Skip to main content

Posts

Showing posts from 2019

ഭയത്തിന്റെ ഷോക്കേയ്സ്

രാത്രികൾ ആടുകളാവുകയും മേയുവാനവ ഇരുട്ടിന്റെ പുൽമേടുകളിലേയ്ക്ക് ഇറങ്ങുകയും ചെയ്യുമ്പോൾ മറ്റൊരാളായിരുന്നു  ഞാൻ അപ്പോൾ, ഞാനറിയാതെ സംശയത്തിന്റെ രോമം വളർത്തി ചെമ്മരിയാടുകളെ അനുകരിയ്ക്കുക മാത്രം ചെയ്തു ഇറങ്ങിയോ എന്ന വാക്ക്  ബുദ്ധനെ നീട്ടിയിട്ടിരുന്നു ഒരു വശത്തെ കാത് കേൾക്കാൻ മാത്രം ഉപയോഗിച്ചു അത് മറുവശത്ത് അറ്റം കുത്തിക്കെടുത്തിയ പാട്ട് പാതികേട്ട് തിരുകി വെറുതേ വെച്ചിരുന്നു  തെമ്മാടിക്കാത് അപ്പോഴൊക്കെ ഞാനില്ലാത്ത പോലെ നിലാവ് വിരിച്ചു  ആസനങ്ങൾ ചെയ്തു  എന്റേതല്ലാത്ത കാതുകൾ ശവമടക്ക് കഴിഞ്ഞ കവിതയുടെ കുഴിമാടത്തിനരികിൽ മടുപ്പ് എന്ന് പേരുള്ള വാക്കിന്റെ വളർത്തുനായ. പേരില്ലാത്തപ്പോൾ ഞാനായിരുന്നു നായ അപ്പോൾ വാലാട്ടി എന്റെ അടുത്തുകിടന്നു വാക്ക് നായ എടുത്തിട്ടിരുന്നു എന്റെ  പേര് അപ്പോഴെല്ലാം ഞാനെടുത്തിടുമായിരുന്നു നായ ഉപയോഗിക്കാത്ത വാക്കിന്റെ ശവക്കുഴികൾ മണൽത്തരികളിൽ നിലാവിന്റെ കാലടികൾ മൺതരികൾ ഞെരിഞ്ഞമരുന്ന സ്വരം ലാവല നിലാവല്ലാത്തതിനെയൊക്കെ  സംശയിച്ചുതുടങ്ങിയിരുന്നു പഴക്കം കൊണ്ട്  ചന്ദ്രനല്ലാതെയായ ചന്ദ്രൻ ഞാനിപ്പോൾ മറ്റൊരു വീടിന്റെ സ്വീകരണ മുറി അതിൽ ചുവർ നഷ്ടപ്പെട്ട ചിലന്തി, ഒരു ചിത്രം ഇറങ്ങിപ്പോയ അതിഥികള

ചാറ്റൽ നടത്തം

സഞ്ചരിയ്ക്കുകയായിരുന്നു സഞ്ചാരത്തിന്റെ വ്യാകരണം വന്ന് വാക്യം പരിശോധിച്ചു വാചകം ശരിവെച്ചു. നിശ്ചലമായി നിൽക്കുന്ന മരത്തിനെ കണ്ടു ഇലയുടെ ആകൃതിയിൽ നിശ്ചലത നിർത്തി സഞ്ചാരത്തിന് പുറത്തിറങ്ങി മരത്തിന്റെ നിശ്ചലതയെ ബഹുമാനിക്കണമെന്ന് തോന്നി കൂടെ പറന്നു ബഹുമാനത്തിന്റെ ചിറകുള്ള ശലഭം അതിന് നിശ്ചലതയുടെ നിറമുണ്ടായി വന്നു മുറിക്കപ്പെട്ടതിന് ശേഷവും സ്ഥലവും കാലവും  ചേർന്ന് മരത്തിന്റെ പ്രതിമ മരം നിന്നിടത്ത് നിലനിർത്തുന്നുണ്ടെന്ന് തോന്നി. സ്വയം തോന്നലിന്റെ പ്രതിമയാവുകയായിരുന്നു പന്നൽച്ചെടിയുടെ പച്ചയില ചേർന്ന പൗരാണികമായ തണൽ പോലെ ഉപമയുടെ പ്രതിമ നിന്നിടത്തുനിന്നു ചലിച്ചു സമാധിയായതിന് ശേഷം എന്ന് പൂമ്പാറ്റകളാൽ തിരുത്തപ്പെട്ട ഇപ്പോൾ സഞ്ചാരികളുടെ വഴികാട്ടിയായി ജോലി ചെയ്യുന്ന ശലഭം പൂർത്തിയാകാത്ത വാചകത്തിൽ വന്നിരുന്നു. വഴിയിൽ മരണം ഉപേക്ഷിക്കും വിധം ചുറ്റും കൂടിയ കാഴ്ച്ചകളുണ്ടായി അതിന് അടിമയുമായി പിന്നെ നടന്നു മരം മുറിച്ചവർക്കുള്ള തണൽ മരം മുറിയ്ക്കാത്തവർക്കുള്ള തണൽ എന്ന് മുറിച്ച മരത്തിന്റെ രണ്ടായി പിളർന്ന ഒരു ചില്ലയുണ്ടായി. അത് കാഴ്ച്ചകൾക്ക് ശേഷം പ്രതിമകൾക്ക് വിധേയമായി മുറിയ

ശലഭദലങ്ങളുള്ള ചന്ദ്രൻ

ഒരിക്കൽ നമ്മൾ ഒരു കുടയുടെ ഇരുവശത്തൊഴുകിയിരുന്ന ഉടലുകൾ മഴ വകഞ്ഞുനോക്കിയിരുന്നത് ഇപ്പോൾ ഞാൻ ഏറ്റവും അവസാനം കെട്ട തീ സിഗററ്റ് പോലെ എനിയ്ക്ക് മുമ്പ്  അവസാനത്തിന്റെ ഫിൽറ്റർ എനിയ്ക്കു മുകളിലൂടെ നടക്കുന്നു കനലിൽ  ചാരം കെടുന്ന ഒച്ച നിന്റെ വിരലുകൾ  വെളിച്ചത്തിന്റെ മണമുള്ള കൊളുന്ത് ഞാനത് നുളളിവെയ്ക്കുന്നു ഞാൻ കഴിഞ്ഞ ജന്മത്തിലെ കവിതയെഴുതിയ കടലാസും ഈ ജന്മം കവിത കാണാത്ത ഭാഷയും നി ഉടലിന്റെ താളുകളുള്ള പുസ്തകം വിരൽ തൊട്ടു എന്നോ ഏതോ ലിപി മറിച്ചത് നീ കാറ്റിന്റെ ഇതള് ഞാൻ ഇലകളുടെ കിറുക്കുള്ള നിലനിൽപ്പിന്റെ ഭ്രാന്തുള്ള മരം എനിയ്ക്ക് കടപുഴകലിന്റെ ചിരി നിനക്ക് നിന്റെ വിരലിൽ നിന്നും കവിതയിലേയ്ക്ക് പടരുന്ന അണയുന്ന തീയുടെ സൗമ്യത പടരുന്ന തീയ്ക്ക് മുകളിൽ നിലവിലില്ലാത്ത ഞാൻ പതിവില്ലാതെ താഴെ ശലഭദലങ്ങളുള്ള ചന്ദ്രൻ.

പേറ്റൻറ്

പ്രാർത്ഥനയിൽ പോലും അതുണ്ടായിരുന്നില്ല. ദൈവവും അയാളും അവളും കൂടി ചീട്ടുകളിയ്ക്കാനിരുന്ന ഒരു സായാഹ്നത്തിൽ ദൈവമാണത് പറഞ്ഞത് പേറ്റന്റുകളുടെ രാജ്യം നിലവിൽ വരും മനുഷ്യത്വത്തിന്റെ പേറ്റൻറ് ഒരു മതം സ്വന്തമാക്കും ദൈവം അടുത്ത ചീട്ടായി മരുന്നു കുറിയ്ക്കുമ്പോലെ രോഗത്തിന്റെ പേറ്റൻറ് ഇറക്കി രോഗശാന്തിശിശ്രൂഷകൾ വകഞ്ഞു അയാൾ അടുത്ത ചീട്ടിറക്കി അതിൽ പനിയുടെ പേറ്റന്റ് ചൂടോടെ എടുത്തു ഒന്നും മിണ്ടാതെ പ്രണയത്തിന്റെ പകർപ്പവകാശം സ്വന്തമാക്കി അവൾ പിരിഞ്ഞുപോയി മരണത്തിന്റെ പേറ്റൻറ് ഇറക്കി ഗദ്ഗദകണ്ഠനായി ദൈവം പേറ്റൻറ് ഇല്ലാതെ സമയവും കാലവും അലഞ്ഞു പലർക്കും പല സമയങ്ങളുണ്ടായി യുദ്ധത്തിന്റെ പേറ്റൻറ്  യുദ്ധം ചെയ്തു തന്നെ നേടി ഏതോ രാജ്യം മറ്റൊരു രാജ്യം ദേശീയതയുടേത് സ്വന്തമാക്കി അതും അഭിമാനപൂർവ്വം അവിടെയും അനാഥമായി ആരും സ്വന്തമാക്കുവാനില്ലാതെ പൗരന്മാരുടെ പേറ്റൻറ് ഭ്രാന്തുകളുടെ പേറ്റൻറ് നിലവിൽവരും എന്ന് മാത്രം അയാൾ പറഞ്ഞു ഭ്രാന്തനായോ അയാൾ അറിയില്ല. തോൽവികളുടെ പേറ്റൻറ് എടുത്തു അതുവരെ നേരാംവണ്ണം കളിക്കാതിരുന്ന ദൈവം തൊട്ടാവാടിയിലകൾക്കിടയിലേയ്ക്ക് അതിൽ തൊടാൻ അരും ഇല്ലാതിരുന്ന ഒന്നിലേയ്ക

ചുംബിയ്ക്കുമ്പോൾ ചുണ്ടുകളുടെ സംശയങ്ങൾ തബല വായിക്കുന്നു

നടക്കുന്തോറും എന്റെ ഉടലിൽ തലമുറകളുടെ അലിഞ്ഞ ഗോത്രം കലർന്നിരിയ്ക്കുന്നു കടന്നുപോകുന്തോറും സ്വയം കറുക്കുന്ന വെയിൽ ഉരഗങ്ങളുടെ അരക്കെട്ടിനെ തൊടാൻ വിരലുകൾ പുറപ്പെട്ട് പോകുന്നിടത്ത് വെച്ച് ഞാൻ നിന്റെ ഉടലിലേയ്ക്ക് മടങ്ങുന്നു നിനക്ക് വെളിച്ചത്തിന്റെ മണം സൂര്യനെ ഓർത്തു ഞാൻ വെളിച്ചത്തിന്റെ ശബ്ദത്തിൽ വിയർക്കുന്നു ഇരുട്ട് ആർത്തവമാകുന്ന ശബ്ദത്തിന്റെ രക്തം പുരണ്ട സൂര്യൻ വേരോടെ പുഴുതെടുത്ത ഒരു ചെടിയുടെ പാട് മണ്ണിൽ എന്ന പോലെ പെയ്ത മഴയിൽ ആകാശം പുഴുതെടുത്ത ഒരു പാട് ഉപമയിൽ പ്രത്യക്ഷപ്പെടുന്നു നടക്കുന്തോറും ഉപമകൾ നീയാവുന്നു അടിവയറൊഴുകിയ പാട് ചുണ്ട് അമർന്ന ഒച്ച തുടച്ച് കിളിയരക്കെട്ടുകൾ ഒഴിച്ചു വെയ്ക്കുന്ന കുപ്പിയായിരിയ്ക്കുന്നു നീ നിന്റെ മൂക്കുത്തിയെ മുത്താൻ വേണ്ടിമാത്രം ഉദിയ്ക്കുന്ന സൂര്യനെ ഇനിയും തടയുന്നതായി കാണുന്നില്ല ആകാശം നിന്റെ മുക്കൂത്തിയുടെ ഭ്രമണത്തെ പെയ്യുന്ന മഴയിൽ ഒന്നിലും വെച്ച് പോലും ദൈവം സംശയിക്കുന്നില്ല നിന്റെ മൂക്കൂത്തി സായാഹ്നങ്ങൾക്ക് മാത്രം തബല വായിക്കുവാൻ പോകുന്ന പക്കമേളക്കാരനാണോ എന്ന് എന്റെ ചുണ്ടുകൾ മാത്രം വെറുതെ ഇപ്പോഴും സംശയിച്ചുനിൽക്കുന്നു.

പവിഴമല്ലി വിചാരങ്ങൾ

നിറയെ പൂത്ത് കൊഴിഞ്ഞുവീഴാറായ പവിഴമല്ലിയെ കാറ്റ് സമീപിയ്ക്കും വിധം ഞാൻ നിന്നെ സമീപിയ്ക്കുന്നു. നിനക്ക് ഞെട്ടുള്ള കാറ്റിന്റെ വെള്ളനിറം അതേ കാറ്റിൽ പവിഴമല്ലിച്ചോപ്പിന്റെ നിറം കലരും വിധം സമീപനങ്ങളിൽ മാറ്റം വരുത്തുന്ന നമ്മൾ ഇപ്പോൾ നീ പൂത്തെന്ന് വരുത്തുന്നു. ഞാൻ വീശി കാറ്റിന്റെ അറ്റത്ത് നിൽക്കുന്നു നീ ഉലഞ്ഞെന്ന് ഒരു തോണിപ്പൂക്കൾ കൊഴിഞ്ഞെന്ന് കൊഴിഞ്ഞു വീഴുന്നിടം പുഴയായെന്ന് അതിന് പവിഴമല്ലിയൊഴുക്കെന്ന് അതിലൊരു പവിഴമല്ലിപ്പൂവിന് സൂര്യൻ പ്രണയിക്കുന്ന മണമെന്ന് കൊഴിഞ്ഞുവീഴുന്ന മല്ലിപ്പൂക്കൾ അങ്ങിനെ ഓരോന്ന് വിചാരിയ്ക്കുന്ന ശബ്ദത്തിൽ നമ്മൾ ചാരിയിരിയ്ക്കുന്നു. നമുക്കിടയിൽ പവിഴമല്ലിപ്പൂക്കളെ പ്പോലെ വെള്ളയിൽ ചോപ്പ് കലർന്ന ഇരുനിറമുള്ള നിശ്ശബ്ദത നിന്റെ ചുണ്ടിലെ ചോപ്പ് ചുംബനത്തിലേയ്ക്ക് വീണ് എന്റെ കണ്ണിന്റെ വെള്ളയിൽ കലരുന്ന നിശ്ശബ്ദത. ഒരു ചെരിവും ചുവരുമാകുന്നു അസ്തമയത്തിന്റെ പവിഴമല്ലികളിൽ ചാരിയിരിയ്ക്കുന്ന സൂര്യൻ.

മൂന്നാമത്തെ മകൻ രാമൻ

തീപിടിച്ചു പടരല്ലേ വിരലുകളാണെന്ന് പറഞ്ഞു മനസ്സിലാക്കി ഉടലിനെ കവിതയായില്ലേ എന്നു തിരിച്ചുചോദിച്ചു കുഴച്ചു തിരിച്ചുവെച്ചു വിരലുകൾ. മണ്ണിൽ കൊഴിഞ്ഞു കിടന്നു കണ്ണുകൾ നുള്ളി പ്പെറുക്കിയെടുത്തു തിരിച്ചുപോയി അണ്ണാറക്കണ്ണൻമാർ. വഴികളുണ്ടായി വിരലുകൾ ഒഴുകിപ്പോയ മൂന്ന് വരകൾക്കടിയിലൂടെ ഊറിയിറങ്ങി തരിശ്ശായി കിടന്നു ഉടലുകൾ കടലുകളുണ്ടായി എന്ന്, എഴുത്ത് തുളുമ്പി അരുതരുത് വിരലുകൾ തടഞ്ഞു ഏറ്റവും പുതിയനര വളർന്ന് ആ വരി പൂർണ്ണമായും മായ്ച്ചു ആ നര കൊഴിഞ്ഞുവോ എന്ന് മാത്രം മായുന്നതിന് മുമ്പ് ഉറപ്പിച്ചൂ വരി. പത്തിടങ്ങളിൽ പത്തുടൽ കൂട്ടിവെച്ച് പത്തുതലയുള്ള അണ്ണാൻ ഓരോ തലയ്ക്കും പത്തുവാലുകൾ പത്തു നരകൾ ചിലച്ചും ചലിപ്പിച്ചും അനുവദിച്ചു. തലയാട്ടി ഞാൻ ശരിവെച്ചു. എട്ടാമത്തെ വിരൽ വന്നു നൂത്തുതൊട്ടു ദൈവം മഴയെ ഞാൻ രഹസ്യമായി അംഗീകരിച്ചു. പരസ്യമായി നനഞ്ഞു മഴ വൃദ്ധനായി. നിറമിളകിപ്പോയതിന്റെ പാട് ചിരിയായി മാഞ്ഞുകിടന്നു മുഖത്ത്. കുടഞ്ഞു കളഞ്ഞു പുലരി ചാരം വാരാൻ അമ്മയ്ക്ക് വിരലുകൾ സമ്മാനിച്ചു മൂന്നാമത്തെ മകനാവുന്നു രാമൻ.

ചന്ദനമണമുള്ള ഏകാന്തത

ഏകാന്തത എന്ന ചന്ദനമരം അതിന്റെ തണുപ്പുള്ള തണൽ വേരിന്റെ ഉടലരച്ചിടുന്നു.. ആകാശവും പകുത്തു മണത്തിന്റെ പക്ഷിമടിയിൽ കിടക്കുന്നു. നിന്നിലേയ്ക്കുള്ള നിശ്ശബ്ദതയുടെ കാലടികൾ ഒഴുകിപ്പോകുന്ന ചുവടുകളിൽ കുഞ്ഞുവിരലൊഴുക്കിന്റെ തലയണ വെച്ചു കിടക്കുന്ന മീനാകുന്നു ഞാൻ. പെയ്യുന്ന ചുണ്ടുകൾക്കും മഴക്കോൾ മണമുള്ള മുലകൾക്കും താഴെ ഞാനൊരു ഒഴുകാൻ മടിച്ചു കിടക്കും കൊച്ചരുവി സുഷിരങ്ങളുടെ കടവുള്ള ഓടക്കുഴൽ സുഷിരങ്ങളും ഒഴുകുന്നു വായിക്കുന്തോറും അവളൊരു രാഗമാവുന്നു. മീൻകണ്ണുകിനിഞ്ഞ് ഒഴുകിപ്പോകുന്ന ദൂരത്തിൽ നോക്കി കിടക്കുന്നു. ഒരു നെടുവീർപ്പിൽ നിശ്ശബ്ദം കൊരുത്തെടുക്കുന്നു, പുഴയുടെ അഞ്ചിതളൊഴുക്ക് നോക്കിയിരിക്കുന്നു അഞ്ചിതൾനിശ്ശബ്ദത പൂവാകുന്നത് കൊഴിഞ്ഞുവീഴുന്ന ഒന്നിൽ കൊരുത്തിരിയ്ക്കുന്ന പൂവായിരുന്നു ഇനി ഇലകളിൽ നിന്നും പഠിയ്ക്കേണ്ടതുണ്ട് അപരിചിതനാകലിന്റെ കല. കഴിയുന്നില്ല ചോദ്യമൊരു വേരാവുന്നു ഉത്തരം ഒരു മരവും പൊരുതിയിരുന്നോ? ഉവ്വ് പൊരുതിയിരുന്നു.. നെടുവീർപ്പിന്റെ ശൽക്കങ്ങൾ പൊളിച്ചുകളഞ്ഞു കഴിഞ്ഞാൽ ഇതാ തെളിവുകൾ!

ഇരുട്ടിൽ സൂര്യന്റെ അനക്കം

വെളുക്കുമ്പോൾ സൂര്യകാന്തിപ്പൂവിലേയ്ക്കുള്ള പാലം കടക്കുന്ന സൂര്യൻ സൂര്യനേയും ഉദയത്തേയും ഒരുമിച്ച് പാലത്തിൽ കയറ്റാൻ കഴിയില്ലെന്ന് അടക്കം പറഞ്ഞൊഴിഞ്ഞു കിഴക്ക് താഴേയ്ക്ക് കാതിന്റെ കൊത്തുപണിചെയ്ത് കാതിലേയ്ക്ക് തിരിഞ്ഞുകഴിഞ്ഞു കിഴക്ക് മെല്ലെ മെല്ലെ ദിക്കിന്റെ കാതാവുന്നു കിഴക്ക് പക്ഷി കൊണ്ടുവന്നു മഷി കഥ പറഞ്ഞ പക്ഷിയ്ക്ക് കൊണ്ടുവരാൻ കഴിയാത്ത മഷിയുണ്ടോ കിഴക്കൊന്നു ചരിഞ്ഞു മഴ ഒഴിഞ്ഞുനിന്നു ആകാശം മഷിക്കുപ്പിയായി തൂവലിൽ മുക്കി പകലെന്നെഴുതി പക്ഷി. സൂര്യനൊരു പക്ഷിയായി മരത്തിൽ ചെന്നിരുന്നു ഇല കൊത്തിയിട്ടു പകലാക്കി പാതിയിലേയ്ക്കിറങ്ങി പകലിലേയ്ക്കിഴഞ്ഞു കയറി തീയതിയിലെ ഉറുമ്പ് മുറ്റത്ത്  ചിക്കിയിട്ട ഭാഷ കൊത്തു കൊണ്ട് കോഴികളും നോക്ക് കൊണ്ട് കാക്കകളും വന്ന് കൊത്തി ചാക്കിൽ വാരിക്കെട്ടി വെച്ചു വാക്കുകൾ ചുവരിൽ അനുസരണ എന്നെഴുതി കറുത്ത ബോർഡുണ്ടായി കവിത പകച്ചു. ഒമ്പതുമണിയുടെ വെയിലെന്തു ചെയ്തു എന്ന് പത്തുമണി മാത്രം ചോദിച്ചു. 2 മണികളിൽ മറുപടി കൊടുത്തു ഘടികാരം. ഉദയം ഇറത്തു പുറത്തുവെച്ചു സൂര്യൻ വെളിച്ചത്തിന്റെ കേസരം പുറത്തേയ്ക്കിട്ടു അകത്തേയ്ക്ക് ഉദിച്ചു സൂര്യൻ വെളിച

എന്നിട്ടോ?

അയാൾക്കുറങ്ങുവാൻ പതിവായി എന്റെ കണ്ണുകൾ വാങ്ങിക്കൊണ്ട് പോകുന്ന ഒരാൾ ഞാനെഴുതുവാൻ പോകുന്ന കവിതയിലെ ആദ്യവരികൾ അയാൾ ഉറങ്ങുന്നതിന് മുമ്പ് പറയാൻ പോകുന്ന കഥയിൽ ആദ്യം ചേർക്കും ഞാനുറങ്ങാതെ കിടക്കും കഥ പറഞ്ഞുപറഞ്ഞ് അയാളുടെ കഥ ചെമ്പുകലം പോലെ തിളയ്ക്കും അതിനടിയിലെ കൂ ട്ടിയിട്ട തീ പോലെ പൊള്ളും ഞാനെഴുതാൻ പോകുന്ന വരികൾ തുടർന്ന് അയാൾ അതിൽ വിതറും ബിരിയാണി ചെമ്പ് കഴുകുവാൻ വരുന്ന പെണ്ണിന്റെ തലയിൽ നിന്നും അതേ നിറമുള്ള അതേ മണമുള്ള തലേന്നത്തെ പൂവ് കഴുകിത്തീരുമ്പോഴേയ്ക്കും അവളിരുന്നതിന് പിന്നിൽ അയാൾക്ക് ചുറ്റും  ഉലഞ്ഞുലഞ്ഞ് താഴെവീണിരിയ്ക്കും അയാൾ കഥ പറഞ്ഞുകൊണ്ടേയിരിയ്ക്കും എന്നിട്ടോ  എന്ന വാക്ക് അവൾ പിന്നെയും പിന്നെയും ചേർക്കും അതിനിടയിൽ പിന്നെ എന്ന വാക്ക് അയാൾ നീളത്തിൽ മറ്റേതോ കറിയിൽ കീറിയിട്ട മുരിങ്ങാക്കായയാവും അവളത് പറയുന്തോറും അയാളാവാക്ക് കടിച്ചീമ്പി കഥയുടെ അരികിൽ വെയ്ക്കും അതിനിടയിൽ അയാൾ കഥ തുടരും അയാൾ തന്നെ അപ്പുറത്ത് ചെന്നിരുന്ന് കേൾക്കും എന്നിട്ടോ എന്ന് അയാൾ തിരിച്ചു ചോദിച്ച് ഇപ്പുറത്ത് വന്നിരുന്നു കഥ തുടരും മണ്ണും പൂക്കളും ഇലകളും കവിതയിലെ വരികളുമായി

നിശ്ശബ്ദതയുടെ പ്രതിഷ്ഠകൾ

ഉണ്ടാകേണ്ടതുണ്ട് നിശ്ശബ്ദതയ്ക്ക് തുടർച്ചകൾ അഥവാ തുടർച്ചയില്ലാത്തത് നിശ്ശബ്ദതയാകുന്നില്ല അഥവാ ആയാൽതന്നെ അത് തുളുമ്പുന്നു പാതിയിലേയ്ക്ക് പൂർണ്ണതയുടെ പരാതിയിലേയ്ക്ക് നിശ്ചലത പരാതിയുടെ വേരുള്ള ആൽമരം അതിൽ വേറൊരു നിശ്ശബ്ദത അതും ഉണ്ടങ്കിൽ തന്നെ പരാതിയുടെ കൂടുള്ള കിളി കിളികളുടെ തൂവലും സ്വാഭാവികമായി ആകാശവും തുളുമ്പുന്നു കിളികൾക്ക് തുളുമ്പുന്ന നിറം അവയ്ക്ക് തേനിലേയ്ക്കു തുളുമ്പുന്ന കൂവൽ ഇലകളിലേയ്ക്ക് ശിഖരങ്ങളിലേയ്ക്ക് അകലങ്ങളിലേയ്ക്ക് ചെരിയുന്ന കൂട് കിളികളിലേയ്ക്ക് ചെരിയുന്ന മരങ്ങൾ അവയ്ക്ക് മുമ്പിൽ ആകാശം തുളുമ്പി നീലിച്ച തുമ്പി അവിടെ നിശ്ശബ്ദതയ്ക്കും കിളികൾക്കും സ്വാഭാവികതയുടെ തുളുമ്പൽ തുളുമ്പുന്ന നിശ്ശബ്ദത നിശ്ചലമായാൽ ആകാശമായി. 2 ആകാശത്തേയ്ക്ക് തുളുമ്പിയ മരം അതിൽ പരാതികൾക്ക് അടയിരിയ്ക്കും കിളി വിരിഞ്ഞ് വരുന്നവയൊക്കെ പരാതിക്കുഞ്ഞുങ്ങൾ അവയ്ക്ക് പറന്നു പറ്റുമ്പോഴൊക്കെ പൂക്കളുടെ തീറ്റ കുഞ്ഞുങ്ങളില്ലാത്ത വസന്തം പൂവിന്റെ നിശ്ശബ്ദതയെ ഓമനിയ്ക്കുമ്പോലെ, ഓമനിയ്ക്കുവാനായി മാത്രം ഞാനൊരു ഉപമയെ  ഇവിടെവെച്ച് കവിതയിൽ എടുത്തുവളർത്തുന്നു 3 നിശ്ശബ്ദത ആകാശത്തിന്റ

തൂക്കണാം കുരുവിശിവൻ

നാരുകളുടെ സൂര്യൻ ശിവനെ ഒരു കിളിയാക്കുന്നു തൂക്കിയിട്ട നൃത്തം ഒരു കുരുവിക്കൂട് തൂക്കണാം കിളിക്കൂട്ടിൽ നിശ്ചലത ഒരു പറന്നുപറ്റുന്ന പക്ഷി കൂട്ടിനുള്ളിലെ ഇരുട്ട് അതേ പക്ഷിതൻ പുന:പ്രതിഷ്ഠ അപ്പുറത്ത് ശിവം എന്ന വാക്ക് വിടരുന്ന മുദ്ര, ഒരു നടരാജ വിഗ്രഹം. അത് കൊത്തുന്നു, നൃത്തം വെച്ച് ശിവനെന്ന കിളി.

ചിങ്ങമെന്ന ഒന്ന്

ഇന്നത്തെ രണ്ടാമത്തെ രാവിലെ മാവില പോലെത്തെ ഒന്ന് അഴിച്ചിറക്കുന്നു, സൂര്യനെന്നു പേരുള്ള ആദ്യത്തെ പയ്യിനെ ചുറ്റും തീയതികളുടെ കച്ചി അരികിൽ മാസത്തിന്റെ തുറു. കിഴക്ക്, മൂന്നാമത്തെ കാല് വീണ തൊഴുത്ത് തൊടിയിൽ ഇന്നലെ പെയ്ത മഴ, അതിൽ കർക്കിടകം, ഇനിയും കലക്കിക്കൊടുക്കുവാനാകാത്ത കാടി മട എന്നൊന്നുണ്ടായില്ല വീഴുവാൻ നടുക്ക്, നാല് വരമ്പുകൾ കൂട്ടിക്കെട്ടിയെടുത്ത പാടവും വെയിൽ, പയ്യിന്റെ കഴുത്തിൽ താഴേയ്ക്ക് വീണ ആട ഞാനതു മെല്ലേ തഴുകിയിരിയ്ക്കുന്നു. ചുറ്റിലും സമൃദ്ധി ചിങ്ങമാണ് ഇനിയും പച്ചകെട്ടിട്ടില്ലാത്ത ഇലയുടെ അറ്റത്ത് രണ്ട് കറികളുടെ മാത്രം കുറവുള്ള ദാരിദ്ര്യം ഉച്ചയാകുമായിരിയ്ക്കും.

ഒഴുക്കിന്റെ തേനീച്ചയോട് അകലത്തിന്റെ തേൻ ആവശ്യപ്പെടുന്നത്

അകലങ്ങളിൽ നിന്നും തേനീച്ച കൊണ്ടുവന്നു തേൻ വരളുന്ന ഒച്ച അതേ ഒച്ചയിൽ തട്ടി താഴേയ്ക്കും വീഴുന്ന വെള്ളച്ചാട്ടങ്ങളുണ്ടായിരുന്നൂ, അകലങ്ങളിൽ. തേനീച്ചയിൽ തട്ടി താഴേയ്ക്ക് ആഴങ്ങളിലേയ്ക്ക് വീണൂ ഞാൻ. ചുറ്റും പരന്നൂ നിശ്ശബ്ദതയുടെ പരാഗരേണുക്കൾ. തേനാവുന്നതിൽ നിന്നും എന്നേത്തടഞ്ഞൂ പിന്നെയും പിന്നെയും നിശ്ചലത. ഒന്നുമുണ്ടായില്ലാ, ഒരിയ്ക്കലും നോവുകളിൽ നിന്നും വീഴ്ച്ചകളിൽ നിന്നും ആരേയും തടയുവാൻ. വല്യവീഴ്ച്ചകൾ മറയ്ക്കുവാൻ അനേമനേകം ചെറിയ വീഴ്ച്ചകളുണ്ടായി അവ പലപ്പോഴായി ഒഴുകിപ്പോയി ഒഴുകിപ്പോകും മുമ്പ് പലരും പകുത്തൂ അറകളിൽ അഥവാ എല്ലാം നഷ്ടപ്പെട്ടവർക്ക് മാത്രം എല്ലാക്കാലവും നൊന്തൂ അവർ മാത്രം ഒന്നുമില്ലാത്തവരായി തുടർന്നൂ എല്ലാക്കാലവും അവർ മാത്രം നട്ടൂ നോവുന്നവരുടെ അടരുകളിൽ വിരലുകൾ കൈകൾ വിളവെടുക്കാറായപ്പോൾ ആരോ മാറ്റിനട്ടൂ അവരുടെ ഉടലുകൾ തേനും തേനീച്ചയും മാത്രം പങ്കെടുക്കുന്ന ശവങ്ങളുടെ ശവം നിറങ്ങളിൽ തരിശ്ശിട്ട പൂക്കളുടെ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങുന്നൂ വസന്തം. മനുഷ്യരുടെ തീരുമാനങ്ങളുടെ സംഭരണിയായി തുടർന്നൂ ഞാൻ കാണാം ദൂരെ ഒറ്റപ്പെടലുകളിൽ പങ്കെടുക്കുന്നവരുടെ മൊട്ട്.

മനുഷ്യനെന്ന പദം

ഇരുട്ടിന്റെ ഒരുണ്ട വീണ് ഉരുണ്ടുരുണ്ട് പോയി. താക്കോൽ പുഴുതിലൂടെ എന്നോ അകത്തേയ്ക്ക് വന്ന വെളിച്ചം പകലിന്റെ മഷിക്കുപ്പിയായി അകം കുഴച്ച് അകത്തിന്റെ തന്നെ ശിൽപ്പമുണ്ടാക്കി പുറത്തേയ്ക്ക് നോക്കി. പുറത്ത്, പുറംമ്പണിയ്ക്ക് വന്ന വെയിൽ നിശ്ശബ്ദതയുടെ നൂലിൽ നീളത്തിൽ കുരുങ്ങിത്തീർന്നു അകത്തേയ്ക്ക് വന്ന വെളിച്ചം വെളിച്ചം കൊരുക്കാൻ വിരലിന്റെ അറ്റത്ത് സമയത്തിന്റെ സൂചി സുഷിരത്തിനിടയിലൂടെ നിമിഷത്തിലേയ്ക്ക് നീണ്ടു വെറുതേ തിളങ്ങി. ആലിലക്കാലം, സൂചിയിലൂടെ വേര് കൊരുത്ത് ഒരാൽമരം ഉണ്ടാക്കി വിരഹങ്ങളുടെ മഴയമുന പിന്നിലേയ്ക്ക് ഒരൊറ്റ വിലാപം രണ്ടായി പിന്നി, അരയോളം നരച്ച് ഗാന്ധാരി ദൈവത്തിൽ നിന്നും അവധിയെടുത്ത്, എടുത്ത അവധി തലയിൽ വെച്ച് മയിൽപ്പീലിയാക്കി കൃഷ്ണനെ താഴേയ്ക്ക് തരിശ്ശിട്ട് മഴക്കാല കൃഷ്ണൻ കാൽ വരച്ച് അമ്പു തൊടുത്ത് കൊള്ളേണ്ടിടത്ത് വന്നിരുന്നുകഴിഞ്ഞു ചുമതലകളിൽനിന്നൊഴിഞ്ഞ കൃഷ്ണൻ ഒഴിയേണ്ട ഒന്നായി തോന്നിയില്ല കൊള്ളേണ്ട അമ്പ് പലതായിവന്നുകൊണ്ടുകൊണ്ടിരുന്നു കൊള്ളാതിരുന്ന അമ്പുകൾ കാലിൽ നിന്നും പുറപ്പെടാൻ അപ്പോഴും അനന്തമായി വൈകി വിരലുകളുടെ വേടൻ അപ്പോഴേയ്ക്കും ഉയരങ്ങളിൽ നി