Sunday, 23 June 2013

പ്രണയ വിരഹം

മധുവൂറും മലരായി ഹൃദയം പകര്ന്നു നീ
എൻ മടി തട്ടിൽ മയങ്ങുമ്പോൾ
വൈകിയോ എന്നൊന്നു തുടിച്ചുവോ അധരം
ഹൃദയം മറന്നു നീ  പോയതെന്തേ?

നീ വിളിച്ചോ അതോ കൂട്ട് വന്നോ?
കനകാംബരങ്ങൾ   കൊഴിഞ്ഞു വീണോ?
സിന്ദൂരം തൊട്ടോ  സന്ധ്യയായോ?
സുവർണ സുന്ദരി പടി ഇറങ്ങി

വിജനത പൂത്തോ വിരഹമറിഞ്ഞോ
ഇണ പോയ പൂങ്കുയിൽ നിശബ്ദമായോ?
പ്രണയത്തിൻ ലക്ഷ്മണ മുഖം തുടുത്തോ?
ഊര്മ്മിള യാമങ്ങൾ  കൊഴിഞ്ഞു വീണോ?

അനുരാഗ കൃഷ്ണ വർണ്ണവും തേടി
നേരത്ത മേഘങ്ങൾ യാത്രയായോ?
തൊണ്ട വരണ്ടോ വരി മറന്നോ
കാറ്റോ ഈ വഴി മറന്നു പോയോ?

കൊഴിഞ്ഞ ഇലകൾക്ക് താരാട്ട് മൂളി
സമയ മരങ്ങൾ മയക്കമായോ?
ഘനദുഖം ചാലിച്ചെഴുതിയ കണ്ണുകൾ
അഞ്ജനം തുടച്ചങ്ങുറക്കമായോ?

സംശയ ഫണം വിടർത്തിയ മുള്ളിൽ
പാദങ്ങൾ നോവ്‌ മറന്നതാണോ?
നിന്നുടെ വാർമുടികെട്ടിൽ തിരുകിയോ?
പൂന്തിങ്കൾ പോലുംമിന്നുദിച്ചതില്ല!


ആശ്വാസമേകി വീഴുന്ന പൂക്കളും
നിൻ ഹൃദയത്തിനു  ഭാരമായോ?
നമ്മുടെ പ്രണയം രക്തമാക്കാം
നിൻ ഹൃദയം മെന്നുടലിലാക്കാം!

ഞാനീ രാവു ഉണർന്നിരിക്കാം!
നിൻ ഹൃദയത്തിനു കാവലാകാം.
നാളെ നീ ഒന്നുണർന്നു വരും.
പുലരിയായ് നീ വന്നു പുഞ്ചിരിക്കും.

എന്നുടൽ നിന്നുടൽ പുല്കുമല്ലോ
ഹൃദയങ്ങൾ ഒന്നായി മിടിക്കുമല്ലോ
നമുക്കൊരേ ശ്വാസം വീണു കിട്ടും
പ്രണയം ജീവനായ് തിരിച്ചു കിട്ടും!
http://www.4shared.com/music/zqDDuDqB/byjunarayanblogspot.html


10 comments:

 1. പ്രണയാനന്തരം..??

  ReplyDelete
  Replies
  1. നമ്മളും ഒട്ടും കുറക്കുന്നില്ല തീര്ച്ചയായും ഒരു പാട്ട് സീൻ തന്നെ സ്വിറ്റ്സർലൻഡ് അല്ലെങ്കിൽ വേണ്ട netherlands ആയിക്കോട്ടെ വിസ കിട്ടിയാൽ ലോട്ടറി അടിച്ചാൽ (കാരുണ്യ)

   Delete
  2. ഐറ്റം ഡാന്‍സ് വേണ്ടേ?

   Delete
  3. ആദ്യം സെന്സോർ ബോര്ടിംഗ് ന്റെ certificatinte റേറ്റ് നോക്കണം പിന്നെ ഐറ്റം നമ്പറിന്റെ കാശ് നോക്കണം. എന്നിട്ട് വേണം അത് അവര്ക്ക് മുറിച്ചു കളയാൻ അത് വേണ്ട
   ചീർഗിർല്സ് നെ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം തല്ക്കാലം

   Delete
 2. അല്പം മുൻപ്,കടൽത്തീരത്തു നിന്നും,സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുന്നില്ലെന്നും പറഞ്ഞു തിരിച്ചു പോയെന്നാ ഞാൻ
  കരുതിയത്.പോയില്ലാരുന്നു അല്ലേ..? അല്ലെങ്കിൽപ്പിന്നെ ഇത്ര പെട്ടെന്ന് ഒരു കിടിലൻ പ്രണയകാവ്യം എവിടുന്നു വന്നു.?


  കവിത കൊള്ളാം. ഇഷ്ടമായി കേട്ടോ..?

  ശുഭാശംസകൾ....

  ReplyDelete
  Replies
  1. ഇത് എനിക്കും ഇഷ്ടപെട്ട ഒരു കവിതയാണ് അരക്കില്ലം പോലെ അങ്ങിനെ വിരളിലെന്നാവുന്ന കവിതകളെ കവിത ആണെന്ന് ഞാൻ അന്ഗീകരിക്കുന്നുള്ളൂ
   നട്ടപ്പാതിരക്കു ബീച്ചിൽ കറങ്ങി നടക്കുവാ അല്ലെ? ചുമ്മാതല്ല ഞാൻ നോക്കിയിട്ട് ഒരു നല്ല നല്ല പെങ്കൊച്ചിനെയും അവിടെ എങ്ങും കാണാതിരുന്നത്. എല്ലാം സൌഗന്ധികം ഇറങ്ങി എന്ന് അറിഞ്ഞു പേടിച്ചു ഒളിച്ചു കാണും
   നന്ദി സൌഗന്ധികം

   Delete
 3. nalla kavitha...nalloru manassinte adayalangal kurikkappettathupole...aasamsakal.....

  ReplyDelete
  Replies
  1. കുഞ്ഞു വാക്കുകളിൽ ഈ വലിയ അഭിനന്ദനം ഞാൻ സന്തോഷപൂര്വം സ്വീകരിക്കുന്നു പുതിയ ഊര്ജം ആയി

   Delete
 4. The flower replete with honey has stolen my heart.......Manoharam Baijuvey

  ReplyDelete
 5. This flower,with honey has stolen away my heart........pranayaviraham........manoharam

  ReplyDelete