Skip to main content

Posts

Showing posts from March, 2020

ചതുരത്തിലാവിഷ്ക്കരിയ്ക്കുന്നു കുട്ടി ഒഴുക്ക്

ജലത്തിൽ ചതുരങ്ങൾ മാത്രം ഒഴുകിപ്പോയ ഒരു കുട്ടിയുണ്ടായിരുന്നു ആ കുട്ടിയ്ക്ക് പുഴയിട്ട  ഒരു നീണ്ടപേരുണ്ടായിരുന്നു ഞാനാ കുട്ടിയല്ല ഞാനാ പേരല്ല ഞാനാചതുരമല്ല എനിയ്ക്കാ ഒഴുക്കില്ല ഞാനാ പുഴമാത്രമാകുന്നു ഒഴുകിപ്പോകും മുമ്പ് ചതുരം  എത്രയെത്ര വീടുകളിലെ എത്രയെത്രപേർ നോക്കിനിന്ന ജനൽ എത്രയെത്ര ഉടഞ്ഞ ചുടുമൺകട്ടകൾ കെട്ടിപ്പൊക്കിയ എത്രയെത്ര മുറിയാകൃതികൾ എത്രയെത്ര പൊങ്ങി ഉയർന്നുപോം നിലകൾ എത്രയെത്രവീടാകൃതികൾ എത്രയെത്ര നോട്ടത്തിൻ ചുറ്റളവ് അതേസമയം കുട്ടിയ്ക്കിട്ട പേര്  ആകൃതി നഷ്ടപ്പെട്ട് ഒഴുക്കിൽ തട്ടി പുഴയിൽ തട്ടി പാറക്കെട്ടുകളിൽ തട്ടി ഇരുട്ടിൽ തട്ടി പകലിൽ തട്ടി സൂര്യനിൽ തട്ടി  ആകാശത്തിൽ തട്ടി ആയുസ്സിൽ തട്ടി ആത്മാവിൽ തട്ടി ആവിഷ്കാരങ്ങളിൽ തട്ടി വിരലുകളിൽ തട്ടി നിറങ്ങളിൽ തട്ടി പിയാനോ കട്ടകളിൽ തട്ടി പാട്ടിൽ തട്ടി കറുപ്പിൽ തട്ടി  വെളുപ്പിൽ തട്ടി മനസ്സിൽ തട്ടി മഴയിൽ തട്ടി മേഘകൂട്ടങ്ങളിൽ തട്ടി തോർന്ന മഴകളിൽ തട്ടി നിന്നിൽ തട്ടി  നിൻ്റെ വരികളിൽ തട്ടി നിൻ്റെ ഘടികാരത്തിൽ തട്ടി നിൻ്റെ ഭ്രാന്തിൽ തട്ടി നിൻ്റെ പ്രണയത്തിൽ തട്ടി വെയിലിലും നിലാവിലും തട്ടി ഇലയിൽ തട്ടി മരത്തിൽ തട്ടി വേരിൽ തട്ടി ഇനിയെങ്ങും തട്ടാനില്ലാത്ത വിധ

കിളി എന്ന നിയമനത്തിൻ്റെ ഉത്തരവ്

പറക്കുന്ന നിശ്ചലതയുടെ  ആത്മീയതയുടെ ലമ്പോറട്ടറിയാകുന്നു കിളികൾ അവ ഓരോ നിമിഷവും  പറന്നുകൊണ്ടിരിയ്ക്കുന്ന  ആകാശം മുറിച്ചെടുത്ത്  മരക്കൊമ്പിൽ ചെന്നിരുന്ന്  വിശദമായി പരിശോധനയ്ക്ക് വിധേയമാക്കുന്നു ഏതെങ്കിലും ആകാശം  പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞാൽ കാറ്റിനെ നിശ്ചലമാക്കി നിറത്തിലെ നീല പിൻവലിച്ച് മറ്റു കിളികളെ ചുറ്റും നിർത്തി നിർബന്ധിച്ച് ആകാശത്തിനെ  നിലത്തിറക്കുന്നു. അറിയാതെ പോലും മറ്റൊരു കിളിയും  ഇലയും പൂവും കാടും ഉപയോഗിക്കാത്ത വിധം തടാകത്തിലോ കടലിലോ അല്ലെങ്കിൽ നിൻ്റെ കണ്ണിലോ  എൻ്റെ ഉടലിൻ്റെ നിശ്ചലതയിലോ ആരുടെയെങ്കിലും എഴുത്തിലോ അനന്തമായി ആഴത്തിൽ കുഴിച്ചിടുന്നു. ആഴത്തിൽ കിടന്നുകിടന്നു അടുത്ത ജന്മം നിന്നെ  കിളിയായി നിയമിയ്ക്കുന്ന കത്തിൽ ആകാശം ഈ ജന്മം ഇടാൻ മറന്ന ഒപ്പാവണം  ഞാൻ.