Tuesday, 30 April 2013

Valentines day!


ഞാനായിരുന്നില്ല ധര്മിഷ്ഠനാം മാബലി
എനിക്കുണ്ടായില്ല ഉപേക്ഷിക്കുവാൻ രാജ്യവും
എന്നിട്ടും എൻ വിലപിടിച്ചതെല്ലാം
ദാനം ചോദിച്ചു  അവൻ "പിടിച്ചു" വാങ്ങി

വാളോങ്ങി ഗര്ജിച്ചു തരിക നിൻ
വിലപിടിപ്പുള്ളതെല്ലാം ..
പേടിച്ചില്ല ഞാൻ തിരിച്ചോതി
ഇല്ല നിൻ വാളിനില്ല അതിനുള്ള ശക്തി

പിന്നെ സ്നേഹമായി അത് അപേക്ഷയായി
തരാമോ ദയവായി  നിന്റെയെല്ലാം എല്ലാം ?
ലക്‌ഷ്യം തികക്കാൻ ഇനി  ഒരിര മാത്രം.
കർണൻ അല്ലെങ്കിലും അലിഞ്ഞു.. മനസ്സ്.

പിന്നെ അപേക്ഷ ഞാനായി
എടുത്തു കൊള്ളൂ ഇതാ എന്റെ ജീവൻ
എടുത്തു കൊള്ളൂ ഏതാ എൻ സ്വത്ത്‌
പക്ഷെ വിട്ടു തരൂ എനിക്കെന്പ്രണയം

ചതുരനവൻ ബുദ്ധിമാൻ
എടുത്തവൻ പ്രണയം മാത്രം
വിട്ടു പോയി ജീവനും
അതിൽ കൂടുതൽ സമ്പാദ്യങ്ങളും

കേണഅപേക്ഷിച്ചപ്പോൾ തന്നൂ ഒരിളവു
പ്രണയിക്കാനൊരു ദിനം
പ്രണയം ഓമനിക്കാനൊരു ദിനം
അതെ വാലൻന്റൈൻ   ദിനം

ഹൃദയം പൊട്ടിയെങ്ങിലും നാവിറങ്ങിയങ്കിലും
ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല, ഹേ ദുഷ്ടാ
പറയൂ നിന്റെ പേരെന്ത്?
എനിക്ക് വെറുക്കാൻ എങ്കിലും?

പറഞ്ഞ പേര് മറക്കുന്നില്ല ഞാനിന്നും
വെറുക്കുന്നുമില്ല ഞാൻ
പക്ഷെ ആ പേരിനു പ്രണയം പോലെ മൂന്നക്ഷരം
അതെ പ്രണയം പോലെ അതല്ലോ "ദാമ്പത്യം"

രാമസൂര്യൻ


ഒരു നാമ്പ് പൊട്ടി പുതു നാമ്പ് പൊട്ടി
വെളുവെളെ ഒരു കൂമ്പ് പൊന്തി
വെളുപ്പിൽ ഹരിതം പിച്ച വച്ചു
പച്ചപ്പ്‌ മേനിയിൽ നൃത്തമാടി

തരളമാം മഞ്ഞു ഒന്ന് പുല്കി
കുളിര് വന്നൊരുമ്മയും നല്കി
വെയില് വന്നു കിന്നാരവും ചൊല്ലി
കിളികൾ വന്നൊരു നൃത്തവുമാടി

ദിവസങ്ങളങ്ങിനെ കൊഴിഞ്ഞു പോയി
നീ അങ്ങിനെ കുണുങ്ങി നിന്നു
സൂര്യനെ നീ പരിണയിച്ചു
സ്ത്രീധനമായോ  പല പീത വർണം

പിന്നെ നീ ഒന്ന് തളർന്നു പോയോ
മറ്റില കളിൽ ചാഞ്ഞു നിന്നോ?
മഞ്ഞിന് കിട്ടിയോ പുതു ഇലകൾ?
സൂര്യന് പിന്നെ വനവാസമോ?

പിന്നെ നീ ഒന്ന് വാടി വീണോ?
അതോ കാറ്റാകും രാവണൻ അപഹരിച്ചോ?
കരിയിലയെന്നു അപമാനിച്ചുവോ?
പിന്നെ അമ്മയാം ഭൂമി അഭയമായോ?

ഭൂമി പിളര്ന്നോ അതോ നീ അലിഞ്ഞോ?
ഇലകൾ സീതയായി പുനര്ജനിച്ചോ?
ഇന്നും അലയുന്നുവോ  രാമനാം സൂര്യൻ?
നീയാം ഇലയെ പ്രണയിക്കുവാൻ!

ബ്ലോഗ്‌


എന്റെ അറിവില്ലായ്മയാണ് എന്റെ ബ്ലോഗുകൾ.
നിന്റെ സ്നേഹമാണ് എന്റെ അറിവുകൾ
നിന്റെ ച്ചുംബനമാനെന്റെ അക്ഷരങ്ങൾ
നിന്റെ ശ്വാസമാനെന്റെ നിശ്വാസം..

ചരിത്രം


ഞാൻ പഠിച്ചതല്ല.. എന്നെ പഠിപ്പിച്ചതാകുന്നു ചരിത്രം.
എന്നെ പഠിപ്പിച്ചതല്ല ഞാൻ ധരിച്ചതാകുന്നു ചരിത്രം

ഞാൻ ധരിച്ചതല്ല, ഞാൻ അറിയതതാകുന്നു ചരിത്രം
ഞാൻ അറിയാത്തതല്ല, കാലം വിസ്മരിച്ചതാകുന്നു ചരിത്രം.
കാലം വിസ്മരിച്ചിട്ടും, സത്യം എന്തോ അതാകുന്നു  ചരിത്രം

ഇനി ഞാൻ പഠിച്ച ചരിത്രം

ചരിത്രത്തിൽ ഞാൻ പഠിച്ചതൊക്കെയും സാമൂഹ്യ പാഠം,
എന്തെ ഗണിതത്തിനു ചരിത്രമില്ലെ?
ശാസ്ത്രത്തിനു ചരിത്രമില്ലെ?
മനുഷ്യനില്ലേ ചരിത്രം?

തെറ്റുകളുടെ ചരിത്രം മൂടിയിട്ട്?
അർദ്ധ സത്യമോ ചരിത്രം?

പ്രൂഫ്‌ റീഡ് ചെയ്യപ്പെടാത്ത..
എഡിറ്റ്‌ മാത്രം ചെയ്യപ്പെട്ടതോ ചരിത്രം?

എങ്കിൽ അത് നിന് ചരിത്രം..
നിന്റെ മാത്രം ചരിത്രം.

ചരിത്രമെന്നാൽ പുസ്തകമോ?
പുസ്തകമെന്നാൽ പരന്നതെന്നോ?
പരപ്പെന്നാൽ വളഞ്ഞതെന്നോ?
സത്യം വളഞ്ഞതോ?

വളയാത്ത സത്യം  പുറത്തോ?
വളഞ്ഞസത്യങ്ങൾ  അകത്തോ?

അപ്രിയ സത്യങ്ങൾ ചരിത്രതിനന്യമോ?
ജനസമ്മതി ആസ്വാദ്യത മാനദന്ഡമോ?

ചരിത്രത്തിനു ചേരുവയോ?
സത്യമിത്ര ഊഹപൊഹമിത്ര
എന്റെ ഗോത്രത്തിന്റെ നന്മ ഇത്ര
നിന്റെ ഗോത്രത്തിന്റെ തിന്മ ഇത്ര


ഭരണത്തിന്റെ താമ്ര പത്രമോ ചരിത്രം?
നിന്റെ വ്യാഖ്യാനമോ ചരിത്രം?

ചിതലരിച്ചൊരു പഴയ പത്രമോ ചരിത്രം?
30 വര്ഷം കഴിഞ്ഞൊരു ഫാക്സൊ ചരിത്രം

പരസ്യം മാത്രമോ ചരിത്രം?
പിന്നെ എന്തിനീ ചരിത്രം?


കാലമേ ഈ ചരിത്രത്തോട് ക്ഷമിക്കേണമേ.. എന്നോടെന്ന പോലെ...

Monday, 29 April 2013

പുഴ


പുഴ ഇന്ന് ശാന്തമായ് ഒഴുകി
വെള്ളാരം കല്ലിൽ തട്ടി
ഈറ ചെടിയുടെ കവിളിൽ തലോടി
തിക്കി തിരക്കി അഴകായ് ഒഴുകി

വെയിലിൽ ചിരിച്ചു കിളിയെ തഴുകി
ആറ്റോരം വയലിൽ എത്തി നോക്കി
കളകളം ചിരിച്ചും ചെറുചുഴി എറിഞ്ഞും
കുളിരുള്ള വെള്ളം തെളിയായ് ഒഴുകി

മഴ പെയ്തിട്ടും.. കാറ്റൊന്നടിച്ചിട്ടും
പരൽമീൻ കുഞ്ഞുങ്ങൾ ഇക്കിളിയിട്ടിട്ടും
കരിയില പെണ്ണിനെ നീന്താൻ പഠിപ്പിച്ച്
നാടുകാണാ പുഴ അഴകായ് ഒഴുകി

അക്കര കാറ്റ് കിന്നാരം ചൊല്ലി
അത്തിപ്പഴകൂട്ടം അണ്ണാനും നല്കി
വേലിപ്പൂമരം പൂക്കളും നല്കി
നെടുവീർപ്പിൽ പുഴ കടലിലേക്കൊഴുകി

അലിയാൻ നേരം തിരിഞ്ഞൊന്നു നോക്കിയോ..
ആ മനസ്സൊന്നു മന്ത്രിച്ചുവോ

നാളെയും ..നാളെയും മണൽ തോണി
കാണാതിരുന്നെങ്ങിൽ...!!!!

ഏകാന്തം


കടൽ വിഴുങ്ങിയ സൂര്യന്റെ ആത്മാവ്
നിഴലായി ഭൂമിയിൽ വീഴവേ..
താഴ്ന്നു പറന്നൊരു പക്ഷി എൻ മുന്നിൽ
എന്തോ പറയാൻ ശ്രമിച്ചുവോ?

വീശാൻ മടിച്ചൊരു കാറ്റ് ഇളം-
 കുളിരായ് ചെവിയിൽ മൂളിയോ?

തെക്ക് നിന്നൊരു ഏകാന്തത എനിക്ക്
കൂട്ടായ്‌ കൈ പിടിക്കവേ
കൊഴിയാൻ മടിച്ചൊരു ഇതളില്ലാ പൂവൊന്നെൻ
ചുമലിൽ തട്ടി തലോടിയോ?

ആരോരും ഇല്ലാതെയാ അരയാലിൻ ചില്ല ഇഷ്ടമായ്
വേരോന്നാട്ടിയിട്ടും..
കാണാതെ പറന്ന കൂടില്ല കിളിയെന്തെ,
എന്തോ മറന്നപോൾ തിരിച്ചു പോയെ?

എൻ അലസമാം മുടിയിൽ ചുംബിച്ചു വീണൊരു
കുഞ്ഞിലയിൽ നേർത്ത  മഞ്ഞു പൊഴിയവേ..

കണ്ണിൽ ഇക്കിളി ഇട്ടൊരു നിദ്ര
ശരീരത്തിൽ പുൽകിയോ?
കാണാൻ കൊതിച്ച  കിനാക്കളെല്ലാം..
ഒന്നൊന്നായി ഓടി ഒളിക്കവേ ..
മനസ്സിന്റെ ഭാരം താങ്ങാനാവാതെ
ശരീരം മരച്ചുവടിൽ ഒന്നിടറിയോ?

അക്ഷര പുണ്യം


അക്ഷരങ്ങൾ പെറുക്കി എടുത്തു
എഴുതി വച്ചപ്പോൾ തോന്നി..
അടുക്കില്ലാത്ത അക്ഷരങ്ങൾ

ദിനങ്ങൾ പോയി മറഞ്ഞപ്പോൾ ..
അക്ഷരങ്ങൾ വാക്കുകളായി.
പിന്നെ വാക്കുകൾക്ക്
അർഥം തോന്നി തുടങ്ങി..

അപ്പോഴേക്കും അക്ഷരങ്ങൾ മങ്ങി തുടങ്ങി
പിന്നെ അത് ചവറ്റുകുട്ടയിലേക്ക്
ചുരുട്ടി കൂട്ടിയപ്പോഴും
മനസ് തേങ്ങിയില്ല..
അക്ഷരങ്ങൾ തേങ്ങിയോ  എന്നൊട്ടു നോക്കിയുമില്ലാ..