Skip to main content

ആയിരത്തി തൊള്ളായിരത്തി

പുലരി ഒരു പനിനീര്പ്പൂവായ് വിടര്ന്നു നില്ക്കുന്നു
നാല്പ്പത്തി ഒന്നിന്റെ പടി കടന്നു
ഇതളുകളേറെ ഇരുണ്ടിട്ടുണ്ടെന്നാലും സ്നേഹത്തിൻ
മഞ്ഞു കണങ്ങളുണ്ട്
പ്രാർത്ഥന  പൂജകൾ ഏറെ നടന്നിട്ടോ ഈശ്വര ദൃഷ്ടിയ്ക്ക് നന്ദിയുണ്ട്
നോവിന്റെ കണ്ണുനീർ തുള്ളികൾ എന്നാലും അർദ്രമായ്‌ ഉള്ളിൽ ഒളിഞ്ഞിട്ടുണ്ട്
പിതൃ സാമീപ്യവും മാതൃ വാത്സല്യവും സ്നേഹമായി മുത്തം പകർന്നു വേണം
കുഞ്ഞിപൂക്കളും പാതി മനസ്സും എപ്പോഴും കൂട്ടായി കൂടെ വേണം
സ്നേഹ സാഹോദര്യം സമ്പത്തായ്‌ മിത്രമായി എന്നും കൂടെ പുലരവേണം
സൗഹൃദം ആത്മ വെളിച്ചമായ് എന്നും സൌഖമായി കൂടെ  ചേർന്ന് വേണം
ഈശ്വര ചൈതന്യം വര്ദ്ധിച്ചു ഭൂമിയിൽ പരസ്പര സ്നേഹമായി കളിയാട വേണം 

Comments

  1. പ്രാര്‍ത്ഥനയാണോ...??

    ReplyDelete
    Replies
    1. മ്മ് അതെ ഇന്ന് കുറച്ചു ഫ്രീ ആയപ്പോൾ ഒന്ന് വയസ്സായി നോക്കിയപ്പോ തോന്നിയത

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

പശ്ചിമഘട്ട പൈങ്കിളി

ഒരു കിളി അത് ആദ്യം മുട്ടയിടുന്നു മുട്ടയിടുന്നതിനു തൊട്ടുമുമ്പ് അത് കൂട് കൂട്ടുന്നു പിന്നെ പറന്നു ചെന്ന് മുട്ടയ്ക്ക് വെളുത്ത ചായം പുരട്ടുന്നു ഇതിനിടയിൽ ഇരതേടി പോകുന്നു എവിടെയോ ഇണയെ കാണുന്നു കിളി തിരികെ കൂടണയുന്നു മുട്ടയ്ക്ക് അടയിരിക്കുന്നു കിളി തന്റെ സ്വാതന്ത്ര്യം കൂട്ടിൽ സൂക്ഷിക്കുന്നു സൌന്ദര്യം ശാപം പോലെ ചിറകിൽ കൊണ്ട് നടക്കുന്നു ഇതിനിടയിൽ കിളി ഓർത്തു ചെയ്തിരുന്ന കാര്യങ്ങളുടെ സമയക്രമം മാസമുറ പോലെ തെറ്റുന്നു കിളി സ്വയം കൂടാകുന്നു അത് മുട്ട മറക്കുന്നു കിളി തന്റെ നിറങ്ങൾ ഊരി വെയ്ക്കുന്നു മുട്ടയുടെ  ആകൃതിയിൽ വില്ലത്തരം കൂട്ടിൽത്തന്നെ ഒളിച്ചിരിക്കുന്നു അത് കിളിയെ തുറിച്ചു നോക്കുന്നു കിളി മാനം നോക്കുന്നു മുട്ട തന്റെ തനി നിറം കാണിക്കുന്നു ലോകത്തിനു ഒരു മുട്ടത്തോട് ബാക്കി വെച്ച് പരിതസ്ഥിതിയ്ക്ക് കൂട് ഒഴിഞ്ഞുകൊടുത്തു പുതിയ കിളി ഗതകാല പരമ്പരകളിലേക്ക് ഒരു ചിത്രത്തിന്റെ ചതുരത്തിലൂടെ ചേക്കേറുന്നു എല്ലാം കണ്ടും കേട്ടും മരം മനുഷ്യനെ പോലെ ഇല്ലാത്ത ഇല വച്ച്    തല യെങ്കിലും ആട്ടാതെ അപ്പോഴും വെറുതെ വേരാഴ്ത്തി മുട്ടിൽനില്ക്കുന...