Skip to main content

Posts

Showing posts from June, 2019

നാടകത്തിന്റെ സെമിത്തേരി

നാടകത്തിന്റെ സെമിത്തേരി വന്നിരിയ്ക്കുമായിരുന്നു കഥാപാത്രങ്ങൾ അതിൽ അടക്കിയിരുന്നു വൈകുന്നേരങ്ങളും നാടകവും അരങ്ങും പലപല കലകളും വന്നിരിയ്ക്കുമായിരുന്നു ഉപമകൾ ഇലകൾ കലപില ചിലപ്പോൾ ബോധിയോളം നിശ്ശബ്ദത സമയം, ഉയരങ്ങളിൽ നിന്നും വേരുകൾ പിരിച്ച്, താഴേയ്ക്കിട്ട് ഗതകാലങ്ങളിൽ പിടിച്ചുനിൽക്കുന്ന ഒരു പിരിയൻ ആൽമരം ഇരിയ്ക്കുന്നതിന് മുമ്പ് പലഭാഷകളിൽ പലനിറങ്ങളിൽ കുരിശ്ശുവരച്ചിരുന്നു അഭിവാദ്യം ചെയ്തിരുന്നു മിണ്ടിപ്പറഞ്ഞിരുന്നു പറന്നിറങ്ങുന്ന കിളികൾ പക്ഷികൾ മനുഷ്യർ അവ തമ്മിലുള്ള എന്തെങ്കിലും വ്യത്യാസം, അഥവാ ഉണ്ടെങ്കിൽ തന്നെ പറഞ്ഞു തീർത്തിരുന്നു ഇരുട്ടുന്നതിന് മുന്നേ ശരിക്ക് ഇരുട്ടിയിരുന്നില്ല ഒരിക്കലും മരമെന്ന് വിളിച്ചിരുന്നു കല്ലുകൾ, ആൽത്തറ, മണ്ണ്, നടന്നും പറന്നും വന്നവരുടെ ക്ഷീണം ദൂരം ദാഹം ശരിയ്ക്കും വേരുകളുടെ സെമിത്തേരി. 2 ശരിയ്ക്കും പരിചയപ്പെട്ടിട്ടില്ല ഒരേ കുറ്റമാണ് ചെയ്തത്, ശലഭമെന്ന് വിളിക്കും കുറ്റം ചെയ്ത പൂമ്പാറ്റ അത്രമാത്രം അറിയാം ഞാനും ചെയ്തിട്ടുണ്ട്  കുറ്റം വിലങ്ങുവെച്ചിട്ടുണ്ട് തൂക്ക് മരത്തിലേയ്ക്ക് നടത്തിക്കൊണ്ട് വരുന്നത് ഇവിടെ കുറ്റം ചെയ്ത ശ

പകരം

പകരം വെയ്ക്കാൻ ഒരു വേര് എനിയ്ക്ക് ഒരു വാക്ക് മതി നിസ്സഹായതയ്ക്ക് പകരം, വേണം ഒരു വാക്ക് എന്ന് തോന്നിത്തുടങ്ങിയിരിയ്ക്കുന്നു വീട്ടുക എന്നൊന്നുണ്ടാവില്ല നിസ്സഹായത കൊണ്ട് പകരം വീട്ടാവുന്ന പ്രതികാരങ്ങളും ഉണ്ടാവുമല്ലോ തണലിന്റെ കുമിളകൾക്കിടയിൽ ഇലകൾക്കിടയിലൂടെ അരിച്ചരിച്ചുവരുന്ന സൂര്യപ്രകാശം പരതുക എന്നതിന് പകരം മരം വെയ്ക്കുന്ന വാക്കുകളുടെ ചെക്ക് കവിത വിരലുകളിൽ കുരുങ്ങും വാക്കുകളുടെ വേരുള്ള ഒരു മരമാകുന്നു ഞാൻ പകരം വെയ്ക്കാനാവാത്ത നിസ്സഹായതയുടെ പരതലിലേയ്ക്ക് വിരൽ കൊണ്ടും ഇമകൊണ്ടും മടങ്ങിപ്പോകുന്നു.

തീരുമാനം

ഒറ്റയ്ക്കെടുത്ത തീരുമാനമായിരുന്നില്ല അത് എന്നോടൊപ്പം പങ്കെടുത്തിരുന്നു ഒരു വേരും എന്നേക്കാൾ ഒറ്റപ്പെട്ട ഒന്ന്, എന്ന് എത്ര ശ്രമിച്ചിട്ടും ചേർക്കുവാനായില്ല വേരിനൊപ്പം അത് അത്രയും ഉയരത്തിൽ ഒറ്റപ്പെട്ട് ഒറ്റയ്ക്കൊരു മരമായികഴിഞ്ഞിരുന്നു. അതും ചുറ്റിലും ഒരു കിളിപോലുമില്ലാത്തത് ആ യോഗത്തിലാണ് ഇനി ഒരു കവിയായി തുടരേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത്, ഭ്രാന്തനാവാം എന്ന തീരുമാനം എടുത്തതും എടുത്ത തീരുമാനത്തിൽ നിന്നും വേര് നീണ്ടുനീണ്ടുപോയി മണ്ണിന്നടിയിൽ എന്നത് അകത്തും പുറത്തും കൃത്യമായ ഊഹമായി മണ്ണിന് പുറത്ത് ഞാൻ വേരിനെ വെറുതെ അനുകരിക്കുക മാത്രം ചെയ്തു ഒറ്റപ്പെടൽ അത്രമേൽ തുടർന്നിട്ടാണോ എന്നറിയില്ല ആ ഭ്രാന്തനെടുത്ത തീരുമാനമാവണം നിന്റെ കാമുകനാവുക, എന്നത്.