Skip to main content

തിരച്ചിൽ

 നിലാവ്  പോലെ
 നര ഒളിച്ചു
കാറ്റ് കൊള്ളാനിറങ്ങിയ
രാത്രി പോലുള്ള
നിന്റെ
ഇരുണ്ട തലമുടി

നക്ഷത്രങ്ങൾ
രഹസ്യമായി പൂത്തിറങ്ങിയ
നിന്റെ മുടിയിലെ
മുല്ലപ്പൂക്കൾ

നിന്റെ മുഖത്തിന്റെ
മടിയിൽ
ജാരനെ പോലെ
പറ്റിചേർന്നു കിടക്കുന്ന
എന്റെ ചുണ്ടുകൾ

നിന്റെ നനുത്തചെവിയുടെ
താഴ്വാരങ്ങളിലും 
ഒരു ചോരനെ പോലെ
മുല്ലപ്പൂ ഗന്ധം വകഞ്ഞു
തിരയുന്നുണ്ടവ ഇപ്പോഴും

ഏതോ മഴയത്ത്
വിജനമായ ഒരിടവഴിയിൽ
എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക്
നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു
നിന്റെ  മഷിത്തണ്ട് മണമുള്ള
 ചുണ്ടിൽ നിന്നും വഴുതി
  എവിടെയോ കളഞ്ഞുപോയ
 നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

Comments

  1. നാടൻ പ്രണയത്തിന്റെ നനുത്ത സ്പർശമുള്ള മനോഹര ഭാവഗീതം.....

    ReplyDelete
  2. മഷിത്തണ്ട് മണം പരന്നു

    ReplyDelete
  3. എന്തൊരു പ്രണയമയം

    ReplyDelete
  4. മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി..
    നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ...


    ബാക്കിയൊക്കെ ഭായി എഴുതി വച്ചേക്കുവല്ലേ...? :)

    നല്ല കവിത


    ശുഭാശംസകൾ....


    ReplyDelete
  5. ഹായ്.. കൊള്ളാല്ലോ !!

    ReplyDelete
  6. മഷിത്തണ്ട് മണമുള്ള ചുണ്ടുകള്‍....
    അതുകൊള്ളാം...

    ReplyDelete
  7. ഭാവസാന്ദ്രം...

    ReplyDelete
  8. നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ
    പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ

    ReplyDelete
  9. മഷിതണ്ടും തേടി നടക്കുംകാലം............
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം