സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത് വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു; മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!
പകലും രാവും വ്യത്യസ്തം
ReplyDeleteവയറും തലയും വ്യത്യസ്തം പക്ഷെ ഒരു ഉടലിന്റെ ഭാഗമല്ലേ
Deleteരാവും പകലും ഒരു ദിനത്തിന്റെ ഭാഗമല്ലേ?
അല്ല അജിത് ഭായ് പറഞ്ഞത് തന്നെയാണ് ശരി
സൂര്യൻ എന്നും പതിവു സമയത്ത് തന്നെ ഉദിയ്ക്കുന്നതാ നമ്മുടെ നാട്ടിൽ പലർക്കും നല്ലത്..!! ഹ..ഹ...
ReplyDeleteകവിത കൊള്ളാം.
ശുഭാശംസകൾ
എനിക്ക് പ്രശനമില്ല ഞാൻ വളരെ decent ...ആ നന്ദി സൌഗന്ധികം
Delete