Skip to main content

Posts

Showing posts from May, 2019

ചോദ്യം ചെയ്യൽ

കാറ്റ് എന്നിട്ടോ? എന്നിട്ടും കാറ്റ് ന്നെ.. ഉം. ഒന്നമർത്തി മൂളി, ചുണ്ടിലെരിഞ്ഞുകൊണ്ടിരുന്ന വിദേശനിശ്ശബ്ദത കാറ്റ് തന്നെയാവണം കുത്തിക്കെടുത്തിയത്. ചോദ്യം ചെയ്യുകയാണ് കാറ്റ് വിശദമായി ശലഭങ്ങളെ എന്നിട്ട് മൊഴികൾ പൂമ്പാറ്റകളിൽ രേഖപ്പെടുത്തുന്നു. അറിയില്ല നിന്റെ പേരുണ്ടോ എന്ന് മൊഴികളിൽ. ഒന്നറിയാം അണഞ്ഞുകഴിഞ്ഞാൽ നമ്മുടെ മുറിയിലെ മെഴുകുതിരി കാറ്റ് ഒരു കുറ്റാന്വേഷകനാണോ എന്ന് നിന്റെ ഓരോ ശ്വാസത്തിലും ഒച്ചയിലും സംശയിയ്ക്കും.

മീനാദ്യം

ഞാനിത്തിരി ചിതലെടുത്തിട്ടുണ്ട് നീ ഒരിത്തിരി കടലും നീ മീനാദ്യം വായിക്കുന്ന പേജ് തിരകൾക്ക് പഠിയ്ക്കുവാനുണ്ടാകും നിന്റെ കാലടികൾ അത് അവ മാറത്ത് വെച്ച് നടന്നുപോകുന്നു നിന്റെ കാലടികൾ കടലെടുക്കുന്ന പുസ്തകങ്ങൾ കൂടെ നടന്നപ്പോഴൊക്കെ എന്റെ സ്വപ്നങ്ങളും എടുത്തിട്ടുണ്ടാവണം നിന്റെ കാലടികൾ നീയും ഞാനും കടലിന്റെ ലൈബ്രറിയിലെ മീനെടുക്കുന്ന രണ്ടു പുസ്തകങ്ങൾ നീ മീനാദ്യം തിരിച്ചുകൊടുക്കുന്ന പുസ്തകം തിരിച്ചുകൊടുക്കാത്ത വിധം എന്നേ മാത്രം കടലെടുക്കുന്നു.

റിവേഴ്സ് ബുദ്ധൻ

ശബ്ദത്തിനെ റിവേഴ്സിടുന്ന കാത് കവിത ഒരു ഉണ്ടാക്കിയ വണ്ടിയാകുന്നു ഞാനൊരു കൊച്ചുകുട്ടിയും മുഖം പരിചയത്തിന്റെ ബസ്റ്റാൻഡാവുന്നിടത്ത് വെച്ചാണ് പണ്ടെത്തെ രണ്ടുചുണ്ടുകളെ വണ്ടിയോടിയ്ക്കുന്ന ശബ്ദം, ചുണ്ടുകൊണ്ടുണ്ടാക്കി വിളിച്ചുകയറ്റുകയായിരുന്നു കവിത പാട്ടുകൾ ഓരോ മനുഷ്യരാവുന്നിടത്താണ് ഞാൻ പഴക്കം നഷ്ടപ്പെട്ട വണ്ടി ഉപ്പ് അതിന്റെ വാക്കും അതൊരു പഴയകവിതയെ മറികടക്കുന്നു കൂടെ മീൻ മീനിന്റെ കൈയ്യിൽ പാവപോലെ പരലുപ്പിന്റെ ബുദ്ധൻ ഉപ്പിനുള്ളിൽ തന്റെ പ്രതിമ, പതിയേ പിറകിലേയ്ക്കെടുക്കുന്ന ബുദ്ധൻ തീരെ അനങ്ങാതെ നിശ്ചലതയുടെ പിറകിലേയ്ക്ക് പ്രതിമ മനസ്സ് ബുദ്ധന്റെ ഉള്ളിലേയ്ക്ക് കയറിപ്പോകുന്ന വെള്ളം മീൻ മടങ്ങിപ്പോകുന്ന ബുദ്ധന്റെ ഇമകളും ഞാൻ ബുദ്ധന്റെ കാത് മീൻ മെല്ലെ ബുദ്ധന്റെ ചുരുണ്ടുകൊണ്ടിരിയ്ക്കുന്ന മുടിയാകുന്നു ബുദ്ധന്റെ ഉള്ളിൽ വെള്ളം, മീനുകളെ കെട്ടിവെയ്ക്കുന്ന ശബ്ദം തുള്ളികളിൽ ഇറ്റുവീഴുന്നവ കിളികൾ അവയിൽ നിലത്ത് വീഴുന്നവ മാത്രം പൊന്മാൻ പൊടുന്നനെ ഭ്രമണത്തിന്റെ കൂണ് പോലെ ഭൂമി ഉപമ  അവിടെ സമയത്തെ പോലെ പിശുക്കൻ നാഗരികതയുടെ നീല കൃഷ്ണന്റെ നിറമുള്ള തെരുവ് ഹൃദയത്തിൽ അകലത്ത

നിശ്ശബ്ദതയുടെ അമ്മ

എന്നോ ഒഴുകിപ്പോയ വിരലുകൾ കൊണ്ട് ഒരു ജനൽ കുഴിയ്ക്കുന്നു ആ ആഴത്തിലേയ്ക്ക് വേരിന്റെ നീളമുള്ള വീടിന്റെ ഒരു ഉരുള ഉരുട്ടി വെച്ചുകൊടുക്കുന്നു എല്ലാ വാതിലുകളും അകത്തുനിന്നും പുറത്തുനിന്നും അടയുന്ന ഒച്ച ചവയ്ക്കുന്നു നടന്നുപോകുന്ന കാക്ക എന്നോ വെച്ചേക്കാവുന്ന വാതിലിന്റെ ഏറ് സാക്ഷ കാക്ക പറക്കലിന്റെ ഒരു ഉരുളൻ കല്ല് കറുപ്പും വെളുപ്പും അതിന് മുമ്പിലുള്ള ഉരുളയിൽ ഉരുണ്ട് മാറുന്ന രണ്ടുനിറങ്ങൾ നാട് മണക്കുന്ന ഒച്ചയിൽ അതിനു മുന്നിൽ എഴുതിവെയ്ക്കപ്പെട്ട മേൽവിലാസം ദാഹം അതിന് കറുപ്പിന്റെ വീജാവരി അത് തന്നെ പുറത്ത് വെയ്ക്കാവുന്ന കുടം അതിന്റെ നടത്തം പുന:നിർമ്മിച്ച് ഞാൻ എന്നിൽ നിന്നും കുടം നിർമ്മിയ്ക്കുവാനെടുക്കുന്ന മണ്ണ് പുറത്തെടുക്കുന്നു നനവ് മണക്കുന്ന ജനലിനരികിൽ ഇലകൾക്ക് ആകൃതി ഉരുട്ടികൊടുത്ത് അവൾ അവൾക്ക് മുമ്പിൽ മരങ്ങൾ മഴ ഒഴിച്ചുവെയ്ക്കുവാനുള്ള ചില്ലകളുള്ള കുപ്പി അവൾ ഒറ്റ ഉരുളയിൽ എല്ലാമരത്തിന്റേയും നിശ്ശബ്ദതകളുടേയും അമ്മ.

ഏകാന്തതയേ കുറിച്ച്

വിരലുകളിൽ ഏകാന്തതയുടെ തരികൾ പതിഞ്ഞെന്നുപറയുവാനാവില്ല അത്രയും പതുക്കേ എന്തോ പറയുവാനാഞ്ഞ ശബ്ദത്തിൽ തുടങ്ങി നിശ്ശബ്ദതയിൽ അവസാനിക്കുന്ന കാതുകൾ കണ്ണുകളിൽ മഞ്ഞ് മുടിയിൽ അവസാനിച്ചു തീരാത്ത നരയും സ്വന്തമല്ലെന്ന് തോന്നിയ്ക്കുന്ന മുഖം മിണ്ടാനൊന്നുമില്ലാത്ത ചുണ്ടുകൾ അത്രമേൽ സ്വന്തമായി പരസ്യമായ ഏകാന്തത ഒന്നുമുണ്ടായിരുന്നില്ല ദൈവമാണെന്ന് തിരിച്ചറിയുവാൻ പോലും തിരിച്ചറിഞ്ഞെന്ന് ഭാവിക്കുവാനും പോയില്ല എന്നിട്ടും ദൈവം സാക്ഷ്യപ്പെടുത്തി തന്നു കൊണ്ടുപോയ ഒരേകാന്തതയേ ഇപ്പോൾ ഞാൻ ദൈവം അനന്തമായി സാക്ഷ്യപ്പെടുത്തിയ ഒരേകാന്തതയുടെ ഉടമ. നീ അതിലിടാൻ ദൈവം തിരഞ്ഞുപോകുന്ന ഒരൊപ്പും.