Skip to main content

Posts

Showing posts from May, 2017

ദാഹത്തിന്റെ ഒരദൃശ്യദൃശ്യം

ദാഹിക്കുന്നുണ്ടാകണം പെയ്യാറായ മേഘങ്ങൾ മുകളിലുണ്ടെങ്കിലും ചുവർമടക്കി ഘടികാരം താഴേയ്ക്ക് നീളുന്നു അതിൽ നിന്നും നിലത്തിറങ്ങി വെള്ളം കുടിയ്ക്കുന്ന സമയം സമയം നീളുന്നു ഒരരിപ്രാവിനെപ്പോലെ കുറുകുന്ന വെള്ളം വെള്ളത്തിന്റെ കണ്ണുകളിൽ സമാധാനത്തിന്റെ ദാഹം പ്രാവുകളിൽ കലങ്ങി മറിയുന്ന വെള്ളത്തിന്റെ തൂവലുകൾ തൂവലുകൾക്ക് പിന്നിൽ പറന്നിറങ്ങിയത് പോലെ എല്ലും തോലുമായി വന്നിറങ്ങുന്ന സമാധാനത്തിനേക്കാൾ മെലിഞ്ഞ ഒരു മനുഷ്യൻ മനുഷ്യനെന്ന നിലയിൽ ഇനിയും അയാൾ മെലിഞ്ഞു തീർന്നിട്ടുണ്ടാകില്ല അയാളുടേതല്ലാത്തമാതിരി പുറത്തിറങ്ങുന്ന അയാളുടെ എല്ലും തോലും അവ പ്രാവിനെ പോലെ ചിറകടിച്ച് വെവ്വേറെ ഇടങ്ങളിൽ വെവ്വേറെ നിറങ്ങളിൽ സമാധാനപരമായി വെള്ളം കുടിയ്ക്കുന്നു അയാൾക്ക് കൂടിയ്ക്കുവാൻ പാകത്തിന് ഇനിയും വെള്ളം നേർപ്പിക്കപ്പെടേണ്ടതുണ്ടാവും അതിനായി ഒരിടത്തരം മഴ ഇനിയും പെയ്യേണ്ടതുണ്ടാവും അത് വരെ കാത്തിരിക്കുന്നതെല്ലാം വേഴാമ്പലാക്കപ്പെടുന്നതാവും നിശബ്ദത കൊണ്ട് തല തോർത്തുന്ന മാതിരി തോരുന്ന മഴയുടെ ഒച്ച വെള്ളം നനയുന്നു വെള്ളം നേർക്കുന്നു വെള്ളം തണുക്കുന്നു വെള്ളത്തിന് കുളിരുന

അനുമാനം എന്ന് തന്നെ

ഒരു പൂവിതൾ ഘടികാരത്തിനും പൂരിപ്പിക്കുവാനാകാത്ത വിധം സമയം മാത്രം ഒഴിച്ചിട്ട് നിറം  മുഴുവൻ പൂരിപ്പിച്ച്‌ ശലഭാകൃതിയിൽ വെയ്ക്കുകയായിരുന്നു ഒരപൂർണ്ണ ചുംബനം... ഏതോ ചോദ്യചിഹ്നം കുത്തിക്കെടുത്താൻ മറന്ന സൂര്യന്റെ ആഷ്ട്രേ പോലെ ഇന്നലെ അവിചാരിതമെന്ന് തന്നെ പറയട്ടെ ഇന്നും കണ്ടുമുട്ടി അതേ സമയം അവിടെ തന്നെ..... ഏകാന്തതയുടെ ദൈവമാവണം!