Skip to main content

Posts

Showing posts from October, 2021

സ്പന്ദിയ്ക്കും മുമ്പ്

ശരത്ക്കാലത്തിന്റെ  തുടക്കമായിരുന്നു അന്ന് ശരീരത്തിന്റെ തുടക്കം പോലെ അത് മഞ്ഞിനെ നിർവ്വചിച്ചു അവസാനം മറച്ചുവെയ്ക്കുന്ന ജീവനെപ്പോലെ വേരിനെ പൂഴ്ത്തിവെയ്ക്കുന്ന മരത്തിനെപ്പോലെ അന്തരീക്ഷത്തിൽ അത് എന്നെയും നിന്നേയും ലയിപ്പിച്ചു ഉറക്കത്തിൽ പൂഴ്ത്തിവെയ്ക്കുന്ന ശരീരം ഉറക്കത്തിന്റെ ഐസ് കട്ടകൾക്കിടയിൽ ശരീരത്തിനെ മീനിന്റെ രൂപം വരച്ച് കിടത്തി ഉണർത്തുന്നതിന്റെ പൂച്ചയെ അരികിൽ ഉരുമിയിരുത്തി അത് കാവലിനെ  കാത്തിരിപ്പിന്റെ നാവുകൊണ്ട് നക്കിത്തുടച്ചു പുലരിയെ നക്കുന്ന പൂച്ച പോലെ വെളിച്ചത്തെ നക്കിത്തുടച്ചു സൂര്യൻ പകലിന്റെ കുഞ്ഞുങ്ങളെ കടിച്ചെടുത്ത്  ഉച്ചകടന്നു സൂര്യൻ സമയം, നിറമുള്ള ഒരു കുഞ്ഞുവളയം നിലത്തുനിന്നും കുനിഞ്ഞെടുക്കുമ്പോൾ കളഞ്ഞുകിട്ടി ആളില്ലാത്ത ഒരു സ്പന്ദനം  നിലത്തിട്ടു അവഗണിച്ചു സ്പന്ദനത്തെ മറ്റുനിറങ്ങളിൽ പരിസരങ്ങളിൽ ഇനിയും  വീണുകിടക്കുന്നുണ്ടാവാം വളയങ്ങൾ എന്ന് മനസ്സ് പറഞ്ഞു പിന്നേയും തിരഞ്ഞു പിന്നേയും കിട്ടി മറ്റു നിറങ്ങളിൽ പരിസരത്തിന്റെ  മനസ്സിന്റെ കുഞ്ഞുവളയങ്ങൾ  കുനിഞ്ഞെടുത്തു നിവരുന്നതിന്റെ ശിൽപ്പമായി, ചരിത്രം സായാഹ്നം ഒരു സർക്കസ് കൂടാരം വിഷാദത്തിന്റെ വളയങ്ങളിൽ കാണികൾ അവർക്ക് മുന്നിൽ മനുഷ്യരെല്

വിരലുകളുടെ പറ്റുകട

എന്റെ നിശ്ശബ്ദത കൊണ്ട് ഞാൻ നിർമ്മിക്കപ്പെട്ടിരിയ്ക്കുന്നത് പോലെ എന്റെ ഏകാന്തതകൊണ്ട് നീ നിർമ്മിച്ചിരിയ്ക്കുന്നു അത് പരാതിയൊന്നുമില്ല വിരിഞ്ഞതിൽ കാത്തുനിൽക്കുന്ന പൂക്കൾക്ക് വിരിഞ്ഞതിൽ പരിഭവം തീരെയില്ലാത്തപോലെയാണ് അത് കുടിൽ എന്ന കുമിള കഴിഞ്ഞ് ജാലകങ്ങളുടെ പട്ടം പറത്തുവാൻ കുട്ടിയെപ്പോലെ എന്റെ വീട്  പുറത്തേയ്ക്കിറങ്ങുമ്പോൾ പുറത്തേയ്ക്കിടുന്ന എത്തിനോട്ടങ്ങളിൽ തിരച്ചിൽ പോലെ ബാക്കിവെയ്ക്കുന്ന ഒന്ന് പൂക്കളുടെ ചന്തത്തിനപ്പുറം അന്വേഷണത്തിന്റെ മണമുള്ളത് മൊട്ടിൽ നിന്നും പുറപ്പെട്ടിട്ടുള്ളത് പൂവായിട്ടില്ലാത്തത് ഓരോ പൂക്കളും വിരിയുന്ന മണം ഉണർത്തു ന്ന കുഞ്ഞ് വീട്, പൂച്ചകൾ തുറന്നുനോക്കുന്ന പൂക്കളുടെ മാസിക യാവുന്നതങ്ങിനാവാം എല്ലാ ജാലകങ്ങളും തൊട്ടിലാണെന്ന് വിചാരിയ്ക്കുന്ന കുഞ്ഞിനേപ്പോലെ വഴിയുടെ താരാട്ടിൽ ചാരിയിരിയ്ക്കുകയായിരിയ്ക്കും അപ്പോഴും വീട് അറം പറ്റിയ പോലെ  ഓരോ വരികൾക്കും വാക്കിന്റെ കടം പുറത്തിറങ്ങുമ്പോൾ പതിവുപോലെ വിരലുകളുടെ പറ്റുകടയാവുകയാവണം കവിത കടത്ത് കഴിഞ്ഞ്  കളഞ്ഞുപോയ പുഴയിൽ തോണി ഒരു കളവായിരുന്നു എന്ന തോന്നലിൽ ചേർന്നിരിയ്ക്കുന്നുണ്ടാവുമല്ലോ അപ്പോഴും നമ്മൾ!

മനുഷ്യരെ കോരിയൊഴിക്കുന്ന തെരുവ്

മനുഷ്യരെ കോരിയൊഴിക്കുന്ന തെരുവ് * നിറത്തിന് പുറത്ത് തൂക്കണാംക്കുരുവി തൂക്കും അരക്കെട്ടിന്റെ  വിസിറ്റിംങ് കാർഡുകൾ അകത്തുകയറുകയായിരുന്നു അത് വകഞ്ഞ് തുറക്കും മുമ്പ് മുറി, നിറത്തിന്റെ കാറ്റലോഗാവും ഇടം പൊന്മാൻ ലോഡ്ജിൽ നിറത്തിന്റെ മുറിയെടുക്കും നീല അകത്ത്, തരിശ്ശുകിടക്കും കിടക്ക തുമ്പിയ്ക്കൊപ്പം പകുക്കുകയായിരുന്നു കുളി പകുക്കുന്നത് പോലെ മഗ്ഗിലെടുത്ത ആകാശം തുളുമ്പി  മുറിയ്ക്ക് പുറത്തേയ്ക്ക് ജാലകം അകത്തേയ്ക്ക് പതിയേ വെയിലും കപ്പിലെടുത്ത സൂര്യനുമായി കഴിഞ്ഞ ദിവസത്തിന്റെ ബാൽക്കണിയിൽ വന്നുനിൽക്കും പകൽ നിലത്തേയ്ക്ക് തുളുമ്പി പകൽ തുമ്പിയുടെ ചുണ്ടായി മറ്റൊരു ചുണ്ടിലേയ്ക്ക് പുരണ്ടു തുളുമ്പുന്ന സൂര്യൻ പക്ഷികളുടെ പകലിലേയ്ക്ക് ഇടപെട്ടതേയില്ല  ഞാനും എന്റെ തൂവലും ഞാൻ ഒരു ദിവസത്തേയ്ക്ക് പക്ഷിയായവൻ 2 തുമ്പിയുടെ കണ്ണുകൾക്കിടയിൽ അതിന് താഴെ  ചെന്നിരിയ്ക്കും ഉടൽ ഒരു ദിവസത്തിന്റെ ആഴം അതും ശരാശരി പകുത്തത് തുമ്പിയുടെ കണ്ണുകളിലെ കൗതുകവും പകുക്കുകയായിരുന്നു പതിയേ നനഞ്ഞ ദേഹത്തുനിന്നും മുകളിലേയ്ക്ക്  കുളി അഴിച്ചെടുക്കും മഗ്ഗ്, ഇപ്പോൾ തുമ്പിയുടെ ഉടൽ വെള്ളത്തിന് മുമ്പിലേയ്ക്ക് കുളിക്കുന്നതിന് മുമ്പുള്ള ദേഹം ഉന്തിക്കൊണ്ട്