Skip to main content

Posts

Showing posts from April, 2023

എന്റെ ഉടൽ പൂക്കളുടെ റുബിക്സ് ക്യൂബാവുന്നു, ആകാശം സംശയങ്ങളുടേതും!

3 ആയുസ്സിന്റെ കല്ലിൽ ഉയിരിന്റെ കൊത്തുപണി അരികിൽ, മായുന്നത് മാത്രം കുറിച്ചുവെക്കുന്നു പൊടിയടങ്ങാൻ തളിക്കും ജലം, വിരൽ പോലെ കവിത എഴുതിപ്പോയാൽ എന്ത് ചെയ്യും? എഴുതാതിരുന്ന ഒരാളുടെ  കാലടിക്ക് മുകളിൽ ഇല്ലാതായത് പോലെ ഉടൽ, അത് പ്രതിധ്വനിക്കും ശൂന്യത തിരമാലകൾ തമിര് വെക്കും ഒച്ച കപ്പലുകൾ ഉടച്ചെടുക്കും, ക്വാറിയാകും കടൽ തളിക്കപ്പെടുന്നുണ്ടാവണം ജലം അടങ്ങുവാനുണ്ടാകില്ല പൊടികൾ അഭയാർത്ഥിയാം ജമന്തി ഭാഷയുടെ കൊന്നയോട് ഇരക്കും മഞ്ഞ ഞാൻ താരാട്ടിന്റെ രണ്ട് വറ്റ്, മുല്ലപ്പൂവിലിടുന്നു പൂക്കൾക്കൊപ്പം മയങ്ങുന്നു 1 ജനിക്കുന്തോറും ഉടലിൽ തളിക്കപ്പെടും പൊക്കിൾക്കൊടികൾ തൻ ജലം അരികിൽ ചുണ്ടുകൾ കെട്ടും താരാട്ടിൻ തൊട്ടിൽ പല ഭാഷകളിലേക്ക് പല ദേശങ്ങളിലേക്ക്,  അതിന്റെ ആന്ദോളനം ഒപ്പം പറക്കും പക്ഷികൾ എന്തൊരു ശിൽപ്പമാണ് ഉറക്കം പണിഞ്ഞുതീരാത്ത താമരയുടെ  നാഭിക്കൂട് ഉടലിൽ നാഭിയൊരു താക്കോൽക്കൂട്ടം അത് ജനിക്കുന്തോറും കിലുങ്ങുന്നു ഭാഷയുടെ പക്ഷി  കൊത്തിപ്പറിക്കും സ്വരത്തിന്റെ നാര് ഉയിരിൽ ഭ്രാന്തിന്റെ കിളിക്കൂട്  ഉടലിൽ ആത്മാവിന്റെ കീചെയിൻ പോലെ  കവിത കൊണ്ടുനടക്കും ഭാഷ സുഷിരത്തിന്റെ ഉപ്പിലിട്ട് കൊത്ത് സൂക്ഷിക്കും മരങ്കൊത്തി മരത്തിന് പുറത്

എഴുതാതായതിൽ പിന്നെ

ഞാൻ കവിതകളൊന്നും എഴുതാതായതിൽ പിന്നെ, ഇനിയും  ബോർഡ് വെയ്ക്കാത്ത ബസ്സിൽ  ഒരു യാത്രികൻ കയറിയിരിക്കുമ്പോലെ ഇനിയും  എഴുതിത്തുടങ്ങാത്ത കവിതയിൽ ഒരു വാക്ക് കയറിയിരിക്കുന്നു അത്  ഭാഷ മുറിച്ചുകടക്കും വാക്കുകളെ  അകാരണമായിനോക്കുന്നു ഒരു വാക്ക് മാത്രമുള്ള ഭാഷയായി നോട്ടത്തിന്റെ മുറ്റത്ത് നിൽക്കും പ്രണയം മഴയ്ക്ക്മുമ്പ് പെയ്യും തുള്ളിപോലെ നോട്ടങ്ങളിൽ നിന്നുതുളുമ്പും അകാരണം എന്ന വാക്ക് ദൂരെ, എന്റെ അടിസ്ഥാനവർഗ്ഗഉടലിനെ അഭിസംബോധന ചെയ്ത് സംസാരിക്കും എന്റ ഭരണഘടനാഉടൽ ഒരു കേടായ കാർ അതും പഴയത് റോഡരികിലേക്ക് മാറ്റിനിർത്തി ബോണറ്റ് ഉയർത്തിനോക്കുമ്പോലെ   എന്റെ അടിസ്ഥാനവർഗ്ഗ ഉടൽ ജീവിതത്തിന്നരികിലേയ്ക്ക് മാറ്റിനിർത്തുന്നു. ഭരണഘടന, ഉയർത്തിനോക്കുന്നു ശബ്ദമില്ലാതെ ഇരമ്പും  ആത്മാഭിമാനം ഒരു വാഹനമല്ല അസ്തമയം അതിൽ യാത്രികനായിപ്പോലും കയറിയിട്ടില്ല സൂര്യൻ ഷർട്ടിന്റെ കോളറിൽ തുന്നിപ്പിടിപ്പിക്കും തയ്യൽക്കടയുടെ പേര് പോലെ ഒരു ലേബലാവുകയാണ് നാഴിയിടങ്ങഴി മണ്ണുണ്ട് എന്ന പാട്ടിന്റെ വരി അതും കേട്ടുതുടങ്ങാത്ത പാട്ടിലുള്ളത് 'നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു' എന്ന പാട്ട്  പതിയേ ഒരു ഷർട്ടാവുന്നു എല്ലാ ഉടലുകളും പ്രവാസിയാവും നഗരത്തി