Tuesday, 11 June 2013

തലയിലെഴുത്ത്

ഒരു ആയുഷ്കാലത്തെ അധ്വാനവും കഴിഞ്ഞു
ദാഹിച്ചു വലഞ്ഞു വിയർപ്പിൻറെ കൂലിക്ക് കൈ-
നീട്ടവേ, ചന്ദനം പോലെ ഇലചാർത്തിൽ തൊട്ടു
കരസ്പർശം പകരാതെ ഉള്ളം കൈയ്യിൽ എറിഞ്ഞു
തന്നു, ഒരു പരമ  പരിശുദ്ദമാം കണ്ണുനീർ തുള്ളി!

ഒരു ജീവന്റെ അധ്വാനത്തിന്റെ വില ഒരു പരിശുദ്ധ
കണ്ണുനീർ തുള്ളിക്കൊപ്പമോ എന്ന് ആശ്ചര്യപ്പെട്ടു
ഭയ ഭക്തി ബഹുമാനത്തോടെ കുമ്പിട്ടു വന്ദിച്ചു
ആദരപൂർവ്വം ഒച്ചാനിച്ചു ജീവിതത്തിൽ നിന്ന്
തിരിഞ്ഞു പിൻവാങ്ങി ഞാൻ എത്തപ്പെട്ടതോ
മണ്ണിന്റെ മണമുള്ള കറുത്ത പട്ടടക്കരികിൽ!

വിശ്രമിക്കുവാൻ കിട്ടിയ പട്ടടയിൽ തല ചേർത്ത്
ഉടൽ നീട്ടി,  ഇനി ജന്മ പുണ്യത്തിന്റെ സാന്ത്വനം  നുകരുവാൻ
സസൂക്ഷ്മംവിടർത്തിയ ഇലചാർത്തിൽ കണ്ടതോ
വരണ്ടുണങ്ങിയ പലനിറം വാർന്ന ഒരു ഗ്ലിസറിൻ കണം!

ജീവൻ പോയ ശരീരവും താങ്ങി മാന നഷ്ടത്തിന്റെ
കണക്കുമായി ആത്മാർഥത തൻ കോടതിയിൽ വീണ്ടും-
ഓച്ഛാനിച്ചു കമഴ്ന്നു കിടന്നു, "ഗ്ലിസറിനും കണ്ണുനീരും
തിരിച്ചറിയാതിരുന്ന നീ കോടതി ചെലവ് വഹിക്കാനുള്ള
ഉത്തരവ്"  കേട്ട പട്ടട പോലും വിറകു കൊള്ളി എടുത്തു-
പുറം കാലിനു തൊഴിച്ചു, പക്ഷെ യാഥാർത്ഥ്യം തിരിച്ചറിയും
കാല സത്യം അവിടെയും തുണയായി, താങ്ങായി.  ലക്‌ഷ്യം-
തെറ്റി കൊണ്ട അടി, മണ്ടത്തരത്തിന്റെ തലക്കായപ്പോൾ;
മരണം വരിച്ചു, ഞാൻ സംതൃപ്തനായി! സ്വർഗസ്ഥനായി.

എന്നിട്ടും  ഞാൻ മറക്കുകയായിരുന്നു,  വിശ്വാസത്തിന്റെ-
പര്യായമാണ്; വഞ്ചന, എന്ന ഒരു പാഠം പഠിക്കാത്ത തെറ്റിന്,
കൊടുക്കേണ്ടി വന്ന വില, ജീവിതം; പോലെ എത്ര തുച്ഛമെന്ന്!!

6 comments:

 1. എന്താണ് ഈ രചനയ്ക്ക് ആധാരം?

  ReplyDelete
  Replies
  1. അധ്വാനത്തിന്റെ വിയര്പ്പ് പലപ്പോഴും ഒരിറ്റു കണ്ണീരിന്റെ മുമ്പിൽ ഒന്നും അല്ലാത്ത അവസ്ഥ ഇന്ന് ചില സാമൂഹ്യ വ്യവസ്ഥയിൽ നിലനില്ക്കുന്നുണ്ട് .
   കോടതി വിധികൾ അത് ശരിവയ്ക്കുന്നു
   മരണത്തിന്റെ മുന്നിൽ പോഴിക്കപ്പെടുന്ന കണ്ണീരു പോലും വ്യാജം
   മരണം പോലും വ്യാജം പട്ടടയിൽ മരിച്ച ശവത്തെ പോലും ഇന്ന് കുത്തി നോവിക്കുന്നില്ലേ
   ജീവന്റെ വില ഇന്ന് കണ്ണീരിനേക്കാൾ കുറഞ്ഞിട്ടില്ലേ എന്നൊക്കെ തോന്നിപ്പോയി അത് കുറിച്ച് വന്നപ്പോൾ ഇങ്ങനെ ആയീ
   അപ്പോൾ അത് തലവര അത് തന്നെ പല ജീവിതത്തിന്റെയും ഈ വരകളുടെയും ആധാരം
   നന്ദി അജിത്‌ ഭായ്

   Delete
 2. ദൈവമേ എൻറെ ശത്രുക്കളിൽ നിന്ന്
  ഞാൻ രക്ഷപ്പെട്ടുകൊള്ളാം പക്ഷേ
  എൻറെ മിത്രങ്ങളിൽ നന്ന് എന്നെ
  നീ രക്ഷിക്കേണമേ ....
  ഇത് എഴുതുന്നതിൻറെ തൊട്ടു മുംബ്
  മനസ്സ് ഇങ്ങനെ പറഞ്ഞിരുന്നൊ ?...ആശംസകൾ .

  ReplyDelete
  Replies
  1. വായനക്കും അതിലുപരി നല്ലൊരു അഭിപ്രായത്തിനും സ്നേഹത്തിന്റെ നന്ദി

   Delete
 3. ചില കണ്ണീർക്കണങ്ങൾ വ്യാജമായിരുന്നെന്നറിയുമ്പോൾ നാം തകർന്നു പോകും.അങ്ങനെ തകരാതിരിയ്ക്കണമെങ്കിൽ ഭായ് പറഞ്ഞതു പോലെ തലേവര
  നന്നാവണം.കൂടെയുള്ളത് വ്യാജ ഹൃദയങ്ങളാകാതിരിയ്ക്കാൻ.

  പാഹി,പാഹി ജഗത്പതേ.....

  ശുഭാശംസകൾ....

  ReplyDelete
  Replies
  1. ഞാൻ ഒരു സെക്രെറ്റ്‌ പറയട്ടെ സൌഗന്ധികം, ഫുൾ പേര് അടിക്കാൻ പാടാണ് സൗ സൌന്ദര രാജന്റെ സൗ
   നമ്മുടെ ഹൃദയം ഒറിജിനൽ പോലെ അല്ലെങ്കിൽ വേണ്ട ഒറിജിനൽ തന്നെ അയാൾ കൂടെ ഉള്ള ഹൃദയവും 916 ആവും, 5 വര്ഷത്തേക്ക് ഞാൻ ഗ്യരന്ടീ
   നന്ദി സൗ

   Delete