Skip to main content

Posts

Showing posts with the label കഥ

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

സാഡിസ്ടിന്റെ ഗ്രീറ്റിങ്ങ്സ്

അവൾ ഒരു  മനോഹരമായ സ്വപ്നത്തിലായിരുന്നു.. ഒരു ക്രിസ്തുമസ് ആശംസാകാർഡിലെ മഞ്ഞുപോലെ അവൾ ആ സ്വപ്നത്തിൽ പാറിനടന്നു. പതിയെ ഒരുകാറ്റ് എവിടുന്നോ ഒരുനേർത്ത സുഗന്ധം പരത്തി കടന്നുവന്നു. അവൾ ഒരു മാലാഖയെ പോലെ അത് കണ്ണ് പാതിഅടച്ചു ആസ്വദിച്ച് നിൽക്കുമ്പോൾ ആ കാറ്റിന് ശക്തി കൂടി വന്നു. അവൾ പെട്ടെന്ന് ആശംസാകാർഡിലേക്ക് മഞ്ഞായി തന്നെ ഒളിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ എവിടുന്നോ ഒരു ലോറിയുടെ ഇരമ്പൽ കേട്ടു....  അത് കാറ്റിനേക്കാൾ വേഗത്തിൽ എവിടെനിന്നോ പാഞ്ഞെത്തി; പെട്ടെന്ന് കാര്ഡ് ആ ലോറിയുടെ ഭീമാകാരമായ ചക്രത്തിനടിയിൽ പെട്ടു.. ആ മനോഹരമായ കാർഡ്‌ നിമിഷനേരം കൊണ്ട്   വെറും ഒരു ടയറിന്റെ പാടായി മാറി. അവൾ ഞെട്ടി ഉണര്ന്നു എല്ലാം ഒരു സ്വപ്നം ആയിരുന്നെന്നു വിശ്വസിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ അവൾ ഓർമയിലേക്ക് വഴുതി അവളുടെ പേര് മേനി എന്നായിരുന്നു.. ആ പേര് എന്നും അവൾക്കു അപൂർണമായിരുന്നു.. മുഴുവൻ പേര് മേനിജീവൻ.. അവളുടെ എല്ലാമെല്ലാമായിരുന്നു ജീവൻ. അവളുടെ കളികൂട്ടുകാരൻ.. അവളുടെ ഫാന്റസി അവളുടെ സ്വപ്നം അവളുടെ ധൈര്യം അവളുടെ ജീവൻ പോലും അവനായിരുന്നു. അവളുടെ പ്രണയവും...  വീട്ടുകാർക്കും അവരുടെ...

ഷണ്ഡൻ

നിഘണ്ടു ഷണ്ഡൻ എന്ന പദത്തിന്റെ അർഥം തിരഞ്ഞാണ് ഷണ്ഡൻ നിഘണ്ടു തപ്പി വായനശാലയിൽ പോയത് അപ്പോൾ നിഘണ്ടു അതിൽ ഇല്ലാത്ത പല പദങ്ങളുടെയും അർഥം തിരഞ്ഞു വേശ്യാലയത്തിൽ ആയിരുന്നു പല വാക്കുകളുടെയും ത്രിമാന അർഥം അറിയണമെങ്കിൽ ഇനി വേശ്യാലയത്തിൽ തന്നെ പോകണം എന്ന് അവിടെ നിന്നും മടങ്ങി വന്ന നിഘണ്ടു പറയുന്നുണ്ടായിരുന്നു യഥാർത്ഥ നിഘണ്ടുവിന്റെ ലിന്ഗവ്യാകരണം തിരയുകയായിരുന്നു ഷണ്ഡൻ അപ്പോൾ  ഷണ്ഡൻ ഷണ്ഡൻ പൊട്ടി കരഞ്ഞു വിധി കേട്ട് തനിക്കു ജീവപര്യന്തം!  അതും എന്തിനു? തന്റെ ഷണ്ഡത്ത്വത്തിനു!! സാരമില്ല... തടവിൽ ജീവിതത്തിൽ  തന്നെ ഏതാണ്ട് ശിക്ഷ കാലാവധി അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു... അടുത്ത കേസ് ഉടനെ ഉണ്ട് ..അതിനെങ്കിലും വെറുതെ വിടുമായിരിക്കും... അത് തന്റെ തെറ്റല്ല എന്ന് പൂര്ണ ബോധ്യവും ഷണ്ഡനു ഉണ്ടായിരുന്നു. കേസ് വിളിച്ചു കുറ്റം പറഞ്ഞു കുറ്റം കേട്ട ഷണ്ഡൻ പൊട്ടി ചിരിച്ചു.... ശിക്ഷ;അത് കൊണ്ട് തന്നെ ഷണ്ഡൻ  കേട്ടില്ല. ശിക്ഷ വിധിച്ചു   "വധശിക്ഷ"! ചെയ്ത തെറ്റ് "ജനിച്ചു"!!! ശിക്ഷ വിധി കേട്ട ജനിച്ചാൽ ഒരിക്കൽ മരിക്കും എന്ന് പെട്ടെന്ന് മറന്നുപോയ ജനം കല്ലെറിഞ്ഞു  അവനു അത് തന്...

മത്സരം

റെഡി... വെടി... തുടക്കം ഒരുപാട് മഴയെ ഞാൻ  കുടകൊണ്ട്‌ കുത്തി കൊന്നിട്ടുണ്ട് മഴയുടെ ചോരപ്പാടു ഇറ്റുന്ന കുട ഞാൻ ഒളിപ്പിക്കാതെ കയ്യിൽ നിവർത്തിപ്പിടിച്ചു നടന്നിട്ടുണ്ട് പലകുല പൂക്കളെ ഞാൻ ഈ കൈ കൊണ്ട് ഇറുത്തു മണത്തിട്ടുണ്ട് അതിന്റെ മണം ഞാൻ പലരെയും കൊണ്ട് നടന്നു കാണിച്ചിട്ടുണ്ട് അത് കൊരുത്തു മാല കെട്ടി ഇട്ടു ഫോട്ടോ എടുത്തു നടന്നിട്ടുണ്ട് പിടിക്കപ്പെട്ടിട്ടില്ല .... ധാരാളം പെണ്ണുങ്ങളെ ഞാൻ പ്രണയിച്ചിട്ടുണ്ട് അവരാരും എന്നെ തിരിച്ചു പ്രണയിച്ചിട്ടില്ല, പിടിച്ചടക്കിയിട്ടില്ല! തന്നെ പ്രണയിക്കുന്ന പുരുഷന് വഴങ്ങി കൊടുത്താലും, തന്നെ സ്നേഹിക്കുന്ന പുരുഷനെ പ്രണയിക്കാറില്ലവർ! തന്നെ  പ്രണയിക്കാത്ത മറ്റൊരു പുരുഷനെ പ്രണയിക്കുന്ന തിരക്കിലുമായിരിക്കുമപ്പോഴും അവർ അത് കൊണ്ട് തന്നെ ഞാൻ ഇപ്പോഴും സ്ത്രീകളെ പ്രണയിച്ചുനടക്കാറുണ്ട് എന്നെ തിരികെ പ്രണയിക്കാതിരിക്കുവാൻ വേണ്ടി മാത്രം! ഒരു അറിയിപ്പ് ക്ഷമിക്കണം തുടക്കത്തിൽ വെച്ച വെടി ഉന്നം തെറ്റി ഒരു മൽസരാർഥിക്ക് കൊണ്ടതിന്റെ സന്തോഷ സൂചകമായി ഒരു കുല മുന്തിരി കൊടുത്തു  ഈ മത്സരം അവസാനിപ്പിച്ചിരിക്കുന്നു! 

ഫ്യൂസ് പോയത്

ഫ്യൂസ്  കയറു കൊണ്ടാണ് വയറിംഗ് ചെയ്തത് പൊസിറ്റിവും നെഗറ്റിവും എല്ലാം ശരിയായിരുന്നു ഏരത്ത് വിട്ടുപോയില്ല കസേര ഇട്ടു തന്നെ കൊടുത്തു ഹോല്ടെർ വളരെ പെർഫെക്റ്റ്‌ ആയിരുന്നു കഴുത്തു ഇട്ടു ഒന്ന് തിരിച്ചു ഏരത്ത് കണക്ഷൻ ചവിട്ടി മാറ്റി കറന്റ്‌ പാഞ്ഞു ഒരു ബൾബ്‌ ഫ്യൂസ് ആയീ ആരുടേയും കാലിൽ കൊള്ളാതെ കുഴിച്ചിട്ടു രണ്ടു മൂന്നു ദിവസത്തെ ഒരു അസൌകര്യം പതിനാറു കഴിയാൻ കാത്തുനിന്നില്ല (സര്കുലർ ഉണ്ട്) കുറഞ്ഞ വൈദ്യുതി ചിലവുള്ള  ഒരു പുതിയ  ബൾബ്‌ സിറിയ ഉള്ളികൾ കരയുന്നു ഉള്ളിൽ തീൻമേശ... ആയുധങ്ങൾ മെഴുകുതിരി കൊളുത്തി... പ്രാർത്ഥിച്ചു; ഭക്ഷണം കഴിക്കുവാൻ ..... ഭക്ഷണം കഴിച്ചു! കൈ കഴുകി ആയുധങ്ങൾ എഴുന്നേറ്റു പോയി എച്ചിൽ പോലെ മനുഷ്യർ ബാക്കി... ആരോഗ്യമുള്ള ശവങ്ങളെ പേടിക്കേണ്ട ഉറങ്ങിക്കോളൂ   അടുത്ത മെസ്സ് ഇനി മറ്റൊരുരാജ്യത്തിൽ  സിനിമ ദാമ്പത്യത്തിന്റെ ഇടവേളയിൽ വിരസത തോന്നി കണ്ണീരോഴിക്കുവാൻ പുറത്തേക്കിറങ്ങി വെളിയിൽ അപ്പോഴും കാത്തുനില്ക്കുന്നുണ്ടായിരുന്നു ബ്ലാക്കിനു ടിക്കറ്റ്‌ എടുത്തു  പ്രണയങ്ങൾ ചലച്ചിത്രം ജീവിതം ഒരു ചലച്ചിത്രം മരണം ഒരു നിശ്ചല ചായാഗ്രഹണം കണ്ണ...

വസ്ത്രമാഹാത്മ്യം ഉത്തരം

വസ്ത്രമാഹാത്മ്യം ഒരു കൈകൊണ്ടു മറയ്ക്കാവുന്ന നാണമേ അവനു ഉണ്ടായിരുന്നുള്ളൂ എന്നിട്ടും ഒരുടൽ നിറയെ അവൻ വസ്ത്രം ധരിച്ചു എന്നിട്ട് വസ്ത്രത്തിന്റെ നാണം മറയ്ക്കാനാണ് അവൻ വിവാഹം കഴിച്ചത് വിവാഹം തന്നെ അവനു ഒരു വസ്ത്രം ആയിരുന്നു അത് പലപ്പോഴും അവനെ വിവസ്ത്രൻ ആക്കിയിരുന്നെങ്കിലും... ഉടുത്തു കൊണ്ടിറങ്ങാൻ നാണം മറയ്ക്കാൻ കുളിര് മാറ്റാൻ പ്രൌഡി കാണിക്കാൻ അളവ് മാറ്റാൻ എടുത്തിട്ട് അലക്കാൻ വലിച്ചു കീറാൻ വേണ്ടെന്നു തോന്നുമ്പോൾ ഉപേക്ഷിക്കുവാനും പുതിയതൊന്നു വാങ്ങുവാനും സൌകര്യമുള്ള വസ്ത്രം പക്ഷെ.... അവസാനം വസ്ത്രം അവനെ കൊണ്ട് പോയീ പിന്നെ ശരീരം മുഴുവൻ പുതപ്പിച്ചു വസ്ത്രം മാനമുള്ള ദേഹത്ത് മാത്രമേ കിടക്കൂ എന്ന് മാത്രം അറിയാതിരുന്ന അവനെ അവന്റെ മാനം പോയപ്പോൾ വസ്ത്രം അവനെ കൊണ്ടങ്ങു പോയി കഴുത്തിൽ ഒരു ചെറിയ കുരുക്കിട്ടു ... അത് വസ്ത്രം തിരിച്ചു അവന്റെ കഴുത്തിൽ കെട്ടിയ ഒരു ചെറിയ താലി മാത്രം  ആയിരുന്നു എന്ന് അവൻ അറിഞ്ഞപ്പോഴേക്കും വൈകിപോയിരുന്നു ആ കുരുക്ക് അവന്റെ കഴുത്തിൽ മുറുകിയിരുന്നു ഉത്തരം സ്വയം അന്ധനാണെന്നറിഞ്ഞിട്ടും അന്ധതയിൽ വിശ്വസിക്കുന്ന അന്ധവിശ്വാസിക്കും അന്ധനല്ലാതിരുന്നിട്ടും തന്...

പെണ്ണെഴുത്തിന് ഒരു പുരുഷവായന

എഴുത്ത് വെറുതെ എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു. തൊട്ടു മുന്നിൽ മറയായിനിന്ന പേജ് ഒന്ന്മറിഞ്ഞപ്പോഴാണ്; ഏതോ ബലിഷ്ടമായ വിരലിന്റെ സാന്നിദ്ധ്യം എഴുത്ത് തിരിച്ചറിഞ്ഞത്. എന്തും വായിക്കുവാനുള്ള ഉൽക്കടമായ ദാഹം ആ വിരലുകൾ കാണിക്കുന്നുണ്ടായിരുന്നു. മറയ്ക്കപ്പെട്ടു കിടന്ന എഴുത്ത് ഒരു നിമിഷം കൊണ്ട് വിവസ്ത്രയായത് പോലെ അസ്വസ്ഥയായി, പെട്ടെന്ന് അനുവാദമില്ലാതെ അതിക്രമിച്ചു കടന്നുവരുന്നതെന്തും ഒരു പുരുഷനാണെന്ന് താൻ പണ്ട് എഴുതിയത് വെള്ളിടിപോലെ ഓർത്തുപോയി പൂർണമായും നഗ്നയാണ്‌ താനെന്നുള്ള പെട്ടെന്നുള്ള തിരിച്ചറിവ് വാക്കുകളെ എങ്ങിനെ എങ്കിലും വാരിക്കെട്ടാനോ ഒന്ന്ഒതുക്കിവയ്ക്കാനോപ്രേരിപ്പിച്ചു. പക്ഷെ തിരുത്തി, അല്ല; തന്റെ നഗ്നത തന്റെ സ്വകാര്യം പോലെ തന്റെ സ്വാതന്ത്ര്യമാണ്. എന്നിട്ടും സൌന്ദര്യം എന്ന സത്യം ആത്മവിശ്വാസം എന്ന മന്ത്രം ഇവ രണ്ടും തന്റെ വിജയത്തിന്റെ രഹസ്യം ആണെന്നുള്ള കാര്യം ഓർമവന്നു, ആ വെപ്രാളത്തിൽ അലസമായി കിടന്ന എഴുത്തിനു ഒരു ഗദ്യകവിത  എങ്കിലും ആയി കിടക്കണം എന്ന് തോന്നി.  ആരാണ് വന്നതെന്നോ എന്തിനാണ് വന്നതെന്നോ തിരിച്ചറിയുന്നതിനു മുമ്പ് വിരലുകൾ കണ്ണുകളായി മാറിയിരുന്നു. തന്റെ ...

കണ്ണിമാങ്ങാ മയിൽപീലി കഥ

കണ്ണിമാങ്ങാ മിനിയാന്ന് ഏതോബാല്യത്തിന്റെകൊമ്പിൽ വച്ച്മറന്ന കണ്ണിമാങ്ങാ ഓർമത്തോട്ടികെട്ടി എത്താത്തകൊതിയെറിഞ്ഞു പറിച്ചപ്പോൾ- അതിന്റെ നെഞ്ചത്ത് ഉപ്പിലിട്ടിരിക്കുന്നു കല്ലുപ്പ്ചേർത്ത് ഒരു കുഞ്ഞു ഹൃദയം (ബാല്യംനിർത്തി പഠിച്ചമാവ് മാറിപോയ വെള്ളമൂറുന്ന ഒരുനാവിന്റെ ഓർമയ്ക്ക്) മയിൽ പീലി ന്യൂ ജനറേഷൻ ട്വിസ്റ്റ്‌  പുസ്തകതാളുകളുടെ ഇടയിൽ സൂക്ഷിച്ചിരുന്ന മയിൽപീലി പ്രസവം നിര്ത്തിയതായിരുന്നെന്നു മിസ്സ്‌കാളിലൂടെ പരിചയപ്പെട്ട ബുക്ക് അറിഞ്ഞിരുന്നില്ല നോട്ട്ബുക്ക്‌ എന്ന് പറഞ്ഞപ്പോൾ മയിൽപീലിയും മിനിമം ഒരു ലാപ്ടോപ് എങ്കിലും പ്രതീക്ഷിച്ചു ഇത് വെറും  കീറിയ നോട്ട് ബുക്ക്‌ പക്ഷെ  ഒരു ഫോട്ടോസ്റ്റാറ്റിൽ അവർ  ഇരു ചെവി അറിയാതെ കാര്യം ഒതുക്കി

പൊട്ടന്റെ സങ്കടം

ഞാൻ പണ്ടും അങ്ങിനാ വല്ലപ്പോഴുമേ ഡീസെന്റ്‌ ആകൂ ഡീസെന്റ്‌ ആയികഴിഞ്ഞാൽ ഞാൻ സുതാര്യനാ ഒഴിഞ്ഞ ഗ്ലാസ്സുപോലെ, അപ്പോൾ ഞാൻ വെള്ളം അടിക്കില്ല പക്ഷെ വെള്ളം അടിക്കാൻ ഗ്ലാസ്‌ കൊടുക്കും പുകവലിക്കില്ല പക്ഷെ ലൈറ്റർ പോലെ തീ പകരും അപ്പോൾ ഒരു ഫുള്ളിൽ എത്ര പെഗ്ഗ് ഉണ്ടാവും എന്ന് ഞാൻ നോക്കാറില്ല ഒരു സിഗരെട്ടിൽ എത്ര പുക ഉണ്ടെന്നും കാരണം അത്രയും മുഖങ്ങൾ അപ്പോൾ എനിക്ക് കാണും അത്രയും മുഖങ്ങൾ എനിക്ക്ഭാരമാകും ഓരോന്നിനെ ആയിട്ടു കൊന്നു കൊന്നു വരുമ്പോൾ ആൾക്കാര്പറയും അവൻ പൊട്ടനാ അത് കേട്ടാൽ പിന്നെ അവിടെ നില്ക്കാൻ കഴിയില്ല എനിക്ക് വോട്ട് ചെയ്യാൻ മുട്ടും വോട്ടിട്ട് കഴിഞ്ഞാൽ ഞാൻ വോട്ട് ഇടുന്നവർ തന്നെ ജയിക്കും. അത് പൊട്ടന്മാർക്കു കിട്ടിയ വരമാ (അല്ലെങ്കിലും അങ്ങിനാ ഒരു പൊട്ടൻ ഒരു കുത്ത് ഒരു ദിവസം കുത്തിയാൽ അതിന്റെ ഫലം അനുഭവിക്കുന്നത് മനുഷ്യരാ അതും ചിലപ്പോൾ അഞ്ചു വർഷം വരെ അങ്ങ് സുഖിച്ചു അനുഭവിക്കാൻ യോഗം കാണും) ജയിച്ചു കഴിഞ്ഞാൽ അവർ നന്നായി ഭരിക്കും. പൊട്ടൻ അതൊന്നും അറിയില്ല എട്ടു നാടും പോട്ടെ അവർ വീണ്ടും ഭരണ നേട്ടം എന്റെ കണ്ണിൽ കുത്തി പറയും...എനിക്ക് ഒന്നും മനസ്സിലാവില്ല അപ്പോൾ എനിക്ക് വിഷമം വരും ഞാൻ  പൊട്...

ബ്ലോഗ്ഗെഴുത്ത്‌ ഒരു പുനർവായന

തലവേദന ചിന്തിക്കുവാൻ വല്ലപ്പോഴും എടുത്തിരുന്നെങ്കിലും തലവേദന ഇട്ടുവെക്കാൻ ഉപയോഗിച്ചിരുന്ന കുപ്പി ആയിരുന്നു തല തലവേദന പ്രത്യേകം തിരിച്ചറിയുവാൻ തലക്കും വേദനക്കും ഇടയിൽ ലേപനം കുഴമ്പ് രൂപത്തിൽ ഒട്ടിച്ചിരുന്നു കുഴമ്പ് കഴുകി കളയാൻ വേണ്ടിയായിരുന്നു പിന്നത്തെ ഓരോ കുളിയും കുളിക്കുമ്പോൾ കുഴമ്പ് കഴുകി കളഞ്ഞിരുന്നു കുഴമ്പ് ഇല്ലാതെ ജീവിക്കാൻ പറ്റാതെ തല കുഴമ്പിനോടൊപ്പം ഒളിചോടിയിരുന്നു പിന്നെ കാലിന്റെ അടുത്ത് നിന്ന് ഓടിച്ചിട്ട്‌ തലയെ പിടിച്ചു കൊണ്ട് വരുമ്പോൾ കുഴമ്പ് കാലിൽ വീണു പൊട്ടികരഞ്ഞു എന്തിനീ തല എനിക്ക് തന്നു? മനസ്സലിഞ്ഞു മീൻകറിയിൽ ഇട്ടു വറ്റിച്ചു തല പൂച്ചക്ക് കൊടുത്തു ബാം പുരട്ടിയ തല പൂച്ചക്കും വേണ്ട എങ്കിൽ എനിക്ക് പൂച്ചയും വേണ്ട പൂച്ച കവിത കരഞ്ഞു അത് ശല്യമായി തലവേദന വീണ്ടും തുടങ്ങി തലവേദന കവിത എഴുതി കവിത കരഞ്ഞു ഫ്ലഷ് ചെയ്യാവുന്ന കാര്യങ്ങൾക്കു ചില പരിധിയുണ്ട് ബ്ലോഗ്ഗിൽ ഇട്ടു പോസ്റ്റ്‌ ചെയ്തു. (ബ്ലോഗ്‌ "വിമർശകരോട്" നീതി പുലര്ത്തി സമാധാനം ആയി തലവേദന പോയി) തലവേദന പോയപ്പോൾ ഒരു വാൽകഷണം ഓ ഇത് സീരിയസ്സായി എഴുതിയതാ? വായിച്ചാൽ ചിരിച്ചു മണ്ണ്കപ്പും പിന്നെ ചേട്ടന് നർ...

എവിടുന്നോ കൂടുന്ന നിഴലുകൾ

വഴിയിൽ വെളിച്ചംകണ്ടു പേടിച്ചുനില്ക്കുമ്പോഴാണ് ഒരുനിഴലായി അവൾ കടന്നുവന്നത് അവളിലോളിച്ചു വഴികടക്കുവാൻ നോക്കുമ്പോൾ കണ്ണ് അന്നും അവളിൽനിന്ന് എടുക്കുവാൻ മറന്നിരുന്നു ഏതു കണ്ണുപൊട്ടനും ആത്മവിശ്വാസം ഉണ്ടെങ്കിൽ ചിരിച്ചുകാണിക്കാം എന്ന് പരസ്യത്തിൽ പറഞ്ഞത്, അപ്പോൾഎന്നോട്പറഞ്ഞത് ഒരു അശരീരി ആയിരുന്നു. അശരീരിക്ക് ശരീരമില്ല പീഡിപ്പിക്കുവാൻ നിർവാഹമില്ല പിന്നെ അവിടെനിന്നിട്ടും കാര്യവും ഇല്ല ആത്മവിശ്വാസം മുമ്പേ ഞാൻ പിറകേനടന്നു കണ്ടത് തോട്, കടന്നതും തോട്, തോട്ടിൽ ഉണ്ടായിരുന്നത് വ്യാജജലം എന്ന് പറഞ്ഞത് ആത്മവിശ്വാസമായിരുന്നു... അത്  എനിക്ക്ഓർമയുണ്ട് ഞാൻ കരപറ്റി, ആത്മവിശ്വാസത്തിന്റെ; ശവം, മൂന്നുദിവസംകഴിഞ്ഞു... വാറ്റിഎടുത്തത്‌...അപകർഷതാബോധം ആയിരുന്നു ഏതു അകാലമൃത്യുവിനും ആദ്യം റീത്ത് വെക്കുന്ന  അവഗണനയുടെ മൌനത്തിന്റെചുണ്ടിൽ അപ്പോൾ ഒരു കൊലയാളിയുടെ അനുശോചനം ഉണ്ടായിരുന്നു. 

കടുക്മണി കഥകൾ

ഒന്നാം കണ്ണ്  കണ്ണായാലും നിറഞ്ഞു കഴിഞ്ഞാൽ പ്രസവിക്കും കണ്ണീരു കുഞ്ഞുങ്ങളെ പോലെ അതിലും ഉണ്ടാകും ആനന്ദാശ്രുക്കൾ ജാരന്റെ കുഞ്ഞിനെ പോലെ കണ്ണ്‍ രണ്ടു കണ്ണിന്റെ ഡി എൻ എ പരിശോധിച്ചാൽ സൂര്യൻ കുടുങ്ങിയേക്കാം രാത്രിയിൽ മുങ്ങുന്നതിന്റെ രഹസ്യം പുറത്തു വന്നേക്കാം തേങ്ങ കണ്ണ് ഓരോ മുറിവിനും കണ്ണിനെ പോലെ ഇമ ഉണ്ടാകാറുണ്ട് ഒന്ന് പൂട്ടി അടക്കുവാൻ വേണ്ടി മാത്രം തുറക്കുന്നവ കണ്ണ് കണ്ടിട്ടില്ലാത്തത് ഇന്നലെയും അവൾ വന്നിരുന്നു മുഖം തരാതെ സംസാരിക്കുന്ന പെണ്‍കുട്ടി അല്ലെങ്കിലും സുഖത്തിനു ഒരു മുഖത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞതും മുഖം പലർക്കുംഒരു ദു:ഖമാണെന്നും പറഞ്ഞു പൊട്ടി ചിരിച്ചതും ഒരു നഖം മാത്രമായിരുന്നല്ലോ എന്നോ കുട്ടെക്സ് ഇട്ടു മുഖം പോലെ കൊണ്ട് നടന്നു പിന്നെ വെട്ടികളഞ്ഞ നഖം 

സ്വർഗ്ഗസ്ഥൻ

സ്വർഗത്തിന് തൊട്ടടുത്തെത്തിയിട്ടും സ്വർഗ്ഗത്തിന്റെ വാതിൽ തേടി നടക്കുകയായിരുന്നു  സ്വർഗ്ഗസ്ഥൻ.. വലതു കാൽ വച്ച് അകത്തു കടക്കാൻ. ഇനിയിപ്പോൾ ഇടതു കാൽ വച്ച് കേറി സ്വര്ഗസ്ഥ ജീവിതം ആയാലും മോശം ആക്കണ്ടല്ലോ! വിശ്വാസം അല്ലെ എല്ലാം? അയാൾ ഓർത്തു. സ്വർഗ്ഗത്തിലെ ചിട്ടവട്ടങ്ങൾ ഒന്നും അറിയില്ല. പുതുതായി എത്തുന്ന എല്ലായിടത്തും ആദ്യം കാത്തിരിക്കുന്ന ഒരു അവഗണന അയാൾ അവിടെയും പ്രതീക്ഷിച്ചിരുന്നു. എന്നാലും  ഇവിടിപ്പോൾ അവഗണന പോയിട്ട് എന്തെങ്കിലും ഒന്ന് ചോദിയ്ക്കാൻ പോലും ഒരു ജീവിയെ  എങ്ങും കാണുന്നില്ല..  പലതവണ കറങ്ങിയിട്ടും ആളനക്കം തോന്നാതിരുന്ന  സ്വർഗത്തിന്റെ   വാതിൽ മാത്രം കണ്ടില്ല. എന്നാൽ പിന്നെ ജനലുണ്ടാവുമോ? അതായി അടുത്ത നോട്ടം.. ഭാഗ്യം അവസാനം അത് കണ്ടു പിടിച്ചു! തുറന്നിട്ടിരിക്കുന്ന ഒരു കൊച്ചു ജനൽ! അതിലൂടെ ഊർന്നിറങ്ങുമ്പോഴും കൂർത്ത എന്തൊക്കെയോ തറച്ചു കേറുമ്പോഴും വേദനിച്ചില്ല. സ്വർഗ്ഗത്തിൽ ഇല്ലാത്തതാണല്ലോ വേദന! അത് പിന്നെയാണ് ഓർമ വന്നത് . അകത്തു കടന്നപ്പോൾ പിന്നെയും ശങ്ക ബാക്കി ആയി.. ചെയ്തത് ശരിയായോ? ഒരു ജനൽ വഴി കടക്കുന്നത്‌ ചോരനല്ലേ? മനസ്സിൽ കുറ്റബോധം തോന്നി തു...

നാലുമണി കഥകൾ

പുഴയ്ക്കു   ഒരു കുപ്പി വെള്ളം പുഴ അന്ന് വഴി തെറ്റി ഒഴുകി.. അടുത്തുള്ള ബഹുരാഷ്ട്ര കുത്തക കടയിലേക്ക്.. ഒരു കുപ്പി വെള്ളത്തിനാണ്.. കൂടെ കരുതാൻ, ഒഴുകി കടലിൽ എത്തുമ്പോഴേക്കും തൊണ്ട നനക്കാൻ പോലും ഒരു തുള്ളി വെള്ളം പുഴയിലുണ്ടാവില്ലെന്നു അനുഭവത്തിന്റെ വെളിച്ചത്തിൽ പുഴ പഠിച്ചിരുന്നു.. സ്ത്രീകളും  ഐസക് ന്യുട്ടനും സ്വർണം കിലോ കണക്കിന് അണിഞ്ഞു ഒരുങ്ങുന്തോറും സുന്ദരി മുകളിലേക്ക് പൊങ്ങി കൊണ്ടിരുന്നു.. സ്വർണം അണിയുന്ന അധികം  പെണ്ണുങ്ങളും  തറയിൽ ഒന്നും അല്ലെന്നു മനസ്സിലാക്കിയ  ഏതോ പാവം ശാസ്ത്രഞ്ജൻ കവടി നിരത്തി ആ സത്യം വിളിച്ചു പറഞ്ഞു.. ഭൂമിയിൽ കാണപ്പെട്ടിരുന്ന സ്വർണ നിക്ഷേപത്തിന് ഭൂഗുരുത്വാകർഷണം നില നിർത്തുന്നതിൽ നിര്ണായക പങ്കു ഉണ്ടായിരുന്നെന്ന്. ഭാര്യയെ പേടി ഉണ്ടായിരുന്ന ഏതോ ശാസ്ത്രഞ്ജൻ അത് കണ്ടു പിടിച്ചിട്ടും പുറത്തു വിട്ടിരുന്നില്ലത്രേ.. സ്ത്രീയും സ്വർണവും സ്ത്രീത്വത്തെ ഏറ്റവും കൂടുതൽ മാനഭംഗപ്പെടുത്തിയത്.. കാരറ്റ് എത്ര ആയാലും സ്വർണം തന്നെ ആയിരുന്നു. അതാവും കൂടുതൽ സ്ത്രീകളും തന്റെ മാനം കാക്കാൻ സ്വർണം തന്നെ വേണമെന്ന് വാശി പിടിക്കുന്നത്‌. മുള്ളിനെ മുള്ള് കൊണ്...

ചിമ്പൻസി

സന്തോഷം വാലില്ലാത്ത ഒരു ചിമ്പൻസി ആയിരുന്നു. സന്തോഷം കൊണ്ട് പലപ്പോഴും അത് തുള്ളിച്ചാടി.. ഒരിക്കൽ ആ ചാട്ടത്തിൽ എത്തപ്പെട്ടത് ഒരു കടൽക്കരയിൽ ആയിരുന്നു. തിര പതിവ് പോലെ ആർത്തലച്ചു. പാവം ചിമ്പൻസി.. തെറ്റി ദ്ധരിച്ചു.. തന്നെ കണ്ടതിലുള്ള സന്തോഷം ആവും സ്വയം തോന്നി. ചിന്തിച്ചു എന്താ തന്നെ കണ്ടപ്പോൾ കടലിനു ഇത്ര സന്തോഷം തോന്നാൻ? ചിമ്പൻസി കടലിനെ സ്നേഹിച്ചു. കടൽ അവനൊരു മതം ആയി. ലോകത്തിലെ ഏറ്റവും വല്യ മതം കടൽ തന്നെ അല്ലേ? ചിമ്പൻസി അത് കടലിനോടു തുറന്നു പറഞ്ഞു. കടൽ ഞെട്ടി ഞാൻ ഒരു മതമോ? ശാന്തമാണെങ്കിലും ഞാൻ ഏറ്റവും വല്യ അപകടകാരി ആണെന്ന് നിഷ്കളങ്കനായ ഈ ചിമ്പൻസി മനസ്സിലാക്കുന്നില്ലല്ലോ. കടലും ചിമ്പൻസി യും നൂൽ ബന്ധം ഇല്ലാത്ത ചിന്തകളിൽ മുഴുകി. അവർ ചിന്തകളിൽ കൂടി ബന്ധപ്പെട്ടു. അവർക്കു ആശയം എന്ന കുഞ്ഞു പിറന്നു. കുഞ്ഞിനെ എന്ത് ചെയ്യും. കടൽ കയ്യൊഴിഞ്ഞു. ചിമ്പൻസി കുഞ്ഞിനെ കടൽ ക്കരയിൽ ഉപേക്ഷിച്ചു മറയും എന്ന് ഉറപ്പായപ്പോൾ കടലിനു ഒരു ഉപായം തോന്നി. എല്ലാ മതങ്ങൾക്കും തോന്നുന്ന ഉപായം. അതെ മതങ്ങൾ രണ്ടു കയ്യും നീട്ടി ആരെയും സ്വീകരിക്കുമല്ലോ മതത്തിൽ ജനിച്ചുകഴിഞ്ഞാൽ തായവഴി അവകാശം. മതം മാറിയാൽ പരിവർത്തനത്തിന്റെ സന്തോഷം ...

കഥകൾ കടുക് വറുത്തത്‌

മനസ്സ് ഒരു അസൗകര്യം  മനസ്സ് ഓരോ വസന്തത്തിലും പൂക്കാറുണ്ടായിരുന്നു.  അപ്പൂപ്പന്താടി പോലെ പറന്നു പൊങ്ങുന്ന ഒരായിരം പൂക്കളുണ്ടായിരുന്നു. ഓരോ സൗന്ദര്യത്തിലും അത് നിഷ്കളങ്കമായ് ചെന്ന് പറ്റിപ്പിടിക്കാറുണ്ടായിരുന്നു. അവസാനം നിന്റെ പൂക്കൾ കാറ്റിന് പോലും ഭാരമാണെന്ന്  സൗന്ദര്യം തുറന്നു പറഞ്ഞപ്പോഴാണ് മനസ്സ് സ്ലൊട്ടർ വെട്ടാൻ വിട്ടു കൊടുത്തത്.  ഗജരാജയോഗം 60 വയസ്സ് കഴിഞ്ഞു ആന ചവിട്ടി കൊല്ലാനുള്ള യോഗം ഉണ്ടെന്നു ജ്യോത്സ്യർ പറഞ്ഞപ്പോഴാണ് ചെവിയും തുമ്പിക്കൈയും ആട്ടി ഐശ്വര്യം ആയി തറവാട്ടു മുറ്റത്തു നിറഞ്ഞു നിന്ന ആനയെ വിൽക്കാൻ തീരുമാനിച്ചത്.. പാപ്പാൻ‌ ഒരു ആനവാൽ മുറിച്ചു കൊടുക്കാതിരുന്ന തെറ്റാണു.. കാരണവരുടെ ഗജരാജയോഗത്തെ കീഴ്മേൽ മറിച്ചതെന്ന്  അറിയാതെ..പുതു തലമുറ ആനയായ മണ്ണ് മാന്തി വാങ്ങി മുറ്റത്തിട്ടത്‌. അതിനെന്താ ഒരു ദിവസം കണി കാണാൻ എണീറ്റ്‌ വന്നപ്പോൾ ഒരു ശവക്കുഴി മാന്തി ഇട്ടു മഞ്ഞ മണ്ണുമാന്തി ബാങ്ക് കാരു ജപ്തി ചെയ്തു കൊണ്ട് പോയത്. ആനയ്ക്കില്ലാത്ത   ഒരു CC മണ്ണ് മാന്തിക്കു ഉണ്ടായിരുന്നു അത് മണ്ണ് മാന്തിയുടെ പാപ്പാൻ പറഞ്ഞതും ഇല്ല. സദാചാര ബോധം ആരുടെയോ ബഹളം കേട്ടാണ് വ...

പ്രണയ തൊഴിലാളി

നേരം പര പരാ വെളുത്തു വരുന്നതേ ഉള്ളൂ. പ്രണയത്തിന്റെ പൂന്തോട്ടം വിജനമാണ്. ആദ്യം ഉണരുന്ന കിളികൾക്കേ ഇര കിട്ടൂ എന്ന് എഴുതി  പഠിച്ച ഒന്ന് രണ്ടു കിളികൾ ഒച്ചയുണ്ടാക്കി കടന്നു പോയി, അവയും പ്രണയിക്കുന്നുണ്ടായിരുന്നില്ല.  ഇലച്ചെടി  ആ ഉദ്യാനത്തിലെ ഒരു പ്രണയ തൊഴിലാളിയാണ്. പ്രണയത്തിനു പരസ്യം പോലെ ആ ഉദ്യാനത്തിലേക്ക് പ്രണയിക്കുന്നവരെ ആകർഷിക്കുവാൻ വിദേശത്ത് നിന്ന് എന്നോ ആരോ കൊണ്ട് നട്ടതാണവളേ. പ്രായം അറിയാതിരിക്കുവാൻ ഇലകളും ചില്ലകളും കോതിയാണ് നിർത്തിയിരിക്കുന്നത്. വെള്ളവും വളവും വെളിച്ചവും എല്ലാം ധാരാളം.  ഇന്ന് ആരെയാണ് പ്രണയിക്കേണ്ടത്? അവൾ ചിന്തിച്ചു... അക്കാര്യത്തിൽ അവൾക്കു പൂർണ സ്വാതന്ത്ര്യം ഉണ്ട്! ആരെ വേണമെങ്കിലും പ്രണയിക്കാം.. ലൈഗിക തൊഴിലാളിയെ പോലെ സ്വാതന്ത്ര്യം ഉള്ള തൊഴിൽ.. പ്രണയിക്കണം അത്രയേ നിർബന്ധം ഉള്ളൂ. അതിനുള്ള കൂലിയാണ് ഈ വെള്ളവും തണലും വെളിച്ചവും എല്ലാം. അവളുടെ പ്രണയം കണ്ടു പ്രണയിക്കുവാൻ പാർക്കിൽ വരുന്ന ആൾക്കാരുടെ സന്ദർശക വരുമാനം കൊണ്ടാണ് അവളുടെ യജമാനൻ ജീവിക്കുന്നത്.  പാർക്ക്‌ രാവിലെ തന്നെ തുറക്കും. പര പര വെളുക്കുമ്പോൾ  തന്നെ. അപ്പോൾ പക്ഷെ ആരും വരാറില്...

ഫെമിനിസ്റ്റിന്റെ കണ്ണുനീർ

കടുത്ത  ഫെമിനിസ്റ്റ് ആയിരുന്നു കണ്ണുനീർ. വിയർപ്പു പൌരുഷവും. രണ്ടു പേരും ഒരേ മേനിയിൽ ആയിരുന്നു താമസം. വിയർപ്പിന് ഒരു അമ്മയുണ്ടായിരുന്നു. രക്തം എന്നായിരുന്നു അമ്മയുടെ പേര്. കണ്ണീരിനു താൻ എവിടുന്നോ "പൊട്ടിവീണതാണ്‌ " എന്നായിരുന്നു ഭാവം. അത് കൊണ്ട് തന്നെ താൻ അനാഥയാണെന്നും  സ്വയം തീരുമാനിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും കണ്ണീരും വിയര്പ്പും ഒരിക്കലും സ്വര ചേർച്ചയിൽ  ആയിരുന്നില്ല. അവസാനം കണ്ണുനീർ അത് തുറന്നു പറഞ്ഞു  "എനിക്ക് ഇനിയും നിങ്ങളോടൊത്ത് കഴിയുവാനാവില്ല. വിയർപ്പു നാറ്റം ഇനിയും സഹിക്കുവാൻ ആവില്ല. ഒന്നുകിൽ നിങ്ങൾ എന്നെ പോലെ ശുദ്ധമാകണം അല്ലെങ്കിൽ നിങ്ങൾ ഇപ്പോഴും പ്രകീർത്തിക്കുന്ന നിങ്ങളുടെ അമ്മയെ പോലെ രക്തമാകണം, പക്ഷെ നിങ്ങളുടെ അമ്മയെ പോലെ ചുവപ്പ് പാടില്ല നിറം പാടില്ല, എന്നെ പോലെ നിറമില്ലാതെ ആയാൽ  മണം ഇല്ലാതെ ആയാൽ  നിങ്ങൾക്ക് എന്റെ കൂടെ കഴിയാം അല്ലെങ്കിൽ  ഞാൻ പോകണോ നിങ്ങൾ സ്വയം പോകണോ എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം" കണ്ണുനീരിന്റെ ഔദാര്യം കേട്ട് എന്ത് ചെയ്യണം എന്നറിയാതെ വിയർപ്പു പതിവ് പോലെ താഴേക്ക്‌ ഒഴുകിയപ്പോൾ. നിറമില്ലാത്ത രക്തം...

കള്ളക്കഥകൾ

പ്രാർത്ഥന പാടങ്ങൾ പോലെ പകുത്ത രാജ്യങ്ങളുടെ അതിരുകൾ.. നേർത്ത വരമ്പായി  സ്നേഹ മഴയിൽ വീണ  മടപോലെ ഒലിച്ചു പോയെങ്കിൽ.... പ്രാർത്ഥിച്ചത്‌ അതിർത്തിയിൽ നോക്ക് കുത്തിയായി പാറാവ്‌ നിന്ന് തളർന്ന തോക്ക്  മിന്നൽ പുഴ ഭൂമിയിലെ മിന്നലായിരുന്നു പുഴ ഓരോ വർഷ കാലത്തും ഒന്ന് കനത്തു മിന്നി വളഞ്ഞു പുളഞ്ഞു ഒഴുകി കണ്ണിനു മുന്നിൽ കണ്ണീരു പോലെ ഒലിച്ചു പടർന്നു മാഞ്ഞു പോയി കണ്ണും കാതും കണ്ണ് മുഖത്തുനിന്നു എപ്പോഴും പുറപ്പെട്ടു പോകും അത് കൊണ്ടാവും വെളിച്ചം കണ്ണായി അവതാരം എടുത്തപ്പോൾ വെളിച്ചം നിയന്ത്രിക്കുന്ന  ജാലക വാതിൽ ഇമയായി കൂട്ട് വന്നത് അതിൽ പ്രതിഷേധിച്ചാവും  കറുപ്പിലും വെളുപ്പിലും കണ്ണ് ഇപ്പോഴും ജീവിക്കുമ്പോൾ നിറമുള്ള കാഴ്ചകൾ കണ്ടതായി കളവു പറയുന്നത്.. കാതു ആരു വന്നാലും എന്ത് കേട്ടാലും സ്വീകരിക്കും അതാവും എവിടെയും വിളിക്കാതെ കയറി വരുന്ന കാറ്റു കാതായി അവതാരം എടുത്തത്‌   മനുഷ്യന്റെ വാല്  മനുഷ്യന് എന്തേ വാലു കിട്ടിയില്ല? തലയിരുന്നിട്ടും ആട്ടുവാൻ വാലില്ലാതെ തല കുത്തിയിരുന്ന് ആലോചിച്ചു വളഞ്ഞു പുളഞ്ഞു തല ആട്ടിയും ചരിച്ചും ചിന്തിച്ചു അപ്പോഴും നേരെ നിന്ന് ച...

ക്ലാസ്സിഫൈഡസ്

 ഫോട്ടോസ്റ്റാറ്റു തിക്കി തിരക്കി,  തിര  ഓടി വന്നു കടൽക്കരയിലുള്ള ഫോട്ടോസ്റ്റാറ്റു കടയിലേക്കാണ്. കുറച്ചു ഫൊട്ടൊസ്റ്റാറ്റെ എടുക്കണം... തിരയുടെതാണ്... തിര കൊണ്ട് വന്നിട്ടുണ്ടോ? ഉണ്ടല്ലോ ദാ! അയ്യോ സുനാമി!!! ബൾബ്‌ പരീക്ഷ അടുക്കാറായി ബൾബിനു ഫ്യുസ് ആവാൻ കണ്ട സമയം ലോഡ്ടെ ഷെദ്ദിങ്ങ് ആയിരിക്കും എന്ന് കരുതി അര മണിക്കൂറും അപ്രഖ്യാപിത കട്ടിനു മറ്റൊരു 30 മിനിറ്റ് പിന്നെ മനസ്സിലായി ഫ്യുസേ പോയതാണെന്ന് വന്നത് ചന്ദ്രനാണ് മാനത്തെ ചന്ദ്രൻ ബൾബ്‌ മാറ്റി ഇടാൻ ഫ്യുസ് ആയ ബൾബ്‌ മാറ്റി ഇടാതെ അമാവാസി യാത്രേ അമാവാസി കാലം കൊറേ ആയീ ആളെ പറ്റിക്കാൻ തുടങ്ങീട്ടു   റിമോട്ട് മഴയുടെ ഒരു കാര്യം ഒരു റിമോട്ട് കിട്ടിയിരുന്നെങ്കിൽ ഒന്ന് pause  അടിച്ചു ക്രിക്കറ്റ്‌ കളിയ്ക്കാൻ പോകാരുന്നു മഴ ക്രിക്കറ്റ്‌ കളിക്കുന്ന ഗ്രൌണ്ടിലേക്ക് റിമോട്ട് മഴ നനഞ്ഞിറങ്ങി ബാറ്ററി കേടായി പനിപിടിച്ചു  മഴവില്ല്  ഈ മഴവില്ലിനു ഒരു നോട്ടവും ഇല്ല കളർ കോപ്പിക്ക് ഇപ്പൊ എന്താ വില? എന്നാലും 7 നിറവും വേണം എന്ന് വല്യ നിര്ബന്ധ എന്താ ബ്ലാങ്ക് ആൻഡ്‌ വൈറ്റ് ആയാല്, ഖജനാവിന്  എത്ര കാശു ലാഭമായിരിക്കും! ...