Skip to main content

Posts

Showing posts from November, 2019

ചാറ്റൽ നടത്തം

സഞ്ചരിയ്ക്കുകയായിരുന്നു സഞ്ചാരത്തിന്റെ വ്യാകരണം വന്ന് വാക്യം പരിശോധിച്ചു വാചകം ശരിവെച്ചു. നിശ്ചലമായി നിൽക്കുന്ന മരത്തിനെ കണ്ടു ഇലയുടെ ആകൃതിയിൽ നിശ്ചലത നിർത്തി സഞ്ചാരത്തിന് പുറത്തിറങ്ങി മരത്തിന്റെ നിശ്ചലതയെ ബഹുമാനിക്കണമെന്ന് തോന്നി കൂടെ പറന്നു ബഹുമാനത്തിന്റെ ചിറകുള്ള ശലഭം അതിന് നിശ്ചലതയുടെ നിറമുണ്ടായി വന്നു മുറിക്കപ്പെട്ടതിന് ശേഷവും സ്ഥലവും കാലവും  ചേർന്ന് മരത്തിന്റെ പ്രതിമ മരം നിന്നിടത്ത് നിലനിർത്തുന്നുണ്ടെന്ന് തോന്നി. സ്വയം തോന്നലിന്റെ പ്രതിമയാവുകയായിരുന്നു പന്നൽച്ചെടിയുടെ പച്ചയില ചേർന്ന പൗരാണികമായ തണൽ പോലെ ഉപമയുടെ പ്രതിമ നിന്നിടത്തുനിന്നു ചലിച്ചു സമാധിയായതിന് ശേഷം എന്ന് പൂമ്പാറ്റകളാൽ തിരുത്തപ്പെട്ട ഇപ്പോൾ സഞ്ചാരികളുടെ വഴികാട്ടിയായി ജോലി ചെയ്യുന്ന ശലഭം പൂർത്തിയാകാത്ത വാചകത്തിൽ വന്നിരുന്നു. വഴിയിൽ മരണം ഉപേക്ഷിക്കും വിധം ചുറ്റും കൂടിയ കാഴ്ച്ചകളുണ്ടായി അതിന് അടിമയുമായി പിന്നെ നടന്നു മരം മുറിച്ചവർക്കുള്ള തണൽ മരം മുറിയ്ക്കാത്തവർക്കുള്ള തണൽ എന്ന് മുറിച്ച മരത്തിന്റെ രണ്ടായി പിളർന്ന ഒരു ചില്ലയുണ്ടായി. അത് കാഴ്ച്ചകൾക്ക് ശേഷം പ്രതിമകൾക്ക് വിധേയമായി മുറിയ

ശലഭദലങ്ങളുള്ള ചന്ദ്രൻ

ഒരിക്കൽ നമ്മൾ ഒരു കുടയുടെ ഇരുവശത്തൊഴുകിയിരുന്ന ഉടലുകൾ മഴ വകഞ്ഞുനോക്കിയിരുന്നത് ഇപ്പോൾ ഞാൻ ഏറ്റവും അവസാനം കെട്ട തീ സിഗററ്റ് പോലെ എനിയ്ക്ക് മുമ്പ്  അവസാനത്തിന്റെ ഫിൽറ്റർ എനിയ്ക്കു മുകളിലൂടെ നടക്കുന്നു കനലിൽ  ചാരം കെടുന്ന ഒച്ച നിന്റെ വിരലുകൾ  വെളിച്ചത്തിന്റെ മണമുള്ള കൊളുന്ത് ഞാനത് നുളളിവെയ്ക്കുന്നു ഞാൻ കഴിഞ്ഞ ജന്മത്തിലെ കവിതയെഴുതിയ കടലാസും ഈ ജന്മം കവിത കാണാത്ത ഭാഷയും നി ഉടലിന്റെ താളുകളുള്ള പുസ്തകം വിരൽ തൊട്ടു എന്നോ ഏതോ ലിപി മറിച്ചത് നീ കാറ്റിന്റെ ഇതള് ഞാൻ ഇലകളുടെ കിറുക്കുള്ള നിലനിൽപ്പിന്റെ ഭ്രാന്തുള്ള മരം എനിയ്ക്ക് കടപുഴകലിന്റെ ചിരി നിനക്ക് നിന്റെ വിരലിൽ നിന്നും കവിതയിലേയ്ക്ക് പടരുന്ന അണയുന്ന തീയുടെ സൗമ്യത പടരുന്ന തീയ്ക്ക് മുകളിൽ നിലവിലില്ലാത്ത ഞാൻ പതിവില്ലാതെ താഴെ ശലഭദലങ്ങളുള്ള ചന്ദ്രൻ.