Skip to main content

മഴ മുള്ള്

മഴയത്ത് കവിതകൾ മൂളുന്നുണ്ട്
ഇറയത്ത്‌ നനയാതങ്ങ് ഉലാത്തുന്നുണ്ട്
മഴയുടെ മേനിക്ക്  കവി നൂലിൽ
ഭംഗിയിൽ പട്ടുടയാടകൾ നെയ്യുന്നുണ്ട്

തെരുവിന്റെ ഓരത്തു മഴയുണ്ട്
പെയ്യുന്ന  കണ്ണീരും  കാണുന്നുണ്ട്
മഴയുടെ കിലുക്കങ്ങൾ  കേൾക്കുന്നുണ്ട്
വിറയാർന്ന തേങ്ങലലിഞ്ഞിട്ടുണ്ട്

മഴയുടെ അഴകിന്നും കഴുകുവാനാവാതെ
തെരുവിൽ അഴുക്കുകൾ കുമിഞ്ഞിട്ടുണ്ട്
മഴക്കാറ് കാണുമ്പോൾ തെളിയും മിഴികളിൽ
കാണാത്ത ദു:ഖത്തിൻ മിഴിക്കീറുണ്ട്    

കണ്ണുകൾ കലങ്ങി ച്ചുകന്നിട്ടുണ്ട്
കണ്ണീർ ചാലായി ഒഴുകുന്നുണ്ട്
അരുവിയായ് മഴവെള്ളം ഒലിക്കുന്നുണ്ട്
മിഴിവെള്ളം  മഴയിലും തോരാനുണ്ട്

ഖന മൌനം ഭിക്ഷയായി ചോരുന്നുണ്ട്
ചെളിവെള്ളം പ്രൗഡിയായ്‌   തെറ്റുന്നുണ്ട്‌
നനവാർന്ന പായലെ പനിയായ്‌ പടരല്ലേ
തെരുവ് ബാല്യത്തിന്റെ  നെറ്റി മേലെ

മഴത്തുള്ളിച്ചെടിക്കിന്നും മുള്ളുണ്ട്!
തൊട്ടാ വാടി പോൽ നീറുന്ന കണ്ണ്നീര്,
പനിനീരോളിപ്പിച്ചു ചെറു  മഴ പെയ്യുമ്പോൾ
കൂർക്കുന്ന    നോവിന്റെ കന്നി മുള്ള്! 

Comments

  1. Replies
    1. ശരത് വായനക്കും അഭിപ്രായത്തിനും നന്ദി അറിയിക്കട്ടെ

      Delete
  2. മഴ മുള്ളുപോലെ കൂര്‍ത്ത് മേനിയെ തുളയ്ക്കുന്നത് ‘ആടുജീവിത”ത്തില്‍ ബെന്യാമിന്‍ പറയുന്നുണ്ട്.
    വായിച്ചിട്ടില്ലെങ്കില്‍ വായിയ്ക്കണമെന്ന് ഒരു നിര്‍ദേശം വയ്ക്കട്ടെ

    ReplyDelete
    Replies
    1. കേട്ടിട്ടുണ്ട് ഇടയ്ക്കു ചില ഖണ്ഡിക വായിച്ചിരുന്നു മുഴുവൻ വായിച്ചിട്ടില്ല വായിക്കാം
      നന്ദി അജിത്‌ ഭായ്

      Delete
    2. ആട് ജീവിതം എല്ലാവരും വായിക്കണം. പ്രത്യേകിച്ച് പ്രവാസികള്‍

      Delete
    3. അനുഭവിച്ചാലും പോരാ? ശരിയാ വായിച്ചോളാം പക്ഷെ ഒരു ഒരു വര്ഷത്തെ സമയം തരണം
      നന്ദി അച്ചു

      Delete
  3. മഴ... അത് മഹാമാരിയായി പെയ്തു കൊണ്ടിരിക്കുന്നു. കൂടുതല്‍ നാശം വിതയ്ക്കാതെ അത് ശാന്തനായെങ്കില്‍

    ReplyDelete
    Replies
    1. നന്ദി അച്ചു ഈ കുളിരുള്ള മഴ കണ്ടു പുതച്ചു മൂടി സുഖിക്കാൻ നമ്മൾ എന്തിഷ്ട പക്ഷെ ഒരു പുതപ്പെങ്കിലും കടത്തിണ്ണയിൽ കൊടുക്കണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു പശ്ചാത്താപം പോലെ
      അച്ചു വിന്റെ ഒരു കഥയിൽ അത് പറഞ്ഞു ഞാൻ വായിച്ചിട്ടുണ്ട് അതിനു എന്റെ ആശംസകൾ അങ്ങോട്ട്‌

      Delete
  4. mazha peythukondeyirikkunnu....durithangalum...enkilum ithilninnokke rakshappedan namukku mazha nananjukondeyirikkam...mazhayath kavithakal moolikkondeyirikkam...manushyanayithanne.....kavitha nannayirikkunnu.....abinandhanangal.....

    ReplyDelete
    Replies
    1. ഈ മഴയത്തും ഈ അഭിപ്രായത്തിനും വായനക്കും എങ്ങിനെ ഞാൻ നന്ദി പറയാ Ardra thanks

      Delete
  5. mazha peythukondeyirikkunnu....durithangalum.....enkilum mazha nanayuka...kavitha mooluka....nannayirikkunnu.....aasamsakal....kavikal pravachakanmarakunnu......

    ReplyDelete
    Replies
    1. നന്ദി ആര്ദ്ര ഒരുപാടൊരുപാട് നന്ദി

      Delete
  6. Replies
    1. ഊഷ്മളമായ ആ കയ്യടിയുടെ സ്വരം ഞാൻ ഉറക്കത്തിലും കേള്ക്കുന്നു മുഷ്ടി ചുരുട്ടി ഞാൻ ആ സ്വരം നെഞ്ചോടു ചേര്ക്കുന്നു നന്ദി ഒരു പാട് സന്തോഷവും
      എവിടെ വരെ ആയി പുതിയ കവിത?

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം