Skip to main content

Posts

Showing posts from June, 2016

ഉടൽമുദ്ര

എന്നോട് കലഹിച്ചു എന്റെ മഴയോട് തുള്ളികളോളം വഴക്കിട്ട് എന്നെ നനയ്ക്കുന്ന വാക്കാണ്‌ നീ തോരുമ്പോൾ ഒരു നെടുവീർപ്പ് കൊണ്ട് തുന്നിക്കെട്ടിയ അന്തമില്ലാത്ത ഒരുവാക്കിന്റെ ഒരരക്കെട്ടോളം നീളുന്ന തുടർ ചലനങ്ങളുടെ രണ്ടറ്റങ്ങളാവുകയാണ് നമ്മൾ എന്നാലും ഓരോ തവണയും മാരകമായി എന്നെ കടിച്ചു മുറിവേൽപ്പിക്കുന്ന നിന്റെ മുലകളിലെ ഉറുമ്പും കൂട് കടന്ന് വിരഹത്തിന്റെ വിരലടയാളം പോലെ സ്പർശിക്കുന്ന വിരൽക്കാലതീരങ്ങളിൽ, തിരമാലകളുടെ രണ്ടിണച്ചുണ്ടുകൾ തിരഞ്ഞ്.. സമുദ്രമൗനങ്ങൾ; നമ്മുടെ ചോരുന്ന ജലയിടങ്ങളിൽ രഹസ്യമായ് വെയ്ക്കുന്ന രണ്ടുടൽ മുദ്രകളാവുകയാണ് നമ്മൾ!

ആറിന് വെറുമൊരു അഞ്ചിന്റെ കുറവുള്ളത്

 ഋതു ആറിലും പെടാത്ത ആഴ്ചയിലെ ഏഴാമത്തെ ദിവസമായിരുന്നു അത് ഓരോ പക്ഷിത്തൂവലിനും ഓരോരോ കിളികളെ വെച്ച് അനുവദിച്ചു കൊടുക്കുന്നുണ്ടായിരുന്നു പ്രഭാതം പക്ഷിയ്ക്കും തൂവലിനുമിടയിൽ വല്ലാത്തൊരു ഭാരത്തോടെ അനുവാദവും പറന്നു നടക്കുന്നുണ്ടായിരുന്നു അത്രയും മൃദുലമായി പ്രഭാതവും പക്ഷിത്തൂവലുകളാക്കപ്പെടുന്നു ദിവസങ്ങൾക്ക് വെളിയിൽ പറന്നു നടക്കപ്പെടുന്നു ഓരോ പക്ഷികളും വെവ്വേറെആകാശങ്ങളെ ക്കുറിച്ചുള്ള ആശങ്കകൾ കൂടുകൂട്ടുന്നുണ്ടായിരുന്നു ആകാശത്തെ വേർതിരിക്കുവാൻ അതിരായി അത്രമേൽ സമാധാനപരമായി ആകാശത്തേയ്ക്ക് മരങ്ങൾ അനുവദിക്കപ്പെടുന്നു! - 2 - മരങ്ങൾക്ക് പുറത്ത് ഇലകൾക്ക് വെളിയിൽ ചില്ലകളേക്കാൾ ഉയരത്തിൽ പുതിയ ശിഖരങ്ങൾ മുകളിലേയ്ക്ക് നിർമ്മിക്കുന്ന കൂടുകൾ അവ തൂവലുകൾ പോലെ കളികൾക്ക് കൈമാറുന്ന മരങ്ങൾ തൂവലുകൾ നിറയേ ചില്ലകൾ അനുവദിക്കപ്പെടുന്നു ചില്ലകൾ നിറയേ കിളികൾ കിളികളുടെ പുറം നിറയെ ഇലകൾ അവയ്ക്ക് പുതുപുത്തൻ ആകാശങ്ങൾ; ചിറകുകൾക്ക് പുറത്ത് അനുവദിക്കപ്പെടുന്നു ആകാശത്തിന്റെ ചുണ്ട് തിരഞ്ഞവ വീണ്ടും കിളിക്കുഞ്ഞുങ്ങളാക്കപ്പെടുന്നു അവയുടെ കൊക്കുകളിൽ പുതിയ അസ്തമയം ഉ

തോർന്ന മഴയുടെ മൊത്തവ്യാപാരി

ഉടലെടുക്കാതെ ഒരാൾ കടലെടുത്ത കരയുടെ തീരത്തുകൂടെ തനിയേ നടന്നു പോകുന്നു അയാൾ എടുക്കാതെ പോയ ഉടലിൽ നിറയെ കത്തിക്കിടക്കുന്ന തെരുവ് വിളക്കുകൾ അവയിൽ നിന്നും ഇറ്റുവീഴുന്ന വിയർപ്പിന്റെ മണമുള്ള ബൾബിന്റെ തുള്ളികൾ ആയ കാലത്ത് അയാൾ ധാരാളം ചെമ്പരത്തി മൊട്ടുകൾ കത്തിച്ച് വലിയ്ക്കുകയും ചുവന്ന നിറമുള്ള പുക പുറത്തുവിടുകയും ചെയ്തിരുന്നു അവസാന കാലത്ത് ഒരു നിറമില്ലാത്ത ചുമയിലേയ്ക്കോ കാലി ചായയിലേയ്ക്കോ പോലും പോയിരുന്നത് പുക കുത്തിയായിരുന്നു നല്ല നിലയിൽ ജീവിച്ചിരുന്നപ്പോൾ അയാളുടെ ഉടലിന് പുറത്തായിരുന്നു എന്നും ശ്വാസകോശവും അന്നനാളവും അന്നൊക്കെ വ്യാവസായിക അടിസ്ഥാനത്തിൽ നാക്കിൽ മുള്ളുകൾ വളർത്തിയിരുന്നതായും അവ വൻതോതിൽ മറിച്ച് പനിനീർച്ചെടികൾക്ക് കൊടുത്തിരുന്നതായും എതിരാളികൾ പറഞ്ഞു നടന്നിരുന്നു എപ്പോഴും മുൻ കാലുകൾ ഉയർത്തി മാത്രം സഞ്ചരിച്ചിരുന്ന രണ്ട് കുതിരകളിൽ ഒരേ സമയം നാലുദിശകളിലേയ്ക്ക് പാഞ്ഞു പോയിരുന്നത് കണ്ടവരുണ്ട് അന്നൊക്കെ അയാൾ തോർന്ന മഴയുടെ മൊത്തവ്യാപാരിയായിരുന്നു ഇന്നയാൾ ആർക്കും വേണ്ടാത്ത ഭൂമിയുടെ ഗോളാകൃതിയുടെ വെറും ചില്ലറ വ്യാപാരി!