Skip to main content

Posts

Showing posts from September, 2023

കലയണിഞ്ഞ ഒരു സംശയം ശിവനാകും വിധം

ശിൽപ്പി നിർത്തിയിടത്ത് നിന്ന് തന്റെ ധ്യാനം, ബുദ്ധൻ തുടങ്ങുന്നിടത്ത് കല നിർത്തിയിടത്ത് നിന്ന്, മാനം തുടങ്ങുന്നു അതായത്, ഉടൻകാലങ്ങളിലെ അകാലചന്ദ്രൻ ആ രാത്രിമാഞ്ഞുപോയി എന്ന  പാട്ടുപാടി  ഭിത്തിയിൽ തൂക്കും പാടുവാൻ  കാരണങ്ങൾ ഒന്നുമില്ലാത്ത ചിത്ര അറ്റത്ത്  സമുദ്രങ്ങളുള്ള കാത് വിരൽത്തുമ്പിൽ  മെടഞ്ഞിട്ട കനൽസ്പർശങ്ങൾ ഒരു തിരയെ കാതിൽ മെനഞ്ഞ് കടലിന്നരികിൽ തൂക്കുന്നു മെനഞ്ഞ മൈനയുടെ മടിയിൽ നടത്തത്തിന്റെ മഞ്ഞയുടുത്ത് കടൽത്തീരത്ത് കിടക്കുന്നു അടുത്ത് നിറം, കടലിന്റേയും മൈനയുടേയും ഊരിയിട്ട ചെരുപ്പിന്റെ അരികിൽ നടത്തത്തിന്റെ ഒരു ചട്ടിച്ചാന്ത് കാലുകളിൽ തട്ടും കടൽ അടുത്ത് ഇറങ്ങുവാനുള്ള ഒരാൾ വാതിലിന്നരികിൽ  ഏറ്റവും അടുത്ത അകലത്തിൽ കമ്പിയിൽ ചാരിനിൽക്കുമ്പോലെ കടലിന്നരികിൽ  അതിന്റെ ഇരമ്പത്തിൽ ചാരി ഞാനും എന്റെ മീനും മീൻമുളളുകൾ ഉള്ളിലുണ്ടാക്കുന്ന ശബ്ദത്തിൽ പിടിച്ചുനിൽക്കുന്നു മീൻമുള്ളുകളിൽ ചാരി, കാത് വെക്കുന്നു പകലിന്റെ നാലുമൂലകളുള്ള സൂര്യന്റെ ചിത്രമുള്ള ഒരു വിസിറ്റിങ്ങ് കാർഡാവും അസ്തമയം ആഷ് നിറമുള്ള സൂര്യൻ ഒരനധികൃത വിഷാദം തൂവാലയിലെ ചന്ദ്രനോട് മാനം പറയും അടക്കം ചന്ദ്രക്കലയായി അടക്കം, രഹസ്യത്തിൽ തങ്ങിനിൽക്കുന്നു തൂ

ഓണശരീരം

കത്തിച്ചുവെച്ച കർപ്പൂരം പോലെ ഓണം തീർന്നുപോകുന്നു തീ ബാക്കിയാവുന്നു കൊഴിഞ്ഞുവീണ വാകപ്പൂക്കൾക്കിടയിൽ എന്റെ തണൽ,  അണച്ചുവെച്ച ഓണം അതിന്റെ ചുവപ്പിനിടയിൽ എന്റേതല്ലാത്ത തണൽ തിരയും അതിന്റെ ഓണശരീരം  ഇലകളനങ്ങും പോലെ മാനത്തിന്റെ നീലകൾ അനങ്ങും സ്വരം ശലഭങ്ങളുടെ ബാൽക്കണി ഞാനും എന്റെ ശലഭങ്ങളും സോഡാക്കുപ്പിക്കുളളിലെ  ഗോലിപോലെ രണ്ട് കവിൾവെയിലുകൾക്കിടയിൽ കുടുങ്ങിക്കിടക്കും  എന്റെ വേനൽ  ശബ്ദത്തിന്റെ അടപ്പുള്ള സോഡാക്കുപ്പികൾ പൊട്ടിച്ച് എന്റെ മേഘങ്ങൾ,  നീലനിറത്തിൽ മാനമൊഴിച്ചുവെക്കുന്നു വീടിന്റെ മുറ്റത്ത് നായയെ ഒഴിച്ചുവെക്കുന്ന ടാപ്പിന്റെ അടുത്ത്, അതിന്റെ തുന്നൽയന്ത്രത്തിൽ ചിറകടികൾ തോരാത്ത തൂവലുകൾ ഇറ്റുവീഴും മാടപ്രാവുകളുടെ അയ തുന്നിയിടുകയായിരുന്നു എന്റെ ആകാശം കലണ്ടറിലെ നായയുടെ  നാവാകും ഞായർ എന്റേതല്ലാത്ത പ്രവൃത്തിദിനങ്ങളെ അത് നക്കിത്തുടക്കുന്നു ആന്തരീക തൂവലുകളുള്ള  ഉടലിന്റെ ദേശാടനപ്പക്ഷികൾ അത് ഉള്ളിലടക്കും ചിറകടികൾ ഒരവധിദിനത്തിലെ മാനത്തിന്റെ പകർപ്പ്  ഒരിലയിലെടുക്കുന്നു ഒരു ചില്ലയിലാക്കി അത് എന്റെ കിളികൾക്ക് നീട്ടുന്നു ചരിച്ചെടുക്കാവുന്ന ദ്രാവകമാവും സന്ധ്യ സൂര്യനിൽ എടുക്കും അസ്തമയത്തിന്റെ ഗാഢലായനി  പകൽ പരതി