ അലക്കിവിരിക്കുകയാവും അവൾ ഇറുത്ത്, വിരിയുന്നതിന്റെ അരികിൽ, പൂക്കൾ വെക്കും സൂര്യജാരൻ എന്നൊരു വാക്ക് അത് വിരിയുവാനുളള  എല്ലാ മൊട്ടുകൾക്കും മേലെ തട്ടിമറിയ്ക്കുന്നുണ്ട് തലേരാത്രിയിലെ ഇരുട്ട് എന്തൊരുവാക്കാണ് സൂര്യജാരൻ! അദ്ഭുതംകൂറുന്നുണ്ട് ജാലകത്തിന്നരികിലെ, തുന്നിയ തിരശ്ശീലയുടെ  പണിയെടുക്കും ഋതുക്കൾ ജാരൻ എന്ന വാക്കായാൽ അത് ചുറ്റിപ്പറ്റി ഒരിത്തിരി ഇരുട്ടുവേണം  അതാണ് പതിവ് അത് പകലായാൽ പോലും, അതാണ് നാട്ടുനടപ്പ് മുലഞെട്ടുകൾ അരികിൽ കരുതും കറുപ്പ് പോലെ, അത് മൈനകൾ ആവർത്തിച്ച

പനി ചിതൽ എന്ന് ചിത്രങ്ങൾ

എൻജിൻ സ്റ്റാർട്ട്ചെയ്ത് നിർത്തിയിട്ടിരിക്കുന്ന  വണ്ടിയുടെ ഇരമ്പം, ഉടലിൽ ഒന്ന് നിർത്തി, പനിയ്ക്ക്  മഞ്ഞനിറം കൊടുക്കുകയായിരുന്നു ഉടലിന്റെ റോഡ്റോളറായി പണിയെടുക്കുകയായിരുന്നിരിക്കണം പനി  കാലിലെ അക്വേറിയത്തിൽ മീനുകളായി  നീന്തുവാൻ വരും  അവളുടെ വിരലുകൾ അവയ്ക്ക് പനിയില്ല  ചൂടുമാത്രം തള്ളവിരലിലെ അക്വേറിയത്തിൽ വിരലുകൾ വെള്ളാരംങ്കല്ലുകൾ അരികിൽ കല്ലുകളായി കൂട്ടിവെയ്ക്കും മറ്റുവിരലുകൾ അരികിൽ ജാലകങ്ങളുടെ ശേഖരമുള്ള ദൈവം എത്തിനോട്ടങ്ങളുടെ വള്ളിച്ചെടി കൈയ്യെത്തി മീനിന്റെ കണ്ണുകളിൽ ദൈവത്തിന്റെ എത്തിനോട്ടം ഇട്ടുവെയ്ക്കുന്നു ഞാനത് തട്ടിപ്പറിക്കുമോ എന്ന് മീനുകൾ അപ്പോഴും ഭയപ്പെടുന്നു പനി തട്ടിപ്പറിച്ചോടും കുട്ടിയാവും ദൈവം മീനുകളുടെ കണ്ണിലെ ഭയം  ദൈവം തിരുത്തുന്നു എത്തിനോട്ടം നിലനിർത്തുന്നു ദൈവത്തിന്റെ കണ്ണിലെ എത്തിനോട്ടങ്ങളുടെ സ്റ്റെതസ്ക്കോപ്പ് എന്റെ ഹൃദയം, മീനുകൾക്ക് താഴെ  അവയുടെ പരിശോധനകൾക്ക് വിധേയം പരിശോധിക്കുന്തോറും അവയുടെ നീന്തലുകൾ ഇട്ടുവെയ്ക്കും കുപ്പിയായും ഹൃദയം എന്നിൽ മീനുകളുടെ നീന്തലുകളുടെ ശേഖരം കവിത തിന്നുന്ന ചിതലാണ് മനുഷ്യൻ അത് ചുവരിലെ ചിത്രത്തിലെ ദൈവത്തിന്റെ ആത്മഗതമാവുന്നു അക്വേറിയത്തിലെ കുമിളകൾക

നീയും നിന്റെ മേഘങ്ങളും കൊന്തുന്നു

പോകുന്നിടത്തൊക്കെ ഞാൻ ഒരാകാശം കൊണ്ടുപോകുന്നു നിലത്തിറക്കി വെയ്ക്കുവാൻ,  മാത്രം ഒരു തുമ്പിയെ വിളിക്കുന്നു. എന്തോ എന്ന വിളികേൾക്കുവാൻ കൊതിക്കും വാക്കിന്റെ ഏകാന്തത, ഒരു തുമ്പിക്കുഴമ്പെടുത്തു പുരട്ടുന്നു തുമ്പിയാവുന്നു കേൾവിയുടെ  നിലാവിലേയ്ക്ക് നീളും വിരലുകൾ  കാതുകൾ  നിലാവെടുത്തു വെയ്ക്കുമ്പോൾ, കേൾക്കും ശബ്ദം  എന്ന് വിശദീകരിക്കുമ്പോൾ അതിൽ ചിറകുകൾ പുരളുന്നു എഴുതിയ കണ്ണിലെ  വാക്കിലെന്നോണ്ണം വാലും നീളുന്നു കാറ്റഴിയ്ക്കും ചാറ്റൽമഴച്ചുരുളുകൾ  ദൂരം എന്ന അതിന്റെ പേരിന്നരികിൽ ഒരു ഇലയിലിരുന്നുരുളും മഞ്ഞുകണത്തെ  എന്റെ തുമ്പി ചെന്നുതൊടുന്നു മഞ്ഞുകണത്തെ മഞ്ഞ് പിൻവലിയ്ക്കുന്നു ശാന്തത ഇപ്പോൾ ചന്ദ്രന്റെ പാതി 2 ഒരു ചതുരംഗത്തിലും  കരുവാകുന്നില്ല മഞ്ഞ്, അരിച്ചുകയറുന്ന സ്വരത്തിൽ  ഓരോ മഞ്ഞുതുള്ളിയും പാടുന്നു ഹസ്തരേഖകൾ അഴിച്ചെടുക്കും ആകാശം ഒരിലയിൽ, മറ്റൊരു മഞ്ഞുകണത്തെ  ഇറക്കിവെച്ച പാൻഥന്റെ കൈ, ഇലകൾ നോക്കുന്നു കടുത്ത മഴയുണ്ടായിരുന്നു ആരോടും പറഞ്ഞില്ല ആരും നനഞ്ഞില്ല മായ്ച്ചുകളയുവാൻ മാത്രം  മഴക്കരികിൽ എഴുതി ആരും അറിഞ്ഞില്ല എന്ന വരി ആരും വായിച്ചില്ല ആയതിനാൽ ഒന്നും മാഞ്ഞില്ല ഒരാൾക്ക് വേണ്ടി മാത്രം പെയ്യുന്ന മഴ  എന്