Skip to main content

Posts

Showing posts from December, 2019

ഭയത്തിന്റെ ഷോക്കേയ്സ്

രാത്രികൾ ആടുകളാവുകയും മേയുവാനവ ഇരുട്ടിന്റെ പുൽമേടുകളിലേയ്ക്ക് ഇറങ്ങുകയും ചെയ്യുമ്പോൾ മറ്റൊരാളായിരുന്നു  ഞാൻ അപ്പോൾ, ഞാനറിയാതെ സംശയത്തിന്റെ രോമം വളർത്തി ചെമ്മരിയാടുകളെ അനുകരിയ്ക്കുക മാത്രം ചെയ്തു ഇറങ്ങിയോ എന്ന വാക്ക്  ബുദ്ധനെ നീട്ടിയിട്ടിരുന്നു ഒരു വശത്തെ കാത് കേൾക്കാൻ മാത്രം ഉപയോഗിച്ചു അത് മറുവശത്ത് അറ്റം കുത്തിക്കെടുത്തിയ പാട്ട് പാതികേട്ട് തിരുകി വെറുതേ വെച്ചിരുന്നു  തെമ്മാടിക്കാത് അപ്പോഴൊക്കെ ഞാനില്ലാത്ത പോലെ നിലാവ് വിരിച്ചു  ആസനങ്ങൾ ചെയ്തു  എന്റേതല്ലാത്ത കാതുകൾ ശവമടക്ക് കഴിഞ്ഞ കവിതയുടെ കുഴിമാടത്തിനരികിൽ മടുപ്പ് എന്ന് പേരുള്ള വാക്കിന്റെ വളർത്തുനായ. പേരില്ലാത്തപ്പോൾ ഞാനായിരുന്നു നായ അപ്പോൾ വാലാട്ടി എന്റെ അടുത്തുകിടന്നു വാക്ക് നായ എടുത്തിട്ടിരുന്നു എന്റെ  പേര് അപ്പോഴെല്ലാം ഞാനെടുത്തിടുമായിരുന്നു നായ ഉപയോഗിക്കാത്ത വാക്കിന്റെ ശവക്കുഴികൾ മണൽത്തരികളിൽ നിലാവിന്റെ കാലടികൾ മൺതരികൾ ഞെരിഞ്ഞമരുന്ന സ്വരം ലാവല നിലാവല്ലാത്തതിനെയൊക്കെ  സംശയിച്ചുതുടങ്ങിയിരുന്നു പഴക്കം കൊണ്ട്  ചന്ദ്രനല്ലാതെയായ ചന്ദ്രൻ ഞാനിപ്പോൾ മറ്റൊരു വീടിന്റെ സ്വീകരണ മുറി അതിൽ ചുവർ നഷ്ടപ്പെട്ട ചിലന്തി, ഒരു ചിത്രം ഇറങ്ങിപ്പോയ അതിഥികള