Skip to main content

Posts

Showing posts from August, 2023

കാലം കാനേഷുമാരി എന്ന് കവിതകൾ

വറുത്തമീനുകളുടെ മ്യൂസിയം, പൂച്ചക്കണ്ണുള്ള ഒരാൾ   സന്ദർശിക്കുന്നത് പോലെ മൊരിഞ്ഞ നാവ് അരപ്പ് പുരണ്ട അയാളുടെ വിരലുകൾ  ചെറുപയർതോരന്റെ ഗ്രന്ഥം  നഗരം തുറക്കുന്നു വേനലിന്റെ വിധിയുമായി  നഗ്നതയുടെ ആഴം കടക്കും സൂര്യസെൻസസ് എടുക്കുവാൻ വരും എന്യൂമറേറ്ററിൻ നഗ്നത ഉടൽ അതിന്റെ കാനേഷുമാരിയിൽ പങ്കെടുക്കുന്നു ശേഖരിക്കപ്പെട്ട യാതൊരു സ്ഥിതിവിവരക്കണക്കുകളുമില്ലാതെ തൊട്ടാവാടി ഇല പോലെ  മടങ്ങുന്നു ഭഗവാൻ എന്ന ഇല അതിൽ വീഴും ജലം പോലെ പ്രാർത്ഥനകൾ വിളിക്കുവാൻ പേരില്ലാതെ മരം എന്റെ മൃതദേഹം അതിന്റെ വേരുകളുമായി പ്രണയത്തിലാവുന്നു അഴുകുന്ന ഇലയിൽ ചുവക്കുന്ന ദൈവം മണ്ണുകളുടെ കലാശാല ചുവക്കുന്നഭ്രാന്തും ജമന്തിയും  അന്ത:പുരങ്ങൾ വകഞ്ഞ് ജമന്തിഇതളുകൾ വകഞ്ഞ് ഹസ്തരേഖകൾ തിരുത്തി ശരീരമില്ലാത്ത നഗ്നത പൗരാണികതയുടെ നഗരം കടക്കുന്നു. കൂണുകളും അവയുടെ ദൈവവും. ഒരിക്കൽ കൂടി പ്രണയം വനദേവതകളുടെ ഏകാന്തതയെ തൊട്ടു പൂക്കളിൽ തേൻ എന്ന പോലെ പ്രണയിക്കുവാനാവശ്യമായ നാണം എന്നിൽ ശേഖരിക്കപ്പെട്ടു ദിശകളുടെ  കൊത്തുപണികളിൽ പങ്കെടുത്ത് കാറ്റിലെന്നപോലെ  മടങ്ങും പൂക്കൾ കരിയില നിറങ്ങളിൽ മരിച്ചുപോയവരുടെ പൂത്താങ്കീരിയുടൽ പച്ചിലകൾ കൊണ്ട് മേഞ്ഞ മഞ്ഞകോളാമ്പിപ്പൂക്കളിൽ