എങ്ങോട്ടോ പോകണം എന്ന്
പെട്ടെന്ന് തോന്നുമ്പോൾ
തെരുവ് ഉടനെ ഒരു
കറുത്ത ഉടുപ്പെടുത്തിടും
ആദ്യത്തെ ഒന്ന് രണ്ടു ബട്ടൻസ്
നെഞ്ചത്ത് തന്നെ
ഗട്ടർ പോലെ വെറുതെ തട്ടി ഇടും
ചില രോമങ്ങൾ അപ്പോൾ
യാത്രക്കാരെ പോലെ
എഴുന്നേറ്റു നില്ക്കും
ആദ്യം വരുന്ന ഏതെങ്കിലും
വാഹനത്തിന്റെ തേഞ്ഞു തീരാറായ
ടയറിലേയ്ക്ക്
അശ്രദ്ധമായി എന്ന് തോന്നത്തക്കവണ്ണം
തന്നെ ഓടിക്കയറും
കയറുന്നതിനു മുമ്പ്
ഒന്ന് ചവച്ചു മുറുക്കാൻ പോലെ
ചുവപ്പിച്ചു എന്തോ ഒന്ന് നീട്ടി തുപ്പും
തുപ്പി തീരും മുമ്പേ
അപകടം എന്ന് ബോർഡ്
വച്ച വളവുള്ള സ്ഥലത്ത്
ആളിറങ്ങണം എന്ന് പറയാതെ
വെറുതെ കാറ്റ് കൂടി ഊരി ടയറിൽ
നിന്ന് തെരുവ് ഇറങ്ങി പോകും
അവിടുന്ന് ഇടത്തോട്ടു തിരിഞ്ഞു
വലത്തോട്ട് മാറി
ഏതെങ്കിലും വീട്ടിലോട്ടു വെറും
വഴിയായി കയറി ചെല്ലും
കുറച്ചു കണ്ണുനീർ വാങ്ങി കുടിച്ചു
വിലാപയാത്രയായി
തിരിച്ചിറങ്ങി അനുശോചനം പോലെ
നടന്നു പോകും
പെട്ടെന്ന് തോന്നുമ്പോൾ
തെരുവ് ഉടനെ ഒരു
കറുത്ത ഉടുപ്പെടുത്തിടും
ആദ്യത്തെ ഒന്ന് രണ്ടു ബട്ടൻസ്
നെഞ്ചത്ത് തന്നെ
ഗട്ടർ പോലെ വെറുതെ തട്ടി ഇടും
ചില രോമങ്ങൾ അപ്പോൾ
യാത്രക്കാരെ പോലെ
എഴുന്നേറ്റു നില്ക്കും
ആദ്യം വരുന്ന ഏതെങ്കിലും
വാഹനത്തിന്റെ തേഞ്ഞു തീരാറായ
ടയറിലേയ്ക്ക്
അശ്രദ്ധമായി എന്ന് തോന്നത്തക്കവണ്ണം
തന്നെ ഓടിക്കയറും
കയറുന്നതിനു മുമ്പ്
ഒന്ന് ചവച്ചു മുറുക്കാൻ പോലെ
ചുവപ്പിച്ചു എന്തോ ഒന്ന് നീട്ടി തുപ്പും
തുപ്പി തീരും മുമ്പേ
അപകടം എന്ന് ബോർഡ്
വച്ച വളവുള്ള സ്ഥലത്ത്
ആളിറങ്ങണം എന്ന് പറയാതെ
വെറുതെ കാറ്റ് കൂടി ഊരി ടയറിൽ
നിന്ന് തെരുവ് ഇറങ്ങി പോകും
അവിടുന്ന് ഇടത്തോട്ടു തിരിഞ്ഞു
വലത്തോട്ട് മാറി
ഏതെങ്കിലും വീട്ടിലോട്ടു വെറും
വഴിയായി കയറി ചെല്ലും
കുറച്ചു കണ്ണുനീർ വാങ്ങി കുടിച്ചു
വിലാപയാത്രയായി
തിരിച്ചിറങ്ങി അനുശോചനം പോലെ
നടന്നു പോകും