Skip to main content

Posts

Showing posts from September, 2020

മൂളുന്നത് പോലെ

കയറിനിൽക്കുകയായിരുന്നു മഴവിൽച്ചെരിവിൽ മഴച്ചെരിവിൽ മണ്ണ് മയങ്ങുമ്പോൾ  കേൾക്കുന്ന  മാറനങ്ങുന്ന താളം അരക്കെട്ടിലെ പറവച്ചരിവ് അതിന്റെ കുറച്ചുവെച്ച ചിറകടികൾ ആരും മിണ്ടുവാനില്ലാത്ത ഒരിടത്തിരുന്ന് ആരുമില്ലാത്തവരുടെ പരിഭവങ്ങൾ മൂളി മൂളി കേൾക്കുകയായിരുന്നു കേട്ടുകൊണ്ടിരുന്ന പാട്ട് പ്രാവുകളെ പ്പോലെ  പതിവുകളിൽ കൊക്കുരുമി പരാതികളില്ലാതെ രാത്രിയിലും   ഭ്രമണം തുടരുന്ന ഭൂമി ജാലകമില്ലാത്ത വീടുകൾ വീടുകളും ഇല്ലായെന്നു തന്നെ പറയണം അവയുടെ സാങ്കൽപ്പിക ജാലകത്തിനപ്പുറം  മാഞ്ഞുപോകുന്ന  ഇന്നലെകൾ പൂവുകൾ വിരിയുന്നതിന്റെ  ഗ്രാമഫോൺ റെക്കോർഡുകൾ പോലെ മൊട്ടുകൾ വെച്ച്  അവയുടെ സങ്കടങ്ങൾ  ഗസലിൽ കേട്ടിരിയ്ക്കുന്നു കറങ്ങുന്ന കറുപ്പായി  ഒന്നും ഒട്ടിയ്ക്കാത്ത ഇരുട്ട് സിദ്ധാർത്ഥനായിരുന്നുവെങ്കിൽ വാക്കുകൾ എഴുതിക്കഴിഞ്ഞ  ഓരോ കവിതയിൽ നിന്നും ഇറങ്ങിപ്പോകേണ്ട സമയം രാത്രി മുഴുവൻ നിലാവിന്റെ പരിഭവങ്ങൾ, മൂളികേൾക്കുന്ന താളത്തിൽ ചന്ദ്രന്റെ ഒറ്റമൂളൽ വെളുക്കാറാവുമ്പോൾ മഞ്ഞാവുന്നു ഓരോ മൂളലും തുളുമ്പുന്നതിന് മുമ്പ് തുമ്പിയാവുന്ന യാമം യുഗങ്ങൾക്കപ്പുറം വാക്കുകൾ കഥയിലെ ബുദ്ധനാവുന്ന വിധം അന്തരീക്ഷം ശാന്തം തുള്ളിയിട്ടില്ല തുമ്പി പറക്കുന്നതിലേയ്ക

രാജ്യമെന്ന വിധം രാവണൻ രൂപപ്പെടുന്ന വിധം

ഒന്നോ രണ്ടോ മുലകൾക്ക് കീഴേ പത്തുതലവെച്ച് രണ്ടോ മൂന്നോ മുഖങ്ങളിൽ പാലുണ്ട് മുലകുടിച്ച് മുട്ടിലിഴഞ്ഞ്  കിഴക്കോട്ട് മാത്രം പോകുന്ന അതൃപ്തികളുടെ ചുണ്ടുള്ള കുഞ്ഞുരാവണൻ പത്ത് വായിൽ നിന്നും വാരികളഞ്ഞ മണ്ണിന്റെ നുരയും പതയും മുട്ടിന് താഴെ  ലങ്കയാവുന്നു പത്ത് കുഞ്ഞിക്കടികൾ അതിൽ ഈരണ്ട്‌ പല്ലിന്റെ കുഞ്ഞിപ്പാടുകൾ കാലുകളിൽ കൂടെ  മുട്ടിലിഴയുന്ന കുഞ്ഞുലങ്ക കിലുക്കങ്ങളുടെ കാൽത്തളക്കടൽ കൈകളിൽ കുഞ്ഞുവിരലുകൾക്ക് താഴേ സ്വർണ്ണനിറത്തിൽ ലങ്കയുടെ മണ്ണ് വീണയുടെ ഈണവും മുട്ടിലിഴയുന്ന കുഞ്ഞ് ഇരിയ്ക്കുമ്പോൾ രൂപപ്പെടുന്ന ഒരു രാജ്യമുണ്ട് അഴിച്ചിട്ട  കലമാൻ കണ്ണുകൾക്ക് താഴെ ചിലത് കടൽക്കരയിലും നദീതടങ്ങളിലും യുഗങ്ങൾക്കരികിൽ ചിലപ്പോൾ ഉഴവുചാലിൽ പോലും.

തൊടുന്ന ഒന്നിലേയ്ക്കുള്ള നടത്തം

ഞാൻ നടക്കുകയായിരുന്നു കൂടെ അവളും നടക്കുക എന്നത് കിടക്കുകയായിരുന്നു എന്ന് തിരുത്തുവാൻ കിടക്കയിൽ നിന്നും ഒന്നെഴുന്നേറ്റു നേരം വെളുത്തിട്ടില്ല അരഞ്ഞാണത്തിന്റെ ചെടിച്ചട്ടിയിലെ താഴേയ്ക്ക് പടരുന്ന  കാൽവള്ളികൾ പതിയെ എടുത്ത് മാറ്റി ഇരുട്ടിനെ കൊന്തിത്തൊട്ടുകളിയ്ക്കുന്ന നക്ഷത്രങ്ങൾ ചില നക്ഷത്രങ്ങൾ ആകാശത്തിരുന്ന് കാലാട്ടുന്നു. ഞാൻ ഇരുട്ടല്ല എന്നിട്ടും എന്റെ ഏകാന്തതയെ കൊന്തിത്തൊട്ടുകളിക്കുന്ന ഏതോ ഒരു നക്ഷത്രത്തിന്റെ കാലിലെ അതേ ആകൃതിയുളള കൊലുസ്സിനുള്ളിലെ  മുകളിലേയ്ക്കുള്ള നക്ഷത്രമില്ലായ്മയുടെ  ശൂന്യത. ഞാനാ നക്ഷത്രകിലുക്കത്തിന്റെ കൊലുസ്സിലേയ്ക്ക് പതിയേ കാതുചേർക്കുന്നു. നക്ഷത്രത്തിന്റെ കാലുകളിലേയ്ക്ക് നടക്കുന്നു.