ചരിത്രം മറന്നു നീ മോങ്ങും
മുഖചിത്രം നോക്കി കുരക്കും
പൂട്ടിയ തുടലു പൊളിക്കും
അടുത്ത വീട്ടിന്നു കാവൽ
പാൽ ചുരത്തുന്ന അകിടിൽ
മധുരം നുണഞ്ഞു കടിക്കും
ചേരയെ കാട്ടി വിരട്ടും
മൂര്‍ഖനെ നീ വളർത്തും
വളർത്തിയ പാമ്പു കടിക്കും
പാമ്പ് ഇഴഞ്ഞങ്ങു മറയും
നിന്നെ അടക്കാൻ അന്നും
നീ വളർന്ന ഈ മണ്ണ്
അതിനാൽ കാക്കൂ വിശ്വാസം
നിന്റെ ജീവനാം ശ്വാസം
അറിയൂ വളർത്തിയ വീടും
നോക്കൂ ജനിച്ചയീ മണ്ണും
ആട്ടി അകറ്റുക വിഷത്തെ
മുഖചിത്രം നോക്കി കുരക്കും
പൂട്ടിയ തുടലു പൊളിക്കും
അടുത്ത വീട്ടിന്നു കാവൽ
പാൽ ചുരത്തുന്ന അകിടിൽ
മധുരം നുണഞ്ഞു കടിക്കും
ചേരയെ കാട്ടി വിരട്ടും
മൂര്‍ഖനെ നീ വളർത്തും
വളർത്തിയ പാമ്പു കടിക്കും
പാമ്പ് ഇഴഞ്ഞങ്ങു മറയും
നിന്നെ അടക്കാൻ അന്നും
നീ വളർന്ന ഈ മണ്ണ്
അതിനാൽ കാക്കൂ വിശ്വാസം
നിന്റെ ജീവനാം ശ്വാസം
അറിയൂ വളർത്തിയ വീടും
നോക്കൂ ജനിച്ചയീ മണ്ണും
ആട്ടി അകറ്റുക വിഷത്തെ
അറിയുക നിൻ യജമാനനെ
വളർത്തിയ പാമ്പു കടിക്കും
ReplyDeleteനന്ദി ശ്രി വല്ലഭൻ ആദ്യ അഭിപ്രായത്തിനും ഈ കൊച്ചു വരികളുടെ വായനക്കും
Deleteഅവസാനം പാലുകൊടുത്ത കൈയ്ക്ക് തിരിഞ്ഞു കൊത്തും..........
ReplyDeleteനന്ദി അനു... വിഷം ഏതു നിറം ആയാലും വിഷം തന്നെ നമുക്ക് വേണ്ടത് സുരക്ഷയാണ് സാഹോദര്യം ആണ് നന്ദി അഭിപ്രായത്തിനു
Deleteനായയുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ട കാര്യം ഇല്ല, പക്ഷെ ഇന്ന് നായയുടെ വിശ്വാസ്യത മുതലെടുക്കുന്ന വിഷപ്പാമ്പുകൾ ഉണ്ട്. നായയുടെ ജീവനെ വച്ച് വീട്ടില്‍ കേറി..യജമാനനെയും പിന്നെ നായയെ തന്നെയും കടിച്ചേ ആ പാമ്പ് പോകൂ, അതിനു വേണ്ടി അത് ആദ്യം നായയോട് കൂട്ടാകും. നായയുടെ സ്നേഹം സമ്പാദിക്കും എന്നിട്ട് നായയുടെ സ്നേഹം മുതലെടുത്ത് വീട്ടില്‍ കേറും.
ReplyDeleteപണ്ട് പാമ്പിനെ കൊന്നു കുട്ടിയെ രക്ഷിച്ച ഒരു കീരിയുടെ കഥ നമുക്കോർക്കാം, തെറ്റിദ്ധരിച്ചു വിശ്വസ്തനായ കീരിയുടെ തലയിൽ അറിയാതെ വീണ കുടം നമുക്ക് ഓർക്കാം തെറ്റിധാരണകൾ തിരുത്തി, വിഷത്തിനെ അകറ്റി വിശ്വസ്തരാകാം, കാരണം നമ്മൾ എല്ലാവരും വീട്ടു കാവൽക്കാർ.. ഒരു വീട്. വിഷം പല രൂപത്തില പല ഭാവത്തിൽ നമ്മോടു കളിയ്ക്കാൻ വരും, അത് തീക്കളി ആണെന്ന് നമുക്ക് ഓരോര്തര്ക്കും ഓർക്കാം.. വീടില്ലാതെ നായ ഇല്ലെന്നും.
ഉത്തിഷ്ഠത ജാഗ്രത
ReplyDeleteനന്ദി അജിത് ഭായ്
Deletedear friend, എഴുത്ത് തുടരുക..
ReplyDeleteഭാവുകങ്ങൾ
ആദ്യമായി പരിചയപെടുന്നു, വരികൾ കൊണ്ടും ആശംസകൾ കൊണ്ടും വളരെ നന്ദി ഭായ്
Deleteആട്ടി അകറ്റുക വിഷത്തെ
ReplyDeleteതീര്‍ച്ചയായും നന്ദി സൌഗന്ധികം
Delete