Skip to main content

പല്ല് ഒരു അടി ഉറച്ച വിശ്വാസി



ഞാൻ ഒരു "അടി" ഉറച്ച ഈശ്വര വിശ്വാസി തന്നെ
പക്ഷെ.. പൂജിക്കുന്നത് നിരീശ്വരനേയും!
എന്തിനു?
എനിക്ക് അങ്ങിനെ ആകുവാൻ  വേണ്ടി മാത്രം!
ഏ എങ്ങിനെ?
ട്ടേ! അടിയോ!!!
ഉറപ്പോ... ആടിയോ ?
ഓ ഹാാ...
വേദന ഉണ്ടല്ലേ?
ആ അതറിയാൻ വയ്യാത്തത് കൊണ്ട് മാത്രം!
ഓ അങ്ങിനെ! 

Comments

  1. പല്ലെടുത്തുവോ?

    ReplyDelete
    Replies
    1. സ്വയം എടുക്കുന്നതല്ലേ ബുദ്ധി!
      അത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ല കണ്ടിട്ടും ഇല്ല
      എനിക്ക് പല്ലുമില്ല
      പച്ചവെള്ളം ചവച്ചു കുടിച്ചാലല്ലേ പ്രശ്നം

      Delete
    2. പല്ലെടുത്താൽ ഒരു ഉപകാരം കൂടി ഉണ്ട്
      ഇനി ഇപ്പൊ പറയാനുള്ളത് പറയാല്ലോ വ്യകതമാവില്ലല്ലോ
      ആര്ക്കും മനസ്സിലാവില്ലല്ലോ
      അത് കൊണ്ട് പല്ലെടുക്കൂല്ല
      അജിത്‌ ഭായ്
      ഒന്നും പറയേണ്ട ഓരോ തമാശയെ!

      Delete
  2. ഏതു വിശ്വാസത്തിനും ഒരു പല്ലിന്റെ ബലമേ ഉള്ളൂ
    ഏതു നിമിഷം വേണമെങ്കിലും ഇളകാം
    അടി തെറ്റിയാൽ ആനയും വീഴും അടികിട്ടിയാൽ പല്ലും
    ചെറുപ്പത്തിൽ കടുത്ത നിരീശ്വര വിശ്വാസികൾ വയസ്സാകുമ്പോൾ അമ്പലങ്ങളിൽ പോയി കമഴ്ന്നു വീഴുന്നത് കാണുമ്പോൾ എങ്ങിനെ പറയാതിരിക്കും
    ഞാൻ അത് കൊണ്ട് ബുദ്ധി പൂര്വം ഇപ്പോഴേ അങ്ങ് വിശ്വാസി ആയി. വെറുതെ എന്തിനാ പല്ലിനൊരു പണി
    എന്തായാലും വയസ്സാവാനുള്ളതാ ഈശ്വരൻ പണി തന്നാൽ അതായിരിക്കും ഈ എട്ടിന്റെ പണി ആയുസ്സ് കൊണ്ട് ഈശ്വരൻ കൊടുക്കുന്ന പണി പല്ല് വേദന വന്നാൽ പോലും ഈശ്വരനെ വിളിച്ചു പോകും പിന്നെ പറയണോ

    ReplyDelete
  3. വല്ലഭനു പല്ലും...
    ഇഷ്ടമായി.
    ശുഭാശംസകൾ...

    ReplyDelete
  4. എങ്ങനെ...എങ്ങനെ..?

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

പശ്ചിമഘട്ട പൈങ്കിളി

ഒരു കിളി അത് ആദ്യം മുട്ടയിടുന്നു മുട്ടയിടുന്നതിനു തൊട്ടുമുമ്പ് അത് കൂട് കൂട്ടുന്നു പിന്നെ പറന്നു ചെന്ന് മുട്ടയ്ക്ക് വെളുത്ത ചായം പുരട്ടുന്നു ഇതിനിടയിൽ ഇരതേടി പോകുന്നു എവിടെയോ ഇണയെ കാണുന്നു കിളി തിരികെ കൂടണയുന്നു മുട്ടയ്ക്ക് അടയിരിക്കുന്നു കിളി തന്റെ സ്വാതന്ത്ര്യം കൂട്ടിൽ സൂക്ഷിക്കുന്നു സൌന്ദര്യം ശാപം പോലെ ചിറകിൽ കൊണ്ട് നടക്കുന്നു ഇതിനിടയിൽ കിളി ഓർത്തു ചെയ്തിരുന്ന കാര്യങ്ങളുടെ സമയക്രമം മാസമുറ പോലെ തെറ്റുന്നു കിളി സ്വയം കൂടാകുന്നു അത് മുട്ട മറക്കുന്നു കിളി തന്റെ നിറങ്ങൾ ഊരി വെയ്ക്കുന്നു മുട്ടയുടെ  ആകൃതിയിൽ വില്ലത്തരം കൂട്ടിൽത്തന്നെ ഒളിച്ചിരിക്കുന്നു അത് കിളിയെ തുറിച്ചു നോക്കുന്നു കിളി മാനം നോക്കുന്നു മുട്ട തന്റെ തനി നിറം കാണിക്കുന്നു ലോകത്തിനു ഒരു മുട്ടത്തോട് ബാക്കി വെച്ച് പരിതസ്ഥിതിയ്ക്ക് കൂട് ഒഴിഞ്ഞുകൊടുത്തു പുതിയ കിളി ഗതകാല പരമ്പരകളിലേക്ക് ഒരു ചിത്രത്തിന്റെ ചതുരത്തിലൂടെ ചേക്കേറുന്നു എല്ലാം കണ്ടും കേട്ടും മരം മനുഷ്യനെ പോലെ ഇല്ലാത്ത ഇല വച്ച്    തല യെങ്കിലും ആട്ടാതെ അപ്പോഴും വെറുതെ വേരാഴ്ത്തി മുട്ടിൽനില്ക്കുന...